ജീവിതമാകുന്ന നൗക 3[red robin] 114

എല്ലാവര്ക്കും പേപ്പർ വിരിച്ചു നിര നിരയായി നിലത്താണ് ഇരിപ്പിടം. ഡയറക്ടർ മാം ടീച്ചിങ്ങ് സ്റ്റാഫ് അടക്കം   എല്ലാവരും നിലത്തു തന്നെയാണ് ഇരിക്കുന്നത്.  ക്യാൻറ്റിൻ നടത്തിപ്പുകാർ ഓടി നടന്നു വിളമ്പുന്നുണ്ട് മാത്യു   അടക്കം ക്ലാസ്സിൽ തന്നെ ഉള്ള മൂന്നാലു പേർ വിളമ്പാൻ സഹായിക്കുന്നുണ്ട്. ഇരിക്കാൻ സ്ഥലമൊന്നും ബാക്കി ഇല്ല പുറത്തേക്കിറങ്ങി നിൽക്കാം എന്ന് വിചാരിച്ചപ്പോളേക്കും  മാത്യു അവിയലിൻ്റെ പാത്രം വിളമ്പാനായി എൻ്റെ കയ്യിലോട്ട് തന്നു. സദ്യ വിളംബി പരിചയമില്ലെങ്കിലും ഞാനും വിളമ്പാൻ  കൂടി. മുണ്ടുടുത്തു കുനിഞ്ഞു വിളമ്പണം. കുനിയാൻ കുഴപ്പമൊന്നുമില്ലാ പക്ഷേ  മുണ്ട് അഴിഞ്ഞു പോകുമോ എന്നായിരുന്നു എൻ്റെ പേടി. കുറച്ചു നേരം വിളമ്പി തുടങ്ങിയപ്പോളേക്കും ആ പേടി അങ്ങ്  പോയി.

അൽപ്പ   സമയത്തിനകം  അന്നയും കൂട്ടുകാരിയകളും ക്യാൻറ്റിനിലേക്ക് കയറി വന്നു. സ്ഥലമില്ല എന്ന് കണ്ടതും അവളുടെ കൂട്ടുകാരികൾ തിരിച്ചു പുറത്തേക്കിറങ്ങി. എന്നാൽ അന്ന നേരെ പോയി സാരി വലിച്ചു ചുറ്റി അരയിൽ തിരുകിയിട്ട്  സദ്യ കഴിക്കുന്നവർക്ക് ജഗ്ഗിൽ നിന്ന് വെള്ളം പകർന്നു കൊടുക്കാൻ തുടങ്ങി. രാവിലെ  അങ്ങനെ പറഞ്ഞതിൻ്റെ  കുറ്റ ബോധത്തിൽ  ഞാൻ അവളെ ഒന്ന് നോക്കിയെങ്കിലും അവൾ എൻ്റെ ഭാഗത്തേക്ക് നോക്കുന്നു പോലും ഇല്ല.

ഞാൻ വിളമ്പിക്കൊണ്ടിരുന്ന അവിയൽ പാത്രം റീഫില്ല് ചെയ്യാൻ ചെന്നപ്പോൾ അതവിടെ വാങ്ങി വെച്ചിട്ട് മെസ്സിലെ ചേട്ടൻ വലിയ പായസത്തിൻ്റെ പാത്രം വച്ചു നീട്ടി. പായസം വിളമ്പൽ കൂടുതൽ ശ്രമകരമായ തോന്നി കാരണം എല്ലാവർക്കും പേപ്പർ ഗ്ലാസിൽ ഒഴിച്ച് കൊടുക്കണം. എൻ്റെ ശ്രദ്ധ വിളമ്പലിൽ മാത്രമായി മാറി. തൊട്ടു പിന്നിൽ ആരോ   ഉണ്ട് എന്ന് തോന്നിയെങ്കിലും ഞാൻ മൈഡാക്കാതെ പായസം കറക്റ്റ് ആയി  ഗ്ലാസ്സിലേക്ക് പകർത്തുന്നതിൻ്റെ  ശ്രദ്ധയിൽ ആയിരുന്നു.

