ചെകുത്താന്‍ വനം 7 [Cyril] 2323

ചെകുത്താന്‍ വനം 7 

Author : Cyril

[ Previous Part ]

 

 

പ്രിയ കൂട്ടുകാരെ,
അടുത്ത് വരുന്ന part എട്ടില്‍ ചെകുത്താന്‍ വനം കഥ അവസാനിക്കും. എന്റെ കഥ വായിച്ച, വായിക്കുന്ന എല്ലാവർക്കും നന്ദി. ഇതുവരെ കമെന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനവും നല്‍കിയ എല്ലാവർക്കും പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു.
*********************************************************

 

ഗിയ ചിരിച്ചു. “വെറും കുറഞ്ഞ കാലയളവില്‍ നി എത്ര ശക്തനായി മാറി കഴിഞ്ഞിരിക്കുന്നു! ഇന്ന് നിങ്ങൾ മൂന്ന് പേരും ചെയ്തത് അത്ര നിസ്സാരമായ കാര്യമല്ല എന്ന് അറിയാമോ?”

“അറിയാം. ഞാൻ വന്നത് ഒരു ഉപകാരം ആവശ്യപ്പെട്ട് കൊണ്ടാണ്.” ഞാൻ പറഞ്ഞു.

“മഹാ ശക്തനായ നി എന്നോട് ഉപകാരം ആവശ്യപ്പെടുന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. എനിക്ക് കേൾക്കാൻ തിടുക്കമായി.” ഗിയ ഒരു ചിരിയോടെ പറഞ്ഞു.

മറുപടിയായി എന്റെ രണ്ട് കൈയും ഞാൻ മുന്നോട്ട് നീട്ടി. ഉടനെ എന്റെ രണ്ട് കൈയിലും രണ്ട് കുഞ്ഞ് ഗോളങ്ങൾ പ്രത്യക്ഷപെട്ടു.

“ഒന്നില്‍ എന്റെ രക്തവും മറ്റത്തില്‍ എന്റെ ജീവ ജ്യോതിയിൽ നിന്നും എടുത്ത എന്റെ ഉന്നത ശക്തിയും ആണ്. ഇത് രണ്ടും എന്റെ അമ്മയെ ഏല്‍പ്പിക്കണം.” ഞാൻ പറഞ്ഞു.

ഗിയയുടെ മുഖം വിളറി. “നി ചെയ്യുന്നത് എന്താണെന്ന് നിനക്ക് അറിയാമോ റോബി?” ഗിയ ആശങ്കയോടെ ചോദിച്ചു.

“അറിയാം, എന്റെ രക്തവും, എന്റെ ജീവ ജ്യോതി ശക്തിയും പ്രപഞ്ച വാളിനെ ഒരു ഉന്നത ശക്തിയുള്ള വാളായി മാറ്റും.” ഞാൻ പറഞ്ഞു.

“അത് മാത്രമല്ല…. ആ വാളിന് —” ഗിയ തുടങ്ങി പക്ഷേ ഞാൻ ഗിയയെ തടഞ്ഞു.

“ആ വാള്‍ കൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം…..” ഞാൻ പറഞ്ഞു.

ഇപ്പോഴും എന്റെ കൈകൾ നീട്ടി പിടിച്ചു കൊണ്ട് തന്നെ ഞാൻ നിന്നു. അവസാനം ഗിയ വേദനയോടെ അതിനെ വാങ്ങി.

ഇപ്പോൾ എന്റെ മനസ്സ് ശാന്തമാണ്. പെട്ടന്ന് തന്നെ ലോകവേന്തൻ ഉണരും. മെറോഹ്റിയസും ആരണ്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാൻ കഴിയാതെ പോയത് പോലെ, ഞാനും ലോകവേന്തനും തമ്മിലുള്ള യുദ്ധം ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല.

അവസാന നിമിഷം ആരണ്യയെ മന്ത്ര ഭക്ഷിനി രക്ഷിച്ചു….. പക്ഷേ എന്നെ ആര് രക്ഷിക്കും……?

എന്റെ കൈയിൽ നിന്നും വാങ്ങിയ രണ്ട് കുഞ്ഞ് ഗോളങ്ങളും ഗിയയുടെ കൈകളിൽ നിന്നും അപ്രത്യക്ഷമായി.

