ജിന്നും മാലാഖയും [ നൗഫു ] 3734

ജിന്നും മാലാഖയും

jinnum malakhayum

Author :  noufu 

 

 

 

പേര് ഇടാൻ സഹായിച്ച അജ്ഞാത സുഹൃത്തിനെ നന്ദി പൂർവ്വം സ്മരിച്ചു കൊണ്ട്…

പുതിയ ഒരു കഥ തുടങ്ങുന്നു ???…

“നീയെന്താ റിവാ എന്നെ കാണണമെന്ന് പറഞ്ഞത്.

വീട്ടിലെന്തെങ്കിലും പ്രശ്നം ഉണ്ടോ.

നിന്റെ മുഖത്തെന്താണൊരു ടെൻഷൻ പോലെ “

ഇന്ന് രാവിലെ തന്നെ കാണണമെന്ന് പറഞ്ഞു തുടരെ തുടരെ വിളിച്ചത് കൊണ്ട് രാവിലെ തന്നെ റിവയുടെ വീടിനടുത്തുള്ള കുളക്കരയിൽ എത്തിയതാണ് ഞാൻ.

അവളിരിക്കുന്ന കൽപ്പടവിൽ വന്നിരുന്നപ്പോൾ തന്നെ ഗുരുതരമായ എന്തോ പ്രശ്നമാണെന്ന് ചെറിയ സൂചന കിട്ടിയിരുന്നു.

ഞാനവളുടെ അരികിലായി ഇരുന്നപ്പോൾ അവൾ അവിടെ നിന്നും കുറച്ച് ദൂരത്തേക് നിരങ്ങി നീങ്ങി ഇത്തിരി ദൂരം വിട്ട് ഇരുന്നു.

എന്നും കാണുന്ന തെളിച്ചം അവളുടെ മുഖത്തില്ല..

ഞാനവളുടെ അടുത്തേക് നീങ്ങാൻ ശ്രമിച്ചപ്പോൾ അവൾ ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റ് രണ്ട് സ്റ്റെപ് താഴെക്ക് കൽപ്പടവുകൾ ഇറങ്ങി കുളത്തിലേക് നോക്കി നിന്നു.

“റിവാ….”

കുറച്ച് നിമിഷങ്ങളുടെ മൗനത്തിനു ശേഷം ഞാൻ വീണ്ടുമവളെ വിളിച്ചു

“എന്താ മോളെ പ്രശ്നം..

വീട്ടിലെന്തെങ്കിലും സീൻ.

എന്താണ് പെണ്ണെ.. നീയെന്നെ വട്ട് പിടിപ്പിക്കാതെ കാര്യം പറ…”

അവൾ വീണ്ടും ഒന്നും സംസാരിക്കാതെ ആ കുളത്തിലേക് നോക്കി നിൽക്കുകയാണ്..

“റിവാ ..” വളരെ സൗമ്യമായി ഞാൻ വീണ്ടുമവളെ വിളിച്ചു..

അവൾ പെട്ടന്ന് തിരിഞ്ഞു നിന്നു.

അവളുടെ മുഖഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല..

പൊതുവെ വെളുത്ത് തുടുത്ത മുഖം കൂടുതൽ ചുവന്നിരിക്കുന്നു..

തട്ടം വളരെ കൃത്യമായി അവളുടെ മുടിയിഴകളെ മറച്ചിട്ടുണ്ടെങ്കിലും മുന്നിലേക്ക് കുറച്ച് മുടി തൂങ്ങി കിടക്കുന്നുണ്ട്..

“ജാസി…”

അവളെന്നോട് സംസാരിച്ചു തുടങ്ങി..

“നമ്മുടെ വിവാഹം നടക്കില്ല..”

അടുത്ത ആഴ്ച നടക്കാൻ പോകുന്ന ഞങ്ങളുടെ നിക്കാഹിനെക്കുറിച്ചാണ് അവൾ പറയുന്നത്..

അവൾ പറയുന്നതെന്താണെന്നു മനസ്സിലാകാതെ ഞാനവളുടെ മുഖത്തേക്ക് നോക്കിയിരുന്നു..

സത്യം പറഞ്ഞാൽ ഉള്ളിൽ ഒരു ഞെട്ടലായിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ എന്റെ ഉള്ളിൽ നിന്നും എരിവ് നിറയുന്നത് പോലെ ഉള്ള ഒരു പുകച്ചിലാണ് ആ സമയം വരുന്നത്..

അവളുടെ തുടർന്നുള്ള സംസാരത്തിനായി ഞാൻ കാതോർത്തു..

“ജാസി.. ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ല.. നീ ഈ വിവാഹത്തിൽ നിന്നും ഒഴിയണം..”

“എന്ത് കൊണ്ട്..”

“എനിക്ക് രണ്ട് ദിവസം മുന്നേ ബാംഗ്ലൂർ ഇൻഫോസിസിൽ നിന്നും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള ഓഫർ ലെറ്റർ വന്നിട്ടുണ്ട്..

നിന്റെ കൂടെ വന്നാൽ ആ ജോലി എനിക്ക് നഷ്ടപെടും.. മാത്രവുമല്ല നിന്നെയും കൊണ്ട് വിവാഹശേഷം അവിടെ പോയി സെറ്റിലാകുക എന്നൊക്കെ പറഞ്ഞാലത് നിനക്ക് താങ്ങില്ല..

പിന്നെ ഇന്നലെ വരെ നീ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ ആയിരിക്കും ഇനിയും നിന്റെ മുന്നോട്ടുള്ള ജീവിതം..

ചിലപ്പോൾ അതെനിക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടായിരിക്കും..

എനിക്ക് കുറച്ച് കൂടി എന്റെ നിലക്കും വിലക്കുമുള്ള ജീവിതം വേണമെന്ന് തോന്നുന്നു…

ഇത് ഞാനഇന്നലെ എടുത്ത തീരുമാനമല്ല.. രണ്ട് ദിവസമായി എന്റെ മനസ്സിൽ അലട്ടി കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്.. അതാണ് ഞാൻ നിന്നോട് രാവിലെ തന്നെ വരാൻ പറഞ്ഞത്..

ഇനിയും നിനക്ക് എന്നെ കിട്ടിയേ തീരൂ വെങ്കിൽ എന്റെ ശവമായിരിക്കും നിന്റെ ബെഡിലുണ്ടാവുക..”

ഒരു മറുപടി പോലും പറയാൻ കഴിയാതെ ഞാനവളെത്തന്നെ നോക്കി നിന്നു..

“ഇവിടെ വെച്ച് നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും തീരുകയാണ്..

നീ തന്നെ എന്റെ വീട്ടിലേക് വിളിച്ചു പറയണം ഈ വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന്..

എനിക്ക് ഇപ്പൊ നിന്നോടിഷ്ടം തോന്നുന്നില്ല..

നീ ഇനിയെന്നെ വിളിക്കരുത്. ഇനിയും എന്നെത്തേടി വന്നു വെറുതെ ഒരു സീൻ ഉണ്ടാക്കരുത്..

എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല..

