അവളുടെ മൂക്കുത്തിക്ക് എന്നാലും ഏകദേശം എത്ര വിലയായി കാണും..
ആ എനിക്കറിഞ്ഞൂടാ എന്ന് ഞാൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..
എന്നാലും ഒരു പതിനായിരം ഒക്കെ മതിയാവും അല്ലെ അമ്മേ..
ഹാ എനിക്കറിഞ്ഞൂട എന്ന് പറഞ്ഞില്ലേ വല്ല സ്വർണമായിരുന്നേൽ ഏകദേശം പറഞ്ഞേനെ ഇതിപ്പോ വേറെ എന്തോ അല്ലെ..
അതിനെന്തിനാ അമ്മ എന്നോട് ചൂടാവുന്നത്…
ചൂടാവാതെ പിന്നെ ഇവിടെ നല്ലോണം നിന്നിരുന്നേൽ അവൾക്ക് കിട്ടിയത് പോലെ ഒക്കെ നിനക്കും കിട്ടൂലായിരുന്നോ..
അയ്യാ പതിനായിരമോ ഇരുപതിനായിരുമോ മുടക്കിയാൽ അതൊക്കെ കിട്ടും. അതിനു ആജീവനാന്തം ഇവിടെ അടിമപ്പണി എടുത്തു കഴിയാൻ എനിക്ക് എങ്ങും വയ്യ…
മ്മ് പത്തും ഇരുപതും ഒക്കെ നിൽക്കും അവൾക്ക് അതൊക്കെ മനസിലായിട്ടുണ്ട്…
ആ അതെന്തേലും ആവട്ടെ.
പിന്നെ ഞാൻ മൂക്ക് കുത്തുന്നതിനോട് അമ്മക്ക് എന്താ അഭിപ്രായം..
നല്ല അഭിപ്രായം മൂക്ക് കുത്തി ഒരു മൂക്കു കയറ് കൂടി ഇട്ടോ അതാവുമ്പോൾ മാച്ച് ആയിരിക്കും.
അമ്മേ..
പിന്നല്ലാതെ
അമ്മേ അത് പോൽ തന്നെ ഉള്ള ഒരു മൂക്കുത്തി എനിക്ക് ഇടണം. നാളെ നമുക്ക് ഇവിടെ നിന്ന് പോയി കുത്തീട്ട് ഇങ്ങോട്ട് തന്നെ വരാം എന്നിട്ട് യാത്ര പറഞ്ഞു പോയാൽ മതി. ഇവരൊക്കെ കാണണം അത്. പിന്നെ ഇനി ഇവിടെ എന്ത് ഫങ്ക്ഷന് ഉണ്ടെങ്കിലും ഞാൻ ഇങ്ങോട്ടേക്കില്ല.
അതും പറഞ്ഞു കൊണ്ട് നാളെ ഷൈൻ ചെയ്യുന്നതൊക്കെ ഓർത്തു കൊണ്ടാണ് ഉറങ്ങിയത്…
……..,..
ആദി.
…….
രാവിലെ ഉണർന്നപ്പോൾ ജാനി നല്ല ഉറക്കിലാണ്. ഇന്നലെ ഞാൻ ഉറക്കാഞ്ഞിട്ടാണ്.
മുഖത്തേക്ക് മുടിയൊക്കെ വീണു കിടക്കുന്നുണ്ട്..
മാറ്റി കൊടുക്കാനൊക്ക തോന്നി പക്ഷെ അവൾ ഉണരും. കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ പാവം….
ഫ്രഷ് ആയി താഴേക്കു പോയപ്പോൾ അമ്മയുo പറഞ്ഞു ഉറങ്ങിക്കോട്ടെ എന്ന്…
………….
ചെറിയമ്മ.
….
ഡീ ശ്രീജേ എണീക്ക് എന്നിട്ട് പോയി എനിക്കൊരു ചായ കൊണ്ടു വാ.
അമ്മേ കുറച്ചു കൂടി ഉറങ്ങട്ടെ
നീ എന്നീറ്റിട്ട് അടുക്കളയിൽ ഒക്കെ ഒന്ന് പോയി നിക്ക് അവർക്ക് തോന്നണo ഇവളെ നഷ്ടപ്പെടുത്തിയത് വലിയ നഷ്ടം ആണെന്ന്..
പിന്നെ അവർക്ക് തോന്നിയത് തന്നെ..
♥♥♥♥
കഥ നല്ലതാണ്. എഴുത്ത് ഒന്ന് ശ്രദ്ധിക്കാൻ ശ്രമികണേ. സ്നേഹം❤️
????
Speed kurach koodi nnu thonunu.
❤️❤️
നന്നായിട്ടുണ്ട്.
പ്രിയ സുഹൃത്തേ വളരെ നല്ല കഥ നല്ല ഒഴുക്കമുണ്ട് പ്രശ്നമെന്താണ് എന്ന് വച്ചാൽ ഏതെങ്കിലും രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ നിന്ന കഥ പറയുക അല്ലെങ്കിൽ മൊത്തം കൺഫൂഷൻ ആകും അതെ ഉള്ളു എല്ലാ വിധ ആശംസകളും നേരുന്നു
❤❤❤❤❤?
Adipoli aayittunde bro ♥️♥️♥️
Ith korach speed aayon oru doubt ?
❤❤❤❤
പ്രിയ സുഹൃത്തേ നല്ല അടുക്കും ചിട്ടയോടും എഴുതിയിരുന്നെങ്കിൽ നല്ലൊരു കഥ ആയേനെ. പല ഭാഗങ്ങളും വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നു ശരിയാക്കി എഴുതാൻ ശ്രമിക്കുക….
athe?