ചെകുത്താന്‍ വനം 7 [Cyril] 2323

പിന്നെ മറ്റുള്ള ഏതു ജീവി ആയാലും, അവരില്‍ പ്രപഞ്ച ശക്തികളായ നത്തോറ, അറോറ, ഗിയ എന്ന മൂന്ന് ശക്തികളുടെയും സ്പര്‍ശം ഉള്ളവര്‍ക്ക് മാത്രമേ— അതായത് അവർ മൂന്ന് പേരുടെയും ശക്തി ഉള്ളവര്‍ക്ക് മാത്രമേ എന്നോട് സംസാരിക്കാനുള്ള ശക്തി ലഭിക്കുകയുള്ളൂ…….. എന്നിരുന്നാലും എന്റെ ശബ്ദ ശക്തിയെ താങ്ങാനുള്ള ശക്തി അവര്‍ക്കില്ല…. അതുകൊണ്ട്‌ അവരില്‍ ആരെങ്കിലും എന്നോട് സംസാരിക്കാൻ ശ്രമിച്ചാൽ അവരോട് ഞാന്‍ ദൃശ്യ കാഴ്ചകള്‍ മുഖേനെ മാത്രമേ സംസാരിക്കുകയുള്ളു.
ഒരുപക്ഷേ ലോകവേന്തന് നിന്നെ പോലെ ചിന്തിക്കാൻ കഴിഞ്ഞാൽ — അവനും നിന്നെപ്പോലെ മന്ത്ര കവചം സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍— അവനും നിന്നെപ്പോലെ എന്റെ ശബ്ദ ശക്തിയെ താങ്ങാന്‍ കഴിഞ്ഞേക്കും.”

എല്ലാം കേട്ടുകൊണ്ട് ഞാൻ ആ മഞ്ഞ് രൂപത്തെ വെറുതെ നോക്കി നിന്നു.

ഉന്നത ശക്തി പിന്നെയും തുടർന്നു, “എന്റെ മുന്നില്‍ നന്മ തിന്മ എന്ന്  വേര്‍തിരിവില്ല. എല്ലാ ശക്തികളും എന്നില്‍ നിന്നും ഉത്ഭവിച്ച ശക്തികള്‍ ആണ്. പക്ഷെ തിരിച്ചറിവ് എന്ന ശക്തി എല്ലാ ജീവികളിലും വ്യത്യസ്തമാണ്. ഞാൻ ഏതൊരു സൃഷ്ടിയെ സൃഷ്ടിച്ച് പൂര്‍ത്തിയാക്കിയാലും ആ സൃഷ്ടികള്‍ എന്നില്‍ നിന്നും പിരിയും. അങ്ങനെ പിരിഞ്ഞ ശേഷം, ആ ജീവിയുടെ തിരിച്ചറിവിന്റെ സ്വഭാവം ആസ്പദമാക്കി മാത്രമാണ് അതിന്റെ ശക്തി പരിണാമം പ്രാപിക്കുകയുള്ളു. അതാണ് ഉന്നത നിയതി…..
ഞാൻ ആദിയും അന്ത്യവും ആണ്. എന്റെ ഇച്ഛാശക്തി എല്ലാ ഇടത്തും വ്യാപിച്ചു കിടക്കുന്നു. എന്റെ സ്പര്‍ശനം തിരിച്ചറിയാൻ കഴിയുന്നവര്‍ക്ക് മാത്രമേ എന്റെ ഇഛാശക്തിയിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന ശുദ്ധമായ ശക്തിയെ എനിക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയുകയുള്ളു. ഞാൻ നേരത്തെ പറഞ്ഞത് പോലെ പ്രപഞ്ച ശക്തികളുടെ സ്പര്‍ശനം ഉള്ളവര്‍ക്ക് മാത്രമേ എന്റെ സ്പര്‍ശനം തിരിച്ചറിയാൻ കഴിയുകയുള്ളു. അതുകൊണ്ടാണ് പ്രപഞ്ച ശക്തികളുടെ ശക്തി ഇല്ലാത്ത മെറോഹ്റിയസ് എന്റെ സ്പര്‍ശനതെ തിരിച്ചറിയാതെ പോയതും. പക്ഷേ എന്റെ സ്പര്‍ശനം തിരിച്ചറിയുന്ന ശക്തികള്‍ ആഗ്രഹിക്കുന്ന വരദാനങ്ങൾ പ്രദാനം ചെയ്യാതിരിക്കാനും എനിക്ക് കഴിയില്ല.
കൂടാതെ പ്രധാനമായി, ഏതൊരു ശക്തിയുടെയും നാശത്തിന്റെ കാരണമായി എനിക്ക് മാറാനും കഴിയില്ല.

