ജാനകി.16[Ibrahim] 189

“”‘രാജാ സാരമില്ല അവളോട്‌ കൂടി ഒന്ന് ചോദിക്കാമായിരുന്നു അത് ചെയ്യാഞ്ഞത് നമ്മൾ ചെയ്ത തെറ്റ് തന്നെയാണ്. പിന്നെ പ്രായവും നമ്മൾ നോക്കേണ്ട ഒന്നാണ്..”‘””

“””അതല്ല അമ്മേ അങ്ങനെ ഒരു കാര്യവും എന്നിൽ നിന്ന് മറച്ചു വെക്കുന്ന ഒരാളല്ല അവൾ. ഇതിപ്പോൾ ആലോചിച്ചു എന്നെ ഉള്ളൂ. ഉറപ്പിച്ചു വെച്ചാൽ പിന്നെ അവർക്ക് അവരുടെതായ സ്വാതന്ത്ര്യത്തിൽ ജീവിക്കാലോ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ അതും തിരഞ്ഞെടുക്കാം
പിന്നെ അമ്മയുടെ ആഗ്രഹം അല്ലെ ഈ മുറ്റത്തു വെച്ചു അവളുടെ നിശ്ചയം എങ്കിലും നടത്തണമെന്നത് അത് സാധിക്കാതെ എന്റെ അമ്മ എന്നെ വിട്ടു പോയാൽ എനിക്ക് ജീവനുള്ള കാലത്തോളം മനസമാധാനം കിട്ടുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ. അതും പറഞ്ഞു കൊണ്ടു എന്റെ രാജൻ കണ്ണുകൾ തുടച്ചു.”‘””

 

അച്ഛമ്മക് പക്ഷെ ചിരിയാണ് വന്നത്..

 

“‘”എടാ പൊട്ടാ എന്റെ ദേവു മോളുടെ കുഞ്ഞിനെയും കളിപ്പിച്ചിട്ടേ ഞാൻ അങ്ങോട്ട് പോകൂ നീ വെറുതെ ഇല്ലാത്ത കണ്ണീരു വരുത്തി എന്റെ മുന്നിൽ സെന്റി അടിക്കേണ്ട..”””

 

അയ്യേ ഈ അമ്മ അമ്മേ ഞാൻ കാര്യമായിട്ട് പറഞ്ഞതാ….

 

 

ജാനി
…….

 

വീട്ടിൽ എത്തിയപ്പോൾ ഏട്ടനും നീലുവും വന്നിട്ടില്ലായിരുന്നു അതുകൊണ്ട് അവരോടു കാര്യങ്ങൾ അപ്പോൾ തന്നെ വിശദീകരിക്കേണ്ടി വന്നില്ല…

 

ഏട്ടൻ വന്നപ്പോഴും നീലു വന്നപ്പോഴും പോയിട്ട് എന്തായി കാര്യങ്ങൾ എന്നാണ്.
ഏട്ടനോട് കാര്യം പറഞ്ഞു ഞാൻ അതും രാത്രിയിൽ.

എന്താണ് അവൻ അങ്ങനെ പെരുമാറിയതെന്ന് ഞങ്ങൾക്ക് ആർക്കും മനസിലായില്ല. ചോദിക്കാനുള്ള അവസരം പോലും അവൻ തന്നില്ല.

കളിയും ചിരിയുമായി നടന്ന വീട് ഇപ്പോൾ മരണ വീട് പോലെയായി. ആരും തമ്മിൽ സംസാരിക്കാറില്ല…

അന്ന് ശ്രീയേച്ചി വന്നപ്പോൾ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ ഇതിപ്പോ അതിലും ശോകമായിട്ടാണ് മുന്നോട്ടു പോകുന്നത്…

 

അനി ഭക്ഷണം കഴിക്കാൻ കൂടെ ഇരിക്കാറില്ല. അഥവാ ഇരുന്നാലും എന്തെങ്കിലും കൊത്തി പെറുക്കി എഴുന്നേറ്റു പോകും.

ഓഫീസിൽ പോകാറില്ല ഇപ്പോൾ നാലഞ്ചു ദിവസം ആയി മുറിയിൽ ഒരേ ഇരിപ്പാണ്.

നീലു ഇടക്ക് എന്താ എല്ലാർക്കും പറ്റിയതെന്നൊക്കെ ചോദിച്ചു വരാറുണ്ട്. പക്ഷെ എക്സാം ആയതു കൊണ്ടു തന്നെ അവളോട്‌ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല..

 

……..

നോട്ടത്തിലും സംസാരത്തിലും ഒക്കെ ഇഷ്ടം ആണെന്ന് തോന്നിയത് കൊണ്ടു മാത്രമാണ് അനി അവൾക്ക് സർപ്രൈസ് കൊടുക്കാൻ വ അവളെ പെണ്ണ് കാണാൻ പോയത്.

 

അല്ലെങ്കിൽ അവളെ വിളിച്ചു ചോദിച്ചേനെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്. ഇതിപ്പോ ആകെ നാണം കെട്ടത് പോലെ തോന്നി..

“””
അമ്മ നിർബന്ധിച്ചത് കൊണ്ടു മാത്രമാണ് ഓഫീസിൽ പോകാമെന്നു വെച്ചത്. ഈ റൂട്ടിൽ അവളെ കാണാൻ ചാൻസ് ഉള്ളത് കൊണ്ടു മാത്രമാണ് ഓഫിസിൽ ഇത്രയും ദിവസം പോകാതിരുന്നത്.””

7 Comments

  1. ♥♥♥♥

  2. ❤❤

  3. ???

  4. Ith korach speed aayathu pole

  5. Entha ippo nadannae oru pidithavumillatto. Ijj time eduthu pathukkae ezhuthiyamathi. Illel vayikkunnorkku confusion akum. Nalloru kadha ado. Dhirithiyilezhuthi nashippikkathae.

  6. ഇതിപ്പോള്‍ എന്താണ് …. ആ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

Comments are closed.