ജാനകി.13[Ibrahim] 227

ചുവന്ന ഒരു ദാവണിയാണ് വേഷം. ഇനി ദേവി ചുവന്ന പട്ടു കിട്ടാഞ്ഞിട്ട് ദാവണി ഉടുത്തിറങ്ങിയതാണോ എന്നൊരു സംശയം…

അവളെയും തപ്പി ഇറങ്ങിയപ്പോളാണ് ശ്രീജ മാറി നിൽക്കുന്നത് കണ്ടത്. അന്ന് ഏട്ടത്തി ബോധം കെട്ടു വീണപ്പോൾ തന്നെ തോന്നിയതാണ് ഏട്ടത്തി ക്ക് ഒട്ടും അംഗീകരിക്കാൻ കഴിയില്ല അവളെ എന്ന്

ഏട്ടത്തിയുടെ അച്ഛൻ വാങ്ങികൊടുത്ത വീട്ടിൽ ഏട്ടത്തിയെ വേലക്കാരി ആക്കിയെന്നറിഞ്ഞപ്പോൾ നല്ലൊരു പണി കൊടുക്കണം എന്ന് തീരുമാനിച്ചതായിരുന്നു. അവളു മുങ്ങാനുള്ള പുറപ്പാടാണെന്ന് മനസിലാക്കി തന്നെയാണ് അവളെയും കൂട്ടി പോയത്..

അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടി നടക്കുമ്പോളാണ് ആ കൊച്ച് അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജ ശേഖരൻ അങ്കിളിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടത്..

എന്റെ അച്ഛനും ഉണ്ട് അടുത്ത്..

ഇവരൊക്കെ വിദേശത്ത് ആയതു കൊണ്ടാണ് ഏട്ടന്റെ കല്യാണത്തിന് വരാഞ്ഞത് എന്ന് അച്ഛൻ പറഞ്ഞു കേട്ടിരുന്നു..

എന്റെ അച്ഛന്റെ കയ്യിലൊക്കെ പിടിക്കുന്നുണ്ട് ഇടക്ക് അവൾ..

ഞാൻ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കിയപ്പോൾ ഞാൻ മെല്ലെ മുങ്ങി..

 

കാറ്ററിങ്ങിനു നമുക്ക് പരിചയം ഉള്ള പിള്ളേരെ ആയിരുന്നു വെച്ചത് അതുകൊണ്ട് അവരുടെ അടുത്തേക്ക് പോയി ഓരോന്ന് മിണ്ടിയും പറഞ്ഞും നിൽക്കുമ്പോൾ ചിക്കൻ ഫ്രൈ വിളമ്പുന്ന പയ്യന് ഒരു മൂത്ര ശങ്ക.

നീ പൊയ്ക്കോ രണ്ടും കൂടി ഞാൻ നോക്കിക്കോളാമെന്ന് അടുത്ത് നിൽക്കുന്നവൻ പറഞ്ഞപ്പോൾ ഏയ്‌ അതുവേണ്ട കുറച്ചു നേരം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു..

ഏയ്‌ ചേട്ടൻ പൊയ്ക്കോ കുറച്ചു നേരത്തെ കാര്യമല്ലേ ഉള്ളൂ ന്ന് പറഞ്ഞു.

എന്റെ പൊന്നനിയാ ഇത്രയും നല്ലൊരു ചാൻസ് എനിക്ക് മിസ്സാക്കല്ലേ. പിന്നെ മൂത്രം ഒക്കെ ഒഴിച്ച് പതുക്കെ വന്നാൽ മതി ഞാനിവിടെ തന്നെ കാണുo..

അല്ലെങ്കിൽ തന്നെ കുറച്ചു പേരെ വന്നിട്ടുള്ളൂ അതിൽ തന്നെ കളർസ് കുറവാണ് ഉള്ളതുങ്ങൾ ഇപ്പോളൊന്നും വരൂലേ എന്നും ആലോചിച്ചു നിക്കുമ്പോളാണ് അവൾ വന്നത്.

