തടിച്ചവൾ.5 131

 

എന്നെ കണ്ടിട്ട് അടിമുടി നോക്കിയിട്ട് നിനക്കെന്താ പെണ്ണെ ഒരു വാട്ടം എന്ന് ചോദിച്ചപ്പോൾ സന്തോഷം ആണ് തോന്നിയത്. മനസ് മനസിലാക്കുന്ന ഒരാളെങ്കിലും കൂടെ ഉണ്ടല്ലോ എന്നോർത്തിട്ട്. ഒന്നുല്ല എന്റെ അച്ഛമ്മയെ എന്നും പറഞ്ഞു കൊണ്ട് ഞാൻ അവരെ ചുറ്റി പിടിച്ചു.

വല്ലാത്ത വിശപ്പ് എന്താ കഴിക്കാൻ ഉള്ളതെന്നും ചോദിച്ചു കൊണ്ട് ഞാൻ അടുക്കളയിലേക്ക് പോയി. ചോറും അവിയലും കുടം പുളി ഇട്ടു വെച്ച മീൻകറിയും മാങ്ങാ അച്ചാറും ആഹാ കണ്ടപ്പോൾ തന്നെ എന്റെ വായിൽ വെള്ളം നിറഞ്ഞു

എല്ലാവരും എത്തീട്ടുണ്ട് വീട്ടിൽ.ചായ ഒക്കെ കൊടുക്കുന്ന തിരക്കിലാണ് എല്ലാവരും ഞാൻ അടുക്കളയിൽ ഇരുന്നു ചോറ് തിന്നുമ്പോൾ അച്ഛമ്മ അടുത്ത് വന്ന് നെറുകയിൽ തലോടി. എന്ത് പറ്റി അച്ഛമ്മയുടെ പൊന്നിന് എന്നും ചോദിച്ചു കൊണ്ട്. കണ്ണ് നിറഞ്ഞു തൂവിപ്പോയി പിടിച്ചു വെക്കാനായില്ല. വേഗം തന്നെ കണ്ണുകൾ തുടച്ചു ഞാൻ. അന്യ വീട്ടിലേക്കൊന്നുമല്ലല്ലോ അവൻ എന്റെ മോളെ അയക്കുന്നത് പിന്നെ എന്തിനാ ഈ വിഷമം എന്നും ചോദിച്ചു കൊണ്ട് അച്ഛമ്മ എണീറ്റു പോയി. അച്ഛമ്മക്കും കണ്ണ് നിറഞ്ഞു എന്ന് തോന്നുന്നു. മുഴുവനും കഴിക്കാൻ കഴിഞ്ഞില്ല തൊണ്ടയിൽ കുടുങ്ങി നിൽക്കുന്ന പോലേ തോന്നി. കൈ കഴുകി മുകളിൽ പോയി കിടന്നു

 

രാവിലെ തന്നെ എല്ലാവരും നല്ല തിരക്കിലാണ് കൂടാതെ ഒരല്പം ടെൻഷനിലും. അഭിജിത് എന്ന ആള് ഇതുവരെ എത്തിയിട്ടില്ല എനിക്ക് ടെൻഷൻ ഒന്നുമില്ല. അവൻ വന്നില്ലെങ്കിൽ അത്രയും നല്ലത് എന്നാണ് ഞാൻ ആലോചിച്ചത്. എല്ലാവരും കൂടെ എന്നെ ഒരുക്കുന്ന തിരക്കിലാണ്. ചുവന്ന പട്ടും പൊന്നും അണിയിക്കുന്ന തിരക്കിലാണ്. അരയിൽ ബെൽറ്റ്‌ കുടുക്കാൻ അച്ഛന്റെ ഏട്ടന്റെ ഭാര്യ ശ്രമിക്കുമ്പോൾ അത് അരയിൽ എത്തുന്നില്ലായിരുന്നു. ഇവൻ ഇത് എവിടെ നോക്കിട്ടാ വാങ്ങിയതെന്ന് ചോദിച്ചപ്പോൾ എല്ലാ അളവിനും ഒരു പരിധി ഒക്കെ ഇല്ലേ ചേച്ചീ എന്ന് ശബ്ദം കുറച്ചു പറഞ്ഞത് ഞാൻ കേട്ടില്ല എന്ന് വെച്ചു.

