തടിച്ചവൾ 4 116

 

എന്താ അവന്റെ പ്ലാൻ എന്നറിയാതെ ഞാൻ എന്ത് ചെയ്യും ആരോട് പറയും.

 

ഫോൺ എടുത്തു കോൺടാക്ട് ലിസ്റ്റ് പരതുമ്പോൾ ആണ് അഭിജിത് എന്ന് സേവ് ചെയ്ത നമ്പർ കണ്ടത്. ഒരല്പം വിവരം ഉള്ള ആളാണെന്നു തോന്നി ശബ്ദം കേട്ടപ്പോൾ ഇനി അഥവാ വിവരം ഇല്ലെങ്കിലും എനിക്ക് ഒരു ബുദ്ധി ഉപദേശിച്ചു തരാൻ കഴിവുള്ള ആളായാൽ മതിയല്ലോ എന്നാലോചിച്ചു ഞാൻ അയാൾക്ക് ഒരു hi അയച്ചു.

 

അധികം താമസിയാതെ റിപ്ലൈ വന്ന്. എന്താ ഇപ്പോൾ എന്നെ കല്യാണം കഴിക്കാൻ താല്പര്യമാണോ എന്നും ചോദിച്ചു കൊണ്ട്.

ഇയാൾ അത് വിട്ടില്ലേ ഞാൻ വേറെ ഒരു കാര്യം പറയാൻ വന്നതാണ് എന്നും പറഞ്ഞു കൊണ്ട് ഞാൻ കാര്യം പറഞ്ഞു.

 

എല്ലാം കേട്ടതിനു ശേഷം ഇനി കുട്ടിയെ കല്യാണം കഴിക്കാൻ അവന് ഇപ്പോൾ താല്പര്യം ആണെങ്കിലോ.

അവനോ മ്മ് കണക്കായി നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്. എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും അവൻ . എല്ലാവരുടെയും. മുന്നിൽ എന്നെ നാണം കെടുത്തും എന്നും പറഞ്ഞു കൊണ്ട് ഞാൻ കരയുന്ന സ്മൈലി ഇട്ടു.

 

അയ്യേ അതൊന്നും ഉണ്ടാവില്ല താൻ ധൈര്യമായി ഇരിക്കൂ. സംസാരം ഒക്കെ കേട്ടപ്പോൾ ഞാൻ വിചാരിച്ചു നീ നല്ല തന്റെടിയായ പെൺകുട്ടി ആയിരിക്കും എന്ന് അയ്യേ താൻ കണ്ണ് തുടച്ചേ എന്ന് പറയുമ്പോൾ ഞാനും എന്റെ കണ്ണുകൾ തുടക്കുകയായിരുന്നു.

 

കാരണം ജീവിതത്തിൽ ഒറ്റപ്പെട്ടവരുടെ വേദന ആരെക്കാളും നന്നായി അറിഞ്ഞവനാണ് ഈ ഞാൻ. എനിക്ക് ആരും ഇല്ലാഞ്ഞിട്ടാണ് ഞാൻ ഒറ്റപ്പെട്ടത്. പക്ഷെ അവൾ അങ്ങനെ അല്ല ചുറ്റും എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോയി. അവളുടെ വാക്കുകൾ കേൾക്കാൻ ആരുമില്ലാതായിപ്പോയി. പാവം ആശ്വസിപ്പിക്കാൻ അല്ലാതെ എനിക്കെന്തു കഴിയും.

 

ഒന്നുമില്ല ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് ഞാൻ അവളുടെ കൂടെ നിൽക്കുന്നുണ്ട്. അവൾക്ക് എല്ലാവരുടെയും മുന്നിൽ അവൻ നാണം കെടുത്തുമോ എന്നുള്ള പേടി ആയിരുന്നു

 

നിശ്ചയം അടുത്ത് വരുന്നതിനനുസരിച് ഭയവും അതിന്റ ഉച്ചസ്ഥായിയിൽ എത്തുന്നുണ്ട്. എനിക്ക് വേണ്ടി സാരിയും സ്വർണവും ഒക്കെ ഒരുക്കുന്ന തിരക്കിലാണ് അച്ഛനും അമ്മയും. ഞാൻ കുറച്ചു കരഞ്ഞാലും അവരുടെ കണ്ണ് നിറയുന്നത് കാണേണ്ടി വരുമല്ലോ എന്നുള്ളതാണ് എന്നെ അലട്ടുന്ന മറ്റൊരു പ്രശ്നം

 

 

2 Comments

  1. Kollaam.

  2. ❤❤❤❤❤

Comments are closed.