മനസ്സിലാകും അതിന് അങ്ങ് ആദ്യം അങ്ങയുടെ പ്രണയിനിയുമയി പ്രകാശ കവാടം കടന്ന് ഞങ്ങളുടെ ലോകത്ത് എത്തണം അതിന് വേണ്ടി അങ്ങയെ തെയ്യാറാക്കാൻ വേണ്ടിയാണ് എന്നെ നിയോഗിച്ചിട്ടുള്ളത് .,.,.
അങ്ങയുടെ സ്വപ്നത്തെ പോലും ഇതുവരെ നിയന്ത്രിച്ചിരുന്നത് ഞങ്ങളാണ് അങ്ങനെയാണ് അങ്ങ് ഇവിടെ എത്തുന്നത്.,.
ശേഷം അവള് ഒരു ഇന്ദ്രനീലം പതിപ്പിച്ച സ്വർണ മോതിരം എന്റെ കയ്യിൽ വെച്ച് തന്നുകൊണ്ട് പറഞ്ഞു ഇത് അങ്ങയുടെ പ്രണയിനിക്ക് വിവാഹം ഉറപ്പിക്കുന്ന വേളയിൽ സമ്മാനമായി വലത് കയ്യിൽ അണിയിച്ചു കൊടുത്ത ശേഷം ഒരു സർപ്രൈസ് കൂടി ഉണ്ടെന്ന് പറഞ്ഞ് അവളുടെ കണ്ണ് പൊത്തി പിടിക്കുക അവൾ കൺ തുറക്കുമ്പോൾ കാണുന്നത് എന്റെ പക്ഷി രൂപം ആയിരിക്കും.,.,.
തുടർന്ന് ഞാൻ നിങ്ങളുടെ ഒന്നാം ജന്മത്തിന്റെ മറകൾ നീക്കും അതോടെ നിങ്ങൾക്ക് ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്ത് വരികയും അതോടെ പ്രകാശ കവാടം കടക്കാൻ നിങ്ങള് തെയ്യാറാകും .,.,.,
ഞങ്ങളുടെ ലോകത്ത് എത്തിയാൽ രണ്ടാം ജന്മത്തിന്റെ രഹസ്യവും നിങ്ങൾക്കുമുന്നിൽ വെളിപ്പെടും.
എന്റെ കൂടെ വന്നാലും അവൾ പറഞ്ഞു …
ഞാൻ ആ അഭൗമ സൗന്ദര്യം ആസ്വദിച്ചു ഒരു മായാ വലയത്തിൽ അകപ്പെട്ടവനെ പോലെ അവൾക്ക് പിന്നാലെ നടന്നു .,
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉദ്യാനം അതിൽ പച്ചയും നീലയും ചുവപ്പും നിറത്തിൽ പ്രകാശം പരത്തുന്ന പൂക്കൾ വിടർന്നു നിൽക്കുന്നു.
സ്വപ്നതുല്യമായ കാഴ്ചകൾ .
“””നമ്മൾ എങ്ങോട്ടാണ് പോകുന്നത്”””
ഞാൻ ചോതിച്ചു .,.,.
നമ്മൾ മിഹ്റാൻ ഗഡ് താഴ്‌വാരയിലേക്കാണ് പോകുന്നത് അവിടെ നിന്നും ആബേ പാക് എന്ന വിശുദ്ധ പാനീയം കുടിച്ച ശേഷം മനുഷ്യ ലോകത്തേക്ക് മടങ്ങും .
അവൾ പറഞ്ഞു.
അപ്പോ നമ്മൾ ഇപ്പോൾ ഉള്ളത് മനുഷ്യ ലോകത്തിൽ അല്ലെ ?
ഞാൻ ചോദിച്ചു.
“””അല്ല മനുഷ്യ ലോകത്തല്ല എന്നാൽ ജിന്ന് ലോകത്തും അല്ല
രണ്ടിന്റെയും ഇടയിൽ ഉള്ള ഒരു സ്ഥലത്താണ് നാം ഇപ്പോൾ “””
അവൾ പറഞ്ഞു .
അവിടുത്തെ നാമമെന്താണ് ? ഞാൻ ചോദിച്ചു .
രിഫാത്ത് പർവീൺ അവൾ മറുപടി നൽകി .
ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
Mr. Malabari…
കിടിലോസ്‌കി…
കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.
വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.
ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)
പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.
Nannayittund. Wtg 4 nxt part…
Vannallo
Ethente next part eppo tarum
വന്നിട്ടുണ്ട്
2nd ??
1 st