“സാർ, ഇതൊക്കെ എന്നോടെന്തിന് പറയുന്നു ? ”
“അനുപമ ചെന്നൈയിൽ പിടികൂടിയ മാഫിയ ഗാങ് സ്റ്റീഫന്റെയാണ്…അവന്റെ കൂട്ടരിൽ പ്രധാനികൾക്കായിരുന്നു അവൾ ശിക്ഷ വാങ്ങിച്ചു കൊടുത്തത്…അവരിലൂടെ സ്റ്റീഫനിലേക്കെത്തുകയായിരുന്നു അവളുടെ ലക്ഷ്യം… അവനെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങളോ.. എന്തിനേറെ പറയുന്നു…. ഒരു ഫോട്ടോ പോലും കേരള പോലീസിനോ, ഇന്റലിജൻസിനോ ഇത് വരെ കണ്ടെത്താൻ പറ്റിയില്ല….നമ്മുടെ രാജ്യത്തിന് തന്നെ ഭീഷണിയായി നിൽക്കുന്ന സ്റ്റീഫൻ ഒരു മലയാളിയാണെന്ന ഞെട്ടിക്കുന്ന വിവരം ഞങ്ങളറിഞ്ഞത് അനുപമ അവന്റെ കേസ് ഏറ്റെടുത്തതിന് ശേഷമാണ്…ഏതാണ്ട് രണ്ട് വർഷത്തിലധികമായി അനു അവന് വേണ്ടി വല വിരിക്കുകയായിരുന്നു….സ്റ്റീഫനെതിരെ ഒരിക്കലും ഊരാൻ പറ്റാത്ത രീതിയിലുള്ള വല നെയ്യുകയായിരുന്നു എന്ന് തന്നെ പറയാം.. അത്രയും കരുതലോടെയായിരുന്നു അവൾ ഓരോ കരുക്കളും മുന്നോട്ട് നീക്കിയത്…”
“സാർ.. ഇതൊക്കെ എന്നോടെന്തിനാണ് പറയുന്നത്….എനിക്കറിയേണ്ട കാര്യം ഇതൊന്നുമല്ല…ഈ കേസിനെ പറ്റിയുമല്ല…. എന്റെ ജീവിതം ഇല്ലാതാക്കിയവരെ കുറിച്ചാണ്… ഒരു ജില്ലാ കളക്ടറും കുടുംബവുമാണ് കൊല്ലപ്പെട്ടത്….എന്നിട്ട് , ഇത്ര സമയമായിട്ട് പോലും പോലീസിനോ ഗവണ്മെന്റിനോ ഒന്നും ചെയ്യാൻ പറ്റിയില്ല…ഒരു തുമ്പ് പോലും കണ്ടു പിടിക്കാൻ പറ്റിയില്ലെന്ന് പറഞ്ഞാൽ പിന്നെ ഞങ്ങളെ പോലെ, നിങ്ങളെ വിശ്വസിച്ചു ജീവിക്കുന്നവർ എന്താ ചെയ്യുക സാർ….”
“ആദീ….നീ എന്നെ മുഴുവനാക്കാൻ അനുവദിക്കൂ….ഈ സ്റ്റീഫനെ ഇനി നീ വേണം കണ്ടെത്താൻ….അനുപമ നിർത്തിയിടത്ത് നിന്ന് ഇനി നീ വേണം തുടരാൻ…. സ്റ്റീഫനെതിരെയുള്ള പോരാട്ടത്തിന് മുന്നിൽ നിന്ന് കടിഞ്ഞാൺ വലിക്കേണ്ടത് നീയാണ് ”
“ഹഹഹ….ഇതെന്താണ് സാർ…. പോലീസുകാരൊക്കെ തീർന്ന് പോയോ ഈ നാട്ടിൽ…അല്ലെങ്കിൽ അവരെ കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് മനസ്സിലായോ…
അവരെ ഒഴിവാക്കി , എന്നെ പോലെയുള്ളവരോടൊക്കെ പറയേണ്ട അവസ്ഥ വന്നോ നമ്മുടെ ഗവണ്മെന്റിന്….? ”
അവന്റെ സംസാരത്തിന്റെ ശൈലി മാറുന്നത് കണ്ട് മധുവങ്കിൾ ദേഷ്യത്തോടെയൊന്ന് നോക്കി…. ആ നോട്ടത്തിൽ നിന്നു തന്നെ അവന് കാര്യങ്ങൾ വായിച്ചെടുക്കാൻ പറ്റി….
“സോറി സാർ… ഞാനിത്തിരി പരിധി വിട്ടു പെരുമാറിപ്പോയി….ആകെയുള്ള സ്വത്തായ കുടുംബം പോലും നഷ്ടപ്പെട്ടിട്ടാണ് ഞാനിവിടെ നിൽക്കുന്നത് സാർ…. മനോനില പോലും തെറ്റിയിട്ടാണുള്ളത്…. എന്തെങ്കിലും തെറ്റ് പറഞ്ഞു പോയെങ്കിൽ ക്ഷമിക്കണം….”
“അതൊക്കെ വിട്…. ഞാൻ പറഞ്ഞതിനെ പറ്റി എന്ത് പറയുന്നു നീ..?”
അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???
പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്നേഹത്തോടെ
♥️♥️♥️
പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
മനസ്സിലായില്ല….
Thanks dear?
Nice story
Thanks dear?
Thank uu??
???…
All the best ?
Thanks dear?
♥♥
Ponnotte
ആയിക്കോട്ടെ ♥♥
♥♥♥♥♥
കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി
താങ്ക്സ് ഡിയർ ♥♥
ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?
????
കഥ നന്നായിട്ടുണ്ട്


Thanks dear♥♥
thank u??
♥♥♥
???
♥♥♥♥
?
♥♥
നൈസ്…
Thank uu??
Thank uu♥♥