ആലോചിച്ചു തല പെരുക്കുന്നു.
ഒരു എത്തും പിടിയും കിട്ടുന്നില്ല.
മാസങ്ങൾ കടന്നു പോയി എക്സാമും തിരക്കും എല്ലാം ആയി പതിയെ സ്വപ്നത്തെ പറ്റി മറന്നു തുടങ്ങി.
ഒരു ഞായറാഴ്ച രാവിലെ ഞാൻ പത്രം നോക്കുകയായിരുന്നു.
നക്ഷത്രഫലത്തിലെ ഒരു ചിഹ്നം മറന്നു തുടങ്ങിയ എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ചു.
തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയാറില്ലേ അതുപോലെ ‘അതെ, ചന്ദ്രൻ ഇണച്ചമുള്ള രാശിയിൽ വരുന്ന സമയം ഞാൻ കണ്ടെത്തി’
അന്നേരം എന്റെ ആനന്ദത്തിന് അതിരുകളില്ലായിരുന്നു.
ഇനി ആ നാൾ കൂടി കണ്ടെത്തിയാൽ എല്ലാം ഗംഭീരമായി,ഇനി ഇപ്പൊ അതെങ്ങനെ കണ്ടുപിടിക്കും?
ഒരു കാര്യം ചെയ്യാം സ്വപ്നത്തിൽ വന്ന ആളോട് തന്നെ ചോദിക്കാം!
പക്ഷേ എങ്ങനെ അദ്ദേഹം വീണ്ടും സ്വപ്നത്തിൽ വന്നില്ലെങ്കിൽ എന്ത് ചെയ്യും?
എന്തായാലും ഒന്നാഞ്ഞ് പരിശ്രമിക്കാം എന്ന് തന്നെ തീരുമാനിച്ചു.
പകലിന്റെ ദൈർഘ്യം കൂടിയ പോലെ!
ഞാൻ രാത്രിയാവാൻ അക്ഷമയോടെ കാത്തിരുന്നു.
ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
Mr. Malabari…
കിടിലോസ്‌കി…
കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.
വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.
ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)
പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.
Nannayittund. Wtg 4 nxt part…
Vannallo
Ethente next part eppo tarum
വന്നിട്ടുണ്ട്
2nd ??
1 st