തടിച്ചവൾ. 21[Ibrahim] 120

Views : 2909

തടിച്ചവൾ.21

 

വേഗം തന്നെ ഓടി പോയിട്ട് ഞാൻ വണ്ടിയിൽ കയറി. അച്ഛനും മോളും കൂടി താളം പിടിക്കുകയാണ് ഹോണിൽ ദുഷ്ടന്മാർ. ഹോ ഒന്ന് നന്നായി ഒരുങ്ങാൻ പോലും സമ്മതിച്ചില്ലല്ലോ ജീവാ ന്നു പറഞ്ഞപ്പോൾ ജീവൻ എന്നെ അടിമുടി ഒന്ന് നോക്കി. ഇനിയും ഒരു ഒരുക്കമോ ഓഹ് മൈ ഗോഡ് എന്ന് നീട്ടി വിളിച്ചു കൊണ്ടു വണ്ടി വിട്ടു.

 

തറവാട്ടിൽ എത്തിയപ്പോൾ എല്ലാവരും ചോദിച്ചു എന്താ ഇന്നലെ വരാതിരുന്നത് എന്ന്. ഞാൻ ഓരോന്നൊക്കെ പറഞ്ഞൊഴിഞ്ഞു. അഭിയേട്ടന്റെ അടുത്ത് എത്തിയപ്പോൾ തന്നെ ചോദിച്ചു നീ ഇന്നലെ എന്താ വരാതിരുന്നതെന്ന് അപ്പോൾ ഞാൻ തുമ്പി പെണ്ണിനെ കാണിച്ചു കൊടുത്തിട്ട് ഇത് ആരുടെ അടുത്തും നിൽക്കില്ല അഭിയേട്ട കാറി പൊളിക്കും ഇവിടെ മൊത്തത്തിൽ അത് പറഞ്ഞു തീർന്നതും ആരോ വന്ന്‌ കൈ കാട്ടിയപ്പോൾ അവൾ വേഗം തന്നെ അവളുടെ അടുത്തേക്ക് ചാടി. സത്യത്തിൽ അതാരാ എന്നെനിക്ക് പോലും അറിയില്ലായിരുന്നു. ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു അഭിയേട്ടന്റ മുന്നിൽ നിന്നു.

 

നിന്റെ സ്ഥാനത്തു ആരായാലും അങ്ങനെ ഒക്കെയേ ഉണ്ടാവൂ എനിക്ക് പരാതി ഒന്നുമില്ല പക്ഷെ നിന്റെ അസാന്നിധ്യം എല്ലാവർക്കും ഫീൽ ചെയ്തു അതുകൊണ്ട് ചോദിച്ചത്.

മ്മ് എനിക്ക് തോന്നി ഏട്ടാ ഇന്നലെ വരാതിരുന്നത് നഷ്ടം തന്നെ ആണെന്ന്…

 

നല്ലത് അങ്ങനെ തോന്നുണ്ടെങ്കിൽ ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാൽ മതി.

മ്മ് നോക്കാം എന്നും പറഞ്ഞു കൊണ്ടു അവിടെ നിന്നും എസ്‌കേപ്പ് ആയി.

പെണ്ണിന്റെ അടുത്ത് പോയി നോക്കിയപ്പോൾ ആഭരണങ്ങൾ ഒക്കെ അണിഞ്ഞു സുന്ദരി ആയി ഇരിക്കുന്നുണ്ട് പെണ്ണ്.

 

എന്നെ കണ്ടപ്പോൾ എന്റെ അടുത്തേക്ക് വന്നിട്ട് അനു സുന്ദരി ആയല്ലോ എന്ന് പറഞ്ഞു കൊണ്ടു കവിളിൽ തട്ടി.

 

താലി കെട്ടും സദ്യയും ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ ജീവനോട് പറഞ്ഞു നമ്മുക്ക് പോകാം എന്ന്. ജീവൻ വരുന്നില്ല എന്ന്. ഇന്ന് ഇവിടെ നിൽകാം എന്നായി ജീവൻ ഞാൻ ആണെങ്കിൽ മാറി ഇടാൻ പോലും ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ല . പക്ഷെ ജീവൻ അതൊക്കെ കണക്കാക്കി ആണെന്ന് വന്നതെന്ന് തോന്നുന്നു. മാറി ഇടാനുള്ളതൊക്കെ നേരത്തെ എടുത്തു വെച്ചിട്ടുണ്ട് ഇതൊക്കെ എപ്പോൾ ആണാവോ. അല്ലെങ്കിൽ തന്നെ ഡ്രസ്സ്‌ തയ്ച്ചു കിട്ടിയപ്പോൾ തൊട്ട് എനിക്ക് ഒന്നും ഓർമയില്ല. അത് ദിവസവും ഇട്ടു നോക്കൽ ആയിരുന്നു പരിപാടി. ജീവൻ എനിക്ക് വേണ്ടി ഒരു സാരിയും സെലക്ട്‌ ചെയ്തിരുന്നു അതുകൊണ്ട് തന്നെ മാറി മാറി ഇട്ടു നോക്കലായിരുന്നു പണി. അവസാനം ജീവനോട് നാലെണ്ണം കേട്ടപ്പോൾ ആണ് ആ പരിപാടി നിർത്തിയത്.

Recent Stories

The Author

Ibrahim

12 Comments

  1. 🌷🌷

  2. Kambikuttan site kittunella

  3. Shey vayichu set aayi vanna story aayirunu appozhekkum theernu 😥
    ❤️❤️

  4. നന്നായിട്ടുണ്ട്… അടുത്ത കഥയുമായി ഇനിയും വരണം.. ♥♥♥♥♥♥♥♥

  5. Superb. Wtg 4 ur nxt story….

  6. Waiting….. ♥️♥️ വായിച്ച് തീർന്നു അഭിപ്രായം പറയാം എന്നു വിചാരിച്ചു നല്ല കഥയായിരുന്നു….. Super

  7. കഴിഞ്ഞോ 😲….. നല്ല സ്റ്റോറി ആയിരുന്നു…. കൊറച്ചു കൂടി😬😬….

    സ്നേഹത്തോടെ 💖💖💖💖💖💖

  8. വളരെ നന്നായിട്ടുണ്ട്

  9. ❤️❤️❤️

  10. Bro സൂപ്പർ സ്റ്റോറി.
    ഇനിയും വരിക
    ❤🖤

  11. Nyz story bro😍💛

  12. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com