തടിച്ചവൾ 4 116

Views : 2665

തടിച്ചവൾ..4

ഓഫീസിൽ എത്തിയിട്ടും അവൾ പറഞ്ഞത് തന്നെ മനസിലെക്ക് ഓടിക്കയറി വരുന്നുണ്ട് എന്തെങ്കിലും പറഞ്ഞു പോയാൽ അവൾ നാറ്റിക്കും ഉറപ്പാണ്. കാരണം അവളുടെ വാക്കുകൾക്ക് അത്രയും ശക്തിയാണ്.

ഒരു പീറ പെണ്ണിന്റ മുന്നിൽ തോറ്റു കൊടുക്കാൻ ഞാൻ ഒരിക്കലും തയാറല്ല. അവളോടുള്ള ദേഷ്യം മുഴുവനും സിഗരറ്റ് ആഞ്ഞു വലിച്ചു തീർത്തുകൊണ്ടിരിക്കുമ്പോൾ മേഘ അടുത്ത് വന്നു നിന്നത് കണ്ടില്ല. ദേഷ്യം കൊണ്ട് മുഖം ആകെ രക്തവർണ്ണമായി നിൽക്കുന്നത് കണ്ടിട്ടാവും ഡാ ന്നും പറഞ്ഞു കൊണ്ട് അവളെന്റെ കയ്യിൽ പിടിച്ചതും പെട്ടന്ന് ഞാൻ അവളുടെ കൈ തട്ടി മാറ്റി.

 

പക്ഷെ പെട്ടന്ന് തന്നെ ഞാൻ സമനില വീണ്ടെടുത്തു കൊണ്ട് അവളെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി നില്കുന്നുണ്ട്.

സോറി മേഘ ഞാൻ അറിയാതെ എന്തോ ഓർത്തു നിന്നപ്പോൾ.

 

എന്താ ഡാ എന്താ നിനക്ക് പറ്റിയത്

 

അവൾ അവളാണ് കാരണം എല്ലാത്തിനും. തോല്പിക്കുകയാണ് അവളെന്നെ എന്നും പറഞ്ഞു കൊണ്ട് ഞാൻ ചുമരിൽ ആഞ്ഞടിച്ചു.

 

ഹേയ് നോ ജിത്തൂ
അതൊക്കെ തീർക്കാൻ വേണ്ടി അല്ലെ നീ ഇന്നലെ പോയത്. പിന്നെ എപ്പോൾ തിരിച്ചെത്തി. ഡ്രൈവിങ്ങിൽ ആവും എന്ന് കരുതി ആണ് വിളിക്കാതിരുന്നത്. ഇവിടെ സീറ്റിൽ നോക്കിയപ്പോൾ കണ്ടില്ല അപ്പോൾ അന്വേഷിച് ഇറങ്ങിയതാ ഞാൻ കരിയില കൂട്ടി ഇട്ടത് പോലെ ഉള്ള പുക കണ്ടപ്പോഴേ തോന്നി കാര്യങ്ങൾ ഒന്നും ശരിയായില്ല എന്ന്. പിന്നെ മുഖം കണ്ടപ്പോൾ പറയുകയും വേണ്ടല്ലോ.

 

അവളുടെ വാക്കുകൾ കേട്ടപ്പോൾ കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് ഞാൻ കുത്തിക്കെടുത്തി. രണ്ടു കൈ കൊണ്ടും മുഖം അമർത്തി തുടച്ചു കൊണ്ട് മുടി മുകളിലേക്ക് ഒതുക്കി വെച്ചു. തലയിൽ രണ്ടു മൂന്നു തവണ അങ്ങനെ ആക്കിയപ്പോൾ മനസ് അല്പം ശാന്തമായത് പോലെ തോന്നി.

 

ദീർഘമായി നിശ്വസിച്ചു കൊണ്ട് വീണ്ടും സീറ്റിൽ ഇരുന്നു ജോലി തുടർന്നെങ്കിലും അവളുടെ കൂസലില്ലാത്ത മുഖവും അവൾ എനിക്ക് അയച്ചു തന്ന അവളുടെ ഉറച്ച ശബ്ദവും വീണ്ടും വീണ്ടും എന്നെ അലോസരപ്പെടുത്തിക്കൊണ്ടേ ഇരുന്നു.

 

 

__________________________

 

എല്ലാം അവസാനിച്ചെന്ന് വിചാരിച്ചു സന്തോഷിച്ചു തുടങ്ങുമ്പോൾ ആണ് മനസിലായത് ഒന്നും അവസാനിച്ചിട്ടില്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങുകയാണെന്ന്. ജാതകം നോക്കി നിശ്ചയത്തിനുള്ള ഡേറ്റ് കാണാൻ അച്ഛനും അഭിയേട്ടന്റെ അച്ഛനും കൂടി പോയി എന്നറിഞ്ഞപ്പോൾ അരുതാത്ത എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് മനസ് മന്ത്രിക്കാൻ തുടങ്ങി.

Recent Stories

The Author

Ibrahim

2 Comments

  1. Kollaam.

  2. ❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com