ജാനകി.6 [Ibrahim] 274

നിനക്കെന്താ അവരെല്ലാം അറിഞ്ഞല്ലേ നിന്നെ ഞാൻ കല്യാണം കഴിച്ചത് പിന്നെന്താ..

അല്ല അങ്ങനെ അല്ല

നീ ഇങ്ങോട്ട് മാറിക്കെ ഞാൻ ഒന്ന് മുടി ചീകട്ടെ എന്നും പറഞ്ഞു കൊണ്ട് എന്നെ മാറ്റി നിർത്തി മുടി ചീകാൻ തുടങ്ങി. നോട്ടം മുഴുവനും എന്നെ ആണ്.

അതേ സ്വന്തം മുഖം നോക്കി ചെയ്യൂ കുട്ടീ ന്ന് പറഞ്ഞപ്പോൾ ഏട്ടൻ ചിരിച്ചുകൊണ്ട് സ്വന്തം മുഖം നോക്കി അപ്പോളാണ് ആ ഇത് അഴിച്ചു വെക്കാൻ എപ്പോഴും മറക്കുമെന്ന് പറഞ്ഞു കൊണ്ട് ബ്രേസ്ലെറ്റ് അഴിക്കാൻ നോക്കി.

അയ്യോ അതഴിക്കേണ്ട എന്ത് ഭംഗിയാ കാണാൻ..

അയ്യേ സ്വർണം ഇട്ടു നടക്കാൻ ഞാൻ എന്താ പെണ്ണാണോ

പെണ്ണുങ്ങൾ മാത്രമല്ലല്ലോ സ്വർണം ഇടുന്നത് ആണുങ്ങളും ഇടൂലെ

ഇടുമോ എനിക്കറിയില്ല എനിക്കിഷ്ടമില്ല ഇടാൻ..

എന്നാലും എനിക്കിഷ്ടമായിരുന്നു

ആണോ എന്നും ചോദിച്ചു കൊണ്ട് ഏട്ടൻ അത് അഴിച്ചു എന്റെ കയ്യിൽ കെട്ടി തന്നു.

എനിക്ക് വേണ്ടായിരുന്നു..

ഇപ്പോൾ നല്ല ഭംഗി ഉണ്ട്
എന്നേക്കാൾ ചേർച്ച നിനക്കാണെന്ന് പറഞ്ഞു കൊണ്ട് എന്റെ കയ്യിൽ ഉമ്മ വെച്ചു…

താഴെ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല.

അടുക്കളയിൽ പോയപ്പോൾ ആ മക്കൾ വന്നോ വിശക്കുന്നില്ലേ ചായ കുടിക്കാമെന്ന് പറഞ്ഞു കൊണ്ട് ചായ ഇടാൻ തുടങ്ങി. ഞാൻ പ്ലേറ്റ് ഒക്കെ എടുത്തു വെച്ചു.

അമ്മയും ഞങ്ങളുടെ കൂടെ ഇരുന്നു ചായ കുടിച്.

ഏട്ടന് വൈകി ന്നും പറഞ്ഞു ചായ കുടിച്ചെന്ന് വരുത്തി പോകാൻ ഇറങ്ങി. ഞാൻ പുറകെ പോയി. എന്നെ നോക്കി ചിരിച്ചു നേരത്തെ വരാൻ നോക്കാമെന്നും വരുമ്പോൾ ഫോൺ വാങ്ങി വരാമെന്നും ഒക്കെ പറഞ്ഞു കൊണ്ട് ഇറങ്ങി…

അകത്തേക്ക് കടന്നപ്പോളാണ് അമ്മ എന്റെ പുറകു മുഴുവനും നനഞ്ഞത് കണ്ടത്..

എന്താ ഇങ്ങനെ നനഞ്ഞത്.

അത് തുടച്ചു നില്കാൻ സമയമില്ലായിരുന്നു ഇപ്പോൾ തന്നെ ഏട്ടന് വൈകിയില്ലേ അമ്മേ..

എന്ന നിനക്ക് ഉണങ്ങിയ എന്തെങ്കിലും തലയിൽ കെട്ടിയാൽ പോരായിരുന്നോ..

 

അത് സാരമില്ല അമ്മ ഇപ്പോൾ ഉണങ്ങും എന്ന് പറഞ്ഞു ഞാൻ..

മോളെ അത്രയും നേരം നനവ് തട്ടി നിൽക്കണ്ട മോള് മാറി വാ..

ഇനിയും മുകളിൽ പോകണ്ടേ
വിചാരിച്ചു ഞാൻ..

19 Comments

  1. ????

  2. നല്ല കഥയാണ്. പക്ഷെ വായിച്ചു വരുമ്പോൾ എവിടൊക്കെയോ ഒരു മിസ്സിങ് ഫീൽ ചെയ്യുന്നു. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട്.

    എന്റെ അഭിപ്രായമാണ്

  3. Superb ❤❤❤

  4. Adipoli aayittund, pinne avarku edakku edakku aayitu oro kottu kodutho athaayathu cheriya panikal ??
    Kadha polichu ❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട്

  6. Nice story bro

  7. കിടുക്കി♥️♥️♥️♥️

    1. ഇബ്രാഹിം

      ??

  8. തൃശ്ശൂർക്കാരൻ ?

    ✨️?❤?❤✨️

    1. ഇബ്രാഹിം

      ♥️♥️♥️

    1. ഇബ്രാഹിം

      ??

  9. Njan kazhinja partil oru karyam paranjirunnu. Pattumenkil onnu try cheyyuka

    1. ഇബ്രാഹിം

      പണി കൊടുക്കുന്ന കാര്യമല്ലേ പരിഗണിക്കാം ?

  10. നന്നായിട്ടുണ്ട് ബ്രോ

    1. ഇബ്രാഹിം

      ???

  11. I love this thread
    Kannullappol kanninte vilayatiyilla enna sathyam

    1. ഇബ്രാഹിം

      ???

Comments are closed.