ഏകദേശം ഇരുപത് വണ്ടിയെങ്കിലും അവരുടെ മുന്നിലുണ്ടായിരുന്നു….ആ വണ്ടികൾക്ക് പിറകിലായി അവർ വണ്ടി നിർത്തി….
“ഡെറിക്… നമ്മളൊരു കാര്യം മറന്നു…”
“വീണ്ടും എന്തെങ്കിലും മണ്ടത്തരമാണെങ്കിൽ പറയേണ്ട അജീ….പ്ലീസ്….”
“അല്ല…
ഇത് മണ്ടത്തരമാവില്ലയെന്ന് ഉറപ്പിച്ചതിന് ശേഷമാണ് പറയുന്നത്…”
“ഹാ.. എന്നാൽ പറ….”
“ചാന്ദ്നിയേയും കുട്ടികളെയും മോചിപ്പിക്കാൻ പോയപ്പോൾ ഉപയോഗിച്ചിരുന്നത് പോലെ , ജിപിഎസ് ഘടിപ്പിക്കാമായിരുന്നു…
വാച്ചിൽ മാത്രമല്ലല്ലോ… നമ്മുടെ ശരീരത്തിൽ പോലും ആരും കാണാതെ വെക്കാമായിരുന്നല്ലോ…
പുറത്ത് നിൽക്കുന്ന പോലീസുകാർക്ക് സൂചന കൊടുക്കാനും , അവർക്ക് നമ്മളെ കണ്ടു പിടിക്കാനും എളുപ്പമാകുമായിരുന്നു….
ച്ഛേ….എന്നാലും അതെങ്ങനെയാ മറന്നു പോയത്…?
ബുദ്ധിരാക്ഷസനായ താനെങ്കിലും അത് ഓർക്കണമായിരുന്നു ഡെറിക്…”
ഇതൊക്കെ കേട്ടിട്ട് ഒന്നും മിണ്ടാനാവാതെ ഡെറിക് അതേപടി നിന്നു…
“ഇനിയത് ചിന്തിച്ചിട്ട് താൻ വിഷമിക്കേണ്ട….കഴിഞ്ഞത് കഴിഞ്ഞു….
പോട്ടെ….”
“എന്ത് പോട്ടേന്ന്..? ”
“അല്ലാതെ വേറെന്താ ഇപ്പോൾ ചെയ്യാൻ പറ്റുക….താൻ തന്നെ പറ…”
“മോനേ അജീ….
ഈ ഡെറിക് എത്ര തവണ ചിന്തിച്ചിട്ടാണ് ഓരോ പദ്ധതിയും തയ്യാറാക്കുന്നതെന്ന് അറിയാമോ…?
നിനക്കതറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക്…
വിശദമായിട്ട് ഞാൻ പറഞ്ഞു തരാമെടാ നിനക്ക്..”
“എന്നിട്ടെന്തേ മഹാത്മാവേ താങ്കൾക്കിങ്ങനെയൊരു തെറ്റ് പറ്റിയത് ?”
“അതിനാര് പറഞ്ഞു , തെറ്റാണെന്ന്..? ”
“തെറ്റല്ലാതെ…പിന്നെന്ത്…ശരിയാണോ..? ”
“ശരി തന്നെയാണ്…
ടോ..താനൊക്കെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്..
സ്റ്റീഫൻ ഒരു പൊട്ടനല്ല..അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ ആദ്യം ഒഴിവാക്കേണ്ടത് ആ ചിന്തയാണ്…
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമാനായ ശത്രുവാണ് സ്റ്റീഫൻ..
ഓരോ കാര്യങ്ങളും തന്റെ ദീർഘവീക്ഷണത്താൽ കണ്ടും കൊണ്ട് , നല്ല വെടിപ്പായി ഓരോ പദ്ധതികളും തയ്യാറാക്കുന്ന സമർത്ഥനായ മാഫിയാ തലവൻ….
ആ സ്റ്റീഫൻ നമ്മളെ ഏത് സമയത്തും പ്രതീക്ഷിക്കുന്നുണ്ടാകുമെന്നുള്ളതാണ് യാഥാർഥ്യം…
അഥവാ , നമ്മൾ അവന്റെ പിടിയിലകപ്പെട്ടാൽ , നമ്മുടെ സഹായത്തിനു പുറത്ത് ആളുകളുണ്ടെന്ന് അവൻ മനസ്സിലാക്കരുത്..
നമ്മളെ കിട്ടിയാൽ , അവനാദ്യം പരിശോധിക്കുന്നത് ജിപിഎസ് തന്നെയായിരിക്കും..
അതെവിടെ മറച്ചു വെച്ചാലും കണ്ടു പിടിക്കാനുള്ള കഴിവ് അവനുണ്ട്..
അതിലൂടെ പോലീസ് പുറത്തുണ്ടെന്ന് അവൻ മനസ്സിലാക്കും….
അതിനാൽ ഒരിക്കൽ ഉപയോഗിച്ച പ്ലാൻ വീണ്ടും ഉപയോഗിക്കുന്നത് വിഡ്ഢിത്തമാണ്..”