 

ഒരുക്കങ്ങൾ കഴിഞ്ഞിട്ടും കാണാൻ ഒരു ചന്തം വരുന്നില്ലല്ലോ എന്ന് ആരോ പറഞ്ഞതും ഞാൻ കേൾക്കാത്ത മട്ടിൽ തന്നെ നിന്നു ഞാൻ.

മേക്കപ്പ് ചെയ്യട്ടെ എന്നും പറഞ്ഞു പ്രിയ വന്നപ്പോൾ ഇനിയും അഭംഗി കൂട്ടേണ്ട എന്ന് വിചാരിച്ചു ഞാനാണ് പറഞ്ഞത് കൂടുതൽ ഒന്നും ഇട്ടിട്ട് കുളമാക്കേണ്ട എന്ന്.

 

ആരൊക്കെ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും അനു ഭാഗ്യം ഉള്ളവളാ. നിനക്ക് ഒരല്പം തടികൂടിപ്പോയി എന്നല്ലാതെ വേറെ ഒന്നും ഞാൻ നോക്കീട്ട് കാണുന്നില്ല എന്നും പറഞ്ഞു കൊണ്ട് അവൾ എന്നെ കണ്ണാടിക്ക് മുന്നിലേക്ക് നീക്കി നിർത്തി.

 

കണ്ണാടിയിൽ കാണുന്ന പ്രതിബിബം എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നിയിട്ടാണ് ഞാൻ വേഗം അതിന് മുമ്പിൽ നിന്നും മാറി നിന്നത്.

 

മോതിരം കൈ മാറാൻ ജ്യോൽസ്യൻ കുറിച്ച് തന്ന സമയത്തോട് അടുത്തിട്ടും അഭിയെ കാണാഞ്ഞിട്ട് അച്ഛമ്മ എല്ലാരോടും ചൂടാവുന്നുണ്ട്. വിളിച്ചു നോക്കാൻ അമ്മായിയോടും മാമനോടും വിളിച്ചു നോക്കാൻ പറയുന്നുണ്ട്.. അവൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല അമ്മേ എന്ന് പറഞ്ഞു അവർ….

 

8 Comments

  1. Bro.
    nannaittundu.

  2. നന്നായിട്ടുണ്ട്❤️❤️ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇതിപോലെ അല്ലെങ്കിലിം ഒരു സാഹചര്യത്തിൽ ആലുകളുടെ കളിയാക്കൽ കേൾകേണ്ടി വന്ന ഒരാൾ ആണ് ഞാൻ അതിന്റെ വിഷമവും ബുദ്ധിമുട്ടും എനിക്ക്‌ അറിയാം.
    ?❤️

    1. എനിക്കും എൻറെ വണ്ണം കാരണം ഇതുപോലെ കുറേ അനുഭവങ്ങൾ ഉണ്ട് പത്താം ക്ലാസ് മുതൽ ഡിഗ്രി കംപ്ലീറ്റ് ചെയ്യുന്ന സമയം വരെ ഓരോ ഇരട്ട പേര് ഉണ്ടായിരുന്നു… കോളേജിൽ പഠിക്കുമ്പോൾ ആ പേര് എന്നെ unique ആയിട്ട് അറിയപ്പെടുന്നു പേര് ആയിട്ട് മാറി…. പിന്നെ ഞാനും അതിൻറെ പേര് വിഷമിക്കാൻ പോയിട്ടില്ല വിളിക്കുന്ന വിളിക്കട്ടെ….. ഞാൻ അതിന് വിളികേൾക്കും ആയിരുന്നു അങ്ങനെ വന്നപ്പോൾ കുറെയൊക്കെ ആ പേര് വിളി അങ്ങ് നിർത്തി…..

      നമ്മളെപ്പറ്റി കുറ്റങ്ങൾ പറയാൻ ഒരുപാട് ആൾക്കാരും കാണും നല്ലത് പറയാൻ ആൾക്കാർ എണ്ണം കുറവാണ്……

      1. അതൊക്കെ ഇനി അത്രേ ഒള്ളു നമ്മൾ എന്താണെന്നും നമുക്ക് ചെയ്യാൻ ഇനി എന്തൊക്കെ ഉണ്ടെന്നും നോക്കുക അതു ചെയുക പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അതു അതിന്റെ വഴിയേ വിടുക ❤️❤️

  3. Superb..

  4. അടിപൊളി ആയിട്ടുണ്ട്…..????

    By the by അടുത്ത പാർട്ട് എന്ന് തരും ….. ?

  5. ????

Comments are closed.