ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 956

Views : 2395

“പോട്ടെടാ അതു കുഞ്ഞല്ലേ. നമ്മൾ കൊടുത്ത സ്നേഹത്തിനു അതിനെക്കൊണ്ട് ഇതൊക്കെയല്ലേ ഇപ്പോൾ ചെയ്യാൻ പറ്റത്തുള്ളൂ. വരാൻ പോകുന്ന ആയിരങ്ങൾ ഓർത്തു തത്കാലം ക്ഷമിക്കു” എന്ന് പറഞ്ഞു അവനെ ഞാൻ ആശ്വസിപ്പിച്ചു.

വീണ്ടും ബാത്‌റൂമിൽ പോയി കാൽ സോപ്പിട്ടു കഴുകി അവൻ വന്നു.

“ഇതിനെന്താടാ തിന്നാൻ കൊടുക്കുന്നെ? ഡോഗ് ഫുഡ് വാങ്ങേണ്ടേ?” ഞാൻ ചോദിച്ചു.

“അതെ നമുക്കു ഫുഡ് വേൾഡിൽ ഇവളെയും കൊണ്ട് പോകാം. അവിടെ ഡോഗ് ഫുഡ് ഉണ്ടല്ലോ, ഇവൾക്കിഷ്ടപ്പെട്ടത് നോക്കി എടുക്കാം. ഓഹ് അത് പറ്റില്ലല്ലോ. അവർ പട്ടികളെ ഉള്ളിൽ വിടില്ല. നമുക്ക് പോയി വാങ്ങിക്കാം. പക്ഷെ നമ്മുടെ പട്ടി നമ്മളെപ്പോലെ തന്നെ വെജിറ്റേറിയൻ ആയിരിക്കണം. അത് നിര്ബന്ധമാണ്” അജി പറഞ്ഞു.

ഞാൻ “ഒരേ കൺഫ്യൂഷൻ. ഒന്ന് ചെയ്യാം. നമ്മുടെ സുഭാഷ് ചേട്ടൻ ബ്രിട്ടീഷ് ബ്രീഡ് പട്ടികളെയൊക്കെ വളർത്തുന്നുണ്ട്. നമുക്ക് പുള്ളിയെ ഒന്ന് പോയി കണ്ടാലോ? ഇവളെയും കൂടെ കൊണ്ടുപോകാം. എന്ത് ചെയ്യണം എന്ന് ചേട്ടൻ പറയും.”

“നല്ല ഐഡിയ, ഞാൻ ഇപ്പോൾ കുളിച്ചു റെഡിയായി വരാം. നീക്കിവളെ നോക്കിക്കോ. തറ ഒന്ന് ക്ലീൻ ചെയ്തേരെടാ പ്ളീസ്.” അവൻ കുളിക്കാനും മറ്റുമായി അകത്തേയ്ക്ക് പോയി.

ഞാൻ അല്പം ഫിനോയിൽ ഊറ്റി വെള്ളം ഒഴിച്ച് അവിടമെല്ലാം തുടച്ചിട്ടു. പട്ടിക്കുഞ്ഞു ഉറക്കം തൂങ്ങുന്നു. അതിനെ എടുത്തു ബോക്സിൽ തിരികെ വെച്ചു. ഒരു വീറ്റിഷ് കളർ. ഭംഗിയുണ്ട് കാണാൻ.

പെട്ടെന്ന് പാൽ തിളപ്പിച്ച് ഒരു ടീ സ്പൂൺ ഹോര്ലിക്സ് + ഒരു ടീ സ്പൂൺ കാപ്പിപ്പൊടി ഇട്ടു രണ്ടു ഗ്ലാസ്സുകളിൽ ഒഴിച്ചു വെച്ചു.
ദോശക്കല്ലിൽ വെച്ച് ചൂടാക്കിയ ബ്രെഡ് കഷണങ്ങൾ എടുത്തു 2 സെറ്റ്ബ്രഡ് അല്പം തേൻ പുരട്ടി വെച്ചു, പിന്നെ രണ്ടു സെറ്റ് കൈതച്ചക്ക ജാം പുരട്ടി വെച്ചു, പിന്നെ രണ്ടു സെറ്റ് വെണ്ണ പുരട്ടി വെച്ചു. അതാണ് ബ്രീക്ഫസ്റ്റ്.  (ഞങ്ങൾ ഭയങ്കര സംഭവം ആണ്. ആരും ചിന്തിക്കാത്ത രീതിയിലുള്ള പാചകങ്ങൾ).