ഇനി നീ എന്നെ വിളിക്കാൻ ശ്രമിച്ചാലും കിട്ടില്ല”

അവളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ കുളത്തിലേക് വലിച്ചെറിഞ്ഞു കൊണ്ടാണവൾ പറഞ്ഞു നിർത്തിയത്

പ്ടെ…

അവളുടെ മുഖമടച്ചു ഞാനൊന്നു കൊടുത്തു..

“ആ ഫോൺ ഞാൻ വേടിച്ചുതന്നതാണ്..

നിനക്കിപ്പോൾ ഒന്നിനും കൊള്ളാത്തവനായി തോന്നുന്ന ഞാൻ രാവും പകലും അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട്..

നിനക്കാവശ്യമില്ലെങ്കിൽ അതെനിക്ക് തരാമായിരുന്നു..”

അതും പറഞ്ഞ് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു..

എങ്ങോട്ടാണ് നടക്കുന്നതെന്ന് പോലും നിശ്ചയമില്ലാതെ..

ഭൂമി കറങ്ങുന്നത് പോലെ.. അല്ല എന്റെ തലയാണ് കറങ്ങുന്നത്…

ചുറ്റിലുമുള്ള വസ്തുക്കളെല്ലാം കറങ്ങുന്നു..

കുറച്ച് നേരം മനസ്സ് മുഴുവൻ ശൂന്യമായിപ്പോയി പോയി…

അവളോടുള്ള ഇഷ്ടം ഇന്നൊ ഇന്നലെയോ തുടങ്ങിയതല്ല….

കൃത്യമായി പറഞ്ഞാൽ എട്ടു വർഷങ്ങൾ മുമ്പ് ഒമ്പതാം ക്ലാസ്സിൽ വെച്ച് ആദ്യമായി കണ്ട അന്നേ റിവ എന്ന് വിളിക്കുന്ന റിവാന ജാസ്മിൻ എന്റെയുള്ളിലേക്കു കടന്ന് വന്നതാണ്…

റിവയെന്ന പേരിന്റെ അർത്ഥം പോലെ ഒരു പ്രതീക്ഷയായ് എന്റെ ഉള്ളിലേക്കവൾ കയറി കൂടി..

ചുട്ടു പൊള്ളുന്ന ചൂടിൽ എനിക്കൊരു തണലായും ദാഹിച്ച് വലയുമ്പോൾ ഒരു മഴയായും എന്റെ ഉള്ളിലവൾ കുടികൊണ്ടു…

എന്നും അവളെയും സ്വപ്നം കണ്ട് ഞാൻ കിടന്നുറങ്ങി..

ഒരു മുസ്ലിയാർ കുട്ടിക്ക് അന്യ പെണ്ണിനെ നോക്കാൻ പറ്റുമോ എന്നുള്ളതെല്ലാം ഞാൻ മറന്നു എന്നുള്ളതാണ് സത്യം..

വെള്ള തുണിയും വെള്ള ഷർട്ടും വെള്ള തൊപ്പിയും ഇട്ട് നടന്നു വരുന്ന എന്നെ ഒന്ന് നിങ്ങൾ സങ്കല്പിച്ചു നോക്കൂ..

ഒരാളോടും തോന്നാത്ത ഒരു ഇഷ്ട്ടം അവളോട് തോന്നി എന്നുള്ളത് തന്നെയാണ് സത്യം..

ഒരിക്കൽ പോലും അതൊരു തെറ്റായി തോന്നിയില്ല..

അവളെ നിക്കാഹ് ചെയ്തതിനു ശേഷം തൗബ ചെയ്തു മടങ്ങാമെന്ന് കരുതി..

പക്ഷെ മുകളിലുള്ള ആൾ നമ്മളെക്കാൾ പ്ലാൻ ചെയ്യുന്നവൻ ആണല്ലേ…

മാനം കറുത്തിരുണ്ട് തുടങ്ങിയിരുന്നു..

ഓർമകളുടെ മേച്ചിൽ പുറങ്ങളിൽ അലയുന്ന സമയം ചുറ്റും നടക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം…

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു മദ്രസ അദ്ധ്യാപകന്റെ നാലാമത്തെ കുട്ടിയാണ് ഞാൻ..

എന്റെ മുകളിലായി മൂന്നു ഇത്താത്തമാർ…

വിട്ടിൽ നിന്നും കുറച്ച് ദൂരെ യുള്ള ഓർഫെനേജിലായിരുന്നു എന്നെ ചേർത്തിയിരുന്നത്. അവിടെ പഠിച്ചാൽ മത പഠനവും ഭൗതിക വിദ്യാഭ്യാസവും ഒരേ സമയം നടക്കും

സ്കൂൾ വിട്ട് വന്നു കുറച്ച് നേരം കളിച്ചു കഴിഞ്ഞു മഗ്‌രിബ് ബാങ്ക് കൊടുക്കാൻ തുടങ്ങിയാൽ മത പഠനം തുടങ്ങുവാനുള്ള സമയമാകും..

വെറും കളിയും ചിരിയുമായി എന്റെ ജീവിതം മുന്നോട്ട് പോകുമ്പോഴായിരുന്നു ഒരു ഓണത്തിന്റെ അവധി കഴിഞ്ഞു സ്കൂൾ തുറന്ന നേരത്ത് പുതുതായി ഒരു കുട്ടി എന്റെ ക്ലാസ്സിലേക്ക് വന്നത് …

“ആരാടാ ഇപ്പൊ ക്ലാസ്സിൽ ചേരാൻ വന്നത്”
ഞാൻ എന്റെ അടുത്ത കൂട്ടുകാരൻ മുഹമ്മദിനെ തോണ്ടി ചോദിച്ചു..

“ഓഹ്‌.. വല്ല ഗൾഫ്കാരും ആയിരിക്കും.. അവരാണല്ലോ സ്കൂൾ തുറന്നതിനു ശേഷം ക്ലാസ്സിലേക്ക് വരാറുള്ളത്..”

“ഇവിടെ അതിന് ആരെടാ ഗൾഫ്കാരന്റെ മക്കൾ ഉള്ളത്..അല്ല അതൊക്കെ നിനക്ക് എങ്ങനെ അറിയാം..”

“അതോ.. എന്റെ മുത്താപ്പയുടെ മോൻ ഒരു ദിവസം പറയുന്നത് കേട്ടു ഇങ്ങനെ ഒരു കുട്ടി അവന്റെ ക്ലാസ്സിൽ ഓണത്തിന്റെ അവധിക്ക് ശേഷം ചേർന്നെന്ന്..

ഗൾഫിൽ നിന്നും തിരികെ വന്നപ്പോൾ ചേർത്തിയതാണെത്രെ.

ഞാൻ അങ്ങനെയാണെങ്കിലോ എന്ന് കരുതി പറഞ്ഞതാണ്…”

ഞങ്ങളുടെ ടീച്ചർ അവളെ ക്ലാസ്സിലേക്ക് ക്ഷണിച്ചു..

മുന്നിൽ തന്നെ നിർത്തി എല്ലാവരോടുമായി അവളുടെ പേര് പറഞ്ഞു തന്നു..

“റിവാന ജാസ്മിൻ”

ആദ്യമായിട്ടാണ് അങ്ങനെ ഒരു കുട്ടിയെ ഞാൻ നമ്മുടെ സ്കൂളിൽ കാണുന്നത്..

