തടിച്ചവൾ 10 [Ibrahim] 65

Views : 1030

അറിയോ എന്നാ പിന്നെ എന്തിനാ വിളിച്ചത്. ഞാൻ ആണേൽ വരണം എന്ന് വിചാരിച്ചും പോയി.

ആണോടാ നീ വരുമോ ഡാ.

നോക്കട്ടെ

നോക്കിയാൽ പോരാ വാ. നിന്റെ കയ്യും പിടിച്ചു കൊണ്ട് അവന്റെ മുന്നിലൂടെ നടക്കണമെനിക്ക്.

ഓ അപ്പോൾ അവനെ തല്ലാനല്ല എനിക്ക് വാങ്ങിച്ചു തരാനാണ് വിളിക്കുന്നത് കൊള്ളാം

പോടാ അവിടെന്ന് നീ വരുമോ

 

ആ ഡി നോക്കട്ട്

നീ മുണ്ടും ജുബ്ബയും ഇട്ടാൽ മതീട്ടോ ചന്ദന കളർ

ഏഹ് ഞാൻ ബനിയനും ബർമുഡയും പോരെ ഡീ എന്തിനാ ഇത്രയും ഒക്കെ ഒരുക്കം.

ട്രൗസർ ഉടുത്തിട്ട് നീ നിന്റെ അമ്മായിന്റെ വീട്ടിൽ പോയ മതി ഇങ്ങോട്ട് കെട്ടി എടുക്കേണ്ട കെട്ടോ.

 

ആഹ് കേട്ടു ന്നും പറഞ്ഞു ഞാൻ ചിരിച്ചു പോയി.

 

നീ കൂടുതൽ കിണിക്കല്ലേ ഞാൻ പറയുന്നത് അനുസരിച്ച മതി

ഹോ എന്നെ പഠിപ്പിക്കാൻ അവൾക്ക് എന്താ ഉഷാർ ഇതൊന്നും നേരത്തെ കണ്ടില്ലല്ലോ

അത് പിന്നെ ആ സാഹചര്യത്തിൽ ഞാൻ ഒട്ടും പ്രദീക്ഷിക്കാതെ

ആ സാരമില്ല

പ്രദീക്ഷിക്കണം എപ്പോഴും

കൂടെ ആരാണെങ്കിലും വിശ്വസിക്കരുത് ആളൊരു പുരുഷൻ ആണ് ഏത് സമയത്തും തന്നെ വെറും പെണ്ണ് എന്ന് മാത്രം കരുതും എന്നൊക്കെ ചിന്തിക്കുക

മ്മ് ശരിയാണ് ഞാൻ സൂക്ഷിച്ചോളാം

എന്നാ താഴേക്കു പൊയ്ക്കോ അവരുടെ കൂടെ അർമാദിക്ക്

എന്ത് എനിക്കൊരു മൂഡും ഇല്ലെടാ

ഏഹ് നീയല്ലേ ഡാൻസ് ഉണ്ട് പാട്ടുണ്ട് കിളവികളുടെ തിരുവാതിര ഉണ്ട് എന്നൊക്കെ പറഞ്ഞത്.

 

അങ്ങനെ ഒന്നും പറഞ്ഞില്ല പോടാ അവിടെന്ന്.

 

നീ പോയി ഉഷാറാക്കണം പേടിച്ചു നിന്നാൽ പേടിക്കാൻ മാത്രമേ സമയം കാണൂ ചെല്ല് എന്നും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ടാക്കി.

ശരിയാ പേടിച്ചു കൊണ്ട് മൂലയിൽ പതുങ്ങി ഇരുന്നിട്ട് കാര്യമില്ല വരുന്നിടത്തു വെച്ചു കാണാം എന്ന് വിചാരിച്ചു ഞാൻ സാരി മാറ്റി ചുരിദാർ എടുത്തിട്ടു. അവന്റെ കണ്ണുകൾ ഏത് വരെ പോകുമെന്ന് നോക്കാം…..

 

Recent Stories

The Author

Ibrahim

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com