അപ്പോഴേക്കും നീരാട്ട് കഴിഞ്ഞു വന്ന അജി അവനായി മാറ്റി വെച്ച ബ്രഡ് പീസുകളെ ദയാലേശമെന്യേ ആക്രമിക്കാൻ തുടങ്ങി. എന്റെ ദേശത്തേക്കു ആക്രമണം ഉണ്ടാകുന്നതിനു മുമ്പ് എന്റെ മൂന്നു സെറ്റു റൊട്ടികളും ഞാൻ എന്റെ പട്ടാളക്ക്യാംപിലേക്കു മാറ്റി (കടിച്ചു വെച്ചു).

പെട്ടെന്ന് ഭക്ഷണം കഴിച്ചു ഞങ്ങൾ സുഭാഷ് ചേട്ടനെ കാണാൻ പുറപ്പെട്ടു. ഒരു Courier Cargo and Freight കമ്പനിയുടെ റീജിയണൽ മാനേജർ ആയ ചേട്ടൻ ഞങ്ങളുടെ ഒരു അഭ്യുദയ കാംക്ഷിയും നല്ല അയൽവാസിയും ആണ്. വീട്ടിൽ നിന്നും ഒരു രണ്ടു സ്ട്രീറ്റ് താണ്ടിപ്പോയാൽ അദ്ദേഹത്തിന്റെ വീട് വരും. ഒരു ഗോൾഡൻ റിട്രീവർ ഉൾപ്പെടെ കുറച്ചു ശ്വാന ഗണങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ട്. വീടിന്റെ താഴത്തെ നിലയിൽ ഒരു വലിയ ഷെഡിൽ നായകൾക്കായി വേറെ വേറെ കൂടുകൾ ഉണ്ടാക്കിയിട്ടുണ്ട്.

ചില സമയത്തു ബൗ ബൗ, ലോൽ ഒച്ച തന്നെയാണു വീട്ടിനുള്ളിൽ. ബ്ലഡി ഇന്റർനാഷണൽ കൺട്രി ഡോഗ്സ്.

ഞങ്ങൾ ചെന്നപ്പോൾ ചേച്ചിയും ഉണ്ടായിരുന്നു. ചെന്നയുടനെ അജി കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു. ഓരോ വർഷത്തെയും ടാർഗറ്റ് വരെ കൃത്യമായി അവതരിപ്പിച്ചു. അപ്പോഴേക്കും ഉറക്കമുണർന്ന നായ്ക്കുട്ടി അവനെത്തന്നെ നോക്കിക്കൊണ്ടു കിടന്നു.

“കണ്ടോ അവൾക്കും കാര്യങ്ങൾ മനസ്സിലായി. മോളൂസേ, നീ വലുതായി അങ്കിളിനു കുറെ ആയിരങ്ങൾ സമ്പാദിച്ചു തരണം കേട്ടോ.” അങ്ങനെ അജി അങ്കിൾ ആയി. ഞാനും.

അപ്പോഴേക്കും അതെല്ലാം കേട്ടുകൊണ്ടിരുന്ന ചേച്ചി ഞങ്ങൾക്ക് പെട്ടെന്ന് ചായ കൊണ്ടുവന്നു തന്നു. ഞങ്ങൾ ചായ കുടിച്ചുകൊണ്ട് ചേട്ടൻ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നു. ഭക്ഷണം, പാൽ, വ്യായാമം, അങ്ങനെ ഒരു നീണ്ട വലിയ ലെക്ചർ. അജിയെ അഭിനന്ദിച്ച ചേട്ടന്റെ സംസാരം കേട്ട് അജി ഒരു പത്തടിപ്പൊക്കത്തിൽ എത്തി. ഞാനും അജിയുടെ ഭാവിയെ ഓർത്തു സന്തോഷിച്ചു.

“ചേട്ടാ, ഇവനെ ഇനി എല്ലാവരും ലാബ് അജി എന്ന് വിളിക്കുമോ? പോട്ടെ, പട്ടി അജി എന്ന് വിളിക്കുന്നതിലും ഭേദമല്ലേ, ആശ്വാസം.” എന്തോ എന്റെ കടി ജോക് കേട്ടിട്ട് അജിക്ക് ദേഷ്യം വന്നില്ല. അവൻ ആയിരങ്ങൾ കടന്നു ലക്ഷങ്ങൾ സമ്പാദിച്ചു കേരളത്തിലും ഡോഗ് ബിസിനെസ്സ് ചെയ്യുന്നതിനെപ്പറ്റി ചേട്ടനോട് സംസാരിക്കുന്നു.