എന്റെ ഉമ്മയും ഇത്താത്തമാരും കുറച്ച് കുടുംബക്കാരും മുഖവും മുൻകയ്യ് പോലും മറച്ചിട്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..

പക്ഷെ മതചിട്ട ഉണ്ടായിരുന്നുവെങ്കിലും മുഖം മറക്കാനൊന്നും ആരും നിൽക്കാറില്ലായിരുന്നു.. അങ്ങനെ ഇത് വരെ കണ്ടിട്ടില്ല..

പിന്നെ കണ്ടത് തന്നെ പ്ലസ് വൺ മുതലുള്ള ഉയർന്ന ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളെയായിരുന്നു..

അവൾ എന്റെ അരികിലുള്ള പെൺകുട്ടികളുടെ സൈഡ് ബെഞ്ചിൽ വന്നിരുന്നു..

ആളെ ഒന്ന് തല ചെരിച്ചു നോക്കുവാൻ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും സഫിയ ടീച്ചറുടെ ചൂരൽ കൈ വെള്ള ചുവപ്പിക്കുമെന്നത് കൊണ്ട് തന്നെ ഞാനതിനു മുതിർന്നില്ല..

പിറ്റേന്നായിരുന്നു അവളെ നല്ലത് പോലെ ഞാൻ കണ്ടത്.. എന്നാലും മുഖം കാണുവാൻ സാധിച്ചില്ല..

അവളുടെ കണ്ണുകൾ രണ്ടും കണ്ടു…

രണ്ട് പൂച്ച കണ്ണുകൾ…

കണ്മഷി എഴുതിയത് പോലെയുള്ള പിരികം.. കൺ പീലികൾ കുറച്ച് വലുതായിരുന്നു.. കണ്ണ് തുറക്കുമ്പോഴും അടക്കുമ്പോഴും കാണാൻ പ്രത്യേക ഭംഗിയായിരുന്നു..

കുറച്ചു ദിവസങ്ങൾക് ശേഷം മറ്റൊന്ന് കൂടി അറിഞ്ഞു..

അവളുടെ ഉപ്പ ഗൾഫിൽ ജയിലിൽ കിടക്കുകയാണ്..

ആരോ ആ പാവത്തിനെ പറ്റിച്ചു ജയിലിൽ ആക്കി..

ഉള്ള സമ്പാദ്യമെല്ലാം കൊടുത്തിട്ടും പാർട്ണർമാർ എഴുതി ഉണ്ടാക്കിയ കള്ള കണക്കിനുള്ളത് കൊടുത്തു വീട്ടാൻ സാധിച്ചില്ല എന്നും കേട്ടു…

ഉമ്മയുടെ തറവാട്ടിലാണ് താമസം.. കൂടെ ഒരു ചെറിയ അനിയൻ മാത്രമേ ഉള്ളു..

അവളോട് എന്റെ ഉള്ളിൽ ഒരിഷ്ടം മുളപൊട്ടിയിരുന്നു …

ഞങ്ങളുടെ അനാഥലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം അവിടെ തന്നെ ഉണ്ടായിരുന്നു..

പെൺകുട്ടികളോട് സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ അന്ന് പിന്നെ ഹെഡ്മാഷിന്റ റൂമിൽ ക്ലാസ് വിടുന്നത് വരെ ഇരിക്കാം.

ബെഞ്ചു മനസ്സിൽ തട്ടി കൂട്ടി ഇരിക്കണം..

ഇതിതിനിടയിൽ ഒരു ദിവസം ഉച്ച ഭക്ഷണം കഴിച്ചു പാത്രം കഴുകുവനായി അവൾ പുറത്തെ പൈപ്പിന് ചുവട്ടിലേക് വന്നപ്പോൾ ഞാൻ അവിടെ നിൽപ്പുണ്ടായിരുന്നു..

അന്നാണ് ഞാൻ അവളുടെ മുഖം ആദ്യമായി നേരിൽ കാണുന്നത്..

പാല് പോലെയുള്ള വെളുപ്പിൽ ചുകപ്പ് നിറഞ്ഞ കളർ ആയിരുന്നു അവൾ..

അവളുടെ കവിളിലായി ചെറിയ ഒരു കറുത്ത പുള്ളി പോലെ ഒരു മറുകുണ്ട് അതവളെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്..

പെട്ടന്നായിരുന്നു അവൾ എന്നെ കണ്ടത്…

കണ്ടയുടനെ തന്നെ അവൾ മുഖം മറച്ചു ആ പൂച്ച കണ്ണ് കൊണ്ട് എന്നെ കത്തുന്നൊരു നോട്ടം നോക്കി..

അന്ന് ഞാൻ ഹെഡ്മാഷുടെ ചൂരൽ സ്വപ്നം കണ്ടു..

ഉച്ചക്ക് ശേഷമുള്ള മൂന്നു പിരീഡ് എന്നെ ഓഫീസിലേക്ക് വിളിപ്പിക്കുന്നതും ഓർത്തു ഞാൻ കഴിച്ചു കൂട്ടി..

ഇടക്കിടെ പിയൂൺ എന്റെ ക്ലാസ്സിന്റെ അരികിൽ കൂടി പോകുമ്പോൾ എന്റെ ഹൃദയം മിടിപ്പിന്റെ വേഗത കൂടി നൂറിനടുത്തേക് എത്തിയിരുന്നു..

പക്ഷെ ആരും വന്നില്ല…

അന്നത്തെ ലാസ്റ്റ് ബെൽ നീട്ടി അടിച്ചപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്…

ക്ലാസ്സിൽ നിന്നും ഇറങ്ങുമ്പോൾ പൂച്ച കണ്ണിൽ ചെറിയ കുസൃതി ഒളിപ്പിച്ചു വെച്ചു കൊണ്ട് അവളൊന്നു തിരിഞ്ഞു നോക്കി..

അതൊരു തുടക്കാമായിരുന്നു..

ഞാൻ കാണാതെ എന്നെയവൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു…

പക്ഷെ ഒന്ന് സംസാരിക്കുക എന്നത് ക്ലാസിലും ഗ്രൗണ്ടിലും ഒരു ബലികേറാമല തന്നെയായിരുന്നു..

ചുറ്റിലും നൂറു കണ്ണുകൾ ഉണ്ടാവും നമ്മുടെ കൂടെ. വളരെ ഏറെ അച്ചടക്കം അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം..

ആരും ഒരു അലമ്പും ഉണ്ടാക്കില്ല.. ഉണ്ടാക്കിയാൽ പിന്നെ അവൻ അവിടെ കാണില്ല..

വീട്ടിലുള്ള പ്രാരാബ്ദം കൊണ്ട് എങ്ങനെ എങ്കിലും പഠിക്കാനായി ഇവിടെ വന്നവർ പിന്നെ മറ്റുള്ള ഒരു സ്ഥലത്തേക്കും പോകുവാൻ വഴി ഇല്ലാതെ എങ്ങനെ എങ്കിലും ഇവിടെ തന്നെ പിടിച്ചു നിൽക്കുവാൻ ശ്രമിക്കും..

