ജാനകി.8 [Ibrahim] 250

ഒരു മണിക്കൂർ എടുത്തിട്ടും ആ സാരിയൊന്ന് അരയിൽ ചുറ്റാൻ എനിക്ക് കഴിഞ്ഞില്ല. അങ്ങനെ ഉള്ള തുണിയും ആയത് കൊണ്ടാവാം..

ആരോ വന്നു ഡോറിൽ മുട്ടിയപ്പോൾ ആണ് ഞാൻ ഞെട്ടി ക്ലോക്കിൽ നോക്കിയത്..

ശോ അമ്മ ആയിരിക്കും എന്താ ഞാൻ ചെയ്യാ
ഞാൻ പതിയെ ആണ് വാതിൽ തുറന്നത് മുന്താണി ഒക്കെ പിൻ ചെയ്തിട്ടുണ്ട് പക്ഷെ പ്ലീറ്റ് എടുത്തു അരയിൽ ചുറ്റുമ്പോൾ വരുന്ന ഞൊറിവ് വരുന്നില്ല അതുകൊണ്ട് പ്ലീറ്റും കയ്യിൽ പിടിച്ചു ഡോർ തുറന്ന എന്നെ നോക്കി അയ്യോ ഇതുവരെ ഒരുങ്ങിയില്ലേ എന്ന് ചോദിച്ചു അമ്മ അല്ല നീലു..

ഞാൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു..

അവൾ ജീൻസും ടോപ്പും ഒക്കെ ഇട്ട് എന്നെ കൂട്ടാൻ വന്നതാണ് ഞാൻ ആണെങ്കിൽ ഈ കോലത്തിലും..

എല്ലാരും ഒരുങ്ങിയോ മോളെ.

ആ ഒരുങ്ങി ഞാൻ പിന്നെ ഏട്ടത്തി ക്ക് എന്തെങ്കിലും ടച്ച്‌ അപ്പ്‌ വേണെങ്കിലോ വിചാരിച്ചു വന്നതാണ്..

എന്നാ ഞാനിപ്പോ ഒരുങ്ങാമെന്ന് പറഞ്ഞു ഉടുക്കാൻ തുടങ്ങി. ടെൻഷൻ കയറിയപ്പോൾ ഒട്ടും ശരിയാവുന്നില്ല അവസാനം അവൾ തന്നെ അമ്മയെ വിളിച്ചു..

ഈ കുട്ടികൾ എന്തെടുക്കാ എന്നും ചോദിച്ചു കൊണ്ടാണ് അമ്മ കയറി വരുന്നത് തന്നെ

അമ്മേ അതൊന്ന് ശരിയാകി കൊടുത്തേ എന്ന് പറഞ്ഞു.

മോള് ഒറ്റക്ക് ഒരുങ്ങും എന്ന് വിചാരിച്ചാണ് അമ്മ വന്നു നോക്കാഞ്ഞത് എന്നും പറഞ്ഞു കൊണ്ട് വളരെ പെട്ടെന്ന് തന്നെ അമ്മ എനിക്ക് സാരി ഒക്കെ ഉടുത്തു തന്നു.

അമ്മേ ഏട്ടൻ വന്നില്ല വിളിച്ചിട്ട് എടുക്കുന്നുമില്ല അതും പറഞ്ഞു കൊണ്ട് ഞാൻ വിഷമിക്കാൻ തുടങ്ങിയപ്പോൾ അയ്യേ അതാണോ ഒരു തെളിച്ചം ഇല്ലാത്തത് അവൻ അങ്ങോട്ട് എത്തിക്കോളും എന്നാ പറഞ്ഞത് അത് കേട്ടപ്പോൾ തന്നെ ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു..

 

ഏട്ടത്തി ഇതിപ്പോ കല്യാണപെണ്ണിനെ മാറി പോകുമല്ലോ എന്ന് പറഞ്ഞു കൊണ്ട് നീലു എന്നെ കളിയാക്കി. ഹാ കണ്ണ് പറ്റിക്കാതെ ഡീ എന്നും പറഞ്ഞു അമ്മ.

ഏട്ടൻ കൂടെയില്ല എന്നുള്ളത് അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ലായിരുന്നു. അനിയും ഇല്ലായിരുന്നു അവനും എന്തോ ജോലി ഉണ്ടെന്ന് പറഞ്ഞു. പറ്റിയ ഭക്ഷണം കഴിക്കാൻ ആകുമ്പോൾ വരാമെന്നു പറഞ്ഞു…

 

വീട്ടിൽ എത്തിയപ്പോൾ ഏകദേശം ആളുകൾ ഒക്കെ എത്തി തുടങ്ങിയിരുന്നു.

ഒരുപാട് ആളുകൾ ഒന്നുമില്ലായിരുന്നു..

എന്നെ പരിചയം ഉള്ളവർ എന്റെ അടുത്തേക്ക് വന്നു.

ചെറിയമ്മ വന്നിട്ട് എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു..

എന്നെ മൈൻഡ് ആക്കിയില്ല..

ശ്രീയേച്ചി യെ ചോദിച്ചപ്പോൾ ഒരുങ്ങുന്നു എന്ന് പറഞ്ഞു..

എന്നോട് സ്നേഹം ഉള്ള അടുത്ത വീട്ടിൽ ഉള്ളവർ മോൾക്ക് നല്ലത് മാത്രമേ വരുള്ളൂ എന്ന് ഞങ്ങൾകറിയാമായിരുന്നു എന്നാണ് പറഞ്ഞത് ഞാൻ അതിന് ചിരിച്ചതെ ഉള്ളൂ..

20 Comments

  1. നിധീഷ്

    ???

  2. Nannayittund❤❤

  3. ♥️♥️♥️

  4. Story nice
    Adhikku accident pattiyo??

  5. Last ലെ mass dialogue കിടുക്കി??

    1. ഇബ്രാഹിം

      ???

  6. Kollaam ketto

    1. ഇബ്രാഹിം

      Thanks ketto

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  8. Nice story I love it

    1. ഇബ്രാഹിം

      ??

  9. ഓടിച്ചു വിട്ട പോലെ… പഴയ പാർട്ടുകളുടെ അത്രേം നന്നായില്ല… കൂടുതൽ ശ്രദ്ധിക്കണം…
    സ്നേഹം മാത്രം

    1. Kollamm bro enikk isttam ayiii

    2. ഇബ്രാഹിം

      ???

  10. കൊള്ളാം… തുടരട്ടെ ??

    1. ഇബ്രാഹിം

      ??

  11. 1st???

    1. ഇബ്രാഹിം

      ???

Comments are closed.