ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 265

Views : 9267

നിന്നോടിതൊന്നും പറഞ്ഞിട്ടും കാര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതും അതാണ്…
പണത്തിന് വേണ്ടി സ്വന്തം അച്ഛനെയും അമ്മയെയും കത്തിക്കിരയാക്കിയ സൈക്കോ അല്ലേ സ്റ്റീഫാ നീ….
ആ നിന്നോട് മനുഷ്യത്വം തുളുമ്പുന്ന ഒരു വാക്ക് പോലും പറയണമെന്ന് തോന്നുന്നില്ല…
എന്നാലും പറഞ്ഞു പോകുകയാണ്…”

“വളച്ചൊടിക്കാതെ കാര്യത്തിലേക്ക് കടക്കൂ ഡെറിക്…താൻ നിന്നിടത്ത് നിന്ന് പലയിടത്തേക്കും ഉരുളുകയാണല്ലോ…
ഞാൻ കണ്ട ഡെറിക് ഇങ്ങനെയല്ല…
എന്തെങ്കിലും പറയാനുണ്ടെങ്കിൽ വേഗമാകട്ടെ…
പല ദിശകളിൽ നിന്നും വെടിയുണ്ടകൾ തനിക്കായി കാത്ത് നിൽക്കുകയാണ്..”

“നേഹ…
ഇവളെന്റെ പ്രിയ സുഹൃത്താണ്.. വർഷങ്ങളായി എന്റെ കൂടെയുള്ള എന്റെ മനസ്സറിഞ്ഞ സുഹൃത്ത്…”

“സുഹൃത്താണെന്നല്ല….
ആയിരുന്നു എന്ന് തിരുത്തിപ്പറയൂ ഡെറിക്…”

“അല്ല സ്റ്റീഫാ… സുഹൃത്താണ്…
അന്നും ഇന്നും…
ഇവളെ ഇന്നലെ എയർപോർട്ടിൽ നിന്ന് കണ്ടപ്പോഴേ എനിക്ക് പന്തികേട് മണത്തിരുന്നു…
ഒരു വാക്ക് കൊണ്ട് പോലും സൂചന തന്നില്ലെങ്കിലും അവളുടെ കണ്ണുകൾ എന്നോട് മൊഴിഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു , അവളുടെ വാക്കുകളിലുള്ള ഇടർച്ചകൾ എന്നോട് ഉറക്കെ പറയുന്നുണ്ടായിരുന്നു ,
എന്റെ സുഹൃത്ത് ഏതോ ആപത്തിലാണെന്ന്…
അവളെന്നെ എത്ര ജീവനായിട്ടാണ് കാണുന്നതെന്ന് എനിക്കറിയാം..അത് മനസ്സിലാക്കാൻ എനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടാ…
പിന്നെ , സ്വന്തം ജീവനെ പേടിയുമില്ലാത്തവളാണ് എന്റെ നേഹ… അവളുടെ മനസ്സിനെ പിടിച്ചുലയ്ക്കാൻ ഉതകുന്ന കാര്യമെന്തെന്ന് മനസ്സിലാക്കാൻ എനിക്കധികം ചിന്തിക്കേണ്ടി വന്നില്ല…
കുടുംബം…
എന്നെ പോലെ എന്റെ നേഹയ്ക്കും ജീവനാണ് കുടുംബമെന്നത്…
അവിടെ തൊട്ടാലേ അവൾക്ക് നോവുകയുള്ളൂവെന്ന് എനിക്കറിയുന്നത് പോലെ തന്നെ നീയും മനസ്സിലായിക്കാണും..
സംശയം കാരണം ഒന്ന് ശരിക്കും അന്വേഷിച്ചു കഴിഞ്ഞപ്പോൾ സംഗതിയുടെ കിടപ്പ് എനിക്ക് മനസ്സിലായി…
അവളുടെ അച്ഛനും അമ്മയും നിന്റെ പിടിയിലാണെന്ന കാര്യം മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല..
എന്നാലും , നേഹയെ നിന്റെ കെണിയിൽ എങ്ങനെ കിട്ടിയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു…
അവളുടെ വാക്കുകളിൽ നിന്ന് തന്നെ അത് ഞാൻ പിടിച്ചെടുത്തു..
നീയറിയാതെ നിന്റെ സങ്കേതത്തിൽ ഒരു ഈച്ചയ്ക്ക് പോലും കടക്കാൻ പറ്റില്ലെന്ന് എനിക്കറിയാം… അതും , ഏത് രീതിയിലും എന്നെ നീ പ്രതീക്ഷിച്ചു നിൽക്കുന്ന ഈ സമയത്ത്..
നീ അത്രയും ജാഗരൂകനായിരിക്കുമെന്നറിയാം…
സാന്റാക്ലബ്ബിന്റെ അടുത്ത് വരെയെത്തി , എല്ലാ കാര്യങ്ങളും അന്വേഷിച്ചവളെ , നിന്റെ ക്യാമറക്കണ്ണുകൾ കാണാതിരിക്കില്ല എന്നെനിക്ക് അറിയാമായിരുന്നു…
അതും താണ്ടി പോകാൻ അവൾക്ക് കഴിയുമായിരുന്നില്ല..
അവിടെ തന്നെയായിരിക്കാം അവൾ നിന്റെ കെണിയിൽ വീണത്…”

