ജീവിതമാകുന്ന നൗക 3[red robin] 113

Views : 10765

“ശരി മാഡം. ഹാപ്പി ഓണം”

പുറത്തേക്ക് ഇറങ്ങിയതും അവളുടെ ഫോണിൽ സ്റ്റീഫൻ്റെ കുറെ മിസ്സ് കാൾ കണ്ടു. സംഭവം അവൻ അറിഞ്ഞിട്ടു വിളിക്കുന്നതാണ് എന്ന് അവൾക്ക് മനസ്സിലായി. തിരിച്ചു വിളിക്കേണ്ട വീട്ടിൽ ചെല്ലുമ്പോൾ സംസാരിക്കാം. പകരം വീട്ടിലേക്ക് പോകുകയാണ് എന്ന് അവനു മെസ്സേജ് ഇട്ടു എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. കുറച്ചു കഴിഞ്ഞപ്പോളേക്കും പോലീസ് ഡിപ്പാർട്ടമെൻ്റെ വക കാർ എത്തിയതും  അവൾക്ക് അപ്പച്ചിയുടെ കാൾ വന്നു.

“എന്തു പറ്റി മോളെ സുഖമില്ലെന്ന് മീര (ഡയറക്ടർ) പറഞ്ഞെല്ലോ. വണ്ടി താഴെ വന്നിട്ടുണ്ട്. മോളെ വീട്ടിൽ ആക്കിക്കൊള്ളും. മരുന്ന് വല്ലതും വേണേൽ പറഞ്ഞാൽ മതി. ഡ്രൈവർ വാങ്ങി തരും”

ഡയറക്ടർ മാം ഒന്നും തന്നെ അപ്പച്ചിയുടെ അടുത്ത് പറഞ്ഞിട്ടില്ല എന്നവൾക്ക് മനസ്സിലായി .

“തലവേദനായ അപ്പച്ചി ഇപ്പോൾ കുറവുണ്ട്. എന്നലും ഞാൻ വീട്ടിൽ പോകുകയാണ്.”

“ശരി മോളെ വീട്ടിൽ എത്തിയിട്ട് വിളിക്ക്”

“ശരി അപ്പച്ചി  പിന്നെ ഹാപ്പി ഓണം.”

മാത്യവും സുമേഷും  ടോണിയും ദീപുവും ഒക്കെ ഞങ്ങളുടെ കാർ ക്യാമ്പസ്സിലേക്ക് തിരിച്ചു വരുന്നത് കണ്ടതും അടുത്തേക്ക് ഓടി വന്നു. മാത്യു എൻ്റെ തോളിൽ കൈ വെച്ചൊന്നു ആശ്വസിപ്പിച്ചു. ടോണിയും ദീപുവും രാഹുലിനെ മാറ്റി നിർത്തി എന്തോ  സംസാരിക്കുന്നുണ്ട്. അന്ന അവളുടെ അപ്പച്ചി അയച്ച കാറിൽ കയറി പോയെന്നു സുമേഷ് മടിച്ചു മടിച്ചു പറഞ്ഞു.

വടം വലി മത്സരം തുടങ്ങാനായി വേഗം  വാ രമേഷ് ഓടി വന്നു പറഞ്ഞു, എന്നെയും കൂട്ടി വടം വലി നടക്കുന്നിടത്തേക്ക് പോയി. എൻ്റെയും രാഹുലിൻ്റെയും മുഖ ഭാവം കണ്ടിട്ടാണ് എന്ന് തോന്നുന്നു ഞങ്ങളുടെ ബാച്ചിലെ ആരും ഒന്നും ചോദിച്ചുമില്ല. പെണ്ണുങ്ങളൊക്കെ പേടിച്ചു വഴി മാറി നടക്കുകയാണ്. ചില സീനിയർസിൻ്റെ മുഖത്തൊക്കെ പുച്ഛ ചിരി ഉണ്ട്. മൊത്തം സീനിയർസ് അടക്കം 4 ടീം. നറുക്കിട്ടാണ്  ആദ്യ റൗണ്ടിൽ എതിരാളിയെ നിശ്ചയിക്കുന്നത് . ജയിക്കുന്നവർ തമ്മിൽ ഫൈനൽ. ആദ്യ മത്സരം തന്നെ സീനിയർസുമായി അതും രാഹുലുവുമായി ഹോസ്റ്റലിൽ കോർത്ത അരുണും കൂട്ടരും

 

ചിലരൊക്കെ മുണ്ട് മാറ്റി ഷോർട്കസൊക്കെ ഇട്ടു റെഡിയായിട്ടാണ് നിൽക്കുന്നത്.

ഡാ ഞാനും ഉണ്ട്. എന്ന് പറഞ്ഞു അർജുൻ ഇറങ്ങി

മുണ്ടൊന്നും മാറ്റാൻ നിന്നില്ല മടക്കി കുത്തി. ഇനി അഴിഞ്ഞു പോയാൽ എന്തു. നേരേ ഏറ്റവും പിന്നിൽ  anchor പൊസിഷനിൽ പോയി വടം വട്ടം ചുറ്റി. വിസ്സിൽ മുഴങ്ങിയതും വലിച്ചു തുടങ്ങി. ഏതോ തെണ്ടി സീനിയർ മുണ്ട് ഊരി പോകുന്നേ എന്നൊക്കെ കളിയാക്കികൊണ്ട് വിളിച്ചു കൂകുന്നുണ്ട്. ഞാൻ എൻ്റെ ദേഷ്യം മുഴുവൻ വടത്തിൽ തീർത്തു. ഫൈനലും സീനിയർസ് ബാച്ച് 2 ആയിട്ടായിരുന്നു. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ അവരെ തറ പറ്റിച്ചു   അവരെയും തോൽപ്പിച്ചു ഞങ്ങൾ വിജയികളായി .

ഞങ്ങളുടെ ക്ലാസ്സിലെ പെണ്ണുങ്ങൾ അടക്കം എല്ലാവരും വടം വലി ഫൈനൽ ജയിച്ചതിൻ്റെ  വിജയം ആഘോഷിക്കുകയാണ്. ഞാൻ ഒരു മരവിച്ച അവസ്ഥയിൽ കുറച്ചു മാറി നിന്നു

Recent Stories

The Author

red robin

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com