ഡെറിക് എബ്രഹാം 22
( In the Name of COLLECTOR )
~~~~~~~~~~~~~~~~~~~~~~~~~~
✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്
PART 22
Previous Parts
ഡെറിക് എന്താ പറയേണ്ടതെന്നറിയാതെ അജിത്തിനെയും സേവിയറെയും മാറി മാറി നോക്കിയിരുന്നു…
“ഡെറിക്..ഇത് താൻ പറഞ്ഞത് പോലെ തന്നെയാണ്…
ഒന്നുകിൽ ഏതെങ്കിലും കൂടിയ ഇനം മരുന്ന്..
അല്ലെങ്കിൽ ജീവൻ പോകുമെന്ന് പേടിച്ചിട്ട് കിളി പോയത്..”
നേഹയുടെ സംസാരം കേട്ടിട്ടാണ് ഡെറിക്കും വായ് തുറന്നത്…
“ഹാ..എനിക്കും തോന്നി…ഇലയിട്ട് നോക്കും പോലും….
ഇതൊക്കെ എവിടുന്ന് കിട്ടുന്നു….
ഇവനൊക്കെ ഇടുന്ന ഇല കരിഞ്ഞു പോകാനാണ് സാധ്യത…
അവിടെ ഹോസ്പിറ്റലിൽ ഒരുത്തിക്ക് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി…. ഇപ്പോൾ , ഇതാ ഇവിടെ രണ്ടെണ്ണത്തിനും…
ഇതൊക്കെ കാണാനും സഹിക്കാനും ഞാനൊക്കെ എന്ത് തെറ്റാണ് ചെയ്തത് ഈശ്വരാ….”
ആദിയുടെ നിസ്സഹായവസ്ഥയിലുള്ള പരാതി കണ്ടപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു…
“ഹാ…തമാശയൊക്കെ മതി…
എല്ലാവരും നടന്നേ…സമയം വൈകുന്നു…
പോകുന്നത് എവിടേക്കാണെന്നുള്ള ബോധമെങ്കിലുമുള്ളത് നല്ലതാണ് ട്ടോ…
പറഞ്ഞില്ലാന്ന് വേണ്ട..”
അവിടെയുള്ള പോലീസുകാരൊക്കെ ഗ്രൂപ്പ് ഗ്രൂപ്പായി തിരിഞ്ഞു കൊണ്ട് ജീപ്പുകളിലും കാറുകളിലുമായി ,രാജസ്ഥാനി വേഷത്തിൽ തന്നെ ഡെറിക് പറഞ്ഞ സ്ഥലവും ലക്ഷ്യമാക്കി നീങ്ങി…. ഡെറിക്കിനും കൂട്ടർക്കും പോകാനായി ‘ടൊയോട്ട പ്രാഡോ’ തയ്യാറായി നിന്നിരുന്നു….
വൈകാതെ അവരും അവിടുന്ന് സാന്റാക്ലബ്ബിലേക്കുള്ള യാത്ര ആരംഭിച്ചു…..
അധികം താമസിയാതെ തന്നെ ഥാർ മരുഭൂമിയിലേക്ക് കയറാനായിയെന്ന് പ്രകൃതി ഡെറിക്കിനും കൂട്ടുകാർക്കും മുന്നറിയിപ്പ് നൽകി…. അവർ പോകുന്ന വഴിയൊക്കെ പോലീസുകാർ , ഡെറിക്കിന്റെ നിർദേശപ്രകാരം അങ്ങിങ്ങായി ഭിന്നിച്ചു നിൽക്കുന്നുണ്ടായിരുന്നു… അവരെ കണ്ടപ്പോൾ മൈൻഡ് ചെയ്യാനോ വണ്ടി നിർത്താനോ പോയില്ല…
പക്ഷേ, അവർക്കുള്ള നിർദേശം ഡെറിക് ഫോൺ വഴി കൊടുത്തു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…
” നേരം ഇരുട്ടിത്തുടങ്ങിയാൽ , നിങ്ങളെല്ലാവരും ഇപ്പോൾ നിൽക്കുന്നിടത്ത് നിന്ന് ഞാൻ പറഞ്ഞ ലൊക്കേഷനിൽ ഒരുമിച്ച് കൂടണം..അത് വരെ ആർക്കും ഒരു സംശയത്തിനും ഇട വരുത്തരുത്….
ലൊക്കേഷനിൽ എത്തിക്കഴിഞ്ഞാൽ ദൂരെയായി നിങ്ങൾക്ക് സാന്റാക്ലബ് കാണാൻ പറ്റും…
അവിടേക്ക് തന്നെ ശ്രദ്ധിച്ചു നിൽക്കണം…ഞാൻ പറഞ്ഞിരുന്നത് പോലെ ബിനാക്കുലർ കയ്യിലുണ്ടല്ലോ.. ഞങ്ങൾക്കെന്ത് സംഭവിക്കുകയാണെങ്കിലും ,അതിന്റെ തൊട്ട് മുമ്പ് ഏതെങ്കിലും രീതിയിൽ ഞാൻ നിങ്ങൾക്ക് സൂചന തരും..ചിന്തകൾക്ക് ഇട കൊടുക്കാതെ രണ്ടും കല്പിച്ച് ഇറങ്ങണം…
അവന്റെ ഭാഗത്ത് ഒരുത്തൻ പോലും ബാക്കിയാവരുത്…
അത് വരെ ഒരുമിച്ച് പോരാടണം…. പോരാട്ടത്തിനിടയിൽ കൂട്ടത്തിൽ ഒരുത്തൻ വീണു പോയാൽ പതറരുത്…
സാഹചര്യം നിങ്ങളുടെ നിയന്ത്രണത്തിലാവുന്നത് വരെ ഒരു വിശ്രമവുമില്ലാതെ പൊരുതണം….”
