ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 172

നിർണായക സമയത്ത് ദൈവത്തിന്റെ കൈ നമ്മളിലേക്ക് തുണയായി വരുമെന്ന് പറയാറുള്ളത് പോലെ , ഡെറിക്കിന് വേണ്ടിയും ആ കരങ്ങൾ പ്രവർത്തിച്ചു..
ഒരു ഏറ്റുമുട്ടലിൽ മൈക്കിൾ , ഡെറിക്കിന്റെ വലയിൽ വീണു..
കസ്റ്റഡിയിൽ വെച്ച് കൊണ്ട് , മൈക്കിളിനെ ഈ കാര്യങ്ങളൊക്കെ തന്ത്രപരമായി പറഞ്ഞു മനസ്സിലാക്കാനുള്ള തത്രപ്പാടായിരുന്നു പിന്നീട് മുഴുവൻ…
പല രീതിയിൽ പറഞ്ഞു നോക്കിയെങ്കിലും, മൈക്കിളിന്റെ വിശ്വാസ്യത നേടിയെടുക്കാൻ ഡെറിക്കിന് കഴിഞ്ഞില്ല.. അത്രയുമേറെ വിഷം സ്റ്റീഫൻ അവനിൽ കുത്തി വെച്ചിട്ടുണ്ടായിരുന്നു…
എങ്കിലും വീണു കിട്ടിയ അവസരം നഷ്ടപ്പെടുത്താൻ ഡെറിക് തയ്യാറായിരുന്നില്ല..
സത്യം മനസ്സിലാക്കിക്കൊടുക്കാൻ , അവസാനം പല തെളിവുകളും മൈക്കിളിന് നേരിട്ട് കാണിച്ചു കൊടുക്കേണ്ടി വന്നു…
പോലീസിന്റെ രഹസ്യരേഖകൾ കാണിച്ചു കൊടുത്തും , ഈ സംഭവുമായി ബന്ധപ്പെട്ടവരെ അവന്റെ മുന്നിൽ നേരിട്ട് ഹാജരാക്കിയും , ഡെറിക് നടന്നതിന്റെ നിജാവസ്ഥ മൈക്കിളിനെ ബോധ്യപ്പെടുത്തി…
പതിയെ , അവനെ സ്റ്റീഫനെതിരെ പ്രയോഗിക്കാനുള്ള വജ്രായുധമാക്കിത്തീർത്തു…
മൈക്കിളിൽ പൂർണ വിശ്വാസം വന്നതിന് ശേഷം മാത്രമാണ് , അവനെ കസ്റ്റഡിയിൽ നിന്നും പുറത്തിറക്കിയത്…
കുട്ടികളെ വെച്ച് സ്റ്റീഫൻ വിലപേശിയപ്പോൾ , മൈക്കിളിനെ വിട്ടു കൊടുത്തതൊക്കെ ഡെറിക്കിന്റെ കഴിവുകേട് കൊണ്ടായിരുന്നില്ല..
എല്ലാം അവന്റെ ഗെയിം പ്ലാനായിരുന്നു…
വീണ്ടും മൈക്കിളിനെ സ്റ്റീഫന്റെ വലംകൈയായി പ്രതിഷ്ഠിക്കുവാനുള്ള ഗെയിം….
ഏതെങ്കിലും രീതിയിൽ മൈക്കിളിന് വഴി തെറ്റാതിരിക്കാൻ വേണ്ടിയാണ് , സഹായിയെന്ന പേരിൽ അവൻ വഴി തന്നെ ഗീതയെ സ്റ്റീഫൻറെ കൂട്ടത്തിൽ ചേർത്തതും….
സ്റ്റീഫന്റെ വിശ്വസ്തനായ മൈക്കിളിന് , പുറത്ത് നിന്നുള്ള ഒരാളെ തങ്ങളുടെ സംഘത്തിൽ ചേർക്കാൻ അത്ര ബുദ്ധിമുട്ടായിരുന്നില്ല…
ചെന്നായ്‌ക്കൂട്ടത്തിനിടയിൽ ആട്ടിൻകുട്ടിയെ എറിഞ്ഞു കൊടുക്കുന്ന റിസ്ക് ആയിരുന്നുവെങ്കിലും , പ്ലാൻ പറഞ്ഞയുടനെ തന്നെ , ആവേശത്തോടെ ഗീത സ്വമനസ്സാലെ അത് സ്വീകരിക്കുകയും ചെയ്തതോട് കൂടി , ആ ഗെയിമിന് അവിടെ തുടക്കമായി…കുട്ടികളുടെ പേരിൽ ഡെറിക് , മൈക്കിളിനെ വിട്ടു കൊടുത്തതും , അത് കാരണം ഗീത പിണങ്ങിപ്പോയതുമൊക്കെ ഗെയിമിന്റെ ഒരു ഭാഗം മാത്രമായിരുന്നു….

