ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 187

പ്രവേശനകവാടത്തിലെ പെൺകുട്ടികളെയും കടന്നു കൊണ്ട് അവർ അകത്തേക്ക് നടന്നു…ഇനിയെങ്ങോട്ടെന്നുള്ള തിരച്ചിലിൽ ഒരു വലിയ കവാടത്തിലേക്ക് അവരുടെ കണ്ണുകൾ ഉടക്കി…അവർ അവിടേക്ക് നടന്നു..
കവാടത്തിന് മുന്നിൽ എത്തിയപ്പോഴാണ് അവർ ശരിക്കും ഞെട്ടിയത്…അവിടെ , അകത്ത് കടക്കുന്നവരുടെയൊക്കെ ദേഹപരിശോധന നടത്തുകയായിരുന്നു…ഡെറിക്കിന്റെയും കൂട്ടരുടെയും പ്ലാനിങ്ങിൽ ഇല്ലാത്ത ഒരു കാര്യമായിരുന്നു അത്…
അവരുടെ നാല് പേരുടെ പക്കലും റൈഫിൾ ഉണ്ടായിരുന്നു..
അവർക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ച്, അവിടെ ദേഹപരിശോധന നടത്താറില്ലായിരുന്നു… അവിടെ വരുന്നവരുടെ കൈയിലെന്നും തോക്ക് പോലെയുള്ള ആയുധങ്ങൾ ഉണ്ടാകുമായിരുന്നു… സ്റ്റീഫൻ അത്രയും കാലം അവിടെ ആയുധങ്ങൾക്ക് പരിധി വെച്ചിട്ടില്ലായിരുന്നു..ആദ്യമായിട്ടാണ് ഇങ്ങനെ….
മുന്നിലുള്ള എല്ലാവരെയും ശരിക്കും പരിശോധിക്കുന്നുമുണ്ട്…

പദ്ധതി പാളിപ്പോകുമോ എന്ന് ഭയന്ന ഡെറിക് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി…പക്ഷേ , അവരുടെ മുന്നിലുള്ളവരുടെ കൈയിലൊക്കെ തോക്കുകളും മറ്റും ഉണ്ടായിരുന്നു… അവരുടെയടുത്ത് നിന്ന് , അതൊക്കെ വാങ്ങി വെക്കുന്നത് കണ്ടപ്പോൾ അവന് സമാധാനമായി…. അല്ലെങ്കിൽ ഡെറിക്കിന്റെയും കൂട്ടരുടെയും കൈയിൽ മാത്രം റൈഫിൾ കണ്ടാൽ സംഗതി കുഴയുമായിരുന്നു….
കരുതിയത് പോലെ തന്നെ നാല് പേരുടെയും പക്കലുള്ള തോക്കുകൾ അവർ വാങ്ങി വെച്ചു…മൊബൈൽ കൂടി അവർ കൊണ്ട് പോകുമെന്ന് കരുതിയെങ്കിലും , അതുണ്ടായില്ല…

അവർ അകത്തേക്കുള്ള യാത്ര തുടർന്നു…ക്ലബ്ബിനകത്തെത്തിയ ഡെറിക്കും കൂട്ടരും , അവിടുത്തെ കാഴ്ച കണ്ട് അതിശയിച്ചു പോയി..
പുറത്ത് നിന്ന് കണ്ടതിനേക്കാൾ എത്രയോ വിശാലമായിരുന്നു അകത്തളം…ഒരു ഭാഗത്ത് വട്ടത്തിൽ ടേബിളും അതിന് യോജിക്കുന്ന വളഞ്ഞു നിൽക്കുന്ന സോഫയുമൊക്കെ മനോഹരമായി സജ്ജീകരിച്ചിട്ടുണ്ടായിരുന്നു…
അവിടെ ജോഡികളായും അല്ലാതെയും ആണുങ്ങളും പെണ്ണുങ്ങളുമായി ഒരുപാട് പേർ ഇരിക്കുന്നുണ്ട്…അതിൽ പലരും വിദേശികളാണ്…