എന്നാലും അവളെ കാണാൻ അവൾ പാത്രം കഴുകൻ വരുന്ന സമയം ഞാൻ പതിവായി പൈപ്പിൻ ചുവട്ടിൽ എത്തിയിരിക്കും..

എനിക്കായ് മാത്രം അവളുടെ മുഖം ഒന്നോ രണ്ടോ നിമിഷം മാത്രം മറയില്ലാതെ വെളിവാക്കും…

ആ ഒരു വർഷം അങ്ങനെ തന്നെ കടന്നു പോയി.. വെക്കേഷൻ അടുത്തു വന്നു..

ഉമ്മയും ബാപ്പയും അടുത്ത ബന്ധുക്കളും ഇല്ലാത്തവർ അവിടെയുള്ള ഹോസ്റ്റലിൽ തന്നെ കഴിച്ചു കൂട്ടി..

പോക്കറ്റ് മണിക്കായ് മൂത്താപ്പയുടെ കൂടെ ചക്ക ഇറക്കി കൊടുക്കാൻ പോകലായിരുന്നു എനിക്ക് ഡ്യൂട്ടി..

രണ്ട് മാസം ഇടതടവില്ലാതെ പണിയുണ്ടാവും..

ഒരിക്കൽ എന്റെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർദൂരെയുള്ള ഒരു സ്ഥലത്തേക്കായിരുന്നു യാത്ര..

ഒരു വലിയ വീട്ടിലായിരുന്നു അന്ന് ചക്ക ഇറക്കാനുണ്ടായിരുന്നത്..

ഞങ്ങൾ അവിടേക്ക് കയറി.. നാലോളം പ്ലാവ് ഉണ്ട് അവിടെ. ഓരോന്നും ഓരോ അതിരിൽ വലിയൊരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു..

ഓരോന്നിലും എണ്ണിനോക്കാൻ കഴിയാത്തത്ര ചക്കകൾ..

മുത്താപ്പയും കൂടെയുള്ള ആളും പ്ലാവിൽ കയറും..

ഞാനും മറ്റൊരാളും കയറു പിടിച്ചു അവർ വെട്ടിതുക്കുന്ന ചക്ക മെല്ലെ ഇറക്കണം..

ആദ്യത്തെ പ്ലാവ് കഴിയുമ്പോൾ തന്നെ ഉച്ചയായി..

അന്നിനി ഒരു പ്ലാവ് കൂടെ കയറാൻ സാധിക്കുകയുള്ളു…

ആ പ്ലാവിന്റെ തടിയോട് ചേർന്ന് ഒരു ഷെഡ് കണ്ടു.. ചിലപ്പോൾ ആ ഷെഡിൽ ചക്ക വീഴാൻ സാധ്യത ഉണ്ട്..

ആ കാര്യം അവിടുത്തെ കാർന്നവരോട് പറഞ്ഞപ്പോൾ.. അയാളാണ് പറഞ്ഞത് അതൊരു വീടാണെന്ന്..

വീടെന്ന് പറയാൻ പറ്റില്ല പ്ലാസ്റ്റിക് കൊണ്ട് മറച്ച ഒരു ഷെഡ്… എനിക്കെന്തോ അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു.. നാട്ടിലൊന്നും അങ്ങനയുള്ള ഒരു വീടും ഇപ്പോഴില്ല…

ആ വീട്ടുകാരോട് കുറച്ച് നേരം പുറത്തിറങ്ങി നിൽക്കാൻ പറയാൻ എന്നോട് മൂത്താപ്പ പറഞ്ഞു..

ഞങ്ങളുടെ വർത്തമാനം കേട്ടത് കൊണ്ടാണെന്നു തോന്നുന്നു ഞാൻ അവിടേക്ക് എത്തുന്നതിനു മുമ്പ് തന്നെ അവർ ആ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു..

ആദ്യം തന്നെ ഒരുമ്മ… വളരെ അധികം ക്ഷീണം അവരെ ബാധിച്ചിട്ടുണ്ട്..

തൊട്ട് പിറകിൽ ഇറങ്ങിയ ആളെ കണ്ടു ഞാൻ ഞെട്ടി.. എന്റെ കണ്ണുകൾ ഒരു നിമിഷം കൊണ്ട് തന്നെ നിറഞ്ഞു വന്നു…

എന്റെ റിവാ…

എന്റെ ഉള്ളിൽ നിന്നും ആ പേര് പുറത്തേക് വന്നെങ്കിലും ചുണ്ടുകളുടെ ചലനമല്ലാതെ ഒരു ശബ്ദം പോലും പുറത്തേക് വന്നില്ല..

അവൾ വീട്ടിൽ ധരിക്കുന്ന വസ്ത്രം ഇട്ട് കൊണ്ടായിരുന്നു പുറത്തേക് വന്നത്..

അവൾ എന്നെയും കണ്ടു… അവളുടെ മുഖം കുനിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് അതിലേറെ സങ്കടമായി..

അവരെല്ലാം പുറത്തേക് ഇറങ്ങിയത് കണ്ട് മൂത്താപ്പയും സഹായിയും മുകളിലേക്ക് കയറി…

എന്റെ കണ്ണുകൾ ഇടക്കിടെ ആ പൂച്ചക്കണ്ണ് തേടി അവളുടെ അരികിലേക്കു ചെന്നെത്തിക്കൊണ്ടിരുന്നു…

ഇടക്കിടെ മൂത്താപ്പ മുകളിൽ നിന്നും പറയുന്നതെല്ലാം എന്റെ ചെവിയിൽ ചെറിയ ശബ്ദങ്ങളായി കയറുന്നുണ്ടെങ്കിലും അതൊന്നും എന്റെ തലച്ചോർ സ്വീകരിക്കുന്നില്ല…

മൂത്താപ്പ ഇടക്കിടെ ചീത്ത വിളിക്കാനും തുടങ്ങി..

റിവാ അവളുടെ ഉമ്മയുടെ ചെവിയിൽ എന്തോ സ്വകാര്യം പറയുന്നുണ്ട്..

തൊട്ട് ഉടനെ അവർ എന്നെ ആകെ മൊത്തമായി ഒന്ന് വീക്ഷിച്ചു..

പിന്നെ ആ വിറയർന്ന ചുണ്ടുകളാൽ എന്നെ നോക്കി പുഞ്ചിരിച്ചു..

മൂത്താപ്പ ചക്ക മുഴുവൻ ഇറക്കി അടിയിൽ വന്നു..

ടാ… എവിടെ നോക്കി ആണ് പണി എടുക്കുന്നതെന്ന് പറഞ്ഞു എന്റെ ചെവി നോക്കി ഒന്ന് തന്നു.

മുത്താപ്പ പ്ലാവിൽ നിന്നും ഇറങ്ങിയത് പോലും ഞാൻ അറിഞ്ഞില്ല.. എന്റെ ചെവിക്ക് കിട്ടിയ അടിയുടെ വേദനയാൽ മാത്രമാണ് എനിക്ക് അടികിട്ടി എന്ന് പോലും ഞാൻ അറിഞ്ഞത്..

ആ സമയംത്താണ് റിവ അവളുടെ വീടിനകത്തേക്ക് കയറി നാലു ഗ്ലാസ് നാരങ്ങ വെള്ളം കലക്കിയതുമായി വരുന്നത്..

