ജാനകി.13[Ibrahim] 227

……..
മനസ്സിൽ സന്തോഷം വന്നു നിറയുകയായിരുന്നു. ഏട്ടന്റെ കൂടെയുള്ള നിമിഷങ്ങൾ അതാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ്.

ഏട്ടന്റെ തോളിൽ പറ്റിചേർന്നാണ് വീട്ടിലേക്കുള്ള യാത്രയിലും ഞാൻ ഇരുന്നത്.

 

കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങുന്നുണ്ട് ചെറുതായ് ഒന്ന് മയങ്ങിയപ്പോഴേക്കും ഏട്ടൻ എന്നെ തട്ടി വിളിച്ചു..

ഹാ ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു ഏട്ടാ……

ആണോ എന്നാ പിന്നെ ഇന്ന് ഉറങ്ങിയില്ലേലും കുഴപ്പമില്ല അല്ലെ.

പോ ഏട്ടാ ന്നും പറഞ്ഞു കൊണ്ട് ഞാൻ ഡോർ തുറന്നിറങ്ങിയപ്പോൾ എന്റെ കണ്ണ് തള്ളിപ്പോയി..

വീട് ചെറിയ ലൈറ്റിൽ കുളിച്ചു കിടക്കുന്നു..

ഹമ്മേ ന്ന് പറഞ്ഞു കൊണ്ട് കൈകൾ രണ്ടും കവിളിൽ വെച്ചിട്ടു ഞാൻ ഭംഗി ആസ്വദിച്ചു…

നീ ഇവിടെ തന്നെ നില്കാതെ വാ ന്ന് പറഞ്ഞു കൊണ്ടെന്നെയും കൊണ്ട് അകത്തേക്ക് കയറി..

മോള് വന്നോ എന്നും ചോദിച്ചു കൊണ്ടാണ് അമ്മ വന്നെന്റെ കയ്യിൽ പിടിച്ചത്..

ചെറിയമ്മയും ശ്രീയേച്ചിയുമുണ്ട് അവിടെ…

അവരെന്നെ നോക്കിയതൊന്നുമില്ല

ഹാപ്പി ബർത്ത്ഡേ ഏട്ടത്തി എന്നും പറഞ്ഞു കൊണ്ട് നീലു വന്നു വിഷ് ചെയ്തു..

അയ്യോ ഏട്ടന്റെ ഗിഫ്റ്റ് കണ്ടോ അമ്മേ എന്ന് പറഞ്ഞപ്പോഴായിരുന്നു എല്ലാവരും എന്നെ നോക്കിയത്..

അച്ചോടാ അമ്മ ഇപ്പോഴാ ശ്രദ്ധിച്ചത് എന്റെ മോള് ഒന്നും കൂടി സുന്ദരി ആയിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ട് അമ്മ എന്റെ കവിളിൽ ഉമ്മ വെച്ചു. കണ്ണ് നിറഞ്ഞു വന്നെങ്കിലും ഏട്ടന് കൊടുത്ത വാക്ക് ഓർത്തപ്പോൾ ഞാൻ കരഞ്ഞില്ല. അമ്മ എന്നെയും കൂട്ടി അകത്തേക്ക് പോയി…..

നല്ല വെളുത്ത ഒരു ഫ്രോക്ക് നല്ല പൊന്തക്കെട്ട് പോലെ ഉള്ളത്. കഴുത്തിൽ ഇടാൻ അതേ പോലെ ഉള്ള വെള്ള കല്ല് പതിച്ച ഒരു മാലയും..

മുടിയൊക്കെ ശരിയാക്കി ഒരുക്കി തന്നത് നീലു ആയിരുന്നു..

അമ്മ എന്നെയും ഒരുക്കി പുറത്തേക്ക് വന്നപ്പോൾ തന്നെ ഗസ്റ്റ് ഒക്കെ എത്തി തുടങ്ങിയിരുന്നു….

അനി.
……..
ഈ സീരിയൽ ബൾബ് ഒക്കെ ഞാൻ തന്നെ അറേഞ്ച് ചെയ്തതായതു കൊണ്ട് ഇടക്ക് എവിടേലും താഴ്ന്നു പോകും..