നേരെ എതിർഭാഗത്തായി ബാർ പോലെയുള്ള സംവിധാനം ഒരുക്കിയിരുന്നു…എതിർഭാഗത്താണെങ്കിലും വളരെ ദൂരെയായിരുന്നു അത്…
സാധാരണ ബാറിലൊക്കെ കാണുന്നത് പോലെ തന്നെ ഒരു കൌണ്ടറും അതിന് മുന്നിൽ വലത് ഭാഗത്തായി അഞ്ചാറ് ബാർ ഡാൻസേർസുമുണ്ട്…
ഡാൻസ് കളിക്കുന്നവർക്ക് ഡാൻസ് കളിക്കാം…
അല്ലാത്തവർക്ക് സമാധാനാമായി ഇരുന്ന് കൊണ്ട് കുടിക്കാം..അത്രയും വിശാലമായിരുന്നു അവിടം..
സോഫയും ടേബിളും ഇട്ട ഏരിയയും ബാറും തമ്മിൽ നല്ല അകലമുണ്ട്…ഇതൊക്കെ ഒരു ഹാളിൽ ആണെങ്കിലും മറ്റുള്ളവർക്ക് അലോസകരമാകാത്ത വിധത്തിലായിരുന്നു ബാർ ക്രമീകരിച്ചത്…
ആ ഹാളിന് നടുവിലായി മുകളിലേക്ക് സ്റ്റെപ് ഉണ്ട്‌….താഴത്തെ പോലെയുള്ള അതേ വിശാലത മുകളിലുമുണ്ടായിരുന്നു…
മുകളിലും ഒരുപാട് ആളുകൾ സന്നിതരായിരുന്നു…
ഈ കാഴ്ചകളൊക്കെ താഴെയുള്ള ഹാളിൽ നിന്ന് തന്നെ കാണാൻ പറ്റുമെന്നതായിരുന്നു വേറൊരു സവിശേഷത…അത്രയും മനോഹരമായി അലങ്കരിച്ചിരുന്നു അവിടം….
ഒരുപാട് ആളുകളുണ്ടെങ്കിലും അത്ര ഞെരുക്കമൊന്നും അനുഭവപ്പെട്ടിരുന്നില്ല…
യൂറോപ്പിലെ ക്ലബ്ബിലൊക്കെ പോയ ഫീലായിരുന്നു അവിടെ….
ഒരു ഭാഗത്ത് സമാധാനപരമായ അന്തരീക്ഷത്തിൽ ലൈറ്റ് മ്യൂസിക്കിന്റെ സാന്നിധ്യത്താൽ സംഗീതസാന്ദ്രമായിരിക്കുന്നു….മറ്റൊരു ഭാഗത്ത് ബാറും പാട്ടും ഡാൻസുമായി വേറൊരു മൂഡ്…
എല്ലാ ഭാഗത്തും കറുത്ത വസ്ത്രങ്ങളണിഞ്ഞു കൊണ്ട് സ്റ്റീഫന്റെ ശിങ്കിടികൾ തോക്കും കൈയിലേന്തി നിൽക്കുന്നുമുണ്ട്…

ഡെറിക്കും നേഹയും , സോഫയും ടേബിളും കൊണ്ട് അലങ്കരിച്ച ഭാഗത്ത് പോയി ഇരുന്നു…അജിത്തും സേവിയറും ബാറിന്റെ അരികിലേക്ക് നീങ്ങി…
ക്യാമറക്കണ്ണുകൾ തങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും എന്ന ബോധ്യത്താൽ തന്നെ അസാധാരണമായി ഒന്നും ഭാവിക്കാതെ അവർ സാഹചര്യത്തിന് അനുസരിച്ച് നീങ്ങി….

