ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247

കൊണ്ട് ഇനിയൊരു IPS കൂടി വേണ്ടയെന്ന് നീ തീരുമാനിച്ചതും, എഞ്ചിനീയറിങ്ങിന് പോയതും, അത് കൊണ്ട് തന്നെ ഈ നിൽക്കുന്ന മധു , പിന്നീട് നിന്നോട് മിണ്ടാതിരുന്നതുമടക്കം ഓരോ കാര്യങ്ങളും അറിഞ്ഞിട്ടാണ് ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്….അത് കൊണ്ട് ഒഴിഞ്ഞു മാറേണ്ട ആവശ്യം വരുന്നില്ല നിനക്ക് ”

ഇതൊക്കെ കേട്ടപ്പോൾ അവനാകെ തരിച്ചു നിന്നു പോയി….താൻ പോലും മറന്നു പോയ കാര്യങ്ങൾ കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി അക്കമിട്ട് പറയുന്നത് കണ്ടപ്പോൾ ശരിക്കും നരമ്പിലൊക്കെ ഷോക്കേറ്റത് പോലെ തോന്നിയവന്….

ഇതൊക്കെ CM എങ്ങനെയറിഞ്ഞുവെന്നുള്ള ആലോചനയിൽ കണ്ണുകളെ അവൻ മെല്ലെ മധുവങ്കിളിലേക്ക് ചലിപ്പിച്ചു..

“ഞാനല്ല…. നിന്റെ ചേച്ചി തന്നെയാണ് എല്ലാം CM നോട്‌ പറഞ്ഞത്….
നിന്നെ ഐപിഎസ് ആയിക്കാണണമെന്നുള്ള മോഹം വീണ്ടും അവൾ മനസ്സിൽ നെയ്തു കൂട്ടിയിരുന്നു..അതിനുള്ള തയ്യാറെടുപ്പുകളും അവൾ ചെയ്തു തുടങ്ങിയിരുന്നു…പോസ്റ്റിങ് എവിടെയാണേലും തന്റെ കൂടെ തന്നെ നിർത്തുമെന്നുള്ള CM ന്റെ വാക്കുകൾ അവളിൽ പ്രതീക്ഷയുടെ ആക്കം കൂട്ടി…. അവളുടെ കൂടെയാണെങ്കിൽ നീയും അതിന് സമ്മതം മൂളുമെന്ന് അവൾ വിശ്വസിച്ചു….അന്ന് മുതൽ ഞങ്ങളൊക്കെ അതിന് വേണ്ടിയുള്ള നീക്കങ്ങളിലായിരുന്നു ”

“എന്റെ ചേച്ചി ഇന്നീ ലോകത്ത് തന്നെയില്ലല്ലോ അങ്കിൾ… പിന്നെയെന്തിനീ പ്രഹസനം…
ആർക്ക് വേണ്ടി ഞാനിനി പൊലീസാകണം…
ഇനിയാർക്ക് വേണ്ടിയാണ് ജീവിക്കേണ്ടതെന്നുള്ള കാര്യം തന്നെ എനിക്കിനിയും പിടികിട്ടിയിട്ടില്ല… എന്നിട്ടാണ് പണ്ടെന്നോ മണ്ണിട്ട് മൂടിയ പോലീസുദ്യോഗം ”

എന്നും പറഞ്ഞും കൊണ്ട് ആദി അവിടുന്ന് എണീറ്റു..

“എന്നോട് ക്ഷമിക്കണം CM…എന്നെ കൊണ്ടാവില്ല ഇതൊന്നും.. എന്റെ ലൈഫിൽ ഇനി ഒരേയൊരു ലക്ഷ്യമേയുള്ളൂ..എന്നെയും എന്റെ മക്കളെയും അനാഥരാക്കിയവരെ കണ്ടു പിടിക്കുക…ഒരു നിയമത്തിനും വിട്ട് കൊടുക്കാതെ അവരെ ഈ ലോകത്ത് നിന്ന് തന്നെ പറഞ്ഞയക്കുക… ഇത് മാത്രമാണ് എന്റെ ലക്ഷ്യം…
ഒരു മുഖ്യമന്ത്രിയുടെ മുന്നിൽ വെച്ചു പറയേണ്ട വീരവാദങ്ങളല്ല ഇതൊക്കെയെന്ന് പരിപൂർണ വിശ്വാസമുണ്ടെനിക്ക്….
എന്നാലും അവരെ ഞാൻ തീർക്കുക തന്നെ ചെയ്യും സാർ.. അതിന്റെ പ്രത്യാഘാതം എന്ത് തന്നെയാണെങ്കിലും എനിക്കതൊരു പ്രശ്നമല്ല…. അല്ലെങ്കിൽ തന്നെ ഒരിക്കൽ മരിച്ചവനെ വീണ്ടും വീണ്ടും കൊല്ലാൻ പറ്റില്ലല്ലോ CM”

“ആദീ…നിക്ക്.. ”

“ക്ഷമിക്കണം അങ്കിൾ…
ജനിച്ചാൽ ആരായാലും മരിക്കില്ലേ.. അവരുടെ സമയമായതിനാൽ അവർ പോയി…കൊലക്ക് പകരം കൊലയാണോ ചെയ്യേണ്ടത് എന്നൊക്കെയുള്ള ഡയലോഗുകൾ മതിയാവാതെ വരുമെനിക്ക് “

Updated: February 17, 2021 — 11:05 pm

28 Comments

  1. അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
    ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???

    പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
      മനസ്സിലായില്ല….

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    Thank uu??

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആയിക്കോട്ടെ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  4. കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
    അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

      ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?

  5. മന്നാഡിയാർ

    ????

    1. കഥ നന്നായിട്ടുണ്ട് ❤❤❤

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u??

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  6. നൈസ്…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

Comments are closed.