ജീവിതമാകുന്ന നൗക 7 [Red Robin] 133

Views : 7845

രാജാ പേടിച്ചു ഓരോന്നൊക്കെ പുലമ്പാൻ തുടങ്ങി

തമിഴ് അറിയാത്തത് കൊണ്ട് അദീലിനോട് കാര്യങ്ങൾ ചോദിക്കാൻ ആംഗ്യം കാണിച്ചു.

“ഞങ്ങൾ ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെങ്കിൽ ഇതായിരിക്കും ഫലം. “

ആദീൽ മരിച്ചു കിടക്കുന്നവനെ ഒന്ന് നോക്കി.

“നിങ്ങൾ ചെന്നൈ സിറ്റിയിൽ എത്ര പേർക്ക് crack എന്ന ഡ്രഗ് എത്തിച്ചു കൊടുക്കുന്നുണ്ട്?”

“സാർ എനിക്കറിയില്ല ബോസ്സിന് മാത്രമേ അറിയൂ. കസ്റ്റമർ ഡീറ്റെയിൽസ് അദ്ദേഹത്തിനെ അറിയൂ.”

രാജാ നുണ പറയുകയല്ല എന്ന് സലീമിന് മനസ്സിലായി. അവൻ കെട്ടിയിട്ടിരിക്കുന്ന രണ്ടാമൻ്റെ അടുത്തൊട്ട് നടന്നു ചെന്ന്. സലീം എന്ന സാത്താൻ വരുന്നത് കണ്ട് അവൻ ഓടാൻ ഒരു ശ്രമം നടത്തി. പക്ഷേ ആദീൽ അവനെ ചവിട്ടി വീഴ്ത്തി. സലീം അവൻ്റെ പുറത്തു കയറിയിരുന്നു പിൻ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി.

അതിനു ശേഷം  നേരെ സ്കോർപിയോടെ അടുത്തൊട്ട് ചെന്ന് ഡോർ തുറന്നു അതിൽ കിടന്ന് ഒരു കുപ്പി വെള്ളമെടുത്തു കൈയിലെയും  കത്തിയിലെയും   രക്‌തം കഴുകി കളഞ്ഞു.

പിന്നെ വാഹനം മൊത്തമൊന്നു പരിശോദിച്ചു. രണ്ട് ഹോക്കി സ്റ്റിക്ക് കിടക്കുന്നുണ്ട്. പിന്നെ front സീറ്റ് മാറ്റിനടയിൽ ഒരു കൈ തോക്കും.

‘മണ്ടന്മാർ ആയുധമെടുക്കാതെ ഇറങ്ങിയിരിക്കുന്നു. ‘

സലീം ഇറങ്ങി വന്ന്  തോക്ക് അദീലിന് കൈമാറി. രാജയുടെ മൊബൈൽ ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്‌ത.  മരിച്ചു കിടക്കുന്ന ഒരുത്തൻ്റെ പാൻ്റെ നീളത്തിൽ കീറി എടുത്തു പിന്നെ കൈ മുൻപിൽ കെട്ടി.  ശേഷം അയാളെ  വണ്ടിയുടെ മുൻ സീറ്റിലേക്ക് ഇരുത്തി.

അരയിലെ ബെൽറ്റ്  കുറച്ചു ഊരിയിട്ട് സീറ്റ് ബെൽറ്റ് ഇടീപ്പിച്ചു. അതിനു ശേഷം സീറ്റ് ബെൽറ്റ്ൻ്റെ   മുകളിൽ കൂടി ബെൽറ്റ് കെട്ടി. മുൻപിൽ കെട്ടിയ കൈ മറയക്കാനായി ജാഫറിൻ്റെ ബാഗ് കാലിയാക്കി മടിയിൽ വെച്ചു കൊടുത്തു. സെന്തിലിൻ്റെ മയക്കുമരുന്നടങ്ങിയ മൊബൈലും ബാഗും  വണ്ടിയിലേക്കിട്ടു.

രാജാ ഇപ്പോൾ ഭയന്നാണ് ഇരിക്കുന്നത്. എങ്കിലും എപ്പോൾ വേണമെങ്കിലും രക്ഷപെടാൻ ഒരു ശ്രമം നടത്തം.

 

അവർ വന്ന രണ്ട് ബൈക്ക് കൊണ്ട് പോകാൻ പറ്റില്ല. അദീലൻ്റെ അല്ലെങ്കിൽ ജാഫറിൻ്റെ  ഒരു ബൈക്ക് അവിടന്ന് മാറ്റേണ്ടതുണ്ട്.  കാരണം രണ്ട് പേർ രാജയുടെ ഒപ്പം കാറിൽ പോകേണ്ടതുണ്ട്. കൂടുതൽ സമയം ഇവിടെ നിൽക്കുന്നത് റിസ്കാണ്. പ്രത്യകിച്ചു രണ്ടെണ്ണത്തിനെ കൊന്നു തള്ളിയ സ്ഥലത്തു.

“നീയും ജാഫറും ബൈക്ക് എടുത്തു പോയിട്ട് രണ്ട് km അപ്പുറം ആർക്കും സംശയം തോന്നാത്ത ഒരു സ്ഥലത്തു കൊണ്ട് പോയി അദീലൻ്റെ  ബൈക്ക് പാർക്ക് ചെയ്തിട്ട് ഒരു വണ്ടിയിൽ കയറി തിരിച്ചു ഇങ്ങോട്ട് വരണം. ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാം. ആർക്കും സംശയം തോന്നരുത്.”

അവർ പോയി ഏകദേശം 15  മിനിറ്റ് കഴിഞ്ഞപ്പോളേക്കും തിരികെ വന്നു.

“ജാഫർ നീ അദീലിൻ്റെ കൈയിൽ നിന്ന് ബൈക്ക് കീ  വാങ്ങു. ആദ്യം നിൻ്റെ ബൈക്ക് വെച്ചതിനു ശേഷം അദീലൻ്റെ ബൈക്കും സേഫ് ആക്കണം. സിറ്റിയിലേക്ക് വളഞ്ഞ വഴി പോയാൽ മതി. തിരിച്ചു ബൈക്ക് എടുക്കാൻ ബസിൽ വന്നാൽ മതി.

 

സലീം രാജയുടെ നേരേ പിന്നിലെ സീറ്റിൽ ഇരുന്നു. ആദീൽ ഡ്രൈവിംഗ് സീറ്റിലും.

അദീലെ അവൻ്റെ സെറ്റപ്പിനെ കുറിച്ച് ചോദിക്ക്. സ്ഥലവും ഇനി എത്ര ആൾക്കാർ ഉണ്ടെന്നും. എന്നിട്ട് അങ്ങോട്ട് വിട്.

അമ്പട്ടൂർ എന്ന സ്ഥലത്താണ് രാജയുടെ സ്‌ഥലം. അവിടെ ഒരു വീട് മാത്രമാണ് ഉള്ളത്. വേറെ കാലാളുകൾ ഇല്ല. ആദീൽ ചോദിച്ചതും രാജാ തത്ത പറയുന്ന പോലെ പറഞ്ഞു

സ്കോർപിയോ രാജയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

തുടരും …..

Recent Stories

The Author

Red Robin

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com