ജന്മാന്തരങ്ങൾ ഒരു മുജെന്മത്തിന്റെ ഓർമ്മക്കുറിപ്പുകൾ [ABDUL FATHAH MALABARI] 110

 

 

 

“ഇത് എന്റെ പെണ്ണിന് നന്നായി ചേരും എന്ന് എന്റെ മനസ്സ് പറഞ്ഞു.

 

 

 

” അനൂ ഇതൊന്ന് നോക്കിയെ “ഞാൻ പറഞ്ഞു.

 

 

 

“വൗ ബെഹ്തരീൻ ” അവൾ പറഞ്ഞു.

 

പിന്നെ രണ്ടു ജോടി ജീൻസും ടീ ഷർട്ടും ഞാൻ അവൾക്ക് വേണ്ടി എടുത്തു.

 

 

 

ഞങ്ങൾ അതും എടുത്തു താഴേക്ക് പോകുമ്പോൾ അനു എന്നോട് ചോദിച്ചു.

 

 

 

“”അല്ല നിനക്ക് ട്രെസ്സ് ഒന്നും എടുക്കുന്നില്ലേ

 

 

 

ഞങ്ങൾ താഴേക്കുള്ള സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ അവൾ ചോദിച്ചു.

 

 

 

ഏയ് ഇല്ല.,. ഞാൻ മറുപടി നൽകി.

 

 

 

“അങ്ങനെ ഒന്നും പറഞ്ഞ് ഒഴിയാൻ നോക്കണ്ട നിനക്ക് ഉള്ള ഡ്രസ്സ് കൂടെ എടുത്ത ശേഷമേ നമ്മൾ ഇവിടുന്ന് പോകൂ”

 

 

 

അവൾ പറഞ്ഞു.

 

ംഅങ്ങനെ അവൾ എന്നെയും കൂട്ടി ജെൻസ് വെയർ സെക്‌ഷനിലേക്ക് നടന്നു.

 

 

 

ദേ… ഇതൊന്ന് നോക്കിയേ ”  ഒരു ബ്ലൂ ജീൻസ് ടൈപ്പ് ഷർട്ട്  എന്റെ ദേഹത്തു വെച്ചു നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

 

 

 

” നന്നായിട്ടുണ്ട്..,. ഞാൻ  രണ്ടു വിരലുകൾ ചുരുട്ടി പിടിച്ചു മൂന്ന് വിരലുകൾ ഉയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു.,.

 

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.,.

 

അതിൽ അവളുടെ നുണക്കുഴികൾ തെളിഞ്ഞു.

 

ഞാൻ അവളിൽ നിന്നും കണ്ണെടുക്കാതെ അവളുടെ പ്രവർത്തികൾ സസൂക്ഷ്മം നോക്കി നിന്നു.

 

 

 

പിന്നെ ഒരു ഇലാസ്റ്റിക് ടൈപ്പ് ജീൻസ് പാന്റും എടുത്തു.

Updated: November 26, 2021 — 10:16 pm

7 Comments

  1. Abdul Fathah Malabari

    ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
    Mr. Malabari…

    കിടിലോസ്‌കി…

    കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.

    വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ്‌ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.

    ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്‌. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)

    പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്.

  2. Nannayittund. Wtg 4 nxt part…

    1. Abdul Fathah Malabari

      Vannallo

  3. Ethente next part eppo tarum

    1. Abdul Fathah Malabari

      വന്നിട്ടുണ്ട്

Comments are closed.