ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 172

ഡെറിക് എബ്രഹാം 25
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 25

Previous Parts

 

ഡെറിക്കിന്റെ ഇൻഫോർമർ ആയിരുന്ന അശ്വിൻ സ്റ്റീഫനിലേക്ക് എത്തുന്നതിന് മുന്നേ കൊല്ലപ്പെട്ടിരുന്നുവല്ലോ…
എന്നാൽ , സ്റ്റീഫന്റെ സംഘത്തിലെ പ്രധാനികളെന്ന് സംശയിക്കുന്നവരുടെ വിവരങ്ങളൊക്കെ , കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഡെറിക്കിന് കൈമാറിയിരുന്നു..
അശ്വിൻ കൊല്ലപ്പെട്ടതിന് ശേഷം , സ്റ്റീഫന്റെ ചലനങ്ങൾ അറിയുവാൻ വേണ്ടി ഡെറിക്കിന് ഏതെങ്കിലും ഒരു കണ്ണി ആവശ്യമായിരുന്നു..
അതിന് വേണ്ടി പല രീതിയിലും അവൻ ശ്രമിച്ചു കൊണ്ടേയിരുന്നു…
അതിന്റെ കൂടെ , അശ്വിൻ കൊടുത്ത സംശയിക്കുന്നവരുടെ ലിസ്റ്റും പരിശോധിച്ചിരുന്നു..
അതിൽ പലരും സ്റ്റീഫനുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു..
കുറച്ചു പേർ സ്റ്റീഫന്റെ ശിങ്കിടികളാണെന്ന് മനസ്സിലായെങ്കിലും , അവരിലൂടെ അവന്റെ രഹസ്യങ്ങളറിയുവാനുള്ള വഴി ഏത് വിധേനയും തുറന്നു വന്നില്ല…
വീണ്ടും വിശ്രമമില്ലാതെ പ്രയത്നിച്ചതിന്റെ ഫലമായാണ് , സ്റ്റീഫന്റെ വലംകൈയായ മൈക്കിളിനെ കുറിച്ച് അറിയുന്നത്…. ബോംബെയിൽ ജനിച്ചു വളർന്ന മൈക്കിൾ , സ്റ്റീഫന്റെ വിശ്വസ്തനായതെങ്ങനെയെന്ന് അറിയുവാൻ വേണ്ടി , അവന്റെ ചെറുപ്പകാലം തൊട്ടുള്ള കാര്യങ്ങൾ ഓരോന്നായി അന്വേഷിച്ചു തുടങ്ങി…അങ്ങനെയാണ് അവന്റെ ജീവിതത്തിലുണ്ടായ ഒരു നിർണായകസംഭവം ഡെറിക് കണ്ടെത്തിയത്…

ഒരു കാലത്ത് സ്റ്റീഫൻ , മിഷന് വേണ്ടിയുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടി , തന്റെ സഹായികളുടെ വീടുകളും കേന്ദ്രമാക്കിയിരുന്നു…
പോലീസുകാരുടെയും ഇന്റലിജിൻസിന്റെയും കണ്ണ് വെട്ടിക്കാൻ അത് വളരെ സഹായകരമാകുന്നത് കൊണ്ടാണ് അങ്ങനെയൊരു രീതി ഉപയോഗിച്ചത്…
ഒരിക്കൽ , ഏതോ ചെറിയ കേസിന് മൈക്കിൾ ജയിലിൽ കഴിയുന്ന സമയത്ത് , സ്റ്റീഫനും സംഘവും ബോംബെയിലെ മെഡിക്കൽ കോളേജിലെ പെൺകുട്ടികളെ കടത്തുവാൻ പദ്ധതിയിട്ടിരുന്നു..അതിന്റെ കാര്യങ്ങൾക്ക് വേണ്ടി തന്റെ ശിങ്കിടികളിൽ ഒരാളായ മൈക്കിളിന്റെ വീടാണ് മറയാക്കിയിരുന്നത്..
വീട്ടിൽ സംശയകരമായി ആരോ തങ്ങുന്നുണ്ടെന്ന് ചാരന്മാർ വഴി പോലീസുകാർക്ക് വിവരം കിട്ടി…
അന്ന് പോലീസുമായുള്ള ഏറ്റുമുട്ടലിൽ , പോലീസ് പ്രയോഗിച്ച ബോംബ് വീട്ടിലേക്ക് വീണത് കാരണം , മൈക്കിളിന്റെ അമ്മയും അച്ഛനും , രണ്ട് സഹോദരിമാരും കുട്ടികളും കൊല്ലപ്പെട്ടിരുന്നു…
അതിന് ശേഷം , മൈക്കിളിന് പോലീസെന്ന് കേട്ടാൽ ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥയായി…പോലീസുകാരെ ആകമാനം കൊന്നൊടുക്കുമെന്ന വീരവാദവുമായി അവൻ കച്ച കെട്ടിയിറങ്ങി…
ആ അവസരം സ്റ്റീഫൻ ശരിക്കും മുതലെടുത്തു..
പോലീസുകാർക്കും ഗവണ്മെന്റിനെതിരെയുമുള്ള എല്ലാ നീക്കങ്ങളിലും മൈക്കിളിനെ മുന്നിൽ നിർത്തി..
അങ്ങനെയാണ് സ്റ്റീഫന്റെ സംഘത്തിലെ സാധാരണ ഒരാളായിരുന്ന മൈക്കിൾ , പതിയെ അവന്റെ വലംകൈ ആയത്…