പിന്നേ ഏതൊരു ജീവി സ്വയം നശിച്ചാലും, ഒരു ശക്തി വേറൊരു ശക്തിയെ നശിപ്പിച്ചാലും — എല്ലാ ശക്തികളും എന്നിലേക്ക് തന്നെ മടങ്ങും. ഏതൊരു ശക്തിയെയും നശിപ്പിക്കാനുള്ള ഭാവനയും ഉപദേശങ്ങളും ഞാൻ ആര്‍ക്കും നല്‍കില്ല….. ഞാനായിട്ട് ഒരു ശക്തിയെയും നശിപ്പിക്കുകയുമില്ല.
അവരവർ ചെയ്യുന്നതിന്റെ ഫലം അവരവര്‍ തന്നെ അനുഭവിക്കണം. അവരവര്‍ ചെയ്യുന്ന ക്രിയകള്‍ക്ക് അവരവര്‍ തന്നെ പരിഹാരം കാണുകയും വേണം. അവരവര്‍ തുടങ്ങുന്ന എന്തും അവരവര്‍ തന്നെ അവസാനിപ്പിക്കുകയും വേണം — അതാണ് ഉന്നത നിയതി.” അത്രയും പറഞ്ഞിട്ട് ആ മഞ്ഞു രൂപം മൗനമായി നിന്നു.

“ലോകങ്ങള്‍ നശിച്ചാലും, പ്രപഞ്ചം നശിച്ചാലും നിങ്ങള്‍ക്ക് ഒന്നുമില്ല എന്ന് എന്നെ ബോധ്യമാക്കിയ സ്ഥിതിക്ക് —മറ്റുള്ള ശക്തികളുടെ കാര്യത്തിൽ നിങ്ങൾ ഇടപെട്ടില്ല എന്ന് എന്നോട് പറഞ്ഞ സ്ഥിതിക്ക് — അപ്പോ പിന്നെ ഒന്‍പതാം ദിവസം ലോകവേന്തൻ ഉണരുമെന്ന് എന്നെ കാണിക്കേണ്ട എന്ത് ആവശ്യമാണ് നിങ്ങള്‍ക്ക് ഉണ്ടായിരുന്നത്?” ഞാൻ നിരസത്തോടെ ചോദിച്ചു.

“ഒന്നും തന്നെ ചോദിക്കാതെ ലഭിക്കുകയില്ല….” ഉന്നത ശക്തി പറഞ്ഞു “നി പോലും അറിയാതെ നിന്റെ ആന്തരിക മനസ്സ് ലോകവേന്തൻ ഉണരുന്നതിനെ കുറിച്ച് എന്നോട് ചോദിച്ചത്‌ കൊണ്ട് മാത്രമാണ് അതിന്റെ ഉത്തരം നിനക്ക് ഞാൻ കാണിച്ചു തന്നത്.
എനിക്ക് സംസാരിക്കാന്‍ കഴിയില്ലേ എന്ന് എന്നോട് ചോദിച്ച നീയാണ് നമ്മൾ തമ്മിലുള്ള ഈ സംഭാഷണത്തിന് തുടക്കം കുറിച്ചതെന്നും മനസ്സിലാക്കുക.” ഉന്നത ശക്തി വിശദമാക്കി.