അധികം താമസിയാതെ തന്നെ പ്രവേശനകവാടത്തിൽ അവരുടെ സ്ഥാനം വന്നു…എൻട്രി പാസ്സും , കാറിന്റെ ഡിക്കി തുറന്നു കാണിക്കേണ്ട ആവശ്യവും മാത്രമേ വന്നുള്ളൂ…
പ്രച്ഛന്നവേഷം എല്ലാവരും തകർത്തഭിനയിച്ചത് കൊണ്ട് പരിശോധനയിൽ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല..
അതിന് ശേഷം മുന്നോട്ട് പോയ പ്രാഡോ , ക്ലബ്ബിന്റെ മുന്നിൽ തന്നെ നിർത്തി….
അവിടം മുഴുവൻ ആർഭാട കാറുകളെ കൊണ്ടുള്ള ആറാട്ടായിരുന്നു..
കാറിൽ നിന്നിറങ്ങിയ ഡെറിക്കും കൂട്ടരും , സാന്റാക്ലബ്ബ് കണ്ടപ്പോൾ ശരിക്കും ഞെട്ടി..
കല്ലോ,സിമന്റോ വെച്ച് പണിത സാധാരണ കെട്ടിടമല്ലായിരുന്നു അത്..
ഗുണനിലവാരമുള്ള മരപ്പലകകൾ കൊണ്ടും , പ്ലൈവുഡ് കൊണ്ടും മനോഹരമായി പണിത ഒരു കൊച്ചു സ്വർഗം തന്നെയായിരുന്നു അത്…
വർഷത്തിൽ , വെറും രണ്ട് പ്രാവശ്യം നടക്കുന്ന പാർട്ടിക്ക് വേണ്ടിയാണ് ഈ ആർഭാടമെന്നത് ചിന്തിക്കുമ്പോൾ തന്നെ മനസ്സിലാക്കാമായിരുന്നു , കോടികളുടെ ബിസിനസ്സാണ് അവിടെയെന്നും നടക്കുന്നതെന്ന്…
താമസസ്ഥലത്തിൽ നിന്നിറങ്ങുമ്പോൾ ഡെറിക്കിന്റെയും നേഹയുടെയും വസ്ത്രധാരണം ഇച്ചിരി കൂടുതലാണെന്ന് തോന്നിയെങ്കിലും , അവിടെയുള്ളവരുടെ ഡ്രസിങ് ഒക്കെ കണ്ടപ്പോൾ ആ സംശയമൊക്കെ മാറിക്കിട്ടി…അവരുടെ വസ്ത്രധാരണമല്ല , തങ്ങളുടെ ചിന്തകളാണ് കൂടിപ്പോയതെന്ന് അവർ തിരിച്ചറിഞ്ഞു….
പതിയെ , അവർ ക്ലബ്ബിന്റെ എൻട്രൻസിലേക്ക് നീങ്ങി….അവരുടെ പക്കലുണ്ടായിരുന്ന റൈഫിളുകളും മറ്റും ഭദ്രമായി ആരും കാണാത്ത രീതിയിൽ അരക്കെട്ടിൽ മറച്ചു വെച്ചു…
ഡെറിക്കും നേഹയും ജോഡികളായി , കൈകൾ കോർത്തും കൊണ്ടാണ് അകത്തേക്ക് നടന്നത്..പിന്നാലെ അജിത്തും സേവിയറും അനുഗമിച്ചു…
കവാടത്തിനരികെ സുന്ദരിയായ രണ്ട് പെൺകുട്ടികൾ അവരെ സ്വാഗതം ചെയ്തു…അത് കണ്ടപ്പോൾ അജിത്തിന്റെ അകത്തുള്ള കോഴി വീണ്ടുമുണർന്നു…അവനവരെ മുഴുവനായി ഒന്ന് സ്കാൻ ചെയ്തു..
അതിന് ശേഷം കണ്ണുകൾ വീണ്ടും നേഹയിലേക്ക് പോയി…കുറക്കൻ വീണ്ടും കണ്ണ് തുറക്കുന്നത് കണ്ട നേഹ , തന്റെ അരയിൽ മറച്ചു വെച്ചിട്ടുള്ള തോക്കും കാണിച്ചു കൊണ്ട് അവനെ തുറിച്ചു നോക്കി….ഇത് കണ്ടു നിൽക്കുന്നുണ്ടായിരുന്ന മറ്റുള്ളവർ പൊട്ടിച്ചിരിച്ചും കൊണ്ട് മുന്നോട്ട് നീങ്ങി..
Nice ♥️♥️?
എന്തു പറ്റി ബ്രോ ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇത്രയും ചെറിയ ഒരു പാർട്ട് ?????
എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
????
??
❤️❤️❤️
????
❤❤❤❤❤
Ithenthu patti page kuranju poyallo. Last climaxinu vendi niruthiyathano. E pravashyam climax kurachokkae njan pretheekshicha polae thannae vannu. Climax akarayennu thonnunnu. Kathirikkunnu
സൂപ്പർ bro ഇനി ഒത്തിരി കാത്തിരിക്കണമോ അടുത്ത പാർട്ടിനായി
Waiting for next part
???
??