അള്ളോ മോളെ ഇതൊന്നും വേണ്ടായിരുന്നു…

മൂത്താപ്പ റിവയെ നോക്കി പറഞ്ഞു.. ആ സമയം തന്നെ അവളുടെ ഉമ്മ വന്നു റിവയുടെ കൂടെ ആണ് ഞാൻ പഠിക്കുന്നത് എന്നും മറ്റും പറഞ്ഞു കൊടുത്തു..

എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ വീടാണിതെന്ന് അറിഞ്ഞപ്പോൾ മൂത്തപ്പാക്കും സങ്കടമായി..

എന്റെ മാറ്റത്തിന്റെ പ്രശ്നവും മൂത്താപ്പ ഊഹിച്ചു..

അവളുടെ ഉമ്മയോട് വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ എന്താണ് ഇവിടെ ഇങ്ങനെ ഒരു ഷെഡ് കെട്ടാനുള്ള കാരണമെന്നു ചോദിച്ചപ്പോൾ, അവർ പറഞ്ഞു..

ഈ സെഡ്ഡ് നിൽക്കുന്ന സ്ഥലം മുപ്പത് സെന്റ് റിവയുടെ ഉപ്പയുടെതാണ്. പക്ഷെ വാക്ക് മാത്രമേ ഉള്ളു..പിന്നെ അവളുടെ ഉപ്പയുടെ തറവാട്ടിൽ നിൽക്കുന്നത് അവർക്കൊരു ബുദ്ധിമുട്ടാവാൻ തുടങ്ങിയപ്പോൾ ഒരുഷെഡ് കെട്ടി ഇങ്ങോട്ട് മാറിയതാണെന്ന് പറഞ്ഞു..

എന്നാൽ നിങ്ങളുടെ വീട്ടിൽ പോയി നിന്നു കൂടെ എന്ന് ഉമ്മയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞങ്ങളെ എല്ലാവരുടെയും കണ്ണീർ വീഴ്ത്തി.

അവരുടെ മക്കളുടെ ഉപ്പ എല്ലാ ബാധ്യതയും തീർത്ത് തിരിച്ചു വരുമ്പോൾ.. അത് എന്നായാലും എത്ര വർഷങ്ങൾ എടുത്താലും അദ്ദേഹത്തിന്റെ മക്കളെ ആദ്യം കാണണം..

തന്റെ ചോരയെ കാണുമ്പോൾ ഉള്ളിലുള്ള സങ്കടം എത്രയുണ്ടെങ്കിലും അത് ഒലിച്ചുപോകും…

അതിന് വേണ്ടിയാണ് ഞാനിവിടെ താമസിക്കുന്നത് എന്റെ ഈ കുരുന്നു കളെയും കൊണ്ട്…

റിവ ഇടക്കിടെ എന്റെ മുഖത്തേക് നോക്കുന്നുണ്ട്.. ഇടക്കിടെ അവളുടെ പൂച്ച കണ്ണിൽ എന്റെ കണ്ണുകൾ കോർക്കുന്നു..

“എടാ പോകാം…”

മുത്താപ്പ എന്നെ വിളിച്ചു..

“എ.. എന്താ..”

“ചെക്കൻ ഇവിടെ ഒന്നും അല്ല.. “
കൂട്ടത്തിലുള്ള ഒരാൾ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു പോയി..

അവരുടെ ഭർത്താവിന്റെ കേസിന്റെ ഡീറ്റൈൽസും മറ്റും കളക്ട് ചെയ്തു ഞങൾ അവിടെ നിന്നും ഇറങ്ങി..

ആ തറവാട്ടിലെ ആളുകളോടുള്ള വെറുപ്പു കാരണം പിന്നെ അവിടെയുള്ള പ്ലാവിൽ കയറാൻ മൂത്താപ്പ പോയിട്ടില്ല..

അവരുടെ കാര്യങ്ങൾ പൂർണമായും കേട്ടപ്പോൾ മൂത്താപ്പ മാത്രമല്ല ഞങ്ങൾ എല്ലാവരും ആ വീട്ടിൽ നിന്നും ഇറങ്ങി..

മാസങ്ങൾ പിന്നെയും മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു..

മഴ പെയ്യാൻ തുടങ്ങിയപ്പോൾ പിന്നെ ചക്കയുടെ ഡിമാൻഡ് കുറഞ്ഞു..

അതിനിടയിൽ പിന്നെ അവളെ കാണാൻ ഒരു വട്ടം മാത്രമേ സാധിച്ചുള്ളൂ..

ഒരു ദിവസം ഉച്ച കഴിഞ്ഞു മൂത്താപ്പ എന്നെ തേടി വീട്ടിലേക് വന്നു..

മൂപ്പരുടെ കയ്യിൽ ഒരു പൾസർ ഉണ്ടായിരുന്നു..

എന്നോട് പെട്ടന്ന് മാറ്റി വരുവാൻ പറഞ്ഞു..
എങ്ങോട്ടാണെന്ന് പോലും ചോദിക്കാതെ ഞാൻ വണ്ടിയിൽ കയറി..

പൾസർ വീട്ടിൽ നിന്നും ഇറങ്ങി റോഡിലേക്ക് കയറി..

മൂത്തപ്പയെ കുറിച്ച് പറഞ്ഞില്ലല്ലോ..

മൂപ്പരോരു അസാധ്യ സംഭവമാണ്..

ഹംസയെന്നാണ് പേര്. ഞങ്ങൾ കുട്ടികൾ മൂപ്പരറിയാതെ കളിയാക്കികൊണ്ട് കുപ്പിക്കണ്ടം ഹംസ എന്ന് വിളിക്കാറുണ്ട്…

പക്ഷെ ആള് വെറും പച്ചപ്പാവമാണ്..

വല്യ ഒരു കൊമ്പൻ മീശ യൊക്കെ ഉണ്ട്. കണ്ടാൽ പേടിയാകും പക്ഷെ ആളൊരു രസികനായിരുന്നു..

മൂത്താപ്പ കുറച്ച് കാലം മുന്നേ ഒരു അടക്ക തോട്ടത്തിൽ അടക്ക പറിക്കാനായി പോയിരുന്നു..

ഒരു വലിയ തോട്ടം. അതിന്റെ ഇടയിലായി ഒരുപാട് പച്ച കറി കൃഷിയും മറ്റും ഉണ്ട്..

മൂത്താപ്പ ഓരോ കവുങ്ങിൽ നിന്നും അടക്ക താഴേക്കിട്ട് കൊണ്ട് ആടിയാടി അടുത്തുള്ള കവുങ്ങിലേക് മാറുകയാണ് ചെയ്യുന്നത്..

അതിനിടയിൽ കുറച്ചു ആളുകൾ കൃഷിപ്പണി ചെയ്യുന്ന ഭാഗത്തെത്തി..

അതിലൊരു വിരുതൻ മുകളിലേക്ക് നോക്കിയപ്പോഴാണ് ഹംസ മടക്കി കുത്തിയ തുണിക്കടിയിൽ മറ്റൊന്നും ഇല്ലെഎന്ന് കണ്ടത്..