Recent Stories

The Author

Santhosh Nair

18 Comments

  1. ഇത് വായിച്ചപ്പോൾ എന്റെ ഒരു കൂട്ടുകാരനെ ഓർമ്മ വന്നു.. അവന് പട്ടികളോട് വല്ലാത്ത ക്രെസ് ആയിരുന്നു.. രസകരമായി അവതരിപ്പിച്ചു… ഇനിയും പോന്നോട്ടെ ഐറ്റെംസ്.. ആശംസകൾ പുള്ളെ😄💖💖

    1. Thanks മനൂസ്
      Sure 😃

  2. കർണ്ണൻ

    Nice bro

    1. Please read my other stories too

  3. കർണ്ണൻ

    Nice

    1. 😊 thx

  4. ◥ മൃത്യുഞ്ജയൻ ◤

    ❤️❤️

    1. നന്ദി.
      മൃത്യുഞ്ജയ മഹാദേവാ

  5. ഒരു പട്ടി യെപോലും വെറുതെ വിടരുത്. 😄😄😄😄.. വളരെ ഇഷ്ടായി.. 😍😍😍. ഞാനും ഒരു പട്ടി ഭ്രാന്തൻ ആയിരുന്നു. പക്ഷെ എന്റെ ഭാര്യ ഇതിനെ ഒന്നും അടിച്ചതിനകത്തു കേറ്റില്ല.. 😄😄. അങ്ങനെ ഞാനും ഈ പണി നിർത്തി… 😄😄..
    അപ്പൊ അടുത്തത് ഉടനെ താ..
    സ്നേഹം മാത്രം

    1. 😂😃😊🤣🤣
      നായ പടിക്കു വെളിയിൽ നിൽക്കേണ്ട മൃഗം ആണ്.
      ബാംഗ്ലൂര് വാടക വീട്ടിൽ ഉള്ളപ്പോൾ ബുബു വീട്ടിലെ ഹാളിൽ ആയിരുന്നു.
      അടുക്കളയിലും ബെഡ് റൂമിലും നോ എൻട്രി. പക്ഷെ എന്റെ വീട്ടിൽ (നാട്ടിലും ചെന്നെയിലും) പട്ടികൾ പടിക്കു പുറത്തു. വളർത്താൻ താത്പര്യമില്ല.
      അജി പണ്ട് കൊണ്ടുവന്നത് കൊണ്ട് ഇവൻ വളർന്നു അത്രതന്നെ.

  6. 👍👍👍👍

    1. Thanks 👍👍👍

  7. സന്തോഷ് ജി

    അവിടെ ബൂബുവിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഒരു കഥയുടെ മണം അടിച്ചതാ സത്യത്തിൽ..

    പാവം നിള എഴുതി ഇട്ട ഒരു പേസ്റ്റിൽ തുടങ്ങി അത് ഫേസ്ബുക്ക് അപാരതയും കടന്ന് ഇപ്പോൾ ഇതാ ബൂബൂ യിൽ എത്തി നിൽക്കുന്നു.. 🤗🤗🤗

    എന്തായാലും കഥ പൊളിച്ചു ❤❤🤗🤗

    1. നന്ദി രഘു കുട്ടി.
      ബൂബൂ നല്ല ഒരു നായ ആയിരുന്നു. അനുസരണയും സ്നേഹവും ഉള്ളവൻ. പാവം. അവൻ ഒരു പെൺ നായേയും കൂട്ടി ഒളിച്ചോടിപ്പോയെന്നാണ് അഞ്ചു വര്ഷം മുൻപ് അജിയുടെ അനിയത്തിക്കുട്ടി പറഞ്ഞത്.

      1. Rajeev (കുന്നംകുളം)

        ഒളിച്ചോട്ടം എന്നും ഒരു പ്രശ്നമാണ്

        1. Athe athe 🐶🐕

  8. Rajeev (കുന്നംകുളം)

    എല്ലാം കഥയാക്കി അല്ലെ…

    1. ബുബു ഞങ്ങളുടെ കൂടെ ബാംഗളൂരിൽ ഉണ്ടായിരുന്നു. പിന്നെ കൊച്ചിക്കു പോയി. ഇപ്പോൾ എവിടെയാണോ എന്തോ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com