ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181

“അതിന് ചേച്ചി അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ ? ”

 

“പിന്നെ, നീയെന്തിനാ ഇപ്പോൾ അങ്ങനെ ചോദിച്ചത് ? ”

 

“ചുമ്മാ… പെട്ടെന്ന് ചോദിക്കാൻ തോന്നി… ചിലപ്പോൾ മറഞ്ഞു നിൽക്കുന്ന വികൃതമായ സത്യങ്ങൾ നമ്മുടെ മുന്നിൽ ഛർദിച്ചാലോ….? ”

 

“ആണോ.. മോളേ…

നല്ല പുത്തി…ഛർദിക്കുമ്പോൾ പറയാം… ട്ടോ….

ഇപ്പൊ നമുക്ക് വിട്ടാലോ…വല്ലാതെ വൈകി..ഇനി ഇതിന്റെ പേരിൽ അമ്മമ്മയുടെ വായിൽ നിന്ന് എന്തൊക്കെ കേൾക്കേണ്ടി വരുമോ.. ആവോ….”

 

” ഹാ…. പോകുമ്പോൾ ചാന്ദ്നിച്ചേച്ചിയെയും കൂട്ടണം ”

 

” ഹാ ടീ…. അവളെ മാത്രമല്ല… അവളുടെ അച്ഛനെയും അമ്മയെയും അനിയനെയും കൂട്ടാം… എന്നിട്ടും ഈ ബുള്ളറ്റിൽ സ്ഥലം ബാക്കിയുണ്ടെങ്കിൽ കുറച്ചു അയൽവാസികളും വന്നോട്ടെ ”

 

“അയ്യോ… സോറി കുട്ടാ… നമ്മൾ കാറിലല്ല…ല്ലേ…

എന്നാൽ വീട്ടിൽ ഞങ്ങളെ വിട്ടിട്ട് കൂട്ടാൻ പോകണം ”

 

“ഹാ… നോക്കാം.. അവിടെ എത്തട്ടെ…”

 

“കണ്ടോടീ കീർത്തീ….ചാന്ദ്നിച്ചേച്ചിയുടെ പേര് പറയുമ്പോൾ പുച്ഛം…. അഞ്‌ജലിച്ചേച്ചിയോട് വരുന്നോ എന്ന് ചോദിച്ചപ്പോൾ ആ മുഖം വിനയം കൊണ്ട് ചുവന്നു തുടുത്തത് കണ്ടിട്ടില്ലേ ”

 

“ഹാ.. അതെന്നെയാ ഞാനും ശ്രദ്ധിച്ചത്…മ്മടെ ആദി പിന്നെ ഭയങ്കര വിനയൻ ആണല്ലോ…

ആദീ… മോനേ… എവിടെയോ ഒരു ഡിങ്കോഡാൽഫി മണക്കുന്നുണ്ടല്ലോ.. ”

 

കീർത്തിയും ജൂഹിയുടെ കൂടെ കൂടി…

 

“ഇനിയും വായ് തുറന്നാൽ രണ്ടിനെയും ഞാനാണ് ഡിങ്കോഡാൽഫിയാക്കാൻ പോകുന്നത്.. മിണ്ടാതെ പിടിച്ചിരുന്നോണം രണ്ടും ”

 

അങ്ങനെ അവർ വീട്ടിലേക്ക് പുറപ്പെട്ടു….

Updated: January 29, 2021 — 7:18 pm

18 Comments

  1. ❣️

  2. കീർത്തിയും ജൂഹിയും സൂപ്പർ ആണല്ലോ അവരെ ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thankuuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

  3. നല്ലവനായ ഉണ്ണി

    Adipoli ?? nxt part vegam idamo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro..
      Next part udane varum?

  4. Polich✌️ korachoode page kootti ettaal orithayrnnu?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ട് ഇച്ചിരി സസ്പെൻസ് ഉണ്ടായത് കൊണ്ടാണ് ബ്രോ… അടുത്ത പാർട്ട്‌ മുതൽ കൂടുതൽ ഉണ്ടാകും… ഉടനെ പോസ്റ്റ്‌ ചെയ്യും

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??♥♥

Comments are closed.