“വാവൂ..ബ്രില്ല്യന്റ്..
നമിച്ചിരിക്കുന്നു ഡെറിക്…
നിന്റെ ഓരോ വാക്കുകളും കിറുകൃത്യം…
എന്നിട്ടും നീ ഈ കെണിയിലേക്ക് ഓടിക്കയറിയതെന്തേ ഡെറിക്..
അവിടെ നിന്റെ ബുദ്ധി പ്രവർത്തിച്ചില്ലേ..
അതിന് വല്ല ക്ഷതവും സംഭവിച്ചു പോയോ ? ”

“ഹഹഹ.. ഞാൻ പറഞ്ഞില്ലേ..
നീയൊരു ഒന്നാന്തരം കോമാളിയാണ്..
നിന്റെ കാച്ചിക്കുറുക്കിയ പദ്ധതികളൊക്കെ ഞാൻ മുതലെടുക്കുകയായിരുന്നു സ്റ്റീഫൻ..
നേഹയെ വെച്ചുള്ള നിന്റെ കെണിയിൽപെട്ടാണ് ഞാൻ വരുന്നതെന്നറിഞ്ഞത് കൊണ്ട് , എനിക്ക് അകത്തേക്കുള്ള വഴി ഇത്ര എളുപ്പമാക്കിയില്ലേ…
ഒരു ബുദ്ധിമുട്ടും കൂടാതെ , നിന്നെ എന്റെ മുന്നിൽ കൊണ്ടു വന്നില്ലേ….
മെയ് അനങ്ങാതെ കാര്യം നടന്നു..
ഇതിലും കൂടുതൽ പിന്നെയെന്താണ് വേണ്ടത്…”

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

20 Comments

  1. ഒരു നാല്പത് ദിവസത്തോളമായി ഈ ഭാഗം വന്നിട്ട് അതിന് ശേഷം ഒരു വിവരവും കാണുന്നില്ലല്ലോ 😥😥😥😥😥😥😥😥😥

    എന്തു പറ്റി പ്രിയപ്പെട്ട കഥാകൃത്തിന് 🤔🤔🤔🤔🤔🤔🤔🤔

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ….
      കാരണങ്ങൾ പറയാൻ ഒരുപാടുണ്ടെങ്കിലും ചെയ്തത് തെറ്റാണെന്ന് അറിയാം…

      അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്..
      ഉടനെ പോസ്റ്റ്‌ ചെയ്യുമായിരിക്കും…

      ഇനി വൈകിക്കില്ല

  2. അടുത്ത ഭാഗം എന്ന് വരും ബ്രോ🤔🤔🤔🤔🚶‍♀️🤔🤔

  3. Nice thriller waiting for next part

  4. ഷെഫീഖ് അഹ്മദ് ചെറുകുന്ന് ബ്രോ അടുത്ത ഭാഗം ഉടൻ വരുമോ?

  5. Next part update pls

  6. പാവം പൂജാരി

    അടിപൊളി..
    സൂപ്പർ ♥️♥️🌺

  7. അരൻ മായാവി

    അടിച്ചു പൊളിച്ചു….

  8. കലക്കി ബ്രോ

  9. മനോരോഗി

    പൊളി ബ്രോ…വെയ്റ്റിംഗ് 😍

  10. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️

    അങ്ങനെ ഇതും അവസാന ഭാഗത്തേക്ക് അടുക്കുകയാണ് അല്ലേ 🤗

    അടുത്ത ഭാഗം ഉടൻ വരുമെന്ന് വിശ്വസിക്കുന്നു കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️

    1. വന്ന ആളെ മനസിലായി. ഒരു സ്ത്രീ അല്ലെ. ആണെങ്കിൽ പേര് പറഞ്ഞ സസ്പെൻസ് പോക്കു൦.

  11. Bro, അടിപൊളി… പേജുകൾ കൂട്ടമായിരുന്നു…🌹🌹🌹

  12. °~💞അശ്വിൻ💞~°

    ❤️❤️❤️🔥🔥🔥

  13. Bro സൂപ്പർ ❤❤❤🥰

  14. 💞💞💞💞💞💞💞

  15. 💝💝💝💝

  16. 👍❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com