ജീവിതമാകുന്ന നൗക 7 [Red Robin] 134

രണ്ട് കാരണം കൊണ്ടാണ് സലീം ചെന്നൈ സെല്ലുമായി വീണ്ടും ബന്ധം സ്ഥാപിച്ചത്. ഒന്ന് സുരക്ഷിതമായി താമസിക്കാനുള്ള സ്‌ഥലം രണ്ടാമത്തേത്  ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡ്രഗ് ഡീലറിൽ  വഴി  ചിദംബരൻ എന്ന ഹാക്കറെ പൊക്കാൻ തമിഴ് സംസാരിക്കുന്ന ചെന്നൈ സെൽ കാരുടെ സഹായം അത്യാവിശ്യമാണ്.

 

IEM ഹൈദരബാദ് സെല്ലിലെ റിയാസന് ആയിരുന്നു ഹാക്കർ ചിദംബരുനമായിട്ടുള്ള കോൺടാക്ട്. IRC ചാറ്റ് റൂം വഴി ആണ് ചിദംബരന് വർക്ക് ഏല്പിക്കുക.  റിയാസ്  പിടിയിലായതോടെ ചിദംബരനുമായി ഉള്ള ബന്ധം നഷ്ടമായി.

ചിദംബരന് പ്രതിഫലമായി നൽകിയിരുന്നത് ഡ്രഗ്സസിനു വേണ്ട പേയ്മെൻ്റെ മാത്രമാണ് സലീം ദുബായിൽ ആയിരുന്നപ്പോൾ ഹാൻഡിൽ ചെയ്‌തിരുന്നത്.

ചെന്നൈയിൽ ഡ്രഗ്സ് എത്തിക്കുന്നു ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ നിന്നാണ് ചിദംബരന് വേണ്ട ഡ്രഗ്സിന് സലീം പേയ്മെൻ്റെ  നടത്തിയിരുന്നത്. പേയ്മെൻ്റെ ടോക്കൺ സിസ്റ്റം ഉപയോഗിച്ചാണ് ഡെലിവറി. ബീറ്റകോയിൻ പേയ്‌മെൻ്റെ നടത്തുമ്പോൾ ഡെലിവറി ടോക്കൺ ലഭിക്കും ഈ ടോക്കണും ലൊക്കേഷനും ആര് അയച്ചു കൊടുക്കുന്നോ അവർക്ക് ആ ലൊക്കേഷനിൽ  ഡ്രഗ്സ് എത്തിക്കും. ഇത്തരം പേയ്‌മെൻ്റെ  ടോക്കണുകൾ ആണ് ചിദംബരൻ ഹാക്കിങ് സെർവീസുകൾക്ക് പകരം സ്വീകരിച്ചിരുന്നത്. ഓരോ മൊബൈൽ നെറ്റ്‌വർക്ക് ഹാക്കിങ്ങ്  കഴിയുമ്പോൾ സലീം ബിറ്റ് കോയിൻ കൊടുത്ത ബ്ലൂ റോസ് ടോക്കൺ വാങ്ങി ചിദംബരന് ഇ മെയിൽ വഴി നൽകും.

സലീം പല പ്രാവിശ്യം ഈ ഇമെയിലിലൂടെ കോൺടാക്ട് ഉണ്ടാക്കാൻ നോക്കി. പക്ഷേ ചിദംബരൻ റെസ്പോണ്ട് ചെയ്‌തില്ല അതിനാൽ ബ്ലൂ റോസിൽ നിന്ന്  മാത്രമാണ് ഇനി ചിദംബരൻ്റെ അഡ്രസ്സ് ലഭിക്കൂ. ചിദംബരനെ പൊക്കിയാൽ ശിവയുടെ കൂട്ടുകാരൻ നിതിൻ എവിടെയുണ്ട് എന്ന് കണ്ടുപിടിക്കാനാകും. അത് സാധിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സലീം.

ഭരത് കുമാർ എന്ന ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആണ്  അതി വിദഗ്‌നമായി  ബ്ലൂ റോസ്  എന്ന പേരിൽ മയക്കുമരുന്നു ശൃംഖല സെറ്റ് ചെയ്‌തിരിക്കുന്നത്. ഡാർക്ക് വെബ് ഉപയോഗിച്ചു എക്സസൊട്ടിക്ക ഡ്രഗ്സസായ മേത്, ക്രക്ക് ഹെറോയിൻ മുതലായ ഡ്രഗ്സ് ശ്രീലങ്ക രാമേശ്വരം വഴി എത്തിച്ച ശേഷം പോണ്ടിച്ചേരിയിലും ചെന്നയിലുമുള്ള ആവിശ്യക്കാർക്കു എത്തിച്ചു കൊടുക്കുന്നു രീതിയിൽ ആണ് ഡ്രഗ്സ് ഡിസ്ട്രിബൂഷൻ സെറ്റ് ചെയ്തിരിക്കുന്നത്.

