ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247

“മോനേ….. ആദീ…. നിന്നെ ഒരു വാക്ക് കൊണ്ട് പോലുമെനിക്ക് ആശ്വസിപ്പിക്കാനാവുന്നില്ല….എന്ത് പറയണമെന്നോ , എങ്ങനെ പറയണമെന്നോ മനസ്സിലാകുന്നില്ല…
ദൈവം കൂടെയുണ്ടാകും….അതല്ലാതെ വേറെന്താ നിന്നോട് ഞാൻ പറയുക…”

അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ തനിക്കൊരു തരത്തിലും ഉപകാരപ്പെടാത്ത ആശ്വസിപ്പിക്കൽ പ്രഭാഷണം…താൻ കരുതിയത് പോലെ തന്നെ , ഇതിന് വേണ്ടി തന്നെയാണ് അദ്ദേഹം വിളിപ്പിച്ചതെന്ന് അവന് മനസ്സിലായി….താൻ മനസ്സിൽ പറഞ്ഞത് കേട്ടത് പോലെ CM തുടർന്നു…

“നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നടന്നതിന്റെ പിറ്റേന്ന് തന്നെ നിന്നെ ഞാൻ ഇവിടേക്ക് വിളിപ്പിച്ചു…ചെയ്തത് തെറ്റാണെന്നറിയാം… എന്നാലും അതിനൊരു കാരണമുണ്ട്….
ഇനിയും വൈകിയാൽ , ഇപ്പോൾ പോലീസ് സ്റ്റേഷനിലുണ്ടായത് പോലെ പലതും കാണേണ്ടി വരുമെന്നുമെനിക്കറിയാം…..
അത് കൊണ്ട് തന്നെയാണ് മധുവിനോട് നിന്നെ കൈയോടെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞത് ”

കാര്യം പിടികിട്ടാതെ ആദി മൗനം തുടർന്നു… ഇടയ്ക്ക് അവന്റെ കണ്ണുകൾ ചാന്ദ്നിയിലേക്ക് നീങ്ങുന്നുണ്ടായിരുന്നു…

“ചാന്ദ്നീ….. ആ ഫയൽസൊക്കെ ഇങ്ങെടുത്തേ…”

ചാന്ദ്നി ഒരു ഫയൽ CM ന് കൊണ്ട് വന്നു കൊടുത്തു….

“ആദീ… നീ ഈ ഫയൽസൊക്കെ ഒന്ന് മറിച്ചു നോക്ക്…. അനുപമ ചെന്നൈയിൽ നടത്തിയ കേസിന്റെ ഡോക്യുമെന്റ്സാണിതൊക്കെ…”

ഇതൊക്കെയെന്തിനാണ് തന്നെ കാണിക്കുന്നതെന്ന രീതിയിൽ അവൻ CM നെയൊന്ന് നോക്കി….

“അതിൽ നീ ആറാമത്തെ പേജ് തുറന്ന് നോക്കിക്കേ ”

മെല്ലെ ആറാമത്തെ പേജിലേക്ക് കൈകൾ ചലിച്ചു….

“സ്റ്റീഫൻ രാഘവ്…ഇന്ത്യയിലുള്ള പെൺവാണിഭ-ഭിക്ഷാടന-ലഹരി മാഫിയകളുടെ കണ്ണികളൊക്കെ കൂടിച്ചേരുന്ന കേന്ദ്രബിന്ദു..അവന്റെ കൈപിടിയിലാണ് ഇന്ത്യയിലെ ഇത് പോലെയുള്ള മാഫിയകളൊക്കെയും.. ലോകത്തിന്റെ നാനാഭാഗത്തും പടർന്നു പന്തലിച്ചു നിൽക്കുന്നതാണ് അവന്റെ സാമ്രാജ്യം….പെണ്ണിന്റെ മാനവും കുട്ടികളുടെ അവയവങ്ങളും വില്പനച്ചരക്കാക്കുന്ന നരഭോജി…അവന്റെ വിവരങ്ങളാണ് അതിൽ കാണുന്നതൊക്കെയും ”

Updated: February 17, 2021 — 11:05 pm

28 Comments

  1. അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
    ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???

    പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
      മനസ്സിലായില്ല….

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    Thank uu??

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  4. Ponnotte ✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആയിക്കോട്ടെ ♥♥

  5. ❤️❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  6. കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
    അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

      ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?

  7. മന്നാഡിയാർ

    ????

    1. കഥ നന്നായിട്ടുണ്ട് ❤❤❤

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u??

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  8. നൈസ്…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

Comments are closed.