“പെട്ടന്ന് തന്നെ ലോകവേന്തൻ ഉണരും…..” ഗിയ പറഞ്ഞു.

“അവന്‍ ആദ്യം തിരക്കി വരുന്നത് രൗത്രികയെ യായിരിക്കും…. രൗത്രിക ഒരിക്കലും അവന്റെ കൈയിൽ അകപ്പെടാൻ പാടില്ല…. അങ്ങനെ സംഭവിച്ചാല്‍ പിന്നെ ലോകവേന്തനെ ഒരു ശക്തിക്കും നശിപ്പിക്കാന്‍ കഴിയില്ല.” ഞാൻ പറഞ്ഞു.

“ഇതിന്‌ ഒരു പരിഹാരം മാത്രമാണ്‌ ഞാൻ കാണുന്നത്, റോബി!”

ഗിയയെ ഞാൻ തറപ്പിച്ചു നോക്കി. എന്നിട്ട് കോപത്തോടെ ഞാൻ പറഞ്ഞു, “നിങ്ങളുടെ പരിഹാര മാര്‍ഗ്ഗത്തോട് ഞാൻ യോജിക്കുന്നില്ല, ഗിയ. രൗത്രികയെ കൊല്ലാന്‍ ഞാൻ തയ്യാറല്ല…. കൊല്ലാന്‍ നിങ്ങളെയും ഞാൻ അനുവദിക്കില്ല.”

വിഷാദം നിറഞ്ഞ കണ്ണുകളോടെ ഗിയ എന്നെ നോക്കി. ഞാൻ ഗിയയെ കോപത്തോടെ നോക്കി നിന്നു.

“ഇപ്പഴേ ലോകവേന്തൻ ഉന്നത ശക്തിയുള്ള അതി ശക്തനായി മാറി കഴിഞ്ഞു, റോബി. ഒരുപക്ഷേ നിങ്ങൾ രണ്ട് പേരും തുല്യ ശക്തരായിരിക്കും. അങ്ങനെ ആണെങ്കിൽ — ഈ പ്രപഞ്ചത്തെ നശിപ്പിക്കാന്‍ നടത്തുന്ന അവന്റെ എല്ലാ ശ്രമത്തെയും നിനക്ക് തടയാൻ കഴിയും. പക്ഷേ രൗത്രിക അവന്റെ കൈയിൽ അകപ്പെട്ടാൽ, രൗത്രികയുടെ ജീവനുള്ള ഹൃദയത്തെ അവന്‍ ഭക്ഷിച്ച് അവനില്‍ ഉള്ള ഉന്നത ശക്തിയെ കളങ്കപ്പെടുത്തി ഉന്നത ശക്തിക്ക് തുല്യമായ പുതിയൊരു ശക്തിയായി അവന്‍ പരിണമിക്കും. അതാണോ നിനക്ക് വേണ്ടത്….?” ശാഠ്യം പിടിക്കുന്ന കുഞ്ഞിനോട് എന്ന പോലെ ഗിയ കടുപ്പിച്ച് ചോദിച്ചു.

156 Comments

  1. Bro…സ്റ്റോറി 3,4 തവണ വായിച്ചകുപ്പോൾ ഇവരുടെ future ലൈഫ് കാണാൻ കൊതിയാവുന്നു….??

    1. പിന്നെയും പിന്നെയും വായിച്ചു എന്നറിയുമ്പോള്‍ ഒരുപാട്‌ സന്തോഷം തോനുന്നു bro ….

      പിന്നെ future il അവർ വളരെ സന്തോഷത്തോടെ ജീവിച്ചു ???

  2. Thanku Cyril❤❤❤

    ഇത്രയും ഏകാഗ്രതോയോടെ ഒരു കഥയും ഞാൻ വായിച്ചട്ടില്ല.

    1. വളരെ നന്ദി bro…. ഇങ്ങനെയുള്ള വാക്കുകള്‍ കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും..
      ❤️♥️❤️??