അച്ഛൻ അപ്പോൾ തന്നെ പറഞ്ഞതാണ് പണി അറിയുന്നവരെ കൊണ്ട് ചെയ്യിച്ചാൽ മതി ലാപ്ടോപിലും ഫോണിലും കുത്തി കളിക്കുന്നത് പോലെ എളുപ്പമല്ല കാര്യങ്ങൾ എന്ന്. എന്ത് ചെയ്യാൻ അത് ഞാൻ കേട്ടില്ല. കൂടുതൽ ആളുകൾ ഒന്നുമില്ലെങ്കിലും വന്നതൊക്കെ അച്ഛന് വേണ്ടപ്പെട്ടവരാണ്…

സ്വന്തം മകനാണെന്ന് നോക്കാതെ അച്ഛൻ എന്നെ ട്രോളും അതുകൊണ്ട് എവിടെലും മിസ്റ്റേക്ക് ഉണ്ടോ എന്ന് നോക്കി നടക്കുമ്പോൾ ആരെയോ തട്ടിയത്..

ഈശ്വരാ അച്ഛൻ ഒന്നും ആയിരിക്കല്ലേ എന്ന് കരുതി നോക്കിയപ്പോളാണ് ഏതോ പെൺകൊച്ചു കയ്യും കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നു…

 

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു….

ചിരിച്ചു കാണിക്കുന്നോ എന്നെ വന്നിടിച്ചിട്ട്.(ആ കുട്ടി )

അത് ഞാൻ ലൈറ്റ് ശരിയാക്കി വന്നപ്പോൾ..

മ്മ് ന്നും പറഞ്ഞു കൊണ്ട് അവളൊന്നു ചിരിച്ചിട്ട് ഓടി പോയി….

ഇതിപ്പോ മാനത്തു നിന്ന് പൊട്ടി വീണതാണോ സാധാരണ പെൺകുട്ടികൾ ഇങ്ങോട്ട് വന്നിടിച്ചാലും സോറി പറയിച്ചേ പോകൂ അതവർക്ക് ഒരു ലഹരി പോലെയാണ്. പ്രത്യേകിച്ച് അപ്പുറത്തെ ആള് ഒരു പാവമാണെന്നു തോന്നിയാൽ. ഇച്ചിരി തൊലി വെളുപ്പ് കൂടെ ഉണ്ടെങ്കിൽ പറയുകയും വേണ്ട…

ജാനി
………
അമ്മ എന്നെയും കൊണ്ട് പുറത്തു സെറ്റ് ചെയ്തു വെച്ച ചെയറിൽ കൊണ്ടിരുത്തി..

12 Comments

  1. ♥♥♥♥

  2. കഥ നല്ലതാണ്. എഴുത്ത് ഒന്ന് ശ്രദ്ധിക്കാൻ ശ്രമികണേ. സ്നേഹം❤️

  3. ????

  4. Speed kurach koodi nnu thonunu.
    ❤️❤️

  5. നന്നായിട്ടുണ്ട്.

  6. പ്രിയ സുഹൃത്തേ വളരെ നല്ല കഥ നല്ല ഒഴുക്കമുണ്ട് പ്രശ്നമെന്താണ് എന്ന് വച്ചാൽ ഏതെങ്കിലും രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ നിന്ന കഥ പറയുക അല്ലെങ്കിൽ മൊത്തം കൺഫൂഷൻ ആകും അതെ ഉള്ളു എല്ലാ വിധ ആശംസകളും നേരുന്നു

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  8. Adipoli aayittunde bro ♥️♥️♥️

  9. Ith korach speed aayon oru doubt ?

  10. പ്രിയ സുഹൃത്തേ നല്ല അടുക്കും ചിട്ടയോടും എഴുതിയിരുന്നെങ്കിൽ നല്ലൊരു കഥ ആയേനെ. പല ഭാഗങ്ങളും വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നു ശരിയാക്കി എഴുതാൻ ശ്രമിക്കുക….

    1. athe?

Comments are closed.