അങ്ങനെ പല രീതിയിലും പോലീസുകാരെ ഉത്തേജിപ്പിച്ചും മാർഗനിർദ്ദേശങ്ങളും നൽകിക്കൊണ്ട് അവർ യാത്ര തുടർന്നു…
താമസിയാതെ തന്നെ മരുഭൂമിയിലേക്ക് ‘പ്രാഡോ’ ഇറങ്ങി….പോകുന്നിടങ്ങളിലൊന്നും ആൾപ്പെരുമാറ്റമൊന്നും കാണുന്നുണ്ടായിരുന്നില്ലെങ്കിലും വാഹനങ്ങൾ പോയ അടയാളം ദൃശ്യമായിരുന്നു…കൂടാതെ , ഡ്രീം നൈറ്റ് പാർട്ടിക്ക് പങ്കെടുക്കുന്നവർക്കൊക്കെ കൊടുത്തത് പോലെ , അവർക്കും ലൊക്കേഷൻ മാപ്പ് കിട്ടിയിരുന്നു… അതും നിരീക്ഷിച്ചു കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങി…അപ്പോഴേക്കും സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു… അവരുടെ ചുറ്റും അന്ധതയാൽ നിശബ്ദത പടർന്നു കഴിഞ്ഞിരുന്നു…
അധികം വൈകാതെ തന്നെ അവരുടെ മുന്നിൽ ദൂരെയായി ഒരു കൊട്ടാരം തെളിഞ്ഞു കണ്ടു…. വർണ്ണശഭളമായ വെളിച്ചങ്ങളാൽ മനോഹരമായി പണിതിട്ടുണ്ടായിരുന്ന ആ കൊട്ടാരമാണ് സാന്റാക്ലബ്ബെന്ന് തിരിച്ചറിയാൻ അധികം ആലോചിക്കേണ്ടി വന്നില്ല…ചുറ്റുപാടും നിറഞ്ഞു കിടന്നിരുന്ന ഇരുട്ടിൽ , പലതരം വർണ്ണങ്ങളാൽ സുന്ദരിയായി നിന്നിരുന്ന സാന്റാക്ലബ്ബിന്റെ മാറ്റ് വർധിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…സ്വർഗത്തിൽ നിന്നും ദൈവം നൽകിയ വരദാനമാണതെന്ന അനുഭൂതി അവിടേക്ക് നോക്കി നിന്നപ്പോൾ എല്ലാവരിലും അനുഭവപ്പെട്ടു…
“ഡെറിക്..ഇത് ക്ലബ്ബാണെന്നല്ലേ പറഞ്ഞത്….?
ഇതാണോ ക്ലബ്.?
ഇത് കൊട്ടാരമല്ലേ…കൊട്ടാരം..”
“സത്യം പറഞ്ഞാൽ ഞാനും ഞെട്ടലിൽ തന്നെയാണ് ടോ…
കൊട്ടാരം പോലെയാണെന്നൊക്കെ അറിയാമായിരുന്നുവെങ്കിലും , ഇത് പോലെ ഒറിജിനൽ കൊട്ടാരം തന്നെയായിരിക്കുമെന്ന് മനസ്സിൽ പോലും കരുതിയില്ല…”
“മരുഭൂമിയിൽ ഒരു ക്ലബ് എന്ന് പറഞ്ഞപ്പോൾ , സർക്കാർ കൂടാരം പോലെയുള്ള വല്ലതുമായിരിക്കുമെന്നാണ് കരുതിയത്…ഇതിനിപ്പോൾ എന്താണ് പറയുക…
കൊട്ടാരം പോലും മാറി നിൽക്കേണ്ടി വരുമല്ലോ ഡെറിക്…”
അജിത്തും സേവിയറും അവരുടെ അതിശയങ്ങൾ ഡെറിക്കിനോടും നേഹയോടും പങ്കു വെച്ചു…
Nice ♥️♥️?
എന്തു പറ്റി ബ്രോ ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇത്രയും ചെറിയ ഒരു പാർട്ട് ?????
എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
????
??
❤️❤️❤️
????
❤❤❤❤❤
Ithenthu patti page kuranju poyallo. Last climaxinu vendi niruthiyathano. E pravashyam climax kurachokkae njan pretheekshicha polae thannae vannu. Climax akarayennu thonnunnu. Kathirikkunnu
സൂപ്പർ bro ഇനി ഒത്തിരി കാത്തിരിക്കണമോ അടുത്ത പാർട്ടിനായി
Waiting for next part
???
??