ഉന്നത ശക്തിയോട് കുറച്ച് നേരം കൂടി സംഭാഷണം തുടര്‍ന്നാല്‍ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.
അതോ… ഇപ്പഴേ ഞാൻ ഭ്രാന്തനായി മാറി കഴിഞ്ഞോ എന്നും ഞാൻ സംശയിച്ചു.

“അപ്പോ നിങ്ങളുടെ ഇച്ഛാശക്തിയില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന ശക്തിയും, നിങ്ങളുടെ ശബ്ദത്തില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന ശക്തിയും — രണ്ടും രണ്ട് ശക്തികള്‍ ആണോ?” ഞാൻ ചോദിച്ചു.

“അതേ, അത് രണ്ടും രണ്ട് തരം ശക്തികളാണ്.”

“എന്തുകൊണ്ട്‌ അങ്ങനെ രണ്ട് തരം ശക്തികള്‍……?”

156 Comments

  1. Hi friends…,

    ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) submit ചെയ്തിട്ടുണ്ട്. ഇന്നോ നാളയൊ publish ആകുമെന്ന് പ്രതീക്ഷിക്കുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി.
    സ്നേഹത്തോടെ Cyril
    ❤️♥️❤️♥️

    1. ??? അണ്ണാ… പോളി

    2. ഓക്കേ ബ്രോ ❣️

    3. Bro innu varumo

      1. അറിയില്ല, ഇപ്പോഴും pending ലിസ്റ്റില്‍ കിടക്കുന്നു.

        1. വേഗം അപ്പ്രൂവ് ആവും എന്ന് കരുതാം

        2. Ithu vare vannilla bro

  2. ബ്രോ മൈൻഡ് ഒക്കെ സെറ്റ് ആയോ……
    എഴുത്തു എവിടെ വരെ ആയി?
    Waiting 4 it, ❣️

    1. Hi bro….. നല്ല തിരക്കിലായിരുന്നു. പക്ഷേ എങ്ങനെയോ കഥ എഴുതി തീര്‍ത്തു.

      ഒന്ന് പ്രൂഫ് read ചെയ്യണം….. ഓടിച്ചിട്ട് വായിച്ച ശേഷം ഞാൻ ഇന്നു തന്നെ submit ചെയ്യും.

      Thanks ഫോര്‍ your patience.
      ❤️❤️

  3. എന്തായി…ബ്രോ….കാത്തിരിക്കുന്നു….

    1. ഇന്ന് submit ചെയ്യും bro. നാളായൊ അത് കഴിഞ്ഞുള്ള ദിവസമോ publish ആകുമെന്ന് പ്രതീക്ഷിക്കുന്നു.
      ♥️♥️

  4. Ezhuthi kazhiyarayo bro. Akamksha kondan❤❤❤

    1. ഇപ്പൊ എഴുതി കഴിഞ്ഞതേയുള്ളു bro. ഇന്ന്‌ submit ചെയ്യും. ♥️♥️

  5. മാമാ ഇത് kayihille ഇനി oru part ഇൻഡോ …
    ഇപ്പം കഥ വായിച്ചിട്ട് കൊറേ ആയി bayankara stressed ആണ് അപ്പോ വായിക്കും ട്ടോ ??

    1. അങ്ങനെ തന്നെ ആവട്ടെ. സമയം കിട്ടുമ്പോൾ വായിച്ചാൽ മതി Jasar.
      ❤️❤️

  6. Ennathekku pratheekshikam bro part 8

    1. എഴുതി തുടങ്ങി bro, പക്ഷേ കുറച് തിരക്ക് കാരണം mind ഫ്രീ ആകുന്നില്ല അതുകൊണ്ട്‌ മനസ്സിരുത്തി എഴുതാനും കഴിയുന്നില്ല….. കഴിയുന്നതും വേഗം ഞാൻ എഴുതി തീർക്കാൻ try ചെയ്യാം.

