ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 265

Views : 9267

ആ അശരീരി ഇടിമുഴക്കം പോലെ ക്ലബ് മുഴുവൻ ആഞ്ഞടിച്ചു… അതിന്റെ ആഘാതത്തിൽ എല്ലാവരും തരിച്ചു നിന്നു പോയി…പതിയെ , കുട്ടികളും ചാൾസും വന്ന വാതിൽ വീണ്ടും തുറക്കപ്പെട്ടു…
ഒരുപാട് നിഴലുകൾ അവിടെ പ്രത്യക്ഷപ്പെടുന്നത് എല്ലാവരുടെ കണ്ണുകളിലും ദൃശ്യമായി…
അത് കണ്ടപ്പോൾ അവിടെ കൂടി നിന്ന എല്ലാവരുടേയും ആരവമായി….കണ്ണിമ വെട്ടാതെ എല്ലാവരും ആ രൂപങ്ങളിലേക്ക് നോക്കി നിന്നു…
താമസിയാതെ , ചുറ്റും അനുയായികളെ അണിനിരത്തിക്കൊണ്ട് സ്റ്റീഫൻ അവതരിച്ചു..
യുദ്ധത്തിന് പോകുന്ന രാജാക്കന്മാരെ ഓർമിപ്പിക്കുന്ന വിധം പടച്ചട്ട പോലെയുള്ള വസ്ത്രങ്ങളുമണിഞ്ഞു കൊണ്ട് , തോല് കൊണ്ടുണ്ടാക്കിയ കോട്ട് അതിന് മുകളിലേക്കൂടി പറത്തിക്കൊണ്ട് അയാൾ പടവുകൾ ഇറങ്ങാൻ തുടങ്ങി…
ആരവങ്ങളുടെ ശക്തി പതിന്മടങ്ങായി…
തന്റെ തോളത്ത് പിടിച്ചിട്ടുണ്ടായിരുന്ന ചാൾസിന്റ കൈ തട്ടിക്കൊണ്ട് ഡെറിക്കും സ്റ്റീഫന്റെ വരവ് നോക്കി നിന്നു..ചുണ്ടിൽ പരിഹാസം കലർന്ന ചിരിയുമായി സ്റ്റീഫൻ അവനരികിലേക്ക് നടന്നു വന്നു…

“സ്വാഗതം പ്രിയ സുഹൃത്തേ…സ്വാഗതം…
പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു നിന്റെ വരവ്…അധികം മുഷിപ്പിക്കാതെ പെട്ടെന്ന് തന്നെ എത്തിച്ചേർന്നതിന് നന്ദി…
പക്ഷേ , കണ്ടുപിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടി ട്ടോ…
എന്നാലും സാരമില്ല..
പ്രതീക്ഷ തെറ്റിക്കാതെ വന്നല്ലോ നീ…”

ഡെറിക് പുച്ഛഭാവത്തിൽ അവനെയൊന്ന് നോക്കി…അവന്റെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന ചാൾസ് , അവന്റെ കാലുകളിൽ തൊഴിച്ചു കൊണ്ട് , മുട്ട് നിലത്ത് കുത്തിയിരുത്തി…
സ്റ്റീഫൻ പതിയെ അവനരികിലെത്തി.. അവന്റെ നിർദേശപ്രകാരം അനുയായികൾ എന്തോ ഒരു മെഷീൻ വെച്ചു ഡെറിക്കിനെ പരിശോധിച്ചു….
അതിന് ശേഷം അവർ സ്റ്റീഫനരികിൽ തിരിച്ചു വന്നു…

“ആഹാ.. അതെന്ത് പറ്റി ഡെറിക്…
ഇത്തവണ കൂടെ ജിപിഎസും പോലീസുകാരും ഒന്നുമില്ലേ…?
എന്നിട്ടും എവിടുന്ന് കിട്ടുന്നെടോ നിനക്കിത്ര മാത്രം ആത്മവിശ്വാസം…?
ആ കണ്ണുകളിൽ ഒരിക്കലെങ്കിലും ഞാനൊന്ന് ഭയത്തെ കാണട്ടെ…”

