“ആഹാ… അപ്പോൾ എന്നെ മാത്രം ഫോക്കസ് ചെയ്തിട്ടുള്ള ഗെയിം കളിക്കാൻ പറഞ്ഞത് താങ്കളായിരുന്നുവല്ലേ…
എന്നോട് മാത്രമെന്താണ് ഇത്ര പകയെന്ന് ഞാനൊരിക്കൽ ഡെറിക്കിനോട് ചോദിച്ചിരുന്നു..
അപ്പോൾ പക ഇവിടെ നിന്നായിരുന്നുവല്ലേ..
അതെന്താ എംഎൽഎ സാറേ…
നാടിന്റെ നന്മ ഉദ്ദേശിച്ചാണെങ്കിൽ , അതിൽ ഞാൻ മാത്രമായിരിക്കില്ലല്ലോ വരേണ്ടത്…?
നിങ്ങളുടെ വാലാട്ടിപ്പട്ടിയെ പറഞ്ഞയച്ചത് എന്റെ മാത്രം ഓപ്പറേഷനുകളൊക്കെ ഇല്ലായ്മ ചെയ്യാനാണല്ലോ….”
“ഹഹഹ…. അപ്പോൾ സ്റ്റീഫൻ സാർ കാര്യമൊന്നും അറിയാതെയാണോ ചാകാൻ പോകുന്നത്…
അതെന്താടാ ചെക്കാ..
നീ സാറിനോട് കാര്യങ്ങളൊന്നും പറഞ്ഞു കൊടുത്തില്ലേ…”
“അതൊന്നുമറിയാതെ അവൻ ചാകട്ടെ…
നമ്മൾ തമ്മിലുള്ള കണക്കുകൾ അവിടുന്നു തീർക്കാമെന്നാണ് സാർ പറഞ്ഞത്..
അപ്പോൾ പറയാൻ സമയമിനിയും ഒരുപാടുണ്ടല്ലോ…”
ചിരിച്ചും കൊണ്ട് അവൻ വീണ്ടും സ്റ്റീഫനിലേക്ക് തിരിഞ്ഞു…
“എന്നാൽ ഓക്കേ സ്റ്റീഫാ….ഗുഡ് ബൈ…”
തോക്കിൻമുന സ്റ്റീഫന്റെ നെറ്റിയിലേക്ക് ചേർത്ത് വെച്ചു കൊണ്ട് ഡെറിക് കാഞ്ചി വലിക്കാനൊരുങ്ങി..
“നീ തിടുക്കം കൂട്ടല്ലേ ഡെറിക്..
ഞാനൊരു കാര്യം കൂടി പറഞ്ഞോട്ടെ….”
“ച്ഛെ !..ഇത് വല്ലാത്തൊരു ഇടങ്ങേറായല്ലോ… ഒരുമാതിരി ക്ലീഷേ സിനിമകളിലൊക്കെ കാണുന്നത് പോലെ…
തോക്കും ചൂണ്ടി നിന്ന് കൊണ്ട് ഇതൊരുപാട് നേരമായി സംസാരം തുടങ്ങിയിട്ട്…
ഇനിയിപ്പോൾ എന്താണ് നിന്റെ പുതിയ പ്രശ്നം സ്റ്റീഫാ…? ”
അവൻ ചോദ്യഭാവത്തിൽ സ്റ്റീഫനെ നോക്കി…
“നിന്നെ പോലെയുള്ള ഒരു ബുദ്ധി രാക്ഷസൻ ഇത്രയും ഗംഭീരമായി എന്നെ തേടിപ്പിടിച്ചു…
എന്റെ എല്ലാ ഓപ്പറേഷനുകളും തകർത്തു തരിപ്പണമാക്കി…
ദാ… ഇതിപ്പോ എന്റെ സാന്റാക്ലബ്ബ് പോലും പൊളിച്ചടുക്കി കൈയിൽ തന്നിരിക്കുന്നു…
പോരാത്തതിന് നിന്റെ യജമാനന്മാരിൽ ഒരാളായ മധുശേഖരൻ എംഎൽഎയും എത്തി…
പക്ഷേ, ക്ലൈമാക്സ് എന്തോ…
എനിക്ക് തീരെ ഇഷ്ടമാകുന്നില്ല..
എല്ലാം ഒരു വെടിയുണ്ടയിൽ തീർക്കുകയാണോ നീ…
അത് പോരാ…
ക്ലൈമാക്സ് ശരിക്കും ബോറാവുന്നത് പോലെ…”
“ആഹാ…അതിനിപ്പോൾ എന്ത് വേണമെന്നാണ് സാർ പറയുന്നത്….? ”
( തുടരും )
Interesting,
Feel New twists awaiting.
♥️♥️??
Thanks dear❤️❤️
?
♥♥♥
New year ashamsakal. Twist manakkunnu. Madhu uncle engannum villain akumo? Chance illa. Kanam
Confirm
നോക്കാന്നേ ?
Happy new year dear♥♥
കാത്തിരിക്കാം ?