      1. ok dear

  7. ബ്രോ എഴുതാൻ തുടങ്ങിയില്ലേയ്……?

    1. ഇപ്പൊ തുടങ്ങിയതെയുള്ളു….

      1. Ippozhan arinjath oru part koodi varunnenn. Sandosham ayi. Plot undenkil ore second season try cheythukoode. Athellam chettante ishtam. Appurathe kadha vayichu. Chettan veg and nonveg randum ezhuthan nalla kazhivund. Chettante writing style an ettavum valya prathekatha.
        Kathirikkunnu❤❤❤???

        1. സെക്കന്റ് season ശരിയാവില്ല bro…. അതുകൊണ്ടാണ് എന്റെ കഥ വായിക്കുന്ന സുഹൃത്തുക്കളെ ഹാപ്പി ആക്കാന്‍ ഒരു പാർട്ട് കൂടി എഴുതുന്നത്…. കഥ എങ്ങനെ ആവുമെന്ന് അറിയില്ല. But നല്ലത് പോലെ ഫിനിഷ് ചെയ്യാൻ ഞാൻ try ചെയ്യും. ❤️♥️

      2. @cyril….
        Bro അതു കേട്ടാൽ മതി ?.

  8. പാര്‍ട്ട്‌-8 വരുമെന്നോ….സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യ.

  9. Hi friends,

    ചെകുത്താന്‍ വനം part 8 (ക്ലൈമാക്സ്) താമസിയാതെ വരും. അതുകൊണ്ട്‌ part 7 il ക്ലൈമാക്സ് ആന്‍ഡ് ശുഭം എന്ന വാക്കുകൾ എടുത്ത് മാറ്റിയിട്ടുണ്ട്.

    കഴിയുന്നതും നല്ലതുപോലെ എഴുതി ഫിനിഷ് ചെയ്യാൻ ശ്രമിക്കാം…

    എല്ലാവരും എനിക്ക് തന്ന പ്രോത്സാഹനത്തിനും, നല്ല ഉപദേശങ്ങള്‍ക്കും ഒത്തിരി നന്ദി .

    സ്നേഹത്തോടെ Cyril
    ♥️❤️♥️❤️???

    1. ???
      Waiting.

    2. Thanks bro i am waitting

    3. വളെരെ നന്ദി ഡിയര്‍…കാത്തിരിക്കുന്നു…

    4. സന്തോഷം bro

  10. Hi friends,

    കുറച്ച് കൂടി കാര്യങ്ങൾ ഈ part il എഴുതി ചേര്‍ക്കണമായിരുന്നു എന്ന് ചിലരൊക്കെ പറഞ്ഞു.

    ആലോചിച്ചു നോക്കിയപ്പോൾ ഒരു part കൂടി എഴുതി കുറെ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന തോന്നല്‍ എനിക്കും ഉണ്ടായി.

    എത്രത്തോളം ശരിയാവും എന്ന് അറിയില്ല… പക്ഷേ ചെകുത്താന്‍ വനം കഥയ്ക്ക് അവസാനമായി ഒരു part കൂടി (ക്ലൈമാക്സ് ന്റെ എഴുതി നിര്‍ത്തിയ ഭാഗത്ത് നിന്നും continuation കൊടുത്ത് അവസാനിപ്പിക്കാൻ) എഴുതി submit ചെയ്യാൻ ഞാൻ വിചാരിക്കുന്നു.

    ആരെങ്കിലും ഇത് കാണുന്നെങ്കിൽ നിങ്ങളുടെ അഭിപ്രായം പറയാം.

    സ്നേഹം മാത്രം ❤️♥️❤️♥️❤️♥️????

