ജാനകി.10 [Ibrahim] 209

Views : 11604

ജാനകി.10

Author :Ibrahim

[ Previous Part ]

 

ഏട്ടൻ പുറത്തൊന്നുo അവരുടെ പേരെഴുതി വെച്ചത് കണ്ടില്ലേ. പിന്നെന്തിനാ പേര് ചോദിച്ചു കൊണ്ട് പരിചയപ്പെടാൻ പോയത്.

 

അങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെയ പരിചയപ്പെടേണ്ടത് നമ്മളെ അവളല്ലേ പരിചയപ്പെടുത്തേണ്ടത് അത് ഇല്ലാത്തതു കൊണ്ട് ഞാൻ കേറി പരിചയപ്പെട്ടു.

അച്ഛനും അമ്മയും ഒന്നും അവിടെ കണ്ടില്ലല്ലോ അവർ എങ്ങോട്ട് പോയി.

അവർ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ നീലിപ്പെണ്ണ് സ്വസ്ഥത കൊടുക്കുന്നില്ല എന്ന് പറഞ്ഞു അതുകൊണ്ട് എങ്ങോട്ടോ ഒന്ന് കറങ്ങാൻ പോയതാ ഇരുട്ടുന്നതിന് മുന്നേ വീടെത്തും.

എന്നാ വിളിച്ചു ചോദിക്ക് നമുക്കും അവരുടെ കൂടെ പോകാം..

ഇന്ന് നമ്മൾ പുറത്തേക്കല്ല അകത്തേക്കാണ് പോകുന്നത് എന്നും പറഞ്ഞു കൊണ്ട് എന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചു..

 

ആരോ കാളിങ് ബെല്ലടിച്ചപ്പോൾ ഞാൻ ഏട്ടന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറി. അഴിഞ്ഞുലഞ്ഞ ചേല വരിചുറ്റിയിട്ടും നിൽക്കുന്നില്ലാത്തത് കൊണ്ട് വേറെ ഒരു ടോപ്പ് എടുത്തിട്ടു. ഏട്ടൻ ആണെങ്കിൽ ഉറക്കം ആണെന്ന് തോന്നുന്നു കണ്ണടച്ച് കിടക്കുകയാണ്. വേഗം തന്നെ താഴേക്കു പോയി മുടി ആണെങ്കിൽ എന്തൊക്കെയോ ചെയ്തു വെച്ചിട് വാരി കെട്ടാൻ പോലും ആകുന്നില്ല..

വേഗം വാതിൽ തുറന്നു കൊടുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി..

ചായക്ക് വെള്ളം വെച്ചപ്പോൾ അമ്മ വന്നു അടുക്കളയിലേക്ക് എന്നിട്ട് ഗ്യാസ് ഓഫ്‌ ചെയ്തു.

ചായ വേണ്ടേ അമ്മേ..

വേണ്ട ചായ ഒക്കെ പുറത്തു നിന്ന് കഴിച്ചു.

നിങ്ങൾക്ക് ഉള്ളത് വാങ്ങിയിട്ടുണ്ട് ദാ ന്നും പറഞ്ഞു കൊണ്ട് എന്റെ കയ്യിൽ തന്നു.

എന്താ അമ്മേ ഇത്

ഷവർമയാണ് ആ നീലുവിന്റെ പണിയാ അത് തന്നെ വേണമെന്ന് പറഞ്ഞു. പിന്നെ നിങ്ങൾക്കും അത് തന്നെ വാങ്ങി..

എന്നാ ഞാൻ ഏട്ടനെ ഇങ്ങോട്ട് വിളിക്കാം..

അത് വേണ്ടല്ലോ ഞങ്ങൾ കഴിച്ചതാണ് മോള് റൂമിൽ പോയി കഴിച്ചോ അവനും കൊടുക്ക്..

അതും പറഞ്ഞു കൊണ്ട് അമ്മ എന്നെ നിർബന്ധിച്ചു എന്നത് പോലെ ആണ് റൂമിലേക്ക് വിട്ടത്. ഞാൻ റൂമിൽ ഇരുന്നു ഒരു മിട്ടായി പോലും ഇതുവരെ കഴിച്ചിട്ടില്ല എനിക്കായിട്ട് ഒന്നും ഏട്ടൻ വാങ്ങിക്കൊണ്ട് വന്നിട്ടുമില്ല എന്നിട്ടും അമ്മ എന്തിനാ എന്നെ റൂമിലേക്ക് തന്നെ പറഞ്ഞു വിട്ടതെന്ന് ഓർത്തിട്ട് എന്തോ പോലെ ആയി…

Recent Stories

The Author

Ibrahim

11 Comments

  1. നിധീഷ്

    ❤❤❤❤❤

  2. ഇത് ഇഷ്ടമായില്ല….

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    പാവം അനി മുൻജന്മ പാപംത്തിന്റെ ഫലം ആണെന്ന് തോന്നുന്നു😁😁…. ഈ പാർട്ടും കിടുക്കി💖💖💖♥️♥️

  4. ആഞ്ജനേയദാസ്

    അനിയുടെയും ശ്രിയയുടെയും കല്യാണം കഴിഞ്ഞല്ലേ……. ഒരുമാതിരി മൂഞ്ചിയ twist ആയിപോയി

    1. 🚶‍♂️💯

    2. ഇബ്രാഹിം

      🤣🤣🤣

      1. ശ്ശോ!ഇതിത്തിരി കടന്ന കൈയ്യായിപ്പോയി. അനുവിന് എട്ടിന്റെ പണിയാണല്ലോ കിട്ടിയിരിക്കുന്നത്.

    3. അത് വേണ്ടായിരുന്നു

    4. എന്നാലും പാവം അനി🥲

  5. Track mariyallo. Ini powlikkum appo happy new year🎉🎊🎊🎇🎉🎇🎇🎇🎊🎉

    1. ഇബ്രാഹിം

      Happy new year

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com