അവള് കുറച്ചു റൈസും തൈരും മാത്രം എടുത്തു പോകാനിറങ്ങിയപ്പോളാണ് ഞാൻ ചിക്കൻ ഫ്രൈ വേണ്ടേ എന്ന് ചോദിച്ചതു..

വേണ്ട എന്നും പറഞ്ഞു കൊണ്ട് അവൾ ഞങ്ങളെ നോക്കി ചിരിച്ചിട്ടങ്ങു പോയി…

ജാനകി.25

എന്താ ഒരു ചിരി

അവള് പോകുന്നതും നോക്കി കുറച്ചു നേരം അവിടെ തന്നെ നിന്നു. പിന്നെ ഫ്രണ്ട്സ് അന്വേഷിച്ചു വന്നു..

അവർക്കെന്നെ അവിടെ കണ്ടപ്പോൾ അത്രക്ക് അങ്ങോട്ട് സുഖിച്ചില്ല.അല്ലെങ്കിലും അതങ്ങനെയാണല്ലോ….

പിന്നെ എല്ലാവരും ഭക്ഷണം കഴിച്ചു അത് കഴിഞ്ഞു ഞങ്ങളുടെ എല്ലാവരുടെയും ഡാൻസ് ആയിരുന്നു. ശ്രീജയും അമ്മയും അല്ലാത്ത എല്ലാവരും തന്നെ ഞങ്ങളുടെ സന്തോഷത്തിൽ പങ്കെടുത്തു……

 

കിടക്കാൻ ശ്രീജക്കും അമ്മയ്ക്കും മുകളിൽ അവർ അന്ന് വന്നപ്പോൾ താമസിച്ച മുറി തന്നെ യായിരുന്നു നൽകിയത്…

അവളുണ്ട് ആ ഡ്രെസും വലിച്ചു നടന്നു വരുന്നുണ്ട്….

ഞാൻ മുന്നിൽ നടന്നപ്പോൾ അവള് മന്ദo മന്ദം നടന്നു വരുന്നുണ്ട്….

 

ഹൂ വയ്യാണ്ടായി..

ഡ്രെസും പൊക്കി പിടിച്ചു നടക്കുമ്പോളാണ് ശ്രീയെച്ചിയും ചെറിയമ്മയും മുകളിൽ നിൽക്കുന്നത്..

 

ആ ശ്രീയേച്ചി താങ്ക്സ്…

എന്തിനു എന്ന പോൽ നോക്കി എന്നെ..

ഗിഫ്റ്റ് തന്നില്ലേ അതിന്…

12 Comments

  1. ♥♥♥♥

  2. കഥ നല്ലതാണ്. എഴുത്ത് ഒന്ന് ശ്രദ്ധിക്കാൻ ശ്രമികണേ. സ്നേഹം❤️

  3. ????

  4. Speed kurach koodi nnu thonunu.
    ❤️❤️

  5. നന്നായിട്ടുണ്ട്.

  6. പ്രിയ സുഹൃത്തേ വളരെ നല്ല കഥ നല്ല ഒഴുക്കമുണ്ട് പ്രശ്നമെന്താണ് എന്ന് വച്ചാൽ ഏതെങ്കിലും രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ നിന്ന കഥ പറയുക അല്ലെങ്കിൽ മൊത്തം കൺഫൂഷൻ ആകും അതെ ഉള്ളു എല്ലാ വിധ ആശംസകളും നേരുന്നു

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  8. Adipoli aayittunde bro ♥️♥️♥️

  9. Ith korach speed aayon oru doubt ?

  10. പ്രിയ സുഹൃത്തേ നല്ല അടുക്കും ചിട്ടയോടും എഴുതിയിരുന്നെങ്കിൽ നല്ലൊരു കഥ ആയേനെ. പല ഭാഗങ്ങളും വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നു ശരിയാക്കി എഴുതാൻ ശ്രമിക്കുക….

    1. athe?

Comments are closed.