ജാനകി.10 [Ibrahim] 209

റൂമിൽ എത്തിയപ്പോൾ ഏട്ടൻ കണ്ണ് തുറന്നു കിടക്കുകയായിരുന്നു.

അടുത്ത് ബെഡിൽ ഇരുന്നു കൊണ്ട് ഞാൻ ഓരോന്ന് പറയുന്നുണ്ട്. വേറെ ഒന്നുമല്ല എന്താ അമ്മ അങ്ങനെ പറഞ്ഞത് എന്ന് ആലോചക്കുകയായിരുന്നു അത് മെല്ലെ പറയുന്നുമുണ്ട്..

എന്താ ഡീ നീയെങ്ങോട്ടാ പോയതെന്ന് ചോദിച്ചു കൊണ്ട് ഏട്ടൻ എഴുന്നേറ്റിരുന്നു.

അമ്മ ഒക്കെ വന്നിട്ടുണ്ട് ദേ നമുക്ക് കഴിക്കാനുള്ളത് ഇങ്ങോട്ട് തന്നു വിട്ടേക്കുന്നു. അതിനെന്താ.

ഒന്നുല്ലേ എന്നെ അവിടെ നിന്ന് പറഞ്ഞു വിടാനുള്ളത് പോലെ തോന്നിഎനിക്ക്..

 

മ്മ് കാരണം എന്താ എന്നറിഞ്ഞാൽ പോരെ

മതി

ഒന്ന് കണ്ണാടിയിൽ പോയി നോക്ക് അപ്പോൾ മനസിലാവും…

കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി..

മുഖം ആകെ പടർന്നു കിടക്കുന്ന സിന്ദൂരവും കണ്മഷിയും. അമ്മ പോകുമ്പോൾ എനിക്ക് ഇത്തിരി മുല്ലപ്പൂ വാങ്ങി തന്നിരുന്നു അതിന്റ നൂല് മാത്രം തലയിലുണ്ട് പൂവൊക്കെ എവിടെ പോയോ ആവോ..

തിരക്കിട്ടു ടോപ്പ് എടുത്തിട്ടത് തിരിച്ചാണ് പിന്നെ അതിന്റ താഴെ സാരിക്ക് വേണ്ടി ഉടുത്ത പാവാട ഉണ്ട്.

ശേ അതങ്ങ് അഴിച്ചു മാറ്റാമായിരുന്നു പാന്റ് ഒന്നും ഇട്ടില്ലെങ്കിലും പ്രശ്നം ഒന്നുമില്ലായിരുന്നു. അല്ലെങ്കിൽ തന്നെ അത് മാത്രമല്ലല്ലോ പ്രശ്നം……. മൊത്തത്തിൽ പ്രശ്നം ആണല്ലോ…

 

എന്താണ് സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞോ. കഴിഞ്ഞെങ്കിൽ വന്നു കഴിക്കാൻ നോക്ക് എനിക്ക് നല്ല വിശപ്പ്..

ഏട്ടൻ അതൊക്കെ എടുത്തു ടീ പോയിൽ വെച്ചിരുന്നു.

എന്നാലും ഏട്ടാ അമ്മ എന്ത് വിചാരിച്ചു കാണും…

മ്മ് അമ്മ എന്തായാലും നമ്മുടെ കുഞ്ഞിനെ അടുത്ത് തന്നെ താലോലിക്കാമെന്ന് വിചാരിച്ചു കാണും.

നീ വന്നു കഴിക്കേടെ നിനക്ക് നല്ല വിശപ്പുണ്ടാവും എനിക്കറിയാം…

ഞാൻ പിന്നെ ഒന്നും നോക്കിയില്ല ഏട്ടന്റെ കൂടെ ഇരുന്നു..

 

……………..

കല്യാണത്തിന്റെ ദിവസം അടുക്കുo തോറും വല്ലാത്തൊരു ആധി മനസ്സിൽ ഉള്ളതായി ഒരു തോന്നൽ…

നൂറ് പവൻ തികച്ചും ഉണ്ടെങ്കിൽ മാത്രമേ പയ്യൻ മോളുടെ കഴുത്തിൽ താലി കെട്ടൂ എന്നാണ് അവർ പറഞ്ഞത്..

സ്വർണം അവരുടെ ജ്വല്ലറിയിൽ നിന്ന് തന്നെ എടുക്കാം എന്നാണ് പറഞ്ഞത്..

അളവിൽ കുറവ് വരുന്നുണ്ടോ എന്ന് നോക്കാൻ ആയിരിക്കും..

ഒന്ന് ബാങ്കിൽ പോണം പിന്നെ നികുതി അടക്കാനും പോകാനുണ്ട്. ഈ മാസം അക്കൗണ്ടിൽ പൈസ വന്നിട്ടില്ല അതിന്റെ കാരണം ഒന്ന് അറിയണം. അയാളുടെ കൂടെ കൂടിയതിൽ പിന്നെ മാസത്തിൽ ഇരുപതിനായിരം രൂപ കൃത്യമായി അക്കൗണ്ടിൽ എത്തിയിരുന്നു പക്ഷെ ഈ മാസം എന്താ സംഭവിച്ചതെന്നറിയില്ല….

 

നികുതി ഒന്നും അടക്കാറില്ല. വിൽക്കാൻ ഉള്ള കാര്യം ഒരു ബ്രോക്കറോട് സംസാരിച്ചപ്പോളാണ് നികുതി ഒക്കെ അടച്ചിട്ടുള്ള വീടും സ്ഥലവും അല്ലെ എന്ന കാര്യo അയാള് ചോദിച്ചപ്പോൾ മാത്രമാണ് അങ്ങനെ ഒരു കാര്യം ഓർമയിൽ വന്നത് തന്നെ….

11 Comments

  1. നിധീഷ്

    ❤❤❤❤❤

  2. ഇത് ഇഷ്ടമായില്ല….

  3. പാവം അനി മുൻജന്മ പാപംത്തിന്റെ ഫലം ആണെന്ന് തോന്നുന്നു??…. ഈ പാർട്ടും കിടുക്കി???♥️♥️

  4. ആഞ്ജനേയദാസ്

    അനിയുടെയും ശ്രിയയുടെയും കല്യാണം കഴിഞ്ഞല്ലേ……. ഒരുമാതിരി മൂഞ്ചിയ twist ആയിപോയി

    1. ?‍♂️?

    2. ഇബ്രാഹിം

      ???

      1. ശ്ശോ!ഇതിത്തിരി കടന്ന കൈയ്യായിപ്പോയി. അനുവിന് എട്ടിന്റെ പണിയാണല്ലോ കിട്ടിയിരിക്കുന്നത്.

    3. അത് വേണ്ടായിരുന്നു

    4. എന്നാലും പാവം അനി?

  5. Track mariyallo. Ini powlikkum appo happy new year??????????

    1. ഇബ്രാഹിം

      Happy new year

Comments are closed.