ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181

പിറകെയിരുന്നും കൊണ്ട് കീർത്തിയും ജൂഹിയും ഭയങ്കര പ്ലാനിങ് ആയിരുന്നു.. രണ്ടിനെയും എടുത്തു പുറത്തിടാൻ തോന്നിയെങ്കിലും ആ വലിയ കേക്ക് മുന്നിലുണ്ടായിരുന്നതിനാൽ എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള തത്രപ്പാടിലായിരുന്നു ആദി..

 

ഏകദേശം വീടിനടുത്തെത്തി… ഒരു അഞ്ഞൂറ് മീറ്റർ ദൂരം കാണും ഇനി…

പെട്ടെന്നാണ് ഭൂമിയെ പിളർക്കുന്ന ശബ്ദത്തിൽ കുറച്ചു ദൂരെയായി ഒരു തീക്കുണ്ഡം ഘോരശബ്ദത്തോടെ പടർന്നു പിടിക്കുന്നത് അവരുടെ കണ്മുന്നിൽ തെളിഞ്ഞു വന്നത്… ഇച്ചിരി ദൂരെയാണെങ്കിലും അതിന്റെ ശബ്ദം കാതടിപ്പിക്കുന്നതായിരുന്നു…അതിന്റെ ആഘാതത്തിൽ ബുള്ളറ്റൊന്ന് പതറി, അവർ നിലം പതിച്ചു…. കീർത്തിയും ജൂഹിയും ഭയന്നു വിറച്ചു കൊണ്ട് ആദിയെ മുറുക്കെ കെട്ടിപ്പിടിച്ചു നിന്നു…. ആദി അവരെ ചേർത്ത് പിടിച്ചു കൊണ്ട് ,സൂര്യന് സമം ജ്വലിച്ചു കൊണ്ട് ആളിപ്പടരുന്ന , നയനങ്ങൾക്ക് പോലും കണ്ടു നിൽക്കാനാവാത്ത ആ കാഴ്ച അവരുടെ കണ്ണിൽ നിന്നും മറച്ചു…..നോക്കി നിൽക്കുന്തോറും കൂടുതൽ ഭയാനകമായി തോന്നിയവന്…

 

ബുള്ളറ്റ് നിലം പതിച്ചെങ്കിലും ആർക്കും ഒന്നും പറ്റിയില്ലായിരുന്നു…കേക്ക് നല്ല രീതിയിൽ പാക്ക് ചെയ്തതിനാൽ അധികം കേടുപാടൊന്നുമുണ്ടായിരുന്നില്ല…..

 

എന്താണ് സംഭവിച്ചതെന്ന് പിടികിട്ടിയില്ലെങ്കിലും അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ ആദി , ബുള്ളറ്റ് വീണിടത്ത് നിന്ന് എടുത്ത് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് യാത്രയായി….അപ്പോഴേക്കും തീ ആളിക്കത്തി അതിലെ കറുത്തിരുണ്ട പുക അന്തരീക്ഷമാകെ അന്ധകാരത്തിലാക്കിയിരുന്നു….മുന്നോട്ട് പോകുന്തോറും ആ പുകയിരുളുകൾ തന്നെ മൂടുന്നത് പോലെ അവന് തോന്നിത്തുടങ്ങി….

 

( തുടരും )

 

( *Note* : *ഡിങ്കോഡാൽഫി* എന്ന വാക്ക് ഉണ്ടോ എന്നറിയില്ല…. ഞങ്ങളൊക്കെ സാധാരണ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണത്… കള്ളത്തരം, ഉടായിപ്പ് എന്നുള്ള അർത്ഥങ്ങളൊക്കെ കൊടുക്കാറുണ്ട്… ഡിങ്കോഡാൽഫിയാക്കും എന്ന് പറഞ്ഞാൽ അടിച്ചു shape മാറ്റും എന്നൊക്കെയും അർത്ഥം വരാറുണ്ട്…. കഥകൾ മുഴുവൻ സാധാരണ സംസാരിക്കുന്ന ശൈലിയിൽ ആയത് കൊണ്ട് ഉൾപെടുത്തിയതാണ്..)

Updated: January 29, 2021 — 7:18 pm

18 Comments

  1. ❣️

  2. കീർത്തിയും ജൂഹിയും സൂപ്പർ ആണല്ലോ അവരെ ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thankuuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

  3. നല്ലവനായ ഉണ്ണി

    Adipoli ?? nxt part vegam idamo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro..
      Next part udane varum?

  4. Polich✌️ korachoode page kootti ettaal orithayrnnu?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ട് ഇച്ചിരി സസ്പെൻസ് ഉണ്ടായത് കൊണ്ടാണ് ബ്രോ… അടുത്ത പാർട്ട്‌ മുതൽ കൂടുതൽ ഉണ്ടാകും… ഉടനെ പോസ്റ്റ്‌ ചെയ്യും

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??♥♥

Comments are closed.