ജാതകപൊരുത്തം 60

അണിയറയിൽ തങ്ങളുടെ സീനിനു കാത്തു നിൽക്കുന്ന നടീനടൻമാരെപോലെയാ നിൽപ്പ് പെണ്ണ്..
ചായ ആദ്യം നീട്ടിയത് അജിക്കായിരുന്നു..ഏയ് ആദ്യം ചെക്കനു കൊടുക്കാൻ പറഞ്ഞത് അജിതന്നെ ആയിരുന്നു..

കിച്ചുവപ്പോളും അവളുടെ കണ്ണുകളിലേക്കാണ് നോക്കിയിരുന്നത്..അജി പറഞ്ഞു ശരിയാണെന്നവനു തോന്നി ശരിക്കുമൊരു നക്ഷത്രതിളക്കമുണ്ടതിന്.ശരിക്കും പറഞ്ഞാൽ മുഖത്തേക്കുമാത്രമേ നോക്കിയുള്ളൂ..

എന്തേലും ചോദിക്കടാ എന്നു അജി പറയാതെ പറയുന്നുണ്ടായിരുന്നു..
പേരും ജോലിയുമെല്ലാം അജി പറഞ്ഞറിയാം അതൂ കൊണ്ടതു ചോദിക്കുന്നില്ല കുട്ടി പോയ്ക്കോളൂ..
എന്നുമാത്രം പറഞ്ഞു..കിച്ചു..
തിരിഞ്ഞു നടന്നപ്പോൾ കിച്ചൂന് വീണ്ടും അമ്പരപ്പായി.ഈ പഹയൻ പറഞ്ഞതു ശരിയാ മുടി അരക്കെട്ടിനു താഴെയാ അതും ഈറനോടെ(ഇതെന്നെയും കൊണ്ടേ പോകു എന്നൊരു ആത്മഗതം നെടുവീർപ്പായി)

നമുക്കിറങ്ങിയാലോ എന്ന അജിയുടെ ചോദൃത്തിനു രശ്മിയുടെ അമ്മയാ മറുപടി പറഞ്ഞേ.
ഏയ്..അതു പറ്റില്ല സാറു ആദ്യമായി വീട്ടിൽവന്നിട്ട് ഭക്ഷണം കഴിക്കാതെ പോകാൻ പറ്റില്ല.ഞങ്ങളിവിടെ ഊണ് കാലാക്കിയിട്ടുണ്ട്..

അതു വേണ്ടായിരുന്നു.പെണ്ണുകാണാൻ വന്നിട്ട് ഭക്ഷണം കഴിച്ചിക്കുന്നത് ശരിയാണോ…(അജി)

ഇതിപ്പോ അങ്ങിനൊരു ചടങ്ങായിട്ടൊന്നും കാണണ്ട സാറേ..(അച്ഛൻ)

അജി: ഭക്ഷണം കഴിക്കാം വിരോധമില്ല.എന്തായാലും നിങ്ങളു കരുതിയതല്ലേ..അതിനു മുമ്പ് ഈ സാർ വിളിയൊന്നൊഴിവാക്കിയാൽ നന്നായിരുന്നു..(എല്ലാരും ചിരിക്കുന്നൂ..)

അച്ഛൻ: കൂട്ടുകാരനു മാളുവിനോടെന്തെങ്കിലും ഒറ്റയ്ക്കു സംസാരിക്കണേൽ ആയിക്കോട്ടെ ഞങ്ങൾക്കു വിരോധമൊന്നുമില്ലാട്ടോ..

അജി കിച്ചുവിന്റെ മുഖത്തേക്കൊന്നു നോക്കിയതേ ഉള്ളൂ..കാര്യം മനസ്സിലായി..

4 Comments

  1. Super!!!!

  2. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.

  3. മൈക്കിളാശാൻ

    നല്ല കഥ

  4. KOLLAM.. PUROGAMANACHINTHAGATHI….

Comments are closed.