ബ്ലൂ റോസിലിലെ രണ്ടാമൻ ആണ് രാജ. ഏജന്റുമാരെ രാജ എടുത്തു കഴിഞ്ഞാൽ പിന്നെ അവരുമായി യാതൊരു ഇന്റാക്ഷനുമില്ല. എല്ലാം പിക്ക് ആൻഡ് ഡ്രോപ്പ് എന്ന രീതിയിലാണ് ആണ് സെറ്റ് ചെയ്തിരിക്കുന്നത്. കച്ചവടം ഡാർക്ക് വെബ്ബും ടെലിഗ്രാം ചാറ്റ് ഉപയോഗിയുമാണ് നടത്തുന്നത്.

മുഴുവൻ കാര്യങ്ങളും കണ്ട്രോൾ ചെയുന്നത് ഭരത് ആണ്. ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് ഡ്രഗ്സ് വാങ്ങി ഡെലിവറി സെൻ്റെറുകൾ വരെ എത്തിക്കുന്ന കാര്യങ്ങളും ഡാർക്ക് വെബ് പേയ്മെന്റ്കളും ഭരത് ആണ് നടത്തിയിരുന്നത്. ഡെലിവറി ബോയ്സിനെ റിക്രൂട്ട ചെയ്യുന്നതും നിയന്ത്രിക്കുന്നതും രാജയും രാജ എൻഫോഴ്‌സെർ പോലെയാണ് പ്രവർത്തിക്കുന്നത്. അതിനു രാജയെ സഹായിക്കാൻ ഗുണ്ടകളും ഉണ്ട്.

ബ്ലൂ റോസിൻ്റെ നേതൃത്വത്തിൽ ഉള്ള ആളെ പൊക്കി അവനിലൂടെ ചിദംബരനെ കണ്ടത്തുകയാണ് സലീമിൻ്റെ ലക്‌ഷ്യം. ആദ്യ പടിയായി സലീം ഡാർക്ക് വെബിൽ  പേയ്‌മെൻ്റെ  നൽകി ടോക്കൺ എടുത്ത ശേഷം ആ ടോക്കൺ ഉപയോഗിച്ചു  ചെന്നൈയിലെ പല ലൊക്കേഷനുകളിലായി സ്വയം  ഡ്രഗ്സ്  ഡെലിവറി എടുത്തു.  മെഡിക്കൽ റെപ്പ് അല്ലെങ്കിൽ ഫുഡ് ഡെലിവറി ബോയസിൻ്റെ  വേഷത്തിലാണ് ബ്ലൂ റോസിൻ്റെ ആളുകൾ ഡെലിവെറികൾ നടത്തുന്നത്.

രണ്ട് മാസത്തോളം  ഡ്രഗ് മാഫിയക്ക് എത്ര ഡെലിവറി ഏജന്റ്സ് ഉണ്ടെന്നും  അവർ സ്വയം രക്ഷക്കായി എന്തു കാര്യങ്ങളാണ് ചെയുന്നത് എന്നൊക്ക നിരീക്ഷിച്ചു. കൂടാതെ സ്ഥിരം വന്നിരുന്ന രണ്ട് പേരുമായി  ആദീൽ വഴി സഹൃദം സ്ഥാപിച്ചു. ആദ്യം തണ്ണിയടിക്കാൻ വിളിച്ചും പിന്നീട് വാങ്ങുന്ന  ഡ്രഗ്സസിൻ്റെ ഒരു പങ്കു അവന്മാർക്ക് തന്നെ നൽകിയാണ്  കമ്പനി ആയത്.

ഡെലിവറി കൊടുക്കുന്നവർ ആദ്യമായാണ് അദിലിനെ  പോലെയുള്ള ഒരുത്തനെ കാണുന്നത്.  കൊണ്ട് വരുന്ന സ്റ്റഫിൻ്റെ ഒരു ഭാഗം അവന്മാർക്ക് തന്നെ നൽകുക. അതോടെ അതിൽ രണ്ടു പേരുമായി സ്ഥിരം കമ്പനിയായി.  ഒരു സെന്തിലും പിന്നെ മദൻരാജ് എന്ന പേരിൽ ഒരുത്തനും. രണ്ട്  പേരും ഡിഗ്രി കഴിഞ്ഞു ജോലി കിട്ടാതെ നടക്കുന്നവർ.    അങ്ങനെ നടന്നപ്പോളാണ് രാജാ ഇവരെ ഇതിലേക്ക് റിക്രൂട്ട് ചെയ്‌തത്. ചില മരുന്നുകൾ ഡെലിവർ ചെയ്‌താൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞാണ് രാജ ഇവരെ റിക്രൂട്ട ചെയ്‌തിട്ടുള്ളത്. പിന്നീട് ഇവർ രാജയെ കണ്ടിട്ടില്ല പോലും ഇരുവരുടെയും അടുത്ത് നിന്ന് ബ്ലൂ റോസ് പ്രവർത്തനം കുറെ മനസ്സിലാക്കി.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.