എന്നാൽ , അന്നത്തെ ഏറ്റുമുട്ടലിന്റെ പോലീസ് രേഖകൾ പരിശോധിച്ചപ്പോൾ ഡെറിക്കിനു ചില സംശയങ്ങൾ വന്നു…
കാരണം , ഏറ്റുമുട്ടലിൽ പോലീസിൽ നിന്നുമുള്ള ബോംബേറ് വീണാണ് മൈക്കിളിന്റെ കുടുംബം കൊല്ലപ്പെട്ടതെന്നായിരുന്നു ഡെറിക്കിന് കിട്ടിയ വിവരം..
പക്ഷേ , പോലീസുകാർ സാധാരണ ബോംബ് ഉപയോഗിക്കാറില്ല എന്നറിയാവുന്ന ഡെറിക് , അതിനെ കുറിച്ച് വ്യക്തമായി പഠിച്ചു…
പ്രതീക്ഷിച്ചത് പോലെ തന്നെ , ആ ഏറ്റുമുട്ടലിൽ പോലീസ് ബോംബ് പ്രയോഗിച്ചിരുന്നില്ല….
ആ അന്വേഷണം ഞെട്ടിക്കുന്ന പല നഗ്നസത്യങ്ങളും കണ്ടെത്താൻ ഡെറിക്കിനെ സഹായിച്ചു…
ആ അന്വേഷണത്തിൽ നിന്നും ഡെറിക് മനസ്സിലാക്കിയത് , തനിക്ക് പോലും വിശ്വസിക്കാനാവാത്ത ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ്…

ആക്രമണം നടന്ന ആ ദിവസം , മൈക്കിളിന്റെ സഹോദരിമാർ മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു…
കൂടുതൽ അന്വേഷണത്തിൽ അതിന് പിന്നിലും സ്റ്റീഫനാണെന്ന് ഡെറിക് മനസ്സിലാക്കി…
മൈക്കിളിൽ നിന്നുമത് മറച്ചു വെക്കാൻ വേണ്ടി ആ കുടുംബം തന്നെ സ്റ്റീഫൻ വെണ്ണീറാക്കുകയായിരുന്നു..
എന്നിട്ട് പഴി മുഴുവൻ , ബോംബെ പോലീസിന്റെ തലയിലും കെട്ടി വെച്ചു…

ഓർക്കാപ്പുറത്ത് തനിക്ക് കിട്ടിയ ഈ വിവരങ്ങൾ , സ്റ്റീഫനെതിരെ പ്രയോഗിക്കാൻ തന്നെ ഡെറിക് തീരുമാനിച്ചു…പക്ഷേ , അതിന് വേണ്ടി മൈക്കിളിലേക്കുള്ള വഴി തേടി നടന്നെങ്കിലും , അവനിലേക്ക് എത്താൻ സാധിച്ചില്ല..
എങ്കിലും , തന്റെ ശ്രമം ഡെറിക് തുടർന്നു കൊണ്ടേയിരുന്നു..

കുറച്ചു ദിവസങ്ങൾ കടന്നു പോയി..

Updated: December 31, 2021 — 11:29 pm

8 Comments

  1. പാവം പൂജാരി

    Interesting,
    Feel New twists awaiting.
    ♥️♥️??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. New year ashamsakal. Twist manakkunnu. Madhu uncle engannum villain akumo? Chance illa. Kanam

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാന്നേ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Happy new year dear♥♥
      കാത്തിരിക്കാം ?

Comments are closed.