ജാനകി.8 [Ibrahim] 250

ഒരുവിധം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭൂപടം പോലെ എന്തൊക്കെയോ കാണിച്ചു വെച്ചിട്ടുണ്ട്..

ദേഷ്യം അരിച്ചു കയറി വന്നു എനിക്ക്. ഒരു കാര്യവും നേരാം വണ്ണം ചെയ്യാൻ അറിയില്ല. തീറ്റക്ക് മാത്രം ഒരു കുറവുമില്ല. ഞാൻ അതൊക്കെ എടുത്തു വീണ്ടും കുഴച്ചു.

ഏഹ് അമ്മ കുഴക്കുമായിരുന്നെങ്കിൽ എന്നെ എന്തിനാ വെറുതെ ബുദ്ധിമുട്ടിച്ചത്..

ദേ എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട ഇറങ്ങി പോടീ ന്നു പറഞ്ഞു ഞാൻ ഒച്ചയിട്ടു…

 

 

ജാനകിയും ഭർത്താവും സമയം ആയപ്പോൾ ഇറങ്ങി വന്നു ഭക്ഷണം കഴിച്ചു. അവർ തിന്നാൻ എടുത്ത പ്ലേറ്റ് മാത്രം അവൾ കഴുകി വെച്ചു. അവളുടെ വേഷം ആണ് സഹിക്കാൻ പറ്റാത്തത് മുട്ട് വരെ ഉള്ള ഉടുപ്പുകൾ അതും കയ്യില്ലാത്തത്.

 

മുട്ടി ഉരുമ്മി ഇരുന്നിട്ട് ഓരോന്ന് പറഞ്ഞു കഴിക്കും എന്നാലും ഇവിടെ അമ്മ ഉള്ളത് അവൾക്ക് ഓർത്തോടെ. കല്യാണപ്രായം ആയ ഒരു പെണ്ണുള്ളത് ഓർത്തൂടെ..

അമ്മ ഭക്ഷണം എടുത്തു വെച്ചിട്ട് പോയി കിടക്കും ഞാൻ കിടക്കാൻ നിൽക്കാറില്ല അമ്മയാണ് ആദ്യം ടേബിളിൽ എത്തുന്നതെങ്കിലും എന്നെ കൂടാതെ തിന്നുകളഞ്ഞാലോ വിചാരിച്ചു ഞാൻ അകത്തു പോലും പോകാതെ കാത്തിരിക്കും. തടി കൂടുതലാണ് ഭക്ഷണം കുറക്കണമെന്ന് അമ്മ ഇന്നലെ കൂടി പറഞ്ഞു അതുകൊണ്ടാണ് എനിക്ക് പേടി…

 

രാവിലെത്തെ ഭക്ഷണം കഴിഞ്ഞു അവർ പോകാനിറങ്ങി എന്റെ ഉള്ളിൽ വല്ലാത്തൊരു
നിർവൃതി വന്നു നിറയുന്നത് ഞാനറിഞ്ഞു. പക്ഷെ അത് അല്പ സമയം മാത്രമേ ഉള്ളായിരുന്നു..

അവൻ ആ റൂമിന്റെ ചാവി അമ്മയുടെ നേർക്ക് കാണിച്ചു കൊണ്ട് റൂം ഞങ്ങൾ പൂട്ടിയിട്ടുണ്ട് ആന്റി വേറെ ഒന്നും കൊണ്ടല്ല ഇവളുടെ കുറച്ചു ഗോൾഡ് അതിനു അകത്തുണ്ട് പിന്നെ കുറച്ചു അവശ്യം ഉള്ള രേഖകളും നിങ്ങൾ ഡോർ അടക്കാതെ എന്നോട്ടെങ്കിലും പോയാലോ വിചാരിച്ചിട്ടാണ് കുഴപ്പം ഒന്നുമില്ലല്ലോ ആന്റി..

ഏയ്‌ എന്ത് കുഴപ്പം അമ്മ വിക്കി വിക്കിയാണ് അത് പറഞ്ഞത്..

ജാനകി.15

വീട്ടിൽ എത്തിയപ്പോൾ വലിയ സ്വീകരണം ആയിരുന്നു. എന്താ ഇത്രക്ക് സ്വീകരിക്കാനെന്ന തോന്നൽ ഉണ്ടായിരുന്നു. അനി അവിടേക്ക് ആരാ വന്നതെന്ന് പറഞ്ഞു കൊണ്ട് വലിയ ഗൗരവത്തിൽ വന്നപ്പോൾ ആണ് ഞങ്ങളെ കണ്ടത്. മ്മ് ആരാന്ന് ഗൗരവത്തിലുള്ള ചോദ്യം കേട്ടപ്പോൾ ഏട്ടൻ അവന്റെ വയറിയിനിട്ട് ഇടിച്ചു കൊണ്ട് ഞാനില്ലാത്ത തക്കം നോക്കി നീ വല്യേട്ടൻ കളിക്കുകയാണല്ലേ ഡാ തെണ്ടീ ന്നു ചോദിച്ചു…

