ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241

പക്ഷേ, അപ്പോഴാണ് ആ നടുക്കുന്ന വാർത്ത ഞങ്ങളറിഞ്ഞത്..
ഇന്നലെ ഇറങ്ങിയ എല്ലാ ദിനപത്രങ്ങളിലെയും വാർത്ത ഇത് തന്നെയാണ്…കളക്ടറുടെ കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടെന്ന്… അതായത് അന്ന് നിങ്ങൾ ഊട്ടിയിൽ പോയി വരുന്നത് വരെ കാത്തു നിൽക്കുകയായിരുന്നു അവർ…കാർ മാറ്റി ബുള്ളറ്റെടുത്തു പോയത് കൊണ്ടാകാം , നിങ്ങൾ വീട്ടിലില്ലാത്ത കാര്യം അവർക്ക് മനസ്സിലാകാതിരുന്നത്….
അതിനേക്കാൾ ഞങ്ങളെ ഞെട്ടിച്ചത് വേറൊരു സംഭവമായിരുന്നു…
എല്ലാ പ്രസ്സുകളിലും എഡിറ്റോറിയൽ ബോർഡാണ് പിറ്റേന്നിറങ്ങുന്ന ദിനപത്രത്തിന്റെ വാർത്തകൾ വായിച്ചു പ്രിന്റ് ചെയ്യാൻ വേണ്ടി പ്രസ്സിലേക്ക് അയക്കുന്നത്…. അവർ അപ്പ്രൂവ് ചെയ്യുന്നത് വരെ ഈ വാർത്ത അതിലില്ലായിരുന്നു….
അതായത് , ഫസ്റ്റ് പ്രിന്റിന്റെ സമയത്ത് സ്ഫോടനം പോലും നടന്നിട്ടില്ലയെന്ന ഞെട്ടിക്കുന്ന സത്യം പിന്നീട് അന്വേഷണത്തിൽ മനസ്സിലാവുകയായിരുന്നു…സ്ഫോടനം നടക്കുന്നതിന് മുന്നേ ആ വാർത്ത പേപ്പറുകളിൽ പ്രിന്റ് ചെയ്തു എന്നതാണ് സത്യം….രാവിലെ വാർത്ത കണ്ടപ്പോഴാണ് എഡിറ്റർ ബോർഡടക്കം എല്ലാവരും ഞെട്ടിയത്..ഓഫീസുകളിലെ ക്യാമറ ചെക്ക് ചെയ്തപ്പോൾ നിന്റെ വീട്ടിലുണ്ടായ അതേ അവസ്ഥ തന്നെയായിരുന്നു അവിടെയും….അപ്പോഴേക്കും ,അവർ ക്യാമറ ഹാക്ക് ചെയ്തു കഴിഞ്ഞിരുന്നു….”

ആദി ഇതൊക്കെ സൂക്ഷ്മതയോടെ കേൾക്കുകയായിരുന്നു….താൻ പ്രതീക്ഷിച്ചതൊന്നുമല്ല നടന്നതൊക്കെയെന്ന് അവൻ ഓരോ നിമിഷം കഴിയുന്തോറും മനസ്സിലാക്കുകയായിരുന്നു…
മധു എംഎൽഎ പറഞ്ഞതിന്റെ ബാക്കി തുടർന്നത് CM ആയിരുന്നു…

“അത്രമേൽ ശക്തരാണ് അവർ…. എല്ലായിടത്തും ഒരുപാട് പിടിപാടുള്ളവർ….. ഞങ്ങൾ അവരെ സമീപിച്ച രീതി കുറച്ചു ദുർബലമായിപ്പോയിയെന്ന് തോന്നുന്നു… തന്റെ വീട്ടിൽ സ്ഫോടനം നടക്കുന്നതിന് മുന്നേ തന്നെ ,അവർ പത്രത്തിൽ വാർത്ത പോലും കൊടുത്തു കഴിഞ്ഞിരിക്കുന്നു…എന്നിട്ടും പോലീസിനോ ഇന്റലിജൻസിനോ ഒന്നും ചെയ്യാൻ പറ്റിയില്ല…നിസ്സഹയരായി നോക്കി നിൽക്കാനേ പറ്റിയുള്ളൂ..
അവരിതൊക്കെ ചെയ്തത് അവർ ശക്തരാണെന്ന് കാണിച്ചു തരാൻ വേണ്ടിയാണ്…
അത് കൊണ്ട് തന്നെ , ഇനി നമ്മുടെ മുന്നോട്ടുള്ള നീക്കം കരുതലോട് കൂടിയായിരിക്കണം….

Updated: February 17, 2021 — 11:07 pm

27 Comments

  1. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്ത പാർട്ട്‌ പോസ്റ്റിയിട്ടുണ്ട് ബ്രോ ??
      Thank u♥

  2. Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?‍♂️?‍♂️?‍♂️?‍♂️????

      ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല

  3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥

  4. അഹമ്മദ് ബ്രോ,
    ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
      അഭിപ്രായത്തിന് സ്നേഹം ??

      1. ബ്രോ,
        മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          Thank u dear?
          എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??

  5. കൊള്ളാം ashamsakal

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഓപ്പോൾ ??

  6. വാൽമീകി

    നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      വളരെ സ്നേഹം ഡിയർ ??

  7. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    2. എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????

  8. ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
        പ്രവാസിയാണ്….
        ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
        അല്ലാതെ, എഴുതി വെച്ചതല്ല….

        എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം

        ♥♥♥

        1. ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.

          1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

            ????

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. തൃശ്ശൂർക്കാരൻ ?

    ❤️

Comments are closed.