വിളമ്പി വിളമ്പി ഞാൻ മുന്നോട്ട് നീങ്ങിയതും പെട്ടന്ന് ഉടുത്തിരുന്ന  മുണ്ട് എവിടെയോ കുരുങ്ങി അഴിഞ്ഞു പോകുന്നതായി തോന്നി. രണ്ടും കല്പിച്ചു മുണ്ട് പിടിക്കാൻ നോൽക്കിയപ്പോളേക്കും മുണ്ട് മുഴവനായി താഴെ വീണു കിടക്കുന്നു. അന്ന എൻ്റെ ബാക്കിൽ നിന്ന് ഒന്നുമറിയാത്ത പോലെ അപ്പുറത്ത സൈഡിലേക്ക് ഓടി മാറി.  ഞാൻ ആണെങ്കിൽ ഷർട്ടിൻ്റെ താഴെ ഷെഡ്ഢി പുറത്തും. മുൻപിൽ കഴിക്കാൻ ഇരിക്കുന്നവരുടെ ഇടയിൽ നിന്ന് ചിരി പൊട്ടി തുടങ്ങി. പെട്ടന്നുള്ള റിയാക്ഷനിൽ കൈയിൽ ഇരുന്ന പായസ പാത്രം താഴേക്കിട്ടു മുണ്ട് വാരിയെടുത്തു. പാത്രം വീണ് ശബ്ദം കേട്ടതും കഴിച്ചുകൊണ്ടിരുന്ന ബാക്കി ഉള്ളവരും കൂടി അർദ്ധ നഗ്നനായി നിൽക്കുന്ന എന്നെ കണ്ടു. അതോടെ മെസ്സ് ഹാളിൽ കൂട്ട ചിരിയായി. ഞാൻ ഒരു തരത്തിൽ മുണ്ട് വാരി ചുറ്റി. എൻ്റെ കണ്ണുകൾ ദേഷ്യത്താലും അപമാനത്താലും  നിറഞ്ഞിരുന്നു. ടീച്ചേഴ്‌സ് അടക്കം എല്ലാവരുടെയും മുഖത്തു ചിരി മായാതെ നിൽക്കുന്നുണ്ട്. അരുൺ സർ മാത്രം സൈലെൻസ് സൈലെൻസ് എന്ന് വിളിച്ചു കൂകുന്നുണ്ട്. മാത്യുവും രാഹുലും എൻ്റെ അടുത്തേക്ക് എത്തി എന്നെ പുറത്തേക്ക് കൂട്ടികൊണ്ട് പോയി. അടുത്ത പന്തിക്ക് കയറാൻ നിൽക്കുന്ന വാതിൽക്കൽ നിന്ന  സീനിയർസടക്കം എല്ലാവരും സംഭവം കണ്ടു എന്ന് എനിക്ക്  മനസ്സിലായി

“ഡാ അവളാണ് ആ അന്ന.”

“മനസ്സിലായി നീ വാ  നമ്മക്ക് പോകാം”

ഞാൻ അവളെ തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല. കൈയിൽ കിട്ടിയിരുന്നേൽ അവളെ അപ്പോൾ തന്നെ വസ്ത്രാക്ഷേപം നടത്തിയേനെ.

വണ്ടിയിൽ കയറി ഞങ്ങൾ കോളേജ് വിട്ട് പുറത്തേക്ക് പോയി. കുറെ നേരത്തേക്ക് അവനും ഒന്നും മിണ്ടിയില്ല. എൻ്റെയും രാഹുലിൻ്റെയും  ഫോൺ ആണെങ്കിൽ നിർത്താതെ റിംഗ് ചെയ്യുന്നുണ്ട്. ഞാൻ പുറത്തേക്ക് നോക്കി ഇരിന്നു

“ഡാ എന്ധെങ്കിലും കഴിച്ചാലോ”  അവൻ ഒരു ഫ്രൈഡ് ചിക്കൻ കടയുടെ മുന്നെലേക്ക് കാർ  നിർത്തി. അകത്തു കയറി കുറച്ചു കോഴി കാല് കടിച്ചു പറിച്ചപ്പോളേക്കും  എൻ്റെ ദേഷ്യം കുറച്ചു കുറഞ്ഞു. ഞാൻ അവനോട് പറഞ്ഞു.ഡാ നമ്മക്ക് തിരിച്ചു പോകാം.

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.