അവിടെ നിന്ന് ഇവിടം വരെ , ഡെറിക് പ്ലാൻ ചെയ്ത ഓരോ ഓപ്പറേഷനുകളും , മൈക്കിളിന്റെയും ഗീതയുടെയും നിർദേശപ്രകാരമായിരുന്നു…
ഇന്റലിജൻസിന് പോലുമറിയാത്ത , സാന്റാക്ലബ്ബിലെ ഡ്രീം നൈറ്റ് പാർട്ടിയിൽ എത്തിയതുമെല്ലാം അതിന്റെ ഭാഗമായി തന്നെയായിരുന്നു…
ഒരു തരി സംശയം പോലും , സ്റ്റീഫനോ മറ്റുള്ളവർക്കോ വരാതിരിക്കാൻ വേണ്ടിയുള്ള എല്ലാ നിർദ്ദേശങ്ങളും കൊടുത്തു കൊണ്ടാണ് , ഡെറിക് മൈക്കിളിനെ സ്റ്റീഫന് വിട്ടു കൊടുത്തത്…
അവനെ നിരീക്ഷിക്കാനും , സഹായത്തിനും , കൂടെ ഗീതയുമുണ്ടായിരുന്നത് കൊണ്ട് പദ്ധതികളൊക്കെ വളരെ മനോഹരമായി നടപ്പിലാക്കാൻ അവർക്ക് സാധിച്ചു…

====================

അജിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞെങ്കിലും , പോരാട്ടം തുടങ്ങിയത് മുതൽ ഡെറിക്കിന്റെ കണ്ണുകൾ ആരും കാണാതെ സ്റ്റീഫനിൽ തന്നെയുണ്ടായിരുന്നു…സ്റ്റീഫനും മൈക്കിളും പടവുകൾ കയറുന്നതും , മുകളിലത്തെ വാതിലിൽ മറയുന്നതുമൊക്കെ അവൻ കണ്ടിട്ടുമുണ്ടായിരുന്നു…അത് കൊണ്ട് തന്നെയാണ്‌ അവനവിടെ തന്നെ നോക്കി നിന്നതും..
അവിടെ നിന്ന് മൈക്കിൾ തിരിച്ചു വരുന്നത് , തന്റെ ലക്ഷ്യവും പൂർത്തീകരിച്ചു കൊണ്ടായിരിക്കുമെന്ന് അവന് പൂർണവിശ്വാസമുണ്ടായിരുന്നു…

കലി തുള്ളിയ മൈക്കിൾ , സ്റ്റീഫന് നേരെ കാഞ്ചി വലിക്കാനൊരുങ്ങി നിന്നു…
പെട്ടെന്നാണ് ഡെറിക് ഇടയിൽ കയറിയത്…

“നിക്ക്…നിക്ക്…
നീ ഇങ്ങനെ തിടുക്കപ്പെടല്ലേ മൈക്കിൾ….
കുട്ടിക്ക് കാര്യങ്ങളൊന്നും മനസ്സിലായിട്ടില്ല..
ഒന്നും മനസ്സിലാകാതെ ഇവനെയങ്ങ് പരലോകത്തിലേക്ക് പറഞ്ഞയച്ചാൽ ദൈവം തമ്പുരാൻ ചോദിക്കുന്നത് നമ്മളോടായിരിക്കില്ലേടോ….
അത് കൊണ്ട് താനൊന്നടങ്ങ്….”

ഡെറിക് , മൈക്കിളിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി…
ആ തോക്ക് കൈവിരലിലിട്ട് ചുഴറ്റിക്കൊണ്ട് , സ്റ്റീഫൻ വീണു കിടക്കുന്നിടത്തേക്ക് ചുണ്ടിൽ മന്ദഹാസവും വിടർത്തി അവൻ നടന്നു….
അവന്റെ അരികിലെത്തിയപ്പോൾ , പതിയെ മുട്ടും കുത്തിയിരുന്നു….

“എങ്ങനെയുണ്ട് സ്റ്റീഫാ ഈ ട്വിസ്റ്റ്‌…?
ഇഷ്ടായോ….? ”

അവൻ പരിഭ്രമവും ദേഷ്യവും ആശങ്കയുമെല്ലാം , ഭാവത്തിൽ വരുത്തിക്കൊണ്ട് മൈക്കിളിനെ നോക്കി….

“ഞാൻ പറഞ്ഞത് ഓർമയില്ലേ സ്റ്റീഫാ..
ട്വിസ്റ്റ്‌കൾ മുഴുവൻ ഇനി എന്റെ ഭാഗത്ത്‌ മാത്രമാണെന്ന്….”

വീണു കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് കൊണ്ട് , സ്റ്റീഫൻ ഡെറിക്കിനെ അഭിമുഖീകരിച്ച് ഇരുന്നു..
പുച്ഛം കലർന്ന ഇളം പുഞ്ചിരിയോട് കൂടി ഡെറിക്കിനെ നോക്കി…

“പറയാതെ വയ്യ ഡെറിക്…
ഇതിൽ നീയെന്നെ ഞെട്ടിച്ചു…
നീയൊരു ബുദ്ധിരാക്ഷസനാണെന്ന് അറിയാമായിരുന്നുവെങ്കിലും…
മൈക്കിൾ…
അത് ഞാൻ നിന്നിൽ നിന്ന് പ്രതീക്ഷിച്ചതല്ല….
അങ്ങനെ ഡെറിക് എബ്രഹാം ഐപിഎസും , പിന്നിൽ നിന്ന് കുത്താൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു….
എന്നാലും പ്രിയ കൂട്ടുകാരാ…
ഇതെങ്ങനെ സംഭവിച്ചു…

Updated: December 31, 2021 — 11:29 pm

8 Comments

  1. പാവം പൂജാരി

    Interesting,
    Feel New twists awaiting.
    ♥️♥️??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. New year ashamsakal. Twist manakkunnu. Madhu uncle engannum villain akumo? Chance illa. Kanam

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാന്നേ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Happy new year dear♥♥
      കാത്തിരിക്കാം ?

Comments are closed.