ഉടനെ തന്നെ അയാൾ എല്ലാവരെയും വിളിച്ചു മുകളിലേക്ക് കൈ ചൂണ്ടി കാണിച്ചു കൊടുത്തു..

മൂത്താപ്പ പണിക്കിടയിൽ ആയത് കൊണ്ട് തന്നെ അടിയിൽ നടക്കുന്നതൊന്നും അറിഞ്ഞില്ല…

“ അടിയിൽ തുങ്ങിയാടുന്ന കൊല വെട്ടല്ലേടാ ഹംസാ …”
അടിയിൽ നിന്നും അയാൾ മൂത്തപ്പയോടായി ഉറക്കെ വിളിച്ചു പറഞ്ഞു

കേട്ടപ്പോൾ തന്നെ മൂത്തപ്പാക് സംഗതി കത്തി..

അടിയിൽ കൂട്ടച്ചിരി മുഴങ്ങി അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്..

എന്ത് മറുപടി പറയുമെന്നറിയാതെ മൂത്താപ്പ കുഴങ്ങി…

ഉടനെ തന്നെ മറുപടി വന്നു..

അവിടെ കുല മാത്രം അല്ലടാ മുകളിലേക്ക് നിൽക്കുന്ന ഒരു ഉലക്കയും ഉണ്ട്.. നിനക്കത് കാണണോ എന്ന് ചോദിച്ചു..

മറുപടി കിട്ടിയപ്പോൾ തന്നെ എല്ലാവരും പിരിഞ്ഞു പോയി…

റിവയുടെ വീട്ടിലേക്കുള്ള വഴിയിലേക്കാണ് ഞങ്ങളുടെ പൾസർ കയറിയത്…

ആ വീടിന്റെ അതിരിൽ വണ്ടി നിർത്തി എന്നെയും കൂട്ടി മൂത്താപ്പ അങ്ങോട്ട് നടന്നു..

ഞങ്ങളെ കണ്ടപ്പോൾ തന്നെ റിവയും ഉമ്മയും പുറത്തേക്കിറങ്ങി..

സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ അനിയൻ എവിടെ എന്ന് ചോദിച്ചപ്പോൾ കളിക്കാൻ പോയി എന്നവൾ പറഞ്ഞു…

മൂത്താപ്പ വന്ന കാര്യം പറഞ്ഞു..

റിവയുടെ ഉപ്പയുടെ കാര്യങ്ങൾ ശരിയാക്കാൻ ഗൾഫിലുള്ളള്ള മൂത്താപ്പയുടെ കൂട്ടുകാരെ ഏർപാടാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ അവർ അയാളെ പോയി കണ്ടിരുന്നു…

“നാളെ വെള്ളിയാഴ്ച ആയത് കൊണ്ട് തന്നെ ജയിലിൽ നിന്നും നാട്ടിലേക്കു വിളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്..

നമ്പറൊന്നും മാറിയിട്ടില്ലല്ലോ..”

“ഇല്ല.. പക്ഷെ കറണ്ടില്ലാത്തത് കൊണ്ട് ഫോണിൽ ചാർജില്ല…”

ഫോണെടുത്തു ഹഫ്സത്തയുടെ വീട്ടിൽ കൊണ്ട് പോയി കുത്തിയിടനായി അവർ റിവയോട് പറഞ്ഞു..

അവൾ ഉടനെ തന്നെ അകത്തേക്കോടി ഒരു പഴയ ഫോണും അതിന്റെ ചാർജറുമായി ആ തൊടിയുടെ മുൻവശത്തുള്ള വീട്ടിലേക്കോടി..

അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവൾ അവളുടെ ഉപ്പയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്…

അതേ സന്തോഷം അവളുടെ ഉമ്മയുടെ മുഖത്തും ഞാൻ കണ്ടു..

അവർ മൂത്താപ്പയോട് കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ഒരുപാട് നന്ദി പറഞ്ഞു കൊണ്ടിരുന്നു..

ഇറങ്ങാനായി തുടങ്ങിയപ്പോഴാണ് അവർ ഞങ്ങൾക്ക് ചായ തന്നില്ലല്ലോ എന്ന് ഓർത്തത്..

ഇപ്പോൾ ഒന്നും വേണ്ടെന്ന് ഒരുപാട് പറഞ്ഞിട്ടും ചായ കുടിക്കാതെ വിടില്ലന്ന നിർബന്ധത്താൽ അവിടെ ഇരിക്കേണ്ടി വന്നു..

റിവയുടെ ഉമ്മ അടുത്തുള്ള വീടുകളിൽ പോയി സഹായം ചെയ്തു കൊടുത്തിട്ടാണ് അവരുടെ വീട്ടിൽ ഓരോ ദിവസവും തള്ളി നീക്കുന്നത്..

റിവ വളരെ പെട്ടന്ന് തന്നെ അങ്ങോട്ട്‌ കയറി വന്നു…

അവളായിരുന്നു ചായ ഇട്ട് കൊണ്ട് വന്നത്..

ശരിക്കും ഞാൻ അതൊരു പെണ്ണ് കാണൽ പോലെ ആശ്വസിച്ചു..

ചായ കുടിക്കുന്നതിനിടയിൽ കുറച്ച് മാറി ഒരു ഇരുനില വീട് ഞങ്ങൾക് കാണിച്ചു തന്നു.. ആ വീടായിരുന്നു അവരുടേത്..

എല്ലാം വിറ്റപ്പോൾ അതും കൊടുക്കേണ്ടി വന്നു..

പൈസ ഇല്ല എന്ന് പറഞ്ഞ മൂപ്പരുടെ ഒരു അനിയൻ തന്നെ ചുളു വിലക്കാ വീട് കൈകലാക്കി…

സ്വന്തം കുടുംബത്തെ കണ്ണും പൂട്ടി വിശ്വസിച്ചു പോയ ഒരു പാവം മനുഷ്യൻ ആയിരുന്നു റിവയുടെ ഉപ്പ..

കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ചു ഞങ്ങൾ ആ വീട്ടിൽ നിന്നും ഇറങ്ങി..

തിരികെ ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മൂത്താപ്പ മുന്നിൽ നടക്കുന്നുണ്ട്..

മൂത്താപ്പയുടെ ഇടപെടലിൽ എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി..

എല്ലാവരും മുത്താപ്പയുടെ രാഷ്ട്രീയ ഇടപെടലുകൾ കാണുമ്പോൾ ചീത്ത പറയുകയും കളിയാക്കുകയുമെക്കെ ചെയ്യാറുണ്ട്..

പക്ഷെ ഇന്നാദ്യമായി എന്റെ മൂത്താപ്പ ആരാണെന്നെനിക്ക് മനസ്സിലായി..

നാട്ടിൽ ഒരു കള്ളിത്തുണിയും ചുറ്റി കാക്ക മാരെ പോലും നടക്കുന്നുവെങ്കിലും ആളൊരു പുലി തന്നെയാണ്…

അതെനിക് ഇപ്പോഴാണ് മനസ്സിലായത്..

കുറച്ചു ദിവസങ്ങൾക് ശേഷം വീണ്ടും ഓര്‍ഫനേജും സ്കൂളും തുറന്നു..

ഞങ്ങളുടെ ഡിവിഷൻ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു..