അത് കേട്ടപ്പോൾ അവൻ സ്റ്റീഫന്റെ മുഖത്തേക്ക് കണ്ണിമ വെട്ടാതെ തുറിച്ചു നോക്കി… എന്നിട്ട് സരസമായി ഒന്നു ചിരിച്ചു…

“നിന്നെ പേടിച്ചു ജീവിക്കേണ്ട അവസ്ഥയേക്കാൾ നല്ലത് മരണമാണ് സ്റ്റീഫാ…”

“ഹഹഹ…ദൈവം പോലും കാഴ്ചക്കാരനായ ഈ അവസ്ഥയിലും നിനക്കിത്ര ധൈര്യം എവിടുന്ന് കിട്ടുന്നു ഡെറിക്…
അതോ…ഇതൊക്കെ വെറും കപടമായ മുഖംമൂടി മാത്രമാണോ…? ”

“മുഖംമൂടിയുമായി ജീവിക്കേണ്ട അവസ്ഥ എനിക്കിത് വരെയുണ്ടായിട്ടില്ല… അതാർക്കാണെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ…
ആ നീയാണോ എന്നോട് ധൈര്യത്തെ കുറിച്ച് സംസാരിക്കുന്നത്…? ”

“നീ പറയേണ്ടതൊക്കെ പറഞ്ഞോളൂ ഡെറിക്…
മരണം തൊട്ട് മുന്നിലെത്തിയ ഈ സാഹചര്യത്തിൽ നിനക്കെന്തും പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിരിക്കുന്നു….”

“എന്റെ സ്വാതന്ത്ര്യം..
അത് നിന്റെ പിച്ചയായി വാങ്ങേണ്ട അവസ്ഥ എനിക്കില്ല…
ഇന്നീ ദിവസം വരെ എല്ലാ സ്വാതന്ത്ര്യവും നേടിക്കൊണ്ടാണ് ഞാനിവിടെ വരെയെത്തിയത്..
അതിലെനിക്ക് പൂർണ സംതൃപ്തിയുമുണ്ട്…
ഈ നിമിഷം ഞാൻ മരിച്ചു വീഴുന്നെങ്കിലും എനിക്കുണ്ടായ സ്വാതന്ത്ര്യത്തെ ഒരു നുള്ള് പോലും കളങ്കപ്പെടുത്താതെ തന്നെയായിരിക്കും പോകുന്നത് സ്റ്റീഫാ…
അതിനിടയിൽ നിന്റെ പിച്ചച്ചട്ടിയിൽ കൈയിടേണ്ട അവസ്ഥ എനിക്ക് വരില്ല..”

“അത്ര വാശി കാണിക്കല്ലേ ഡെറിക്…
ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ഒരവസരം ഇനിയും ഞാൻ നിനക്ക് തരുമെന്ന് നീ കരുതുന്നുണ്ടോ….?
രക്ഷപ്പെടാനുള്ള പഴുതുകളൊക്കെ അടച്ചു കൊണ്ടു തന്നെയാണ് ഞാനിന്ന് ഈ ‘ഡ്രീം നൈറ്റ് പാർട്ടി’ സജ്ജീകരിച്ചിരിക്കുന്നത്…
നിനക്ക് വേണ്ടി മാത്രമാണ് ഡെറിക് ഇന്നത്തെ പാർട്ടി…പറയാതെ തന്നെ മനസ്സിലാക്കി , ഈ ഭാഗത്ത് വരില്ലെന്നാണ് ഞാൻ കരുതിയത്..നിന്റെ ബുദ്ധികൂർമതയ്ക്കൊക്കെ ഇത്ര ഹൈപ്പ് തന്ന ഞാനാണ് വിഡ്ഢി..
നിനക്കൊന്നും അത്രയും വിലകല്പിക്കേണ്ട ആവശ്യമില്ലായിരുന്നു…
ഈ മരുഭൂമിയിൽ ഇനി നിന്നെ തേടി ആരും വരില്ല….
അതിർത്തിയിലെ സൈനികർക്ക് പോലും ഇന്ന് നീണ്ട ഉറക്കമായിരിക്കും… അതിനുള്ള ഇര കൊടുത്തിട്ടാണ് സ്റ്റീഫൻ ഈ കളിക്ക് ഇറങ്ങിയത്…”

