പിന്നെ ഞങ്ങൾ ഭക്ഷണം കഴിക്കാനായി പോയി അവിടെ എത്തി ബിരിയാണി ഓർഡർ ചെയ്തപ്പോൾ പോലും ആ മുഖത്ത് ഒരു തെളിച്ചവും ഞാൻ കണ്ടില്ല. ഇനി എന്റെ സാരി കണ്ടിട്ടാകുമോ അങ്ങനെ ആണെങ്കിൽ അത് എടുക്കുന്നതിനു മുമ്പ് തന്നെ തെളിച്ചം ഇല്ലാതിരിക്കില്ലല്ലോ എന്ന് വിചാരിച്ചു ഞാൻ…
അമ്മ വേഗം തന്നെ കഴിച്ചു കഴിഞ്ഞിരുന്നു പിന്നെയാണ് ഞാനും ശ്രീയേച്ചി യും കഴിച്ചത്. അതുകൊണ്ട് തന്നെ ഒരുമിച്ചാണ് കൈ കഴുകാൻ പോയത് കൈ കഴുകുമ്പോൾ ഞാൻ ചോദിക്കുകയും ചെയ്തു എന്താ ചേച്ചി സാരി ഇഷ്ടമായില്ലേ എന്ന് ആരാ ഡീ നിന്റെ ചേച്ചി എന്നും പറഞ്ഞു കൊണ്ട് ചാടി കടിക്കാൻ വന്നു പബ്ലിക് പ്ലേസ് ആയത് കൊണ്ട് തന്നെ ഞാൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല…
ചേച്ചി വീട്ടിലേക്ക് പോയി അമ്മ എനിക്ക് ചുവന്ന കല്ലുകളുള്ള ആഭരണ സെറ്റ് വാങ്ങി തന്നു. കഴുത്തിൽ പറ്റിചേർന്നു നിൽക്കുന്ന മാല ചോക്കർ അല്ല കുറച്ചു കൂടി താഴേക്ക് നിൽക്കുന്നത്. പിന്നെ ഒരു വളയും മോതിരവും കമ്മലും ഉണ്ടായിരുന്നു..ഒരു ചെരിപ്പും വാങ്ങി തന്നു. അമ്മക്ക് പക്ഷെ ഒന്നും എടുത്തില്ല പുതിയത് ഉണ്ടെന്ന് പറഞ്ഞു ഞങ്ങളെ കല്യാണത്തിന് വാങ്ങിയത്.
ഉണ്ടാവും ഒരു കല്യാണത്തിന് പെണ്ണിന്റ വീട്ടിൽ ചായ സൽക്കാരത്തിന് പോകുമ്പോൾ ഇടാനുള്ള ഡ്രസ്സ് വരെ അമ്മ എടുത്തു വെച്ചിട്ടുണ്ടാകും എന്റെ ജീവിതത്തിൽ അങ്ങനെ ഒന്നും ഇല്ലാത്തത് കൊണ്ടാണ് അതൊക്കെ ബാക്കി വന്നത്..
നീലുവിനുള്ളത് അമ്മ പിന്നെ ഒരു ദിവസം പോയി എടുത്തു കൊടുത്തു..
പരിപാടിയുടെ തലേ ദിവസം അമ്മ എന്നെയും കൂട്ടി പുറത്തു പോയി
പോയത് ബ്യൂട്ടി പാർലറിലേക്കായിരുന്നു. അതൊക്കെ വേണോ അമ്മേ എന്ന് ഞാൻ ചോദിച്ചുവെങ്കിലും അമ്മ അത് കേൾക്കാത്ത മട്ടിൽ എന്നെയും വലിച്ചു കൊണ്ടാണ് പോകുന്നത്. ആരെങ്കിലും കണ്ടാൽ എന്താ വിചാരിക്കുക എന്നോ ഇഷ്ടം ഇല്ലാത്ത കല്യാണത്തിന് അമ്മ മകളെയും വലിച്ചു കൊണ്ട് പോകുക ആണെന്ന്.
അവിടെ കൊണ്ട് പോയി ഇരുത്തിയപ്പോൾ എനിക്കാകെ മടി തോന്നി. ഉള്ള സൗന്ദര്യം പോരെ അമ്മ എന്ന് ചോദിച്ചപ്പോൾ ഉള്ളത് ഒന്ന് കൂടി പൊടി തട്ടി എടുക്കാനാണ് എന്നാ മറുപടി കിട്ടിയത്…
അവരെന്റെ പുരികം നൂല് വെച്ചു ത്രെഡ് പിടിച്ചു പറിച്ചു. ശ്രീയേച്ചി പുരികം ഒക്കെ നല്ല shapil ആക്കി എടുക്കുമ്പോൾ ഞാനും ആഗ്രഹിച്ചു പോയിട്ടുണ്ട്. അങ്ങനെ ഒക്കെ ചെയ്യാൻ. പെണ്ണല്ലേ എന്തായാലും മറ്റുള്ളവരെ പോലെ ചെയ്യാൻ ചിലപ്പോൾ എങ്കിലും ആഗ്രഹം തോന്നാതിരിക്കില്ലല്ലോ..