ഒമ്പതിൽ ഉണ്ടായിരുന്ന കുറച്ച് പേര് മറ്റു പല സ്കൂളിലേക്കും ചേക്കേറി…

ഞാനും റിവയും ഒരുപാട് അടുത്തുവെങ്കിലും അവിടുത്തെ അച്ചടക്കം കാരണം കൂടുതൽ സംസാരിക്കാൻ സാധിച്ചില്ല..

ഒരു നാൾ അവൾ ഹോസ്റ്റലിൽ നിന്നും ഒരുപാട് സന്തോഷത്തോടെയായിരുന്നു ക്ലാസ്സിലേക്ക് വന്നത്.. അവളുടെ ഉപ്പ വരുന്നു..!!!

ഗൾഫിൽ ഉള്ള എല്ലാ പ്രശ്നങ്ങളും തീർത്തു.. അവളുടെ ഉപ്പയെ ചതിച്ചവൻമാരെ എല്ലാം പോലീസ് പിടികൂടി.. കേസ് റിവയുടെ ഉപ്പയുടെ മേലിൽ നിന്നും അവരുടെ മേലേക്ക് തിരിഞ്ഞു..

ഓണപ്പരീക്ഷയും റമളാൻ നോമ്പും പെരുന്നാളും കഴിഞ്ഞു…

പെട്ടെന്നൊരു ദിവസം മുതൽ അവളെ ക്ലാസ്സിൽ കാണാതെയായി.. ഒരു ദിവസം കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു.. അങ്ങനെ ഒരാഴ്ചയോളം മുന്നോട്ട് പോയി..

അവളെ ഒരു നോക്ക് കാണാതെ എന്റെ മനസ്സ് പിടയാൻ തുടങ്ങി..

ഉറക്കമില്ലാതെ ഞാൻ ഹോസ്റ്റലിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്താൻ തുടങ്ങി..

കൂടെയുള്ളവർക് എന്റെ മാറ്റം കണ്ടിട്ട് എന്താണ് സംഭവമെന്ന് പിടി കിട്ടിയില്ല..

ആ ആഴ്ച കഴിഞ്ഞു സ്കൂൾ തുറന്നപ്പോൾ ഞാൻ സ്കൂളിലേക്ക് ഗേറ്റ് കടന്നു കയറി..

സ്കൂളിൽ ഒരു ബെൻസ് കാർ നിർത്തിയിട്ടുണ്ട്..

ആരെങ്കിലും മുതലാളിമാർ ഡോണെഷൻ കൊടുക്കാൻ വന്നതാവുമെന്ന് കരുതി ഞാൻ ഓഫീസിനു മുമ്പിലൂടെ ക്ലാസ്സിലേക്ക് നടക്കാൻ കാലടി വെച്ചപ്പോൾ..

എനിക്ക് നല്ലത് പോലെ പരിചയം ഉള്ള ഒരു കുട്ടി ഓഫീസ് റൂമിൽ നിൽക്കുന്നു..

അതവൾ തന്നെ ആയിരുന്നു എന്റെ റിവാ..

ഉള്ളിൽ ഹെഡ്മാഷ് ഉള്ളത് കൊണ്ട് തന്നെ അവളെ കണ്ടിട്ടും ഒന്നും മിണ്ടാനോ അവളുടെ മുഖ്ത്തേക് ഒന്ന് നോക്കാനോ കഴിയാതെ ഞാൻ മുന്നോട്ട് നീങ്ങി, പക്ഷെ എന്റെ കാലടികൾ ഒരു അടി പോലും മുമ്പോട്ടു നീങ്ങുന്നില്ല…

“ജാസി…”
മധുരമുള്ള ഒരു ശബ്ദം എന്റെ ചെവിയിലേക് ഇരച്ചു കയറി..

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ റിവ എന്റെ തൊട്ട് പിന്നിൽ വന്നു നിൽക്കുന്നു..

അവളുടെ കണ്ണുകളിലേക് തന്നെ ഞാൻ നോക്കിനിന്നു കുറച്ച് നേരം..

ആ പൂച്ച കണ്ണുകൾക്ക് പണ്ടുള്ളതിനേക്കാൾ ഏറെ തിളക്കം വന്നിരിക്കുന്നു..

അവളുടെ ഉപ്പ ഞങ്ങളുടെ അടുത്തേക് നടന്നു വരുന്നത് കണ്ട് അവൾ എന്നോട് രണ്ട് കാര്യം പറഞ്ഞു…

അതിൽ ഒരു കാര്യം എനിക്ക് സന്തോഷം നൽകി..

രണ്ടാമത്തെ കാര്യം????

<<@>>

മഴ വന്നു ശക്തമായി പെയ്യാൻ തുടങ്ങിയിട്ടും ഞാനാ നടത്തം തുടർന്നു… എന്റെ വീട് ലക്ഷ്യമാക്കി കൊണ്ട്…

എന്നിൽ നിന്നും ഉതിർന്ന് വീഴുന്ന കണ്ണീർ തുള്ളികൾ വളരെ വേഗത്തിൽ മഴത്തുള്ളികളുമായി കൂടിച്ചേർന്നു നിലത്തേക്കരിച്ചിറങ്ങി..

വീട്ടിലെത്തി ആരോടും ഒന്നും മിണ്ടാതെ റൂമിൽ കയറി കിടന്നു.. പിന്നെ പാതി രാത്രിയിൽ ആണ് എഴുന്നേൽക്കുന്നത്..

മനസ്സ് വല്ലാതെ പിടക്കുന്നു..

യാന്ത്രികമായി വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള പള്ളി ലക്ഷമാക്കി നടന്നു..

സമയം എത്രയായെന്ന് പോലും അറിയില്ല..

ഉള്ളിൽ വിഷമം നിറഞ്ഞാൽ പിന്നെ ഞാൻ അടുത്തുള്ള പള്ളിയിൽ ഇങ്ങനെ രാത്രിയിൽ വന്നു നിസ്കരിക്കും…

ആരും കാണാതെ…

എന്നെ എപ്പോഴും കണ്ട്കൊണ്ട് നിൽക്കുന്നവന്റെ മുഖത്തേക് നോക്കി കരയാൻ… അവന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരി തൂകി ഞാൻ തോറ്റിട്ടില്ല റബ്ബേ എന്ന് കാണിക്കാൻ.. അതെന്റെ ജീവിതത്തിൽ ഇടക്കുള്ളതാണ്..

ഈ പള്ളിക്ക് 800 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ട്..

പഴമക്കാർ പറയുന്നത് രാത്രിയിൽ അവിടെ പോകരുതെന്നാണ്..

ഞാൻ ഇത്രയും കാലം ഇടക്കിടെ പോയിട്ടും ആരെയും കണ്ടിട്ടില്ല അവിടെ..

വുളു ചെയ്തു നിസ്കാരം തുടങ്ങി..

രണ്ടു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ട്..

റബ്ബേ.. റഹ്മാനെ.. എന്റെ ഹൃദയം വല്ലാതെ വിറ കൊള്ളുന്നു..

എന്നെ നീ തോൽപ്പിക്കുകയാണോ..