    1. Full support bro… ✌️✌️✌️
      ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു ഒരു പാർട്ടും കൂടെ ഈ കഥക്ക് വേണമെന്ന്…

      ഞാൻ പറഞ്ഞ suggestions ഉൾപെടുത്തുമെന്ന് വിചാരിക്കുന്നു…

      അത് ഇല്ലെങ്കിലും ഒരു കാര്യം നിർബന്ധമായും വേണം…. റോബിയുടെ ഇപ്പോഴത്തെ ശക്തി എല്ലാവരും അറിയണം… കഥയിലേക്ക് കൈ കടത്താണെന്ന് വിചാരിക്കരുത്…,,,

      ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം അതാണ്…,,,!!!

    2. ബ്രോ വേറെ ഒരു കാര്യം…

      മനസ്സിൽ ആശയം ഉണ്ടെങ്കിൽ ഒരു സീസൺ 2 ആയിട്ട് പബ്ലിഷ് ചെയ്തൂടെ…????

      5 to 6 പാർട്ട്‌സ് ആയിട്ട്…????

      അഭിപ്രായമാണ് ആശയമുണ്ടെങ്കിൽ തീർച്ചയായും എഴുതണം…

      റോബിയുടെയും വാണിയുടെയും ജീവിതം കാണുവാനും വായിച്ചറിയാനും വേണ്ടി കാത്തിരിക്കുന്നു…

      സ്നേഹം മാത്രം ?

    3. Cyril ബ്രോ,
      ക്ലൈമാക്സ്‌ വായിച്ചപ്പോഴേ അവരുടെ ഇനി ഉള്ള ജീവിതം അറിയണം എന്ന് ഉണ്ടായിരുന്നു, പക്ഷെ അതിനേക്കാൾ ഏറെ ആഗ്രഹിച്ചത് അവനെ ഇനി തടയാനോ തോൽപിക്കാനോ ഒരു ശക്തിക്കും കഴിയില്ല എന്ന് എല്ലാരും അറിയണം എന്ന് ഉള്ളതാണ്.
      ഒരുമാതിരി ഞായവും പറഞ്ഞു അവനെ ചതിച്ചു കൊല്ലാൻ നോക്കിയവർക് മനസിലാക്കി കൊടുക്കണം ബ്രൊ.

      പ്രത്ത്യേകിച്ച് അവന്റെ അമ്മ ആദ്യം മുതലെ ഒരു മാതിരി സ്വഭാവം അത് പിന്നെ പോട്ടെ എന്ന് വക്കാം എന്നിട്ട് ഇപ്പോ അവസാനം അവൻ നന്മയുടെ പക്ഷത്തു നിന്നു എല്ലാം ചെയ്തു അവരെ ഒക്കെ രക്ഷിച്ചു എന്നിട്ടാണ് അവർ അവനെ ഒരു കൊന്നത്.പിന്നെ ആ രണശുരന്മാർ അവർക്കും മനസിലാക്കി കൊടുക്കണം.
      അതിനു അവർ കേതികണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു ചെയ്‍തത് തെറ്റ് ആണ് എന്ന് മനസിലാകുന്നാ ഒരു ഭാഗം വേണം എന്ന് ആഗ്രഹിച്ചിരുന്നു.
      ഇപ്പോൾ എന്തായാലും സന്തോഷം ആയിബ്രോ ഞങ്ങൾ കാത്തിരിക്കുന്നു…….. ?
      (ബ്രോ നിങ്ങൾക് തോന്നുന്ന രീതിയിൽ എഴുതിക്കോ ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു, എന്തായാലും FULL SUPPORT ?)
      Waiting 4 it❣️
      With Love?

    4. Waiting for next part Bro. 12 മണിക്കൂർ കൊണ്ട് PDF വായിച്ചു. നല്ല ക്ലൈമാക്സ്‌. ഇനി അവരുടെ രണ്ടു പേരുടെയും ശക്തി കാണാൻ കൊതി ആവുന്നു. ഇപ്പൊ എല്ലാ സ്ഥലങ്ങളും ആൾക്കാരെയും എന്റെ മനസ്സിൽ പിക്ചർ പോലെ കാണാൻ പറ്റുന്നുണ്ട് അത് മാഞ്ഞു പോകുന്നതിനു മുമ്പ് 10 ദിവസത്തിനുള്ളിൽ തരാൻ പറ്റുമോ ഇമേജിനേഷൻ രാജാവേ??