  3. കാലങ്ങൾ കഴിഞ്ഞു ഒരു പദ്മരാജൻ സിനിമ കണ്ടത് പോലെ തോന്നി. ഒരു മാസ്റ്റർപീസ് ഐറ്റം, ഒരു പ്രേത്യക മമത ഈ കഥയോട് തോന്നുന്നു.. വീണ്ടും വരിക താങ്കളുടെ പുതിയ സ്രഷ്ടിയുമായി
    എന്ന് സ്നേഹ പൂർവം അരുൺ R❤️

    1. വളരെ സന്തോഷം bro… ഇതിന്‌ എങ്ങനെ മറുപടി പറയണമെന്ന് എനിക്ക് അറിയില്ല..
      എന്തായാലും മനസ്സ് നിറഞ്ഞു.
      കഴിയുമെങ്കില്‍ അടുത്ത കഥയുമായി വരാം…
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.
      ♥️❤️♥️❤️??

  4. എന്ത് ഭാവനയാണ് താങ്കള്‍ക്ക്. ആദ്യം മുതല്‍ അവസാനം വരെ തല പെരുത്ത്‌ പോകുന്ന ഭാവന..അടിപൊളി.വായനകാരുടെ എണ്ണം വളരെ കുറവല്ലോ…ഭൂരിപക്ഷം ആള്‍ക്കാരും ഈ മനോഹരമായ കഥ മിസ്സ്‌ ചെയ്തു…അവരുടെ നഷ്ടം…

    1. Thanks bro… വളരെ സന്തോഷം.

      ഭൂരിപക്ഷം ആളുകള്‍ക്കും കഥ ഇഷ്ടപ്പെടാത്തിരിക്കാൻ ഒരുപാട്‌ കാരണങ്ങൾ ഉണ്ട്.

      കഥയുടെ തുടക്കം തന്നെ interesting അല്ലെന്ന് കണ്ടാല്‍ പലരും ആ കഥ അവിടെ വെച്ച് മതിയാകും…

      പിന്നെ എന്റെ എഴുത്ത് ശൈലി ഇഷ്ടം ആവാത്ത ഒരുപാട്‌ പേര്‍ ഉണ്ടാവും….

      പിന്നെ പുതിയ author നോട് താല്‍പര്യം കാണിക്കാത്ത ഒരുപാട്‌ പേര്‍ ഉണ്ട്….

      അങ്ങനെ ഒരുപാട്‌ കാരണങ്ങൾ ഉണ്ട് bro…. പക്ഷേ എനിക്ക് അതിൽ വിഷമമില്ല… കാരണം കഥ വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഭൂരിപക്ഷം വായനക്കാരും നല്ല അഭിപ്രായം മാത്രമാണ് പറഞ്ഞത്…. ആ സന്തോഷം തന്നെ ധാരളം bro.
      ♥️❤️♥️❤️??

  5. കമ്പിളികണ്ടം ജോസ്

    ഒരു രക്ഷയും ഇല്ല ബ്രോ…പൊളിച്ച്..തലക്ക് ഒക്കെ ഒരു പെരുപ്പ്..എന്തായാലും സംഭവം മിന്നിച്ച്..

    1. വളരെ സന്തോഷം bro… കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം..
      ♥️❤️♥️❤️??

  6. Bro … wonderful story… variety theme … anavashyaya valichu neettal illa …oru kunju karyam vechu 10-15 parts okke ezhithi lag adikkunnavar model akkatte …. u r a master writer …. expecting new stories

    1. Thanks bro…വളരെ സന്തോഷം…. Next story എഴുതണം… പക്ഷേ ഇതുവരെ ഒരു തീരുമാനവും ആയില്ല…
      ♥️❤️??

  7. Demon king Lucifer നെ കുറിച്ച് ഒരു കഥ എഴുതാൻ പറ്റുമോ??? Heven നിൽ നിന്ന് god banish ചെയ്ദ Son of God Lucifer

    1. Idea കൊള്ളാം bro.. ഞാനൊരു ക്രിസ്ത്യാനി ആണെങ്കിലും…, Bible വീട്ടില്‍ ഉണ്ടെങ്കിലും… , വല്ലപ്പോഴും അതിനെ ഞാൻ ഇടക്കണ്ണിട്ട് മാത്രമേ നോക്കിയിട്ടുള്ളു bro ????.

