ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241

“ഇല്ലെടാ….എന്തോ എല്ലാം കൂടിയായപ്പോൾ ഒറ്റപ്പെട്ടത് പോലെയായിപ്പോയി…..ഒരു ദിവസം മുഴുവൻ ഹോസ്പിറ്റലിലായിരുന്നു…. ബിപി കുറഞ്ഞിട്ട്…ഇപ്പോൾ രാവിലെയാണ് അവിടെ നിന്ന് വന്നത്….മധു സാർ വിളിച്ചപ്പോൾ , നീയും കൂടിയുണ്ടാകുമെന്നറിഞ്ഞപ്പോൾ വന്നതാണിവിടെ…”

അത് കേട്ടപ്പോൾ അവൻ ആശ്ചര്യത്തോടെ അവളെയൊന്ന് നോക്കി….

“എന്താ ആദീ ഇങ്ങനെ നോക്കുന്നേ…..? ”

“ഒന്നൂല്ല പെണ്ണേ ”

പുഞ്ചിരിച്ചും കൊണ്ട് അവനവളെ ചേർത്തു പിടിച്ചു…

“ആദീ….”

“ഹ്മ്മ്… പറയെടോ….”

“നമുക്ക് നമ്മുടെ കുടുംബം ഇല്ലാതാക്കിയവരെ കണ്ടു പിടിക്കേണ്ടേ ”

“വേണം..എന്തേ നീ അങ്ങനെ ചോദിച്ചേ ? ”

“അപ്പോൾ നമുക്ക് അവർ പറയുന്നത് കേട്ടൂടേ….നമ്മുടെ ചേച്ചിയ്ക്ക് വേണ്ടിയല്ലേടാ…
അവരൊക്കെ ഇങ്ങനെ പ്രയത്നിക്കുന്നത് നമുക്ക് വേണ്ടിയല്ലേ….
അപ്പോൾ നമ്മൾ തീരെ ഉത്തരവാദിത്തം കാണിക്കാതിരിക്കുന്നത് തെറ്റല്ലേ ആദീ….”

“ടീ…. നിനക്കെന്നെ അറിയില്ലേ…. ഞാൻ ആഗ്രഹിച്ചാലും എന്നെ കൊണ്ട് അത്രയും കാലം ക്ഷമിക്കാനാവില്ലടോ…അല്ലാതെ അവരെ ധിക്കരിക്കുന്നതല്ല ”

“നീ എങ്ങനെയാണെന്നാവരുത് ഇവിടെ വിഷയം….നീ മാറണം… നമുക്ക് വേണ്ടി… നമ്മുടെ കുടുംബത്തിന് വേണ്ടി…
CM ഉം മധു സാറും പറയുന്നതിന്റെ സാരം നീ കുറച്ച് മനസ്സിലാക്കെടാ…എതിരാളികൾ അത്രയും ശക്തരായത് കൊണ്ടല്ലേ അവർ ഇറങ്ങനെയൊക്കെ പ്ലാൻ ചെയ്യുന്നത്… അതും നമുക്ക് വേണ്ടി….അപ്പോൾ ക്ഷമയോടെ നമ്മളും അവരുടെ കൂടെ നിൽക്കേണ്ടേ…”

“ഹ്മ്മ്… ശരിയാണെടോ….പക്ഷേ, ഓരോ നിമിഷവും അവരുടെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടേയിരിക്കുകയാണ്…മനസ്സിനെ വേറെയൊരു ചിന്തയിലേക്കും പോകുവാൻ അനുവദിക്കുന്നില്ല….ഓർമ്മകൾ അകത്തളത്തിൽ നിന്നും നീറിപ്പുകയുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു…തൊലിയുരിയുന്നത് പോലെ മനസ്സ് പിടയുന്നു…”

Updated: February 17, 2021 — 11:07 pm

27 Comments

  1. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്ത പാർട്ട്‌ പോസ്റ്റിയിട്ടുണ്ട് ബ്രോ ??
      Thank u♥

  2. Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?‍♂️?‍♂️?‍♂️?‍♂️????

      ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല

  3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥

  4. അഹമ്മദ് ബ്രോ,
    ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
      അഭിപ്രായത്തിന് സ്നേഹം ??

      1. ബ്രോ,
        മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          Thank u dear?
          എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??

  5. കൊള്ളാം ashamsakal

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഓപ്പോൾ ??

  6. വാൽമീകി

    നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      വളരെ സ്നേഹം ഡിയർ ??

  7. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    2. എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????

  8. ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
        പ്രവാസിയാണ്….
        ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
        അല്ലാതെ, എഴുതി വെച്ചതല്ല….

        എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം

        ♥♥♥

        1. ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.

          1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

            ????

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. തൃശ്ശൂർക്കാരൻ ?

    ❤️

Comments are closed.