  11. Cyrile ചതി കൊലച്ചതി…,,,

    കഥ ഒറ്റ ദിവസം കൊണ്ട് തീർക്കണം എന്ന് വിചാരിച്ചതാ പക്ഷെ നടന്നില്ല…

    ഞാൻ ഇപ്പോഴാണ് വായിച്ചു തീർന്നത്…,,,

    റോബി വാണി രാധിക ചേച്ചി കൃഷ്ണൻ ചേട്ടൻ… ഇവരെയാണ് എനിക്ക് ഇഷ്ടമായത്…

    ഈ റോബിയുടെ അമ്മ ആരണ്യ അതിനെ എനിക്ക് തീരെ ഇഷ്ട്ടമായില്ല..,, റോബി ഇതുവരെ ചെയ്തത് നന്മ മാത്രമാണ്.. ലോകത്തെ വരെ രക്ഷിച്ചട്ട് ചെക്കന്റെ നെഞ്ചിൽ കത്തി കയറ്റി..,,,

    അത് തെറ്റാണെന്ന് അവർക്ക് ബോധ്യം ആക്കി കൊടുക്കുന്ന ഒരു ക്ലൈമാക്സ്‌ വേണമായിരുന്നു…,,,

    എന്റെ ആഗ്രഹമാണ്…,, ഒരു ഭാഗം കൂടെ എഴുതണം ആ രണശൂരൻ തെണ്ടികൾ മനസിലാക്കണം റോബിയുടെ അമ്മ അടക്കം മനസിലാക്കണം റോബിയെ ഒന്നും ചെയ്യാൻ പറ്റില്ലയെന്ന്…,,,,,

    പ്ലീസ് ഇതൊരു അപേക്ഷയായി കണ്ട് അങ്ങനെ ഒരു എപ്പിസോഡ് കൂടെ ഇറക്കണം..

    ഇത് എന്റെ മാത്രം ആഗ്രഹമല്ല ഈ കഥ വായിക്കുന്ന എല്ലാവരുടെയും ആഗ്രഹം അതായിരിക്കും…,,,,

    At ലീസ്റ്റ് റോബി എല്ലാവരുടെ മനസ്സിൽ പോയിട്ടേങ്കിലും ഇത് പറയണം….,,,

    അവർ ചെയ്തത് തെറ്റാണെന്ന് മനസിലാക്കണം അവർ എല്ലാവരും..,,,

    കഥ വായിച്ചപ്പോൾ ഇങ്ങനെ ഒരു ഭാഗം ഇല്ലാത്തത്തിൽ എനിക്ക് ഭയങ്കര വിഷമം ആയി ??

    രാവിലെ തന്നെ മൂട് പോയി..,,,ഒരു ഭാഗം കൂടെ എഴുതണം….,,,,

    1. നന്മയും തിന്മയും ഒരേ പോലെ ഭൂമിയിൽ നിലകൊള്ളും..,,, so രണ്ടിന്റെയും മധ്യത്തിൽ റോബി എപ്പോഴും ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം…,,, അതെ പോലെ രണശൂരന്മാർ അവർക്ക് ശക്തി കൊടുക്കണം..,,, എല്ലാം ലോകങ്ങളും തിരികെ കൊണ്ട് വരണമെന്നും എനിക്ക് ആഗ്രഹമുണ്ട്… ✌️✌️✌️✌️

      And mostly അവന്റെ അമ്മ കുറ്റബോധം ഏന്തി നടക്കണം… അതിനെ എനിക്ക് തീരെ പിടിച്ചില്ല..,,,

      ഒരു പാർട്ട്‌ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് ഞാൻ വെയിറ്റ് ചെയ്യും…

      സ്നേഹത്തോടെ
      അഖിൽ

    2. Hi അഖില്‍…

      കഥ എഴുതുന്ന തിരക്കിലും മറ്റനേകം തിരക്കിനിടയിലും എന്റെ കഥ വായിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം.

