ഇതിപ്പോ വിളിച്ചു വരുത്തിയിട്ട് അപമാനിക്കുന്നത് പോലെയാണ് അനിക്ക് തോന്നുന്നത്.
അവളെ ഒന്ന് കാണാൻ പോലും പറ്റിയില്ല ഇനി ഇപ്പോൾ എന്തായിരിക്കും എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ് ആരോ പുറകിൽ നിന്ന് മോനെ എന്ന് വിളിച്ചത്..
ആഹ് എന്ന് പറഞ്ഞുകൊണ്ടു അനി ഒന്ന് ചിരിച്ചു. ഉണ്ടാക്കി ചിരിച്ചു എന്ന് പറയുന്നതാവും നല്ലത്.
അനി പുറകിലേക്ക് ഒന്ന് പാളി നോക്കി. ഇവരാണ് അവളെ ഒരുക്കുന്നത് എന്ന് പറയുന്നത് കേട്ടിരുന്നു ഇനി ഇപ്പോൾ പുറകിൽ വരുന്നുണ്ടാവും എന്നാണ് വിചാരിച്ചത്.
അവളു വന്നില്ല…. മോനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.
എന്താ എന്നത് പോലെ അനി അവരെ നോക്കി.
“”””
അത് മോൾക്ക്
മോൾക്ക് വേറെ ഒരിഷ്ടം ഉണ്ട് അതുകൊണ്ട് മോൻ ഈ കല്യാണത്തിൽ നിന്ന് പിന്മാറണം അവൾക്ക് പറയാൻ മടി ഉള്ളത് കൊണ്ടാണ് ഞാൻ തന്നെ വന്നു പറഞ്ഞത്..””””
അനിക്ക് അത് കേട്ടപ്പോൾ ദേഷ്യം ഉച്ച സ്ഥായിയിൽ എത്തി.
കൈ ചുരുട്ടി പിടിച്ചു കൊണ്ടു മുന്നിൽ കണ്ട കണ്ണാടിയിൽ ആഞ്ഞടിച്ചു അത് നൂറ് കഷ്ണങ്ങളായി ചിതറി വീണു. കയ്യിലും മുറിവ് പറ്റിയിരുന്നു പക്ഷെ അതിന്റ വേദന അറിയാതെ രക്തം ഇറ്റ് വീഴുന്ന കയ്യുമായി ഒരു കാറ്റു പോലെ പറന്നു താഴേക്കു പോയി….
മുകളിൽ ഉള്ള വലിയ ശബ്ദം കേട്ടിട്ടാവും സ്റ്റൈർ കയറി ഓരോരുത്തരും വരാൻ തുടങ്ങി.
അതൊന്നും മൈൻഡ് ചെയ്യാതെ അനി രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തിവണ്ടിയിൽ കയറി ഇരുന്നു..
ജാനി
…..
അച്ഛൻ വേഗം വന്നു വണ്ടി എടുത്തു. ഞാനും അമ്മയുo പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി. അവിടെ അടുത്ത് തന്നെയുള്ള ഹോസ്പിറ്റലിൽ പോയി കയ്യൊക്കെ ഡ്രസ്സ് ചെയ്തു. അച്ഛൻ ദേഷ്യം പിടിച്ചു കൊണ്ടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. നിങ്ങൾ ഒന്ന് മിണ്ടാതിരിക്കുമോ എന്ന് അമ്മ പറഞ്ഞപ്പോൾ അച്ഛൻ പിന്നെ ഒന്നും മിണ്ടിയില്ല…
“””എന്താ അമ്മേ എന്താ ഉണ്ടായത്.””‘
ദേവികയുടെ അച്ഛനും എല്ലാവരും കൂടി ഓടി വന്ന് അച്ഛമ്മയോട് ചോദിച്ചപ്പോൾ എന്ത് പറയണം എന്നറിയാതെ അച്ഛമ്മ ആകെ വിഷമിച്ചു..
അച്ഛമ്മയോട് ചോദിക്കേണ്ട ഞാൻ പറയാം.അതും പറഞ്ഞു കൊണ്ടാണ് ദേവിക ബെഡിൽ നിന്നെണീറ്റത്.
“””എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല.”””
“”
മോളെ നീ എന്തൊക്കെയാണ് പറയുന്നത്..””
“”‘ഞാൻ എന്താ പറയുന്നതെന്ന് അച്ഛന് വ്യക്തമായിട്ടറിയാം. അച്ഛന് ഒരു വാക്ക് എന്നോട് ചോദിച്ചുടായിരുന്നോ. എങ്കിൽ അച്ഛന് ക്ഷണിച്ചു വരുത്തിയവരുടെ മുന്നിൽ നാണം കെടേണ്ടി വരില്ലായിരുന്നു അതും പറഞ്ഞു കൊണ്ട് ദേവിക താഴേക്കു ഇറങ്ങി”” പോയി..
രാജൻ സങ്കടപ്പെട്ടു കൊണ്ടു നിൽക്കുന്ന കണ്ടപ്പോൾ അച്ഛമ്മയുടെ ഉള്ളു പിടഞ്ഞു… പോയി.
♥♥♥♥
❤❤
???
Ith korach speed aayathu pole
Entha ippo nadannae oru pidithavumillatto. Ijj time eduthu pathukkae ezhuthiyamathi. Illel vayikkunnorkku confusion akum. Nalloru kadha ado. Dhirithiyilezhuthi nashippikkathae.
ഇതിപ്പോള് എന്താണ് …. ആ
❤❤❤❤