എത്ര നേരം നിസ്കാരം നിർവഹിച്ചു എന്നോ എത്രയെണ്ണം ആയെന്നോ അറിയില്ല…

സുജൂദിൽ വീണു കിടക്കുമ്പോൾ എന്റെ തേങ്ങൽ പുറത്തേക് തള്ളി തള്ളി വന്നു കൊണ്ടിരുന്നു..

നിന്നോടെല്ലാതെ എന്റെ സങ്കടം ഞാൻ ആരോട് പറയാൻ…

നീയല്ലാതെ എന്നെ മനസ്സിലാക്കാൻ കഴിയുന്നവൻ ആരുമില്ല അള്ളാഹ്..

എന്റെ കണ്ണീരിനാൽ നിസ്കാരപ്പായ നനഞ്ഞു കുതിർന്നു..

കുറച്ച് മണിക്കൂറുകൾക്ക് ശേഷം.,

എന്റെ കണ്ണുകൾ താനെ അടയാൻ തുടങ്ങി…

ഞാൻ ആ സുജൂദിൽ കിടക്കുന്നത് പോലെ തന്നെ ഉറക്കത്തിലേക്കു വീണു പോയി…

ആരോ ആ പള്ളിയുടെ വാതിൽ തുറക്കുന്നുണ്ട്..

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ആ റൂമിലേക്കു ഒഴുകി വരുവാൻ തുടങ്ങി..

എന്റെ കുറച്ച് മുന്നിലായി പള്ളിയുടെ ആദ്യ സ്റ്റെപ്പിൽ ഒരാൾ വന്നു നിന്നു…

അയാളുടെ മുഖം ഞാൻ കാണുന്നില്ല..

അയാൾ തക്ബീർ ചൊല്ലി നിസ്കാരം തുടങ്ങി…

അയാളെ മുഴുവനായി ഒന്ന് നോക്കിയ ഞാൻ ഞെട്ടി പിടഞ്ഞു സുജൂദിൽ നിന്നും എഴുന്നേറ്റ് പിറകിലെ മതിലിൽ ചാരി ഇരുന്നു…

ശുഭ വസ്ത്രം ധരിച്ചു കയറി നിസ്കാരം തുടങ്ങിയ അദേഹത്തിന്റെ കാലുകൾ നിലത്ത് മുട്ടുന്നുണ്ടായിരുന്നില്ല…

തുടരും…

ഒരൊറ്റ പാർട്ട്‌ കൂടെ ഉണ്ടാവുകയുള്ളൂ വെള്ളിയാഴ്ച വൈകുന്നേരം അടുത്ത പാർട്ട്‌ തരും…

ഈ കഥ എഴുതി കഴിഞ്ഞതാണ്… നെക്സ്റ്റ് പാർട്ട്‌ കുറച്ചു മിനിക്ക് പണികൾ ഉണ്ട്…

പുതിയ ഫോണിൽ ആയത് കൊണ്ട് തന്നെ തുടർകഥ എഴുതാൻ ഒരു ഫ്ലോ കിട്ടുന്നില്ല..പഴയ ഫോൺ ഡോക്ടറെ കാണിച്ചു, ശ്വാസം കിട്ടാതെ കിടക്കുന്നത് കൊണ്ട് തന്നെ വെന്റിലെ റ്ററിൽ ആണ് ???

രണ്ട് ദിവസം കൊണ്ട് കുട്ടപ്പൻ ആക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്.. അത് കിട്ടിയാൽ ഉടനെ സഖി സെറ്റ് ചെയ്യാം….

ഈ ഫോണിൽ എഴുതിയിട്ട് കഴിയുന്നില്ല അത് കൊണ്ടാണ്.. ക്ഷമിക്കുക..❤❤❤

ഇഷ്ട്ടത്തോടെ ???

നൗഫു ????

Updated: February 9, 2021 — 7:11 pm

79 Comments

  1. ഈ കഥ ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
    നല്ല വെറൈറ്റി തീം ഇങ്ങള് പൊളി ആണ് തുടർന്ന് എഴുതൂ

    ♥️♥️♥️

    1. താങ്ക്യൂ ???

  2. ഭായി നിങ്ങൾ ഒര് വല്ലാത്ത ഒര് ജിന്ന് തന്നെയാണ്

    1. ??? ഇജ്ജ് എന്നെ സുയിപ്പാക്കും ???

  3. ? ആരാധകൻ ?

    സൂപ്പർ…..
    ബാക്കി വേഗംപോന്നോട്ടെ

    1. താങ്ക്യൂ ???

  4. Abdul fathah malabari

    അല്ലെങ്കിലും ഒട്ടുമിക്ക പെണ്ണുങ്ങളും അങ്ങനെയാണ് ഉണ്ട ചോറിന് നന്ദി കാണിക്കില്ല.
    ഇവിടെ ആദ്യമായാണ് ഞാൻ ഒരു മുത അല്ലിമിന്റെ കഥ വായിക്കുന്നത് , തികച്ചും വ്യത്യസ്തമായ ഒരു കഥ ,
    അത്യാവശ്യം നല്ല ഒരു നിലയിൽ എത്തിയാൽ പെണ്ണുങ്ങൾ അതുവരെ കഴിഞ്ഞത് ഒക്കെ മറക്കും , എന്നാലും ഇൻഫോസിസിൽ ജോലി കിട്ടിയ അഹങ്കാരത്തിൽ ആ പാവം ചോര നീരാക്കി വാങ്ങിയ കാശിന് വാങ്ങിച്ച ഫോൺ കുളത്തിലേക്ക് എറിഞ്ഞത് ശേരിയായില്ല , തികച്ചും ചെറ്റത്തരം എന്നല്ലാതെ എന്ത് പറയാൻ, ചിലരുണ്ട് ചിരിച്ചു കൊണ്ട് കഴുത്ത് അറുക്കുന്ന ഇനം

    1. അവരെ ആദ്യമേ തിരിച്ചറിയാൻ ശ്രമിക്കുക അല്ലെങ്കിൽ അതൊരു തീർത്താൽ തീരാത്ത വേദന നൽക്കും

      താങ്ക്യൂ മലബാരി ???

      1. Abdul fathah malabari

        എന്റെ കൂട്ടുകാരന്റെ engagemen കഴിഞ്ഞു , അവന്റെ കയ്യിൽ ഉള്ളത് ടിസ്പ്ളേ പൊട്ടിയ ഫോൺ ആണെങ്കിലും അവൻ പെണ്ണിന് വിലകൂടിയ ഫോൺ തന്നെ വാങ്ങിക്കൊടുത്തു, എന്നിട്ട് ആ പാവം ഗൾഫിൽ ചോര നീരാക്കി ഉണ്ടാക്കിയ കാശിന് വാങ്ങിക്കൊടുത്ത ഫോണും സ്വർണാഭരണങ്ങളും കൊണ്ട് പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടി ആ ഒരു ഇതിൽ പറഞ്ഞെന്നെ ഒള്ളു

  5. ♨♨ അർജുനൻ പിള്ള ♨♨

    ???. സൂപ്പർ. വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. പിള്ളേ ???

  6. റിവണകു ട്ടി അടുത്ത കഥയിറക്കി പകരം വിട്ടൂ

    1. ???

      വരട്ടെ അവൾ എന്ത് ചെയ്യുമെന്ന് നോക്കാം

Comments are closed.