അനിയൻ ഇങ്ങനെ കിടക്കുകയാണെന് പറഞ്ഞു കൊണ്ടു ഏത് നേരത്തും സങ്കടപ്പെട്ടിരിക്കാൻ പാടില്ല. നേരത്തിനു ഭക്ഷണം വെള്ളം മരുന്ന് ഇതൊക്കെ കഴിക്കാൻ ജാനകി പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ മാത്രമേ ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ അനിയന്റെ കയ്യിൽ വെച്ചു കൊടുക്കാൻ കഴിയുകയുള്ളൂ. അപ്പോൾ അവൻ എന്തായാലും ഈ ഉറക്കം വിട്ടുണർന്നിരിക്കും നിങ്ങൾ നോക്കിക്കോ. അല്ലെങ്കിൽ തന്നെ എത്ര കാലം അവൻ ഇങ്ങനെ ഉറങ്ങുമെന്ന് നമുക്ക് നോക്കാലോ “”.
ഡോക്ടർക്ക് നിറഞ്ഞ കണ്ണുകളാലെ ആണ് ഞങ്ങൾ നന്ദി പറഞ്ഞത്…
ഏട്ടൻ എന്നെയും കൊണ്ടു ഹോട്ടലിലേക്കാണ് പോയത്. ഹോട്ടൽ ഫുഡ് ഒന്നും ഇഷ്ടം അല്ലെങ്കിലും ഏട്ടനോട് നോ പറയാൻ പറ്റിയില്ല. ഏട്ടൻ വാങ്ങി തന്നത് കഴിച്ചു വീട്ടിലേക്കു പോയി…
അച്ഛൻ ഉമ്മറത്തു തന്നെയുണ്ട്. ഞങ്ങൾ ഹോസ്പിറ്റലിൽ പോകുന്നത് അച്ഛനോട് സൂചിപ്പിച്ചിരുന്നു..
കാര്യം എന്താ എന്നറിയാൻ കാത്തു നിൽക്കുന്നതാവും പാവം..
ഞാൻ വേഗം അകത്തേക്ക് കയറിപോയി. ഏട്ടൻ അച്ഛന്റെ അടുത്ത് തന്നെ നിന്നു..
അകത്തു കയറി വെള്ളം കുടിക്കുമ്പോളാണ് ശ്രീ അടുത്തേക്ക് വന്നത്.
“”നിങ്ങൾ ഓഫീസിൽ പോയതല്ലേ “‘
‘”അല്ല. ചിലപ്പോൾ കുറച്ചു ദിവസം ഞാൻ ഓഫീസിൽ പോകുന്നില്ലായിരിക്കും “”‘
.
ശ്രീ എന്നെ തിരിച്ചു നിർത്തി എന്താ കാര്യം എന്ന് ചോദിച്ചു..
“”ഏയ് പ്രത്യേകം കാരണം ഒന്നുമില്ല “”
“”അതല്ല എന്തോ ഉണ്ട് “”. ശ്രീ വിടാൻ ഉദ്ദേശം ഇല്ല..
“‘ആ ഉണ്ട് ഒരു ചെറിയമ്മ ആകാൻ ഉള്ള ചെറിയൊരു ചാൻസ് ഉണ്ട് “‘.
ഞാൻ അത് പറഞ്ഞപ്പോഴേക്കും അനീ ന്ന് വിളിച്ചു കൊണ്ടാണ് ശ്രീ ഓടിയത്.
അവനോട് അതൊക്കെ പറയാറുണ്ടോ എനിക്കറിയില്ല. ഞാനും അവളുടെ പുറകിൽ പോയി നോക്കി..
ശ്രീ അവന്റെ കാതിലായി മന്ത്രിക്കുന്നത് പോലെ എന്തോ പറഞ്ഞതും അവന്റെ തല ഒന്ന് വെട്ടുന്നത് പോലെ എനിക്ക് തോന്നി.
അത് കണ്ടപ്പോൾ ഉള്ളിൽ നിന്ന് ഒരു മിന്നൽ പോലെ എന്തോ പാഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു. കാരണം അവന്റെ ചലനം ഇത്രയും നാളായിട്ട് ഞാൻ കണ്ടിട്ടില്ല..
പിന്നെ ഒന്നും ഉണ്ടായില്ല ഞാൻ കുറച്ചു നേരം കൂടി നോക്കി നിന്നു..
ശ്രീ പുറത്തേക്കിറങ്ങുമ്പോൾ ആലോചനയോടെ പുറത്തു നിൽക്കുന്ന എന്നെയാണ് കണ്ടത്..
അവളെന്നെ നോക്കി അടുക്കളയിലേക്ക് പോയി. ഞാനും അവളുടെ പുറകിൽ പോയി. എന്റെ തോന്നൽ ശരിയാണോ തെറ്റാണോ എന്നറിയാൻ..
❤❤❤
❤❤❤❤❤
Nice?
Thanks
Superb man..
Kann niranjj poyii last moments..
Athraykkum feel ayii..
Keep going..♥️
Devika dae chapter close cheythe nannaayi..
അടുത്ത പാർട്ട് വായിക്കുമ്പോഴും ഇത് തന്നെ പറയണേ ?
❤️?❤️
??
കമൻ്റിനു reply തരണം മിഷ്ടർ
ഈ പാർട്ടും മനോഹരം
?തരാം
Thanks
????????????
♥️♥️♥️