വാക്പോരുകൾക്കിടയിൽ പ്രതീക്ഷിക്കാതെ , സ്റ്റീഫൻ ഡെറിക്കിന്റെ കൂട്ടുകാരിലേക്ക് നോക്കി…

“ദേ..നോക്ക്യേ..
നിന്റെ കൂട്ടുകാരുടെ വിചാരം , അവരെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ലെന്നാണ്..
ഇനി ചിലപ്പോൾ , അവരുടെ മനസ്സിലും ഒരു തോന്നലുണ്ടാകാം…
നിന്നെ ഇവിടുന്ന് രക്ഷപ്പെടുത്താൻ കഴിയുമെന്ന്…
എത്രയാണെന്ന് വിചാരിച്ചിട്ടാണ് ഡെറിക് , നീ അവരുടെ മേൽ ഇത്ര ആത്മവിശ്വാസം കോരിച്ചൊരിയുന്നത്…”

തങ്ങളെയും കണ്ടു പിടിച്ചെന്ന് മനസ്സിലാക്കിയ ഡെറിക്കിന്റെ കൂട്ടുകാർ ആദ്യമൊന്ന് പതറിയെങ്കിലും , അതവരുടെ കണ്ണുകളിൽ കാണിക്കാതെ ധൈര്യപൂർവം നെഞ്ച് വിരിച്ച് മുന്നോട്ട് വന്നു…

“മിസ്സ്‌. നേഹ IPS…

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

20 Comments

  1. ഒരു നാല്പത് ദിവസത്തോളമായി ഈ ഭാഗം വന്നിട്ട് അതിന് ശേഷം ഒരു വിവരവും കാണുന്നില്ലല്ലോ 😥😥😥😥😥😥😥😥😥

    എന്തു പറ്റി പ്രിയപ്പെട്ട കഥാകൃത്തിന് 🤔🤔🤔🤔🤔🤔🤔🤔

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ….
      കാരണങ്ങൾ പറയാൻ ഒരുപാടുണ്ടെങ്കിലും ചെയ്തത് തെറ്റാണെന്ന് അറിയാം…

      അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്..
      ഉടനെ പോസ്റ്റ്‌ ചെയ്യുമായിരിക്കും…

      ഇനി വൈകിക്കില്ല

  2. അടുത്ത ഭാഗം എന്ന് വരും ബ്രോ🤔🤔🤔🤔🚶‍♀️🤔🤔

  3. Nice thriller waiting for next part

  4. ഷെഫീഖ് അഹ്മദ് ചെറുകുന്ന് ബ്രോ അടുത്ത ഭാഗം ഉടൻ വരുമോ?

  5. Next part update pls

  6. പാവം പൂജാരി

    അടിപൊളി..
    സൂപ്പർ ♥️♥️🌺

  7. അരൻ മായാവി

    അടിച്ചു പൊളിച്ചു….

  8. കലക്കി ബ്രോ

  9. മനോരോഗി

    പൊളി ബ്രോ…വെയ്റ്റിംഗ് 😍

  10. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️

    അങ്ങനെ ഇതും അവസാന ഭാഗത്തേക്ക് അടുക്കുകയാണ് അല്ലേ 🤗

    അടുത്ത ഭാഗം ഉടൻ വരുമെന്ന് വിശ്വസിക്കുന്നു കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️

    1. വന്ന ആളെ മനസിലായി. ഒരു സ്ത്രീ അല്ലെ. ആണെങ്കിൽ പേര് പറഞ്ഞ സസ്പെൻസ് പോക്കു൦.

  11. Bro, അടിപൊളി… പേജുകൾ കൂട്ടമായിരുന്നു…🌹🌹🌹

  12. °~💞അശ്വിൻ💞~°

    ❤️❤️❤️🔥🔥🔥

  13. Bro സൂപ്പർ ❤❤❤🥰

  14. 💞💞💞💞💞💞💞

  15. 💝💝💝💝

  16. 👍❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com