അത് കഴിഞ്ഞു മുഖത്ത് എന്തൊക്കെയോ വാരി പുരട്ടി കണ്ണിൽ കക്കിരി ഒക്കെ വെച്ചു തന്നു.
ഈ അമ്മയുടെ ഒരു കാര്യം എന്നാലും സാരമില്ല അമ്മയുടെ ഒരു ആഗ്രഹം അല്ലെ..
മുഖത്ത് ഇട്ടതൊക്കെ തുടച്ചു മാറ്റി.
പിന്നെ മുടിയിൽ ആയിരുന്നു പരീക്ഷണം.
എണ്ണ മയമുള്ള മുടി എന്തൊക്കെയോ തേച്ചു കവറിൽ കെട്ടി വെച്ചു. പിന്നെ അതഴിച്ചു മാറ്റി ഉണക്കി അവിടെയും ഇവിടെയും ഒക്കെ മുറിക്കുന്നത് കണ്ടു.
ഈശ്വരാ എന്റെ മുടി..
പിന്നെയും എന്തൊക്കെയോ ചെയ്തു അവസാനം കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ തന്നെ ഞെട്ടി പോയി അത്രയും ലുക്ക് ഹോ ഞാൻ ഓടിപോയി അമ്മയെ കെട്ടിപ്പിടിച്ചു…
നീലുവിനാണ് ഏറ്റവും അത്ഭുതം.
എന്ത് മാറ്റമെന്ന് ചോദിച്ചു കൊണ്ട് വേറെ ആരും ഒന്നും പറഞ്ഞില്ല.
ആദിയേട്ടൻ എന്താ പറയുക എന്നോർത്ത് അദ്ദേഹം വരാനായി ഞാൻ കാത്തിരുന്നു…
പക്ഷെ ഏട്ടന് കുറച്ചു തിരക്കാണെന്നു വിളിച്ചു പറഞ്ഞു. ആകെ ഒരു സന്തോഷം ഇല്ലാത്ത പോലെ തോന്നിപ്പോയി
രാവിലെ നേരത്തെ എഴുന്നേറ്റു ഞാൻ രാത്രി ഉറങ്ങിയിട്ട് വേണമല്ലോ എഴുന്നേൽക്കാൻ. ഒട്ടും ഉറങ്ങിയില്ല മനസ്സിൽ സന്തോഷം തോന്നിയെങ്കിലും ഏട്ടൻ വരാഞ്ഞത് കൊണ്ട് സങ്കടവും ഉണ്ടായിരുന്നു. ഉറക്കം ഒട്ടും തന്നെ വന്നില്ല
രാവിലെ തന്നെ കുളിച്ചു അടുക്കളയിൽ കയറി. അമ്മ എണീറ്റ് വരുമ്പോൾ ബ്രേക്ക് ഫാസ്റ്റ് ഒക്കെ റെഡി ആയിരുന്നു…
അമ്മ ചോദിക്കുകയും ചെയ്തു മോളെ തീരെ ഉറങ്ങില്ലേ എന്ന്.
ഞാൻ ഒന്നും മിണ്ടിയില്ല. മോള് പോകാൻ ഒരുങ്ങുമ്പോഴേക്കും ആദി എത്തിക്കോളും എന്ന് പറഞ്ഞു അമ്മ ഞാൻ വെറുതെ ഒന്ന് ചിരിച്ചു കൊടുത്തു
അമ്മ ആണ് ബാക്കി പണികൾ എല്ലാം തന്നെ ചെയ്തത്. ഞാൻ മുകളിലേക്ക് കയറിപ്പോയി.
???
Nannayittund❤❤
♥️♥️♥️
Story nice
Adhikku accident pattiyo??
Next eppa
Last ലെ mass dialogue കിടുക്കി??
???
Kollaam ketto
Thanks ketto
❤❤❤❤
♥️♥️♥️♥️♥️
Nice story I love it
??
ഓടിച്ചു വിട്ട പോലെ… പഴയ പാർട്ടുകളുടെ അത്രേം നന്നായില്ല… കൂടുതൽ ശ്രദ്ധിക്കണം…
സ്നേഹം മാത്രം
Kollamm bro enikk isttam ayiii
???
കൊള്ളാം… തുടരട്ടെ ??
??
1st???
???