എടീ അവൻ എന്നെ നിർബന്ധിച്ചു വാങ്ങിപ്പിച്ചതാണ് അല്ലാതെ എനിക്ക് ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ല. അല്ലെങ്കിൽ തന്നെ നിന്നെപ്പോലെ ഉള്ള ഒരുത്തിക്ക് വേണ്ടി പത്തിരുപതിനായിരം രൂപ മുടക്കാൻ എനിക്ക് ഭ്രാന്ത് അല്ലെ…
അയ്യോ അത്രയൊക്കെ വില പിടിപ്പുള്ള സമ്മാനം ആണോ തന്നത്. ഞാൻ അതൊന്നും നോക്കീട്ടു തന്നെ ഇല്ലാട്ടോ. നോക്കണം എന്തായാലും താങ്ക്സ് എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോളാണ് നിക്കെടീ അവിടെ എന്ന് പറഞ്ഞത്..
ചെറിയമ്മയാണ് ഇനി എന്താണാവോ.
ഇനി എന്താണാവോ വിചാരിച്ചു ഞാൻ തിരിഞ്ഞു നിന്നു.
നീ ഒറ്റ ഒരുത്തി കാരണമാണ് അവൻ എന്റെ മോളെ ഉപേക്ഷിച്ചതു. അവളുടെ ഒരു ബോധം കെടൽ.
അല്ലെങ്കിൽ ഇതുപോലെയൊക്കെ ഉള്ള സൗഭാഗ്യങ്ങൾ എനിക്കും അവൾക്കും കിട്ടിയേനെ…
അയ്യാ എത്ര വലിയ ആഗ്രഹം തള്ളകും മോൾക്കും ഹും….
എന്തായാലും ബോധം കേട്ടപ്പോൾ മനസിലായി നിനക്ക് ബോധമൊക്കെ ഉണ്ടെന്ന്…
അതേയ് എനിക്ക് ബോധവും ബുദ്ധിയും ഒക്കെയുണ്ട്. നിങ്ങൾ അവിടെ ഉള്ള മരം മുഴുവനും മുറിച്ചു വിറ്റതും എന്റെ പേരിലുള്ള വീട് വിൽക്കാൻ ശ്രമിച്ചതും ഒക്കെ ഞാൻ അറിയാഞ്ഞിട്ടല്ല. പിന്നെ ഈ മാരണം അങ്ങനെ എങ്കിലും ഒഴിഞ്ഞു പൊയ്ക്കോട്ടേ എന്ന് വിചാരിച്ചിട്ടാണ്. എന്നിട്ട് എനിക്ക് തന്നെ പണി തരുമ്പോൾ ഞാൻ ബോധം കെട്ട് വീഴില്ലേ…
പിന്നെ നേരം വെളുക്കുമ്പോൾ വിട്ടൊളണം രണ്ടും പിന്നെ എന്തെങ്കിലും ഇതുപോലെ ഉള്ള വിശേഷം ഉണ്ടെങ്കിൽ അറിയിക്കാം കണ്ട് അസൂയപ്പെടാൻ നിങ്ങൾ രണ്ടാളും വരണം കേട്ടോ..
ആദി..
……..
റൂമിൽ എത്തി അവളെ നോക്കിയപ്പോൾ കാണാനില്ല. വരുമായിരിക്കും എന്ന് വിചാരിച്ചു ഞാൻ ഫ്രഷായി വന്നിട്ടും അവളു റൂമിൽ എത്തിയിട്ടില്ല..
പിന്നെ റൂമിന്റെ പുറത്തു പോയി നോക്കിയപ്പോൾ അവിടെ ഉണ്ട് അവരോട് സംസാരിച്ചു നിൽക്കുന്നു..
ഇവിടെ നിക്കാണോ ഇങ്ങോട്ട് വാ ന്ന് പറഞ്ഞു കൂട്ടി വന്നു.
കൈ രണ്ടും കൊണ്ട് ഫ്രോക് പിടിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ കയ്യിൽ പിടിക്കാൻ കഴിഞ്ഞില്ല. ഞാൻ റൂമിൽ എത്തി തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും അവൾ അവരുടെ അടുത്തേക്ക് തന്നെ നടന്നു.
ഈ പെണ്ണ് എന്നും പറഞ്ഞു കൊണ്ട് ഞാൻ അവളെ അങ്ങ് പൊക്കി എടുത്തു കൊണ്ടു പോയി അല്ലാതെ എന്ത് ചെയ്യും..
അവൾക്കിടാനുള്ള ഡ്രസ്സ് എടുക്കാൻ തിരിഞ്ഞപ്പോഴേക്കും ഹായ് ന്ന് പറഞ്ഞു കൊണ്ട് ഗിഫ്റ്റ് ഒക്കെ പൊട്ടിക്കാനുള്ള പുറപ്പാടിലാണ് അപ്പോൾ തന്നെ ഞാൻ അത് വാങ്ങി മാറ്റി വെച്ചു. അപ്പോഴേക്കും മുഖം കനത്തു വന്നു.
സാരമില്ല വെറുതെ പറഞ്ഞതാ പറഞ്ഞപ്പോൾ പിന്നെയും അതൊക്കെ എടുത്തു നോക്കുകയാണ്.
സാരമില്ല പറഞ്ഞത് അതിനല്ല ഇതൊക്കെ പിന്നെ നോക്കാം ഇപ്പോൾ നീ ആ ഡ്രസ്സ് ഒക്കെ മാറ്റി വാ നമുക്ക് കിടക്കാം..
അപ്പോൾ കുളിക്കണ്ടേ ..
കുളിക്കയൊന്നും വേണ്ട ഇനി ഈ പാതിരക്കു കുളിക്കാഞ്ഞിട്ട.
അതല്ല ഏട്ടാ എനിക്ക് ഇതൊന്നും മാറ്റാൻ തോന്നുന്നില്ല..
അയ്യെടാ ഇങ്ങോട്ട് വാ ഡീ ന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളെ ബെഡിലേക്ക് വലിച്ചിട്ടു….
……..
ചെറിയമ്മ.
…………
റൂമിൽ എത്തിയപ്പോൾ ശ്രീജ വലിയ ആലോചനയിലാണ്.
നീ എന്താ ഇത്രക്ക് ആലോചിക്കാൻ.
♥♥♥♥
കഥ നല്ലതാണ്. എഴുത്ത് ഒന്ന് ശ്രദ്ധിക്കാൻ ശ്രമികണേ. സ്നേഹം❤️
????
Speed kurach koodi nnu thonunu.
❤️❤️
നന്നായിട്ടുണ്ട്.
പ്രിയ സുഹൃത്തേ വളരെ നല്ല കഥ നല്ല ഒഴുക്കമുണ്ട് പ്രശ്നമെന്താണ് എന്ന് വച്ചാൽ ഏതെങ്കിലും രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ നിന്ന കഥ പറയുക അല്ലെങ്കിൽ മൊത്തം കൺഫൂഷൻ ആകും അതെ ഉള്ളു എല്ലാ വിധ ആശംസകളും നേരുന്നു
❤❤❤❤❤?
Adipoli aayittunde bro ♥️♥️♥️
Ith korach speed aayon oru doubt ?
❤❤❤❤
പ്രിയ സുഹൃത്തേ നല്ല അടുക്കും ചിട്ടയോടും എഴുതിയിരുന്നെങ്കിൽ നല്ലൊരു കഥ ആയേനെ. പല ഭാഗങ്ങളും വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നു ശരിയാക്കി എഴുതാൻ ശ്രമിക്കുക….
athe?