ജാനകി.16[Ibrahim] 189

“””കല്യാണം എന്നൊക്കെ കേട്ടപ്പോൾ ആകെ വല്ലാതായി അതുകൊണ്ട അച്ഛമ്മ പേടിക്കേണ്ട..”””

 

 

“”അച്ഛമ്മ പറഞ്ഞാൽ മോള് കേൾക്കില്ലേ നമുക്ക് അവരോട് കാര്യം പറയാം അല്ലാതെ മോളുടെ അച്ഛൻ എന്റെ രാജൻ അതും പറഞ്ഞു കൊണ്ടു അച്ഛമ്മ വിതുമ്പാൻ തുടങ്ങി”‘””.

“””അച്ഛമ്മ കരയാൻ പറഞ്ഞതല്ല ഞാൻ…”””

അതും പറഞ്ഞു കൊണ്ടു ദേവിക സങ്കടത്തോടെ ഇരുന്നു…

 

“””അച്ഛമ്മക്ക് അറിയാം പക്ഷെ മോളെ അവരെ വിളിച്ചു വരുത്തി നാണം കെടുത്തിയത് പോലെ ആവില്ലേ അതുകൊണ്ടാണ്. ഞാൻ പറയുന്നത് കേൾക്കുക എന്നല്ലാതെ എന്റെ ദേവൂട്ടി ഒന്നും മിണ്ടാതെ ഇരിക്കുകയാണ്..”””

..
ജാനി
…..

 

രാവിലെ തന്നെ എല്ലാവരും കൂടി അങ്ങോട്ട് പുറപ്പെട്ടു. എല്ലാവരും എന്ന് പറഞ്ഞാൽ ഏട്ടനും നീലുവുമില്ല…

അനി അച്ഛന്റെ കൂടെ മുന്നിലാണ് ഞാനും അമ്മയും പുറകിലും….

മുഖത്തുള്ള സന്തോഷം പറയാതെ തന്നെ അറിയാം.

എല്ലാവരും ഞങ്ങളെ വലിയ സന്തോഷത്തോടെ ആയിരുന്നു സ്വീകരിച്ചത്.

അവർ തമ്മിലുള്ള ബന്ധം അവരുടെ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് മനസിലായി.

ചായ തന്നതൊക്കെ അവിടെ ഉള്ള മറ്റുള്ളവരായിരുന്നു അതുകൊണ്ട് തന്നെ കുട്ടിയെ കാണാനുള്ള എന്റെ മോഹം തത്കാലം നടന്നില്ല. ചിലപ്പോൾ ബ്യൂട്ടി പാർലറിലോ മറ്റോ പോയതാവും.

മോള് മുകളിൽഉണ്ട്. മോൻ അങ്ങോട്ട് പൊയ്ക്കോ എന്ന് അച്ഛന്റെ കൂട്ടുകാരൻ പറഞ്ഞപ്പോൾ അവൻ സമ്മതത്തിനെന്നോണം അച്ഛനെ നോക്കി..

അച്ഛൻ തലയാട്ടിയപ്പോൾ അവൻ മുകളിലേക്ക് കയറിപ്പോയി.

അച്ഛമ്മയും മോളും രാവിലെ ഒരുക്കങ്ങൾ തുടങ്ങിയതാണ് ഇതുവരെ തീർന്നില്ല തോന്നുന്നു എന്ന് ഒരു വിശദീകരണം പോലെ അദ്ദേഹം പറഞ്ഞു.

 

“””
മോളെ അവരെത്തിയിട്ട് കുറച്ചു സമയം ആയി നീയിങ്ങനെ ഇരുന്നാലോ””” എഴുന്നേൽക്ക്.അതും പറഞ്ഞു കൊണ്ടു അച്ഛമ്മ ദേവികയെ എഴുന്നേൽപ്പിക്കാൻ ഒരു പാഴ്ശ്രമം നടത്തി..

“””
ആ ചെക്കൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു. നീയിങ്ങനെ ഇരുന്നാലോ..”””

ഉള്ളിലുള്ള ആധി മറച്ചു വെച്ചുകൊണ്ട് അച്ഛമ്മ അവളോട്‌ കെഞ്ചി..

 

“””
വരട്ടെ ഞാൻ പറഞ്ഞോളാമെന്നും പറഞ്ഞു കൊണ്ടവൾ എഴുന്നേറ്റു”””. ആകെ മുടിയൊക്കെ ഒരു കോലത്തിൽ ആണ്

. ഞാൻ അവനോട് എന്തെങ്കിലും പറഞ്ഞു നോക്കാം തത്കാലം മോള് വരേണ്ട പിന്നെ അച്ഛനോട് ഞാൻ തന്നെ പറഞ്ഞു നോക്കാം അല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ കുടുംബത്തിൽ ഇപ്പോഴുള്ള സമാധാനം നഷ്ടപ്പെട്ടു എന്ന് വരാം..

 

7 Comments

  1. ♥♥♥♥

  2. ❤❤

  3. ???

  4. Ith korach speed aayathu pole

  5. Entha ippo nadannae oru pidithavumillatto. Ijj time eduthu pathukkae ezhuthiyamathi. Illel vayikkunnorkku confusion akum. Nalloru kadha ado. Dhirithiyilezhuthi nashippikkathae.

  6. ഇതിപ്പോള്‍ എന്താണ് …. ആ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

Comments are closed.