      കഥ ഫുള്ളും വായിച്ചു എന്നറിഞ്ഞത് അതിയായ സന്തോഷമുണ്ട്.

      എല്ലാ അഭിപ്രായങ്ങളും കണ്ടു.

      വേറെയും കമന്റുകളില്‍ ഇതിന്റെ സാമ്യമുള്ള അഭിപ്രായങ്ങള്‍ കാണാന്‍ കഴിഞ്ഞു.

      ആ സമയത്ത് ഞാനും ചിന്തിച്ചു…. കുറെ കാര്യങ്ങൾ കൂടി എഴുതാമായിരുന്നു എന്ന്!

      അപ്പോ പിന്നെ ഒരു ഭാഗം കൂടി എഴുതിയാലൊ എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഇപ്പോൾ നിങ്ങളുടെ കമന്റ് കൂടി കണ്ടത്.

      എന്തായാലും ആലോചിച്ചിട്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം…

      Thanks for your support and suggestions.

      സ്നേഹം മാത്രം ❤️♥️❤️♥️??

      1. ????
        Waiting 4 it ?

      2. ഒരു പാർട്ട്‌ കൂടെ എഴുതണം ബ്രോ… ✌️✌️✌️
        ഭൂമിയിലെ തന്നെ അവരുടെ ജീവിതവും… പിന്നെ രണശൂരന്മാർ റോബിയെ പുച്ഛിച്ചു നടക്കുന്നതും…,, ലാസ്റ്റ് ഇവന്റെ അമ്മ അടക്കം റോബിയെ ഒന്നും ചെയുവാൻ സാധിക്കില്ല എന്നും മനസിലാക്കുന്ന സീനും…

        അതിനായിട്ട് ഞാൻ കാത്തിരിപ്പ് തുടങ്ങി… ❤

        സ്നേഹം മാത്രം ❤

  12. ohh what a story bro. super. i have no word to express. i liked the story very much
    pls continue with a second part. Joy

    1. Thanks bro. Really happy to hear that… And there are lots of suggestions regarding the second part… but am really sorry to disappoint you, there will be no second part for this story…

      But u can expect a new story.
      Thank you for your support and understanding.
      ❤️♥️❤️♥️??

  13. രണ്ടു തവണ വായിച്ചു..ഇനി ഒന്നും കൂടി വായിക്കണം…ഇതിന്റെ PDF എന്നാണ് ഇറക്കുന്നത്‌…

    1. Pdf already publish ആയല്ലോ bro!!

  14. Ore oru vishamame ulooo eee story teernalo ennu thanks bro

    1. വിഷമിക്കേണ്ട bro ഈ സൈറ്റില്‍ ഇതിനേക്കാള്‍ നല്ല stories ഒരുപാട്‌ authors publish ചെയ്യുന്നുണ്ട്… അത് വായിക്കുമ്പോ വിഷമം പെട്ടന്ന് മാറും..
      സ്നേഹം മാത്രം ❤️♥️❤️

  15. ഒറ്റതടി (ശരത്)

    ഇനിയും ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.
    Season 2

    1. കഥ ഇഷ്ടമായി എന്ന് മനസ്സിലായി bro…
      എന്തായാലും പുതിയ കഥ എഴുതാന്‍ ശ്രമിക്കാം…
      ❤️♥️❤️♥️??

      1. Ore oru vishamame ulooo eee story teernalo ennu thanks bro

  16. Pwolichu bro nalla kidu item ayirunnu kalakk

    1. Thanks bro…. വളരെ സന്തോഷം ❤️♥️❤️??

Comments are closed.