അജിത്തും സേവിയറും ബാറിനരികെയെത്തി….
അപ്പോഴാണ് അവിടെയുള്ള കാഴ്ചകളൊക്കെ അവർ വ്യക്തമായി കാണുന്നത്…പലതരം കൊത്തുപണികളൊക്കെ ചെയ്തു , പലനിറത്തിലുള്ള വിളക്കുകളാൽ മനോഹരമായിരുന്നു ബാറിലെ ആ കൌണ്ടർ….മദ്യം വിളമ്പാനായി മനോഹരികളായ പെൺകുട്ടികൾ… അതിനേക്കാൾ അവരെ ത്രസിപ്പിച്ചത് അവിടുത്തെ ബാർ ഗേൾസായിരുന്നു..അതായത് ഡാൻസേർസ്….
വൃത്താകൃതിയിൽ പണിത ഒരു ചെറിയ സ്റ്റേജ് പോലെയുള്ള സ്ഥലത്ത് നിന്ന് കണ്ടിരിക്കുന്നവരെ ആനന്ദം കൊള്ളിക്കുന്ന വിധത്തിൽ നൃത്തം ചെയ്യുകയായിരുന്നു അവരോരുത്തരും…. കാശ്മീർ ആപ്പിൾ പോലെ , അല്ലെങ്കിൽ നയാഗ്ര നദിയേക്കാൾ സുന്ദരികളായിരുന്നു അവർ..ഓരോ പത്ത് മിനിറ്റ് കഴിയുമ്പോഴും സുന്ദരികൾ മാറി വന്നു കൊണ്ടേയിരിക്കുന്നുണ്ട്…
ഡെറിക്കിന്റെ കൂട്ടത്തിൽ നല്ലൊരു കോഴിയുണ്ടായിരുന്നത് കൊണ്ട് രണ്ടു പേരും ആ സുന്ദരികൾക്കരികിൽ തന്നെ ഇരിപ്പുറപ്പിച്ചു…

“സേവീ..നോക്ക്യേ….
എന്ത് സുന്ദരിയാണെടോ ഓരോരുത്തരും….
വാഹ്‌..നല്ല ഗോതമ്പ് പാടം വിളഞ്ഞു നിൽക്കുന്നത് പോലെയുണ്ട്…
എവിടുന്നു കൊണ്ട് വരുന്നു ഇതിനെയൊക്കെ…? ”

അജിത്തിന്റെ കൂടെ സേവിയറും മനസ്സിൽ ആസ്വാദനം എഴുതാൻ തുടങ്ങിയിരുന്നു..

“ചാവാൻ വന്നപ്പോഴാണോടാ തെണ്ടീ അവളുടെ പാവാടയുടെ അളവെടുക്കുന്നത്…
ചത്തൂടേ നിനക്കൊക്കെ…? ”

അശരീരി പോലെ എവിടുന്നോ ഒരു പരിചതമായ മുഴക്കം കേട്ടപ്പോൾ രണ്ടാളും ഞെട്ടി…അപ്പോഴാണ് അവർ നാല് പേരും കോൺഫറൻസ് കോളിലാണെന്ന കാര്യം രണ്ടു പേർക്കും ഓർമ വന്നത്…

“എന്തോന്നാടാ നീയൊക്കെ കളിച്ചു കൂട്ടുന്നത്….?
ഐസ്ക്രീമിന് മുന്നിൽ വായൊലിപ്പിച്ചു നിൽക്കുന്ന പിള്ളേരെ പോലെ…

Updated: November 1, 2021 — 10:43 pm

12 Comments

  1. പാവം പൂജാരി

    Nice ♥️♥️?

  2. എന്തു പറ്റി ബ്രോ ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇത്രയും ചെറിയ ഒരു പാർട്ട് ?????
    എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

  3. ❤️❤️❤️

  4. ❤❤❤❤❤

  5. Ithenthu patti page kuranju poyallo. Last climaxinu vendi niruthiyathano. E pravashyam climax kurachokkae njan pretheekshicha polae thannae vannu. Climax akarayennu thonnunnu. Kathirikkunnu

  6. സൂപ്പർ bro ഇനി ഒത്തിരി കാത്തിരിക്കണമോ അടുത്ത പാർട്ടിനായി

  7. Waiting for next part

  8. °~?അശ്വിൻ?~°

    ???

Comments are closed.