അമ്മേ ഏട്ടൻ എന്നെ തെണ്ടീന്നു വിളിച്ചു എന്ന് വിളിച്ചു പറയുമ്പോൾ നീലു വന്നുകൊണ്ട് അത്‌ നന്നയെ ഉള്ളൂ രണ്ടു ദിവസം ഈ സാധനത്തിനെ ഞാൻ ഒറ്റക്ക് സഹിച്ചത് ഹോ എന്ന് പറഞ്ഞപ്പോൾ അനി പിന്നെ അവളുടെ പുറകിൽ ആയിരുന്നു. ഇനി അവൾ നോക്കിക്കോളും അവന്റെ കാര്യമെന്നു പറഞ്ഞു കൊണ്ട് ഞങ്ങൾ റൂമിൽക്ക് പോയി.

 

ശ്രീയേച്ചിയുടെ നിശ്ചയം ആണിന്ന്. ശ്രീയേച്ചിക്ക് ഇന്ന് ഇടാനുള്ള ഡ്രസ്സ്‌ ഞങ്ങളുടെ വകയാണ്.

അമ്മ എന്നെയും കൂട്ടിയാണ് ഡ്രസ്സ്‌ എടുക്കാൻ പോയത്. ചേച്ചി അങ്ങോട്ടേക്ക് എത്തുകയാണ് ചെയ്തത്. എന്നെ കണ്ടപ്പോൾ തന്നെ അധികo വോൾടേജ് ഇല്ലാത്ത ഒരു ചിരിയാണ് സമ്മാനിച്ചത്. ഞാൻ തിരിച്ചും വലിയ മൈൻഡ് ഒന്നും കൊടുക്കാതെ തന്നെ നിന്നു.ചോളിയും ലാച്ച യും ഒന്നും ചേർച്ച തോന്നാത്തത് കൊണ്ട് തന്നെ സാരി തന്നെ ആണ് എടുത്തത്.

പീക്കോക്ക് നീല കള്ളികൾ ഉള്ള ഒരു പട്ടുസാരി. എനിക്ക് അത് നല്ല ഇഷ്ടം തോന്നി പക്ഷെ ചേച്ചിയുടെ മുഖത്ത് തെളിച്ചം കുറവായിരുന്നു. അമ്മ അത് തന്നെ സെലക്ട്‌ ചെയ്തു ഇഷ്ടം ആയില്ലേ മോളെ എന്നൊക്കെ ചോദിക്കുന്നുണ്ട് ചേച്ചി വെറുതെ തലയാട്ടുന്നുണ്ട് എന്നെ ഇടക്ക് നോക്കി പേടിപ്പിക്കുന്നുമുണ്ട് അതെന്തിനാവോ…

 

അമ്മ എനിക്ക് ചുവന്ന കല്ലുകൾ പതിച്ച കറുപ്പ് ഷിഫോൺ സാരി ആണ് സെലക്ട്‌ ചെയ്തത് അത് ദേഹത്ത് വെച്ചു നോക്കിയപ്പോൾ തന്നെ അമ്മയുടെ മുഖം നല്ലോണം തെളിഞ്ഞു…
എന്നോട് സമ്മതം പോലും ചോദിക്കാതെയാണ് അമ്മ അത് പാക് ചെയ്തോളാൻ പറഞ്ഞത്
അമ്മക്ക് അറിയാലോ എന്റെ ഇഷ്ടങ്ങൾ..
..

20 Comments

  1. നിധീഷ്

    ???

  2. Nannayittund❤❤

  3. ♥️♥️♥️

  4. Story nice
    Adhikku accident pattiyo??

  5. Last ലെ mass dialogue കിടുക്കി??

    1. ഇബ്രാഹിം

      ???

  6. Kollaam ketto

    1. ഇബ്രാഹിം

      Thanks ketto

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  8. Nice story I love it

    1. ഇബ്രാഹിം

      ??

  9. ഓടിച്ചു വിട്ട പോലെ… പഴയ പാർട്ടുകളുടെ അത്രേം നന്നായില്ല… കൂടുതൽ ശ്രദ്ധിക്കണം…
    സ്നേഹം മാത്രം

    1. Kollamm bro enikk isttam ayiii

    2. ഇബ്രാഹിം

      ???

  10. കൊള്ളാം… തുടരട്ടെ ??

    1. ഇബ്രാഹിം

      ??

  11. 1st???

    1. ഇബ്രാഹിം

      ???

Comments are closed.