രാത്രിയായി കുളിച്ചു അംഗശുദ്ധി വരുത്തി സുഗന്ധം പൂശി ഞാൻ നിദ്രയെ കാത്തു കിടന്നു, നിദ്ര എന്റെ കൺപോളകളെ തഴുകിയെത്തി.
സപ്ത വർണ പ്രഭയുടെ അകമ്പടിയോട് കൂടി അദ്ദേഹം എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
പതിവ് ഗൗരവം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി.
‘രാത്രിയിൽ ഖമർ(ചന്ദ്രൻ)ദബ്റാൻ അഥവാ രോഹിണി നക്ഷത്ര മണ്ടലത്തിലായിരിക്കുന്ന സമയം നീല കാർഡിൽ ഫാർസി (persian) യിലെ മൂന്ന് പുള്ളികളോട് കൂടിയ “” പ””( پ) എന്ന അക്ഷരം ഒരു പ്രത്യേക ക്രമത്തിൽ ആറായിരം തവണ എഴുതി അത്ര തവണ തന്നെ പറയപ്പെട്ട അക്ഷരം ഉരുവിടുക.
ഒരു കാര്യം പ്രത്യേകം ഓർക്കുക ജിന്നുകളുടെ ലോകം ദർശിക്കുന്നതിന്
മാംസാഹാരങ്ങളും മാംസത്തിൽ നിന്ന് ഉൽഭവിച്ചതും നിഷിദ്ധമാണ്!
ഈ കർമ്മം ചെയ്യുന്നത് ആൾതാമസമില്ലാത്ത പ്രദേശത്ത് ആയിരിക്കണം.
സുഗന്ധം ആയി ചുവന്ന ചന്ദനം, കൊട്ടം,സാമ്പ്രാണി, മണിക്കുന്തിരിക്കം എന്നിവ പുകക്കുക എന്റെ ദൗത്യം ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞു അദ്ദേഹം അപ്രത്യക്ഷമായി.
ഉറങ്ങി എഴുന്നേറ്റ ഉടനേ ഞാൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങളെല്ലാം എന്റെ ഡയറിയിൽ കുറിച്ചിട്ടു, ഇനിയെങ്ങാനം മറന്നു പോയാലോ!
പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ആണ് ഞാൻ ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്.
ടാ ഇന്ന് റിസൾട്ട് വരും എന്ന് പറഞ്ഞു കൊണ്ട് വൈശാഖ് എന്റെ പുറത്ത് തട്ടി
അപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്.
ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
Mr. Malabari…
കിടിലോസ്‌കി…
കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.
വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.
ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)
പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.
Nannayittund. Wtg 4 nxt part…
Vannallo
Ethente next part eppo tarum
വന്നിട്ടുണ്ട്
2nd ??
1 st