ജാനകി.17[Ibrahim] 184

ജാനകി.17

Author :Ibrahim

[ Previous Part ]

 

എയർപോർട്ടിൽ എത്തിയപ്പോൾ ഏട്ടൻ തട്ടി വിളിച്ചു അപ്പോഴാണ് ഉണർന്നത്. പുലർച്ചെ ആയതു കൊണ്ട് തന്നെ നല്ല ലൈറ്റ് ആയിരുന്നു എല്ലായിടത്തും. അച്ഛന്റെ കൂടെ എയർപോർട്ടിൽ വന്നിട്ടുണ്ട് അച്ഛൻ പോയതിനു ശേഷം വന്നിട്ടില്ല. തണുപ്പായത് കൊണ്ട് തന്നെ ഒരു ചായ ഒക്കെ കുടിച്ചിട്ടാണ് അകത്തു കയറി ഫോർമാലിറ്റീസ് ഒക്കെ ചെയ്തത്. അച്ഛൻ എനിക്ക് നെറ്റിയിൽ ഉമ്മ തന്നാണ് യാത്ര ആക്കിയത്. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയിരുന്നു. സ്വന്തം അച്ഛനെ പോലെ സ്നേഹിക്കുന്ന ഒരു അച്ഛനെ ദൈവം ആയിട്ടല്ലേ എനിക്ക് തന്നത്..

അനി യെ നോക്കികോണേ ഞാനും അവന്റെ അമ്മയും ഒന്നും കൂടെ ഇല്ലാത്തതാണ് എന്ന് പറഞ്ഞു.

“””പിന്നെ ഞാൻ എന്താ കൊച്ചു കുട്ടിയാണോ ചോദിച്ചു കൊണ്ട് അവൻ കെറുവിച്ചു…””

 

ഫ്ലൈറ്റിൽ അനി ആദ്യമായിട്ടാണെന്ന് എനിക്ക് തോന്നി..കാരണം മറ്റൊന്നുമല്ല എനിക്കുണ്ടായിരുന്ന അതേ അത്ഭുതം അവന്റെ മുഖത്തും ഞാൻ കണ്ടിരുന്നു..

അവിടെ എത്തിയപ്പോൾ ഞാനും ഏട്ടനും മാത്രമുള്ള ഒരു സ്വർഗം ആയി തോന്നി. വീട്ടിൽ ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും ഞങ്ങളുടെ പ്രണയം ആ ഒരു റൂമിൽ ഒതുങ്ങി പോയിരുന്നു. അനിയെ ദേവു വന്നു കൂട്ടികൊണ്ടു പോയിരുന്നു.

 

….

ആറുമാസം കടന്നു പോയത് വളരെ പെട്ടെന്ന് ആയിരുന്നു. ഏട്ടന്റെ ബിസിനെസ്സ് മീറ്റും കൂടെ ഞങ്ങളുടെ ഹണി മൂണും വളരെ അധികം ഉഷാറായിട്ട് തന്നെ പോയി..

ഇതിനിടക്ക് അമ്മയും അച്ഛനും നീലുവും ഒക്കെ കാണാൻ കൊതി ആവുന്നു എന്ന് പറയുമ്പോൾ ഉണ്ടായിരുന്ന വിഷമം അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. പക്ഷെ ഈയിടെ ആയിട്ട് മറ്റൊരു വിഷമം എന്നെ അലട്ടാൻ തുടങ്ങിയിരുന്നു. ഞാൻ എന്താ ഗർഭിണി ആവാത്തത് എന്നുള്ള ഒരു വിഷമം. അതറിഞ്ഞിട്ടാവും എനിക്ക് ഇപ്പോൾ അടുത്തൊന്നും ഒരു കുഞ്ഞു വേണ്ട എന്ന് ഏട്ടൻ പറഞ്ഞത്.

കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ തന്നെ ആയിരുന്നു എന്നെയും കൊണ്ടുള്ള നടപ്പ് അതുകൊണ്ട് തന്നെ ആ കുഞ്ഞു വിഷമവും എന്നിൽ നിന്ന് ഏറെ ദൂരത്തേക്ക് അകന്ന് പോയിരുന്നു.

 

അമ്മ വിളിച്ചുകൊണ്ട് അങ്ങോട്ട് പോകാൻ പറഞ്ഞത് കൊണ്ടും എന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി തീർന്നത് കൊണ്ടും നാട്ടിൽ പോകാൻ ഞാൻ നിർബന്ധിതയായി.

12 Comments

  1. ???

  2. മച്ചാനെ ഒരേ പോളി . ഒറ്റ ഇരുപ്പിൽ എല്ലാ പാർട്ടുകളും വായിച്ചു. എവിടെ അടുത്ത പാർട്ട്

  3. എന്നാ പറ്റി….18 എവിടെ?? സ്പീഡ് കുറച്ച് കുറച്ചുകൂടി കോൺവെർസേഷൻസ് കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും.

  4. നന്നായിട്ടുണ്ട്.

  5. Nice bro ❤

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤✨️

  7. Speed aakki pettann theerkkaanja madhi? nyz part ??

    1. ഇബ്രാഹിം

      കുറച്ചു പതുക്കെ പൊയ്ക്കോളാം ഇനി പോരെ ?

  8. Muvattupuzhakkaaran

    ജാനകിയും ഭർത്താവും തമ്മില്‍ ഒള്ള കുറച്ച് conversations വന്നാല്‍ നന്നാവും എന്ന് thonnaarond. കാരണം ഇത് ഒരു narration പോലെയാണ് പോകുന്നത്. മോശം ആണെന്ന് ഒരിക്കലും പറയില്ല കാത്തിരുന്ന് വായിക്കുന്ന ഒരു കഥയാണ് ഇത്. കുറച്ച് conversations koode വേണം എന്നൊരു അഭിപ്രായം ond

    1. ഇബ്രാഹിം

      കുറച്ചു റൊമാന്റിക് കൺവെൻഷൻസ് ഉൾപ്പെടുത്താം ?

  9. ♥️♥️

    1. ഇബ്രാഹിം

      ♥️♥️

Comments are closed.