      ചിലതൊക്കെ അറിയാമെങ്കിലും കഥ എഴുതി തുടങ്ങിയാല്‍ ബൈബിളില്‍ നിന്നും ചെറിയൊരു മാറ്റം വരുത്തി എന്റെ ഭാവന ഞാൻ ചേര്‍ത്താല്‍ ചിലപ്പോൾ നിങ്ങളെല്ലാവരും എന്നെ ക്രൂശിക്കാൻ വരും എന്നതിൽ തര്‍ക്കമില്ല…. അതുകൊണ്ട്‌ ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️ ഇപ്പഴേ ഇങ്ങനെ ഓടാനാണ് തോന്നുന്നത്…
      ❤️♥️❤️♥️❤️???

  8. പറയാൻ വാക്കുകളില്ല ബ്രോ അതിമനോഹരമായ ഒരു കഥ കിടിലൻ ക്ലൈമാക്സ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. Thanks bro.. അടുത്ത കഥ എഴുതണം എന്ന ആഗ്രഹം ഉണ്ട്… നോക്കാം…
      ❤️♥️❤️♥️??

      1. Climax pwoli ? Bro oru second season unavo

        1. Second season വന്നാല്‍ bore ആവും bro..

  9. ചാണക്യൻ

    Cyril ബ്രോ………?
    ഇന്നലെ തന്നെ വായിച്ചു തീർത്തു കേട്ടോ……. ഇപ്പോഴാണ് കമന്റ്‌ ചെയ്യാൻ പറ്റിയത്……
    വാക്കുകൾക്കധീതം എന്നേ ഞാനീ കഥയെ വിശേഷിപ്പിക്കൂ…..
    അത്രയ്ക്ക് എനിക്ക് ഇഷ്ടമായ കഥയാണിത്….
    എല്ലാ പാർട്ടുകൾക്കും കട്ട വെയ്റ്റിംഗ് ആയിരുന്നു…… കഥ വന്നു കഴിഞ്ഞ് വായിക്കുമ്പോഴുള്ള സുഖം അത്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലാണ്..
    പലപ്പോഴും ചെകുത്താൻ വനം വായിക്കുമ്പോഴും ഞാൻ മനസിലാക്കിയ ഒരു സത്യം എന്റെയൊക്കെ പദ സമ്പത്ത് എത്രത്തോളം ശോകമാണെന്ന്…..
    ഒരുപാട് പുതിയ വാക്കുകൾ ഗ്രഹിക്കുവായി……
    അസൂയ തോന്നുന്നു നിങ്ങളുടെ എഴുതിനോടും ചിന്തശേഷിയോടും…..
    പിന്നെ കഥയിലേക്ക് വന്നാൽ ഇപ്പോഴേ ഈ കഥ തീർക്കരുതായിരുന്നു എന്നൊരു കുഞ്ഞു അഭിപ്രായം എനിക്കുണ്ട് ?
    ക്ലൈമാക്സ്‌ പാർട്ട്‌ വരുമ്പോ ഭയങ്കര ടെൻഷൻ ആയിരുന്നു റോബിയും ലോകവെന്തനും കൂടി fight ചെയ്ത് അവസാനം രണ്ടു പേരുടെയും വിനാശം സംഭവിക്കുമോ എന്ന്….
    പക്ഷെ ആ ശബ്ദ ശക്തി അവനെ രക്ഷിച്ചു…..
    ഒരേ ശക്തിയുള്ളവരായിട്ടും ബുദ്ധി വൈഭാവ്യം കൊണ്ടു തന്നെയാണ് റോബി ജയിച്ചതും ലോകവെന്താനെ പരാജയപ്പെടുത്തിയതും….
    അവസാനം ആരണ്യ അവന്റെ നെഞ്ചിൽ വാൾ കയറ്റിയപ്പോ ശരിക്കും ചങ്ക് പിടഞ്ഞു പോയി….
    ഇങ്ങനൊരു ദാരുണാന്ത്യമാണോ റോബിയുടേ വിധിയെന്ന്….
    പക്ഷെ അവിടെയും ട്വിസ്റ്റ്‌ ഇട്ട് ഞങ്ങളെ ഞെട്ടിച്ചു ബ്രോ….
    മറ്റൊരു പ്രപഞ്ച ശക്തിയായി റോബി മാറി…..
    ഇനിയും ഇതുപോലെ വരുന്ന ദുഷ്ട ശക്തികളെ അമർച്ച ചെയ്യാൻ….
    അപ്പൊ ഒരു സീസൺ 2 വിനുള്ള കോളുണ്ടെന്നല്ലേ കേളപ്പെട്ടാ ആ അശരീരി ?
    പിന്നെ വാണിയുമായുള്ള സ്നേഹം ഉള്ളിടത്തോളം കാലം റോബി എന്നും നന്മയുടെ ഭാഗത്തു തന്നെ നിക്കും…..
    ഇനി മനുഷ്യ ലോകത്തുള്ളവർക്ക് ആരെയും പേടിക്കാതെ ചെകുത്താൻ വനത്തിൽ കറങ്ങി നടക്കാമല്ലോ ?
    അല്ലേലും മന്ത്രശക്തികൾ ഒന്നുമില്ലാത്ത പ്രപഞ്ചം തന്നെയാണ് നല്ലത്…
    ഇത്രേം ആവേശത്തോടെ ഞാൻ വായിച്ച മറ്റൊരു കഥയില്ല ബ്രോ…..
    മനസ് നിറഞ്ഞു….
    ഞങ്ങൾക്ക് വേണ്ടി ഇത്രേം effort എടുത്തു ഇതുപോലൊരു ഇടിവെട്ട് കഥ എഴുതിയതിനു ഒത്തിരി സ്നേഹം തരുവാ ❤️❤️❤️
    ഒരുപാട് സന്തോഷം ബ്രോ…..
    പുതിയ കഥക്കായി വെയ്റ്റിംഗ് ആണ് കേട്ടോ അത്‌ ഫാന്റസി ആണേൽ പൊളിച്ചു ?
    ഒത്തിരി സ്നേഹം ബ്രോ ?

    1. Hi ചാണക്യന്‍ bro….

      നിങ്ങളുടെയും വേറെയും കുറച്ച് വായനക്കാരുടെയും comments ലൂടെയുള്ള കഥയുടെ ചെറിയൊരു summary കേള്‍ക്കുന്നതാണ് എന്നെ കൂടുതലും സന്തോഷിപ്പിച്ചിരുന്നത്♥️♥️…. എഴുത്തുകാരായ നമ്മൾ എല്ലാവരും അത് ഇഷ്ടപ്പെടുന്നു എന്ന് ഞാൻ കരുതിക്കോട്ടേ…

      comments ലൂടെ പോലും മറ്റുള്ളവര്‍ക്ക് നമ്മൾ എഴുത്തുകാരെ ചിന്തിപ്പിക്കാനും, ചില സമയത്ത് നമ്മുടെ കഥയ്ക്ക് ചെറിയൊരു വഴിത്തിരിവ് തന്ന്‌ സഹായിക്കാനും കഴിയുമെന്ന് ഞാൻ മനസ്സിലാക്കി bro….

      അതുകൊണ്ട്‌ ഈ കഥ പൂര്‍ത്തിയാക്കാന്‍ comments and അഭിപ്രായം പറഞ്ഞ എല്ലാ നല്ല വായനക്കാര്‍ക്കും എന്റെ ഈ കഥയില്‍ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.. ????

      സ്നേഹം മാത്രം ❤️♥️❤️♥️❤️???

  10. Cyrile കഥ ഞാൻ വായിച്ചു തുടങ്ങാണ്… മാക്സിമം ഇന്ന് തന്നെ കംപ്ലീറ്റ് ചെയ്യാൻ ശ്രമിക്കാം… ✌️✌️✌️

    ദേ തുടങ്ങായി…

    1. സന്തോഷമായി ??

  11. adipoli..nannayittund….storyude avataranavum valare nannayirunnu…nalla climax…eniyum ethupolla storyumayi varuka..

    1. വളരെ സന്തോഷം bro…. Support ചെയ്തതിന് നന്ദി …. പുതിയ കഥയുമായി

      1. പുതിയ കഥയുമായി വരാൻ ശ്രമിക്കാം bro…
        ♥️♥️❤️??

  12. superb bro ithuvare paranjitulla ella karyanglum perfectly explain cheyth conclude cheythu ❤️❤️❤️ climax partoke valare nanayirunnu.twist vittoru kali illale ???

    1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം bro?.. ഇല്ല ഒരിക്കലും ട്വിസ്റ്റ് വിട്ട് മാത്രം കളിക്കരുത് bro…. ??
      ❤️♥️❤️♥️??

  13. Onnum parayaanilla,,????????? lokathile allaavarkkum nallathu maathram varatte,☮️☮️☮️☮️☮️?️✝️☪️?✡️?⚛️☸️?????????♥️♥️♥️♥️♥️♥️♥️♥️♥️♥️❤️????????

    1. Thanks bro… പ്രപഞ്ചത്തില്‍ എല്ലാവർക്കും സമാധാനം ഉണ്ടാവട്ടെ… ??
      ❤️♥️❤️??

    1. ❤️♥️❤️

    2. കഥ ഒരുപാട് ഇഷ്ടമായി

      1. വളരെ സന്തോഷ് bro ♥️❤️♥️?

  14. വളരെ നന്നായിട്ടുണ്ട് ക്ലൈമാക്സ്‌ കിടുക്കി കേട്ടോ bro പക്ഷെ അവസാനിച്ചു എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം പോലെ ഒരു second പാർട്ട്‌ എഴുതി കൂടെ കഴിയുമെങ്കിൽ ഒന്ന് ശ്രമിക്കണേ എന്തായാലും ഇതുപോലത്തെ നല്ല കഥകളുമായി വീണ്ടും വരും എന്നു പ്രതീക്ഷിക്കുന്നു പുതിയൊരു നല്ല കഥക്കായി കാത്തിരിക്കുന്നു
    With?

    1. ഇഷ്ട്ടപെട്ടുവല്ലൊ… വളരെ സന്തോഷം bro ♥️… എന്തായാലും പുതിയ കഥ എഴുതാന്‍ ശ്രമിക്കാം..
      ❤️♥️❤️♥️??

  15. കഥ ഇഷ്ടമായി സ്നേഹത്തോടെ

    1. സന്തോഷം bro…. Support ചെയ്തതിന് നന്ദി …
      ❤️♥️♥️♥️❤️??

  16. കഥ ഇഷ്ടമായി സ്നേഹം

  17. എനിക്ക് നന്നായി ഇഷ്ടം ആയി ??? നല്ല അവസാനം ?? ഇത് പോലെ വേറെ നല്ല കഥയുമായി ഉടനെ വരണം ഞങ്ങൾ കാത്തിരിക്കുന്നു ❤❤❤❤❤

    1. Thanks bro…. തീര്‍ച്ചയായും പുതിയ കഥയുമായി വരാൻ ശ്രമിക്കാം..
      ❤️♥️❤️♥️❤️??

  18. പാവം പൂജാരി

    ഉഗ്രൻ,വായനക്കാരെ മറ്റൊരുലോകത്തേക്ക് കൊണ്ടുപോയി.
    പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ, അവസാനം ശുഭകരമായ പര്യവസാനവും.
    ??♥️♥️

    1. വളരെ സന്തോഷം bro…. Thanks for the support ❤️♥️♥️???

  19. അടിപൊളി…ഇത് പോലെ ഒന്ന് വായിച്ചിട്ടില്ല…ഇനി ഇല്ല എന്നോര്‍ക്കുമ്പോള്‍ വിഷമമാണ്…എങ്ങെ സാദിക്കുന്നു ഇങ്ങെനെ എഴുതുവാന്‍….

    1. Thanks bro ❤️♥️

      വളരെ സന്തോഷം തോനുന്നു…..

      പിന്നെ ഒട്ടും വിഷമിക്കേണ്ട bro…. ഈ സൈറ്റില്‍ ഒരുപാട്‌ നല്ല കഥകൾ ഉണ്ട്….
      ❤️♥️❤️♥️???

  20. സൂപ്പര്‍…സൂപ്പര്‍…അവസാനം സൂപ്പര്‍ ട്വിസ്റ്റും…

    1. വളരെ നന്ദി bro ♥️❤️♥️❤️??

  21. ഒന്നും പറയാനില്ല…സൂപ്പര്‍…താങ്ക്സ് സിറില്‍…

    1. Thanks bro. എന്തായാലും കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം..
      ♥️❤️♥️❤️??

  22. നന്നായിട്ടുണ്ട് ശുഭപര്യവസാനം മനോഹരമായ ഒരു രചന ആകാംക്ഷ ഉണർത്തുന്ന അവതരണം

    1. Thanks bro… വളരെ സന്തോഷം… നിങ്ങള്‍ക്കും ഈ കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്..
      ♥️❤️♥️❤️???

  23. Valare akamksahayode kathirunna kadhyan. Athin ettavum yogicha climaxum thannu. ♥♥♥♥♥ ee bhavanakk, ath njangalkk tharan kanicha manasain engane an nandhi paeayendath enn ariyilla. Pakaramayi sneham mathram♥♥♥♥♥♥♥?????????????♥♥♥♥
    Oru second part ezhuthanulla theme iniyum und enn thonnunnu. Ath chettante ishtam. Ennalum iniyum mind okke onn fresh ayitt njangale manthrika lokattheekk veendum koottikkond pokanam enn apekshikkunnu. ♥♥♥♥♥

    1. ഈ കഥയ്ക്ക് വേണ്ടി കാത്തിരുന്നു എന്ന് അറിഞ്ഞപ്പോ വളരെയധികം സന്തോഷം തോന്നി bro??… കഥ ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷമുണ്ട്…

      എന്നാലും സെക്കന്‍ഡ് part ശരിയാവില്ല bro… പക്ഷേ പുതിയ കഥ ഞാൻ എഴുതാന്‍ ശ്രമിക്കാം….
      ❤️♥️❤️♥️??

  24. പൊന്ന് സഹോ …വായിച്ച് പകുതി ആയപ്പോഴേ തലേലെ കിളിയൊക്കെ ഏതൊക്കെയോ വഴീ കൂടെ എറങ്ങി ഓടി രക്ഷപ്പെട്ടു?!!!അവസാനം അടുത്തോക്കെ തത്തിക്കളിച്ചൊണ്ടിരുന്ന മൂന്നാലെണ്ണത്തിനെ പിടിച്ച് കൂട്ടിലിട്ടാ ബാക്കി വായിച്ചത്?..പൊളി സ്റ്റോറി ??..എഴുതി ഒരു വഴി ആയിട്ടാണോ ക്ലൈമാക്സ് എടുപിടീ ന്നു പറഞ്ഞ് തീർത്തത്

    1. ഹോ… ഇങ്ങനെയെല്ലാം കേൾക്കുമ്പോൾ വളരെ സന്തോഷം തോനുന്നു bro??

      സത്യം പറഞ്ഞാൽ തിരക്ക് പിടിച്ചാണ് ഈ part ഞാൻ എഴുതി തീര്‍ത്തത്… വളരെയധികം തിരക്കിനിടയില്‍ ആണ് എങ്ങനെയോ സമയം കണ്ടെത്തി ഞാൻ ഇത് എഴുതി തീര്‍ത്തത്….

      അതുകൂടാതെ നിങ്ങൾ പറഞ്ഞത് പോലെ തന്നെയാണെന്ന് തോന്നുന്നു bro…. എഴുതി ഒരു പരുവമായി എന്ന് വേണം പറയാൻ…. ???…

      എന്തായാലും നിങ്ങള്‍ ഉദേശിച്ചത് പോലത്തെ സംതൃപ്തി ലഭിച്ചില്ലെങ്കില്‍ എന്നോട് ക്ഷമിക്കണം….
      ❤️♥️❤️♥️???

      1. ഹേയ്..അതൊന്നും ഇല്ലാട്ടോ..സംഗതി അടിപൊളി ആണ്..വായിച്ച് കഴിഞ്ഞപ്പോ അച്ചൊടാ ഇത് തീർന്നു പോയോ ന്നൊരു തോന്നൽ.. അതോണ്ടാ..എനിക്ക് വായിക്കാൻ അല്ലേ അറിയൂ..എഴുതാൻ അറിയാമ്പാടില്ലല്ലോ???

Comments are closed.