ജാനകി.6 [Ibrahim] 274

ഒരു കുട്ടിയെ അവൻ കണ്ടു ഇഷ്ടപ്പെട്ടതായിരുന്നു. പക്ഷെ നിശ്ചയത്തിന്റെ അന്നാണ് ആ കുട്ടിക്ക് വേറെ ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞത്..

അതൊക്കെ അവൾ വെറുതെ പറയുന്നതാണ് കല്യാണം കഴിഞ്ഞാൽ ഒക്കെ മറക്കുമെന്ന് പറഞ്ഞുവെങ്കിലും ആദി ആ കുട്ടിയെ കെട്ടാൻ തയാറായില്ല.

പിന്നെ ആലോചനകൾ കുറെ വന്നുവെങ്കിലും ഈ കാരണം കൊണ്ട് തന്നെ മുടങ്ങിപ്പോയി. പിന്നെ ഏകദേശം ഒന്ന് ശരിയായി പക്ഷെ അതും നിശ്ചയത്തിന് ഈ വീട് ചെറുതാണെന്നും പറഞ്ഞു തെറ്റിപ്പോയി.

അപ്പോൾ അവര് വീടൊന്നും കാണാതെ ആണോ കല്യാണം ആലോചിച്ചത്.

വീട് അവരൊക്കെ കണ്ടിരുന്നു. കുട്ടിയുടെ അമ്മാവൻ ആണ് വീട് ഇഷ്ടം ആയില്ല വലിപ്പം പോരാ എന്നൊക്കെ പറഞ്ഞത്. അന്ന് തന്നെ അയാളുടെ മകനുമായിട്ട് ആ കുട്ടിയുടെ നിശ്ചയം നടന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

ആദി പിന്നെ ഒരു കുട്ടിയെ പോലും കാണാൻ വന്നില്ല അമ്മയ്ക്കും അച്ഛനും ഇഷ്ടം ആകുന്ന പെണ്ണ് അതായിരുന്നു അവൻ പറഞ്ഞത്.

ഒരുപാട് പെൺകുട്ടികളെ ഞാനും അവന്റെ അച്ഛനും പോയി കണ്ടു പക്ഷെ ഒന്നും ശരിയായില്ല.

ഏതെങ്കിലും ചെറിയ വീട്ടിൽ നിന്ന് ആലോചിച്ച പോരായിരുന്നോ അമ്മേ അതാവുമ്പോൾ വീട് ചെറുതാണെന്ന് പറഞ്ഞു കല്യാണം മുടങ്ങില്ലായിരുന്നല്ലോ..

എന്റെ മോളെ ചെറിയ വീട്ടിൽ നിന്ന് തന്നെയാണ് ആലോചിച്ചു പോയത് പക്ഷെ അവര് വന്നു നമ്മുടെ വീട് കാണുമ്പോൾ ഇത്രയും വലിയ വീട്ടിൽ നിന്ന് ആലോചന വരുമ്പോൾ ചെക്കന് എന്തെങ്കിലും കുഴപ്പം കാണുമെന്നു പറഞ്ഞു അത് ഒഴിഞ്ഞു പോകും…

മ്മ് എന്തായാലും എനിക്കാണ് അമ്മയുടെയും ഏട്ടന്റെയും ഒക്കെ സ്നേഹം അനുഭവിക്കാൻ യോഗം..

മ്മ്

എന്റെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചി ആണ് മോളെക്കുറിച്ച് പറഞ്ഞത്..

വന്നു കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി. പിന്നെ മോളുടെ അമ്മയാണ് പറഞ്ഞത് അച്ഛൻ മരിച്ചു പോയത് കൊണ്ട് കല്യാണം ചെറുതായ് നടത്തിയാൽ മതിയെന്ന് മോളുടെ അമ്മയാണ് പറഞ്ഞത്..

അമ്മേ അതെന്റെ അമ്മയല്ല ചെറിയമ്മയ അതുകൊണ്ട ഞാൻ അങ്ങോട്ട് പോകാൻ അത്രക്ക് താല്പര്യം ഒന്നും കാണിക്കാത്തത്..

സാരമില്ല ഞാനില്ലേ മോൾക്ക് അമ്മയായിട്ട് അതുപോരെ

പിന്നെ പോരെ ന്നോ എന്നും ചോദിച്ചു കൊണ്ട് ഞാൻ അമ്മയുടെ കൈ ചേർത്ത് പിടിച്ചു…

അമ്മയും മോളും നല്ല വർത്താനത്തിലാണ് ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല. തുറന്നു കിടക്കുന്ന വാതിലിൽ കൂടി ഞാൻ അകത്തു കടന്നു നോക്കിയപോൾ അമ്മയുടെ മടിയിൽ കിടക്കുന്ന അവളെ കണ്ടത്.

കാലിൽ ഇക്കിളി ആക്കിയപ്പോൾ കിലു കിലു ന്ന് ചിരിച്ചു കൊണ്ടവൾ ചാടി എണീറ്റു.

എന്താഡാ നേരത്തെ

ഓ ഇപ്പോൾ നേരത്തെ വന്നതാണോ പ്രശ്നം.

ഞാൻ ചുമ്മാ ചോദിച്ചതാണ് മോനെ.

നീ കഴിച്ചോ ഡാ

ഇല്ല അമ്മ നല്ല വിശപ്പ്

മോൻ ഇരിക്ക് അമ്മ കഴിക്കാൻ എടുത്തു വെക്കാം..

അതും പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് പോയി. ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ആ താങ്കൾ അവിടെ ഇരിക്ക്. ഇതുവരെ അമ്മയുടെ മടിയിൽ ഇരുന്നു സുഖിച്ചതല്ലേ ഇനി ഞാൻ ഒന്ന് സുഖിക്കട്ടെ എന്നും പറഞ്ഞു കൊണ്ട് ഏട്ടൻ എന്റെ മടിയിൽ കിടന്നു..

19 Comments

  1. ????

  2. നല്ല കഥയാണ്. പക്ഷെ വായിച്ചു വരുമ്പോൾ എവിടൊക്കെയോ ഒരു മിസ്സിങ് ഫീൽ ചെയ്യുന്നു. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട്.

    എന്റെ അഭിപ്രായമാണ്

  3. Superb ❤❤❤

  4. Adipoli aayittund, pinne avarku edakku edakku aayitu oro kottu kodutho athaayathu cheriya panikal ??
    Kadha polichu ❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട്

  6. Nice story bro

  7. കിടുക്കി♥️♥️♥️♥️

    1. ഇബ്രാഹിം

      ??

  8. തൃശ്ശൂർക്കാരൻ ?

    ✨️?❤?❤✨️

    1. ഇബ്രാഹിം

      ♥️♥️♥️

    1. ഇബ്രാഹിം

      ??

  9. Njan kazhinja partil oru karyam paranjirunnu. Pattumenkil onnu try cheyyuka

    1. ഇബ്രാഹിം

      പണി കൊടുക്കുന്ന കാര്യമല്ലേ പരിഗണിക്കാം ?

  10. നന്നായിട്ടുണ്ട് ബ്രോ

    1. ഇബ്രാഹിം

      ???

  11. I love this thread
    Kannullappol kanninte vilayatiyilla enna sathyam

    1. ഇബ്രാഹിം

      ???

Comments are closed.