ജാനകി.1 [Ibrahim] 239

Views : 8476


ജാനകി.1

Author :Ibrahim

 

നാളെ എന്റെ വിവാഹമാണ് വിവാഹം എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇവിടെ നിന്നും ഉള്ള ഒരു രക്ഷപ്പെടൽ ആണ്….

എന്റെ അച്ഛൻ വാങ്ങിയ വീട്ടിൽ അന്യ ആയി നിൽക്കുന്ന എന്റെ അവസ്ഥ ഒരു പക്ഷെ മറ്റൊരാൾക്കും ഉണ്ടാവില്ല..

ചെറിയമ്മയും ശ്രീയേച്ചിയും ആണ് ഇവിടെ ഭരണം.

ഞാനും ശ്രീയേച്ചിയും ഒരേ പ്രായം ആണ്. ശ്രീ ആയിരുന്ന എനിക്ക് അവൾ അച്ഛന്റെ മരണ ശേഷം ശ്രീയേച്ചി ആയി. അല്ല അവർ അങ്ങനെ ആക്കി മാറ്റി. ആരാടീ നിന്റെ ശ്രീ ചേച്ചി കൂട്ടി വിളിച്ചോണം എന്ന് പറഞ്ഞു. മറുപടി ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ എന്റെ വിളിയിൽ ഉൾകൊള്ളിച്ചു…

 

ഒരു ദിവസം എന്തോ ആവശ്യം പറഞ്ഞതിന് നിന്റെ അച്ഛൻ ചാകുന്നതിന് മുന്നേ സമ്പാദിച്ച പണം ചാക്ക് കണക്കിന് ഇരിക്കുകയല്ലേ ഇവിടെ ചോദിക്കുമ്പോൾ എടുത്തു തരാൻ എന്ന് പറഞ്ഞപ്പോൾ ഈ കാണുന്നതൊക്കെ എന്റെ അച്ഛൻ സമ്പാദിച്ചത് തന്നെയാണ് എന്ന് ഞാൻ പറഞ്ഞു…
കവിള് പുകയുന്ന ഒരു അടിയും കൂടെ അടുക്കളപുറത്തെ ചായ്പ്പിലെക്കുള്ള താമസം മാറ്റവും ആയിരുന്നു.

അമ്മ മരിച്ചപ്പോൾ എനിക്ക് വേണ്ടി അച്ഛൻ കൂടെ കൂട്ടിയതാണ് ചെറിയമ്മയെയും ശ്രീയേച്ചി എന്ന് ഞാൻ വിളിക്കുന്ന ശ്രീജ എന്ന ചെറിയമ്മയുടെ മോളെയും..

അവർക്ക് പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുമില്ലായിരുന്നു അവരുടെ നാട്ടിൽ തന്നെ നിൽക്കണം അവർ ജോലിക്ക് നിന്നിരുന്ന വീട് ഭാഗം വെക്കുന്നതിന്റെ ഭാഗം ആയിട്ട് അവരെ അവിടെ നിന്ന് പറഞ്ഞു വിട്ടിരുന്നു പറ്റുമെങ്കിൽ ആ വീട് തന്നെ വാങ്ങണം. അച്ഛൻ എതിർത്തില്ല.

പക്ഷെ ആരുടെ പേരിൽ ആണ് അത് വാങ്ങിയത് എന്ന് മാത്രം എനിക്കറിയില്ല. ചെറിയമ്മ അവരുടെ ആണ് ഈ വീട് എന്ന് പറയാറുണ്ട് ഇടയ്ക്കിടെ അത് ചിലപ്പോൾ ഞാൻ കേൾക്കാൻ വേണ്ടി ആവും..

അന്ന് ഈ വീട്ടിൽ ഉള്ള ഏറ്റവും വലിയ മുകളിൽ ഉള്ള മുറി തന്നെ അവർ അച്ഛന്റെതായിട്ട് കൊടുത്തു. അച്ഛന്റെ ബിസിനസ്‌ ന്റെ കടലാസുകൾ എല്ലാം വെക്കാൻ വലിയ മുറി തന്നെ വേണം എന്നായിരുന്നു അവരുടെ ഭാഷ്യം..

അച്ഛൻ പക്ഷെ ആ മുറി എനിക്ക് തന്നു. അച്ഛൻ ആ വീട്ടിൽ ഇടയ്ക്കു വന്നു പോയി..

ചെറിയമ്മക്ക് ഞാൻ മകളായിരുന്നു. ചെറിയമ്മ എന്ന് വിളിച്ചു പോയല്ലോ എന്നോർത്തു ഞാൻ പിന്നീട് വിഷമിച്ചിട്ടുണ്ട്.

ശ്രീ ക്ക് അതിൽ കുറച്ചു കുശുമ്പ് ഉണ്ടായിരുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയിരുന്നു. പോടീ കുശുമ്പി പാറു എന്ന് വിളിച്ചു ചെറിയമ്മ ശ്രീയെ കളിയാക്കാറുണ്ടായിരുന്നു..

പക്ഷെ അച്ചന്റെ മരണം അതോടെ എല്ലാം മാറി മറിഞ്ഞു.

Recent Stories

The Author

Ibrahim

11 Comments

  1. ♥♥♥

  2. രുദ്ര രാവണൻ

    Pwoli❤

  3. തുടക്കം ഒകെ നന്നായിട്ടുണ്ട്…💖💖💖💖
    പിന്നെ ഡയലോഗ്സ് എല്ലാം double കോട്ടിൽ ഇട്ടാൽ വായിച്ചു മനസിലാക്കാൻ എളുപമാവും…

    സ്നേഹത്തോടെ💖💖💖

  4. Nannayittund. Thudaruka. Wtg 4 nxt part…

  5. ❤️❤️

  6. Kollam bro…

  7. ♥️♥️♥️♥️♥️♥️

  8. തൃശ്ശൂർക്കാരൻ 🖤

    ✨️🖤❤🖤✨️

  9. 👍❤️

  10. നന്നായിട്ടുണ്ട് ❣️. സ്ഥിരം ക്ലിഷേ ആയി പോകരുത് ട്ടോ

  11. തുടക്കം കൊള്ളാം
    എവിടെയോ വായിച